"നരേന്ദ്ര മോദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 3: വരി 3:
{{Infobox officeholder
{{Infobox officeholder
| name = നരേന്ദ്ര മോദി
| name = നരേന്ദ്ര മോദി
| image = PM Modi 2015.jpg
| image = Prime Minister, Shri Narendra Modi, in New Delhi on August 08, 2019 (cropped).jpg
| birth_date = {{Birth date and age|1950|9|17|mf=y}} ഞായർ രാവിലെ 11 മണി,
| birth_date = {{Birth date and age|1950|9|17|mf=y}} ഞായർ രാവിലെ 11 മണി,
| birth_place = [[വാട്നഗർ]], [[മെഹ്സാന ജില്ല]], [[ഗുജറാത്ത്]], [[ഇന്ത്യ]]
| birth_place = [[വാട്നഗർ]], [[മെഹ്സാന ജില്ല]], [[ഗുജറാത്ത്]], [[ഇന്ത്യ]]

13:24, 1 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നരേന്ദ്ര മോദി
ഇന്ത്യൻ പ്രധാനമന്ത്രി
പദവിയിൽ
ഓഫീസിൽ
2014 മേയ് 26
രാഷ്ട്രപതിറാം നാഥ് കോവിന്ദ്
മുൻഗാമിമൻമോഹൻ സിങ്
മണ്ഡലംവാരണാസി
14-മത്തെ ഗുജറാത്ത് മുഖ്യമന്ത്രി
ഓഫീസിൽ
2001 ഒക്ടോബർ 7 – 2014 മേയ് 21
ഗവർണ്ണർസുന്ദർസിങ് ഭണ്ഡാരി
കൈലാസ്പതി മിശ്ര
ബൽറാം ജാഖർ
നവാൽ കിഷോർ ശർമ്മ
എസി.സി.ജാമിർ
കമല ബനിവാൽ
മുൻഗാമികേശുഭായ് പട്ടേൽ
പിൻഗാമിആനന്ദിബെൻ പട്ടേൽ
ബിജെപിയുടെ ജനറൽ സെക്രട്ടറി
ഓഫീസിൽ
1998 മേയ് 19 – 2001 ഒക്ടോബർ
പിൻഗാമിസുനിൽ ശാസ്ത്രി
ബിജെപിയുടെ ദേശീയ സെക്രട്ടറി
ഓഫീസിൽ
1995 നവംബർ 20 – 1998 മേയ് 19
വ്യക്തിഗത വിവരങ്ങൾ
ജനനം (1950-09-17) സെപ്റ്റംബർ 17, 1950  (73 വയസ്സ്) ഞായർ രാവിലെ 11 മണി,
വാട്നഗർ, മെഹ്സാന ജില്ല, ഗുജറാത്ത്, ഇന്ത്യ
രാഷ്ട്രീയ കക്ഷിഭാരതീയ ജനതാ പാർട്ടി
പങ്കാളിയെശോദാ ബെൻ[1]
വസതിs7, ലോഗ് കല്യാണ് മാർഗ്, ന്യൂ ഡൽഹി
ഒപ്പ്
വെബ്‌വിലാസംwww.narendramodi.in
As of ജൂൺ 18, 2006
ഉറവിടം: ഗുജറാത്ത് സർക്കാർ

ഇന്ത്യയുടെ പതിനാലാമത്തെ പ്രധാനമന്ത്രിയും ബി.ജെ.പിയുടെ ഇന്ത്യയിലെ പ്രധാന രാഷ്ട്രീയനേതാവുമാണ് നരേന്ദ്ര ദാമോദർദാസ് മോദി എന്ന നരേന്ദ്ര മോദി (ഗുജറാത്തി:નરેંદ્ર દામોદરદાસ મોદી,) ജനനം സെപ്റ്റംബർ 17, 1950. [2] (ഞായറാഴ്ച രാവിലെ 11 മണി; അനിഴം നക്ഷത്രം)[3] 1989 മുതൽ 1995-ലെ തിരഞ്ഞെടുപ്പുവരെ ഗുജറാത്തിൽ ഭാരതീയ ജനതാ പാർട്ടിയുടെ തിരഞ്ഞെടുപ്പ് ആസൂത്രകനായിരുന്ന[4] നരേന്ദ്ര മോദി ഗുജറാത്തിൽ ബി.ജെ.പി. ഒരു പ്രമുഖ ശക്തിയാവുന്നതിൽ പ്രധാന പങ്കുവഹിച്ചു. നിയമസഭ ഉപതെരഞ്ഞെടുപ്പിലേറ്റ പരാജയം മൂലം കേശുഭായ് പട്ടേൽ രാജിവച്ചതിനെത്തുടർന്ന് 2001 ഒക്ടോബർ 7-ന് ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത നരേന്ദ്രമോദി അന്നു മുതൽ തുടർച്ചയായി 2014 മേയ് 21 വരെ ഭരണം നടത്തി. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ദേശീയ ജനാധിപത്യ സഖ്യം മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയാണ് പ്രചരണം നടത്തിയത്. 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ വാരാണസി മണ്ഡലത്തിൽ നിന്നും ഗുജറാത്തിലെ വഡോദര മണ്ഡലത്തിൽ നിന്നും, മോദി പാർലിമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.[5][6]

2002-ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി-ക്ക് 182 അംഗ നിയമസഭയിൽ 126 സീറ്റുകൾ ലഭിക്കുകയും മോദി വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2002-ൽ (തിരഞ്ഞെടുപ്പിനു മുൻപ്) ഗുജറാത്തിൽ നടന്ന വംശീയ കലാപത്തിൽ സർക്കാരിന്റെ പരാജയവും നീതിനിഷേധവും ആരോപിക്കപ്പെട്ടതിനാൽ ഈ തിരഞ്ഞെടുപ്പ് പ്രത്യേകം നിരീക്ഷിക്കപ്പെട്ടിരുന്നു.[7] ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച പ്രത്യേകാന്വേഷണസംഘ(എസ്.ഐ.ടി.)ത്തിനു മുമ്പാകെ ഹാജരായ നരേന്ദ്രമോദി ക്രിമിനൽ കേസിൽ ചോദ്യം ചെയ്യലിനു വിധേയമാകുന്ന രാജ്യത്തെ ആദ്യ മുഖ്യമന്ത്രിയാണ്‌.[8]

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകൻ ആയിരുന്ന നരേന്ദ്രമോദിയെ മാധ്യമങ്ങളും,[9][10] 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ദേശീയവും, അന്തർദ്ദേശീയവുമായി നരേന്ദ്രമോദി ധാരാളം വിമർശിക്കപ്പെട്ടിട്ടുണ്ട്.[11][12]അദ്ദേഹം നടപ്പിലാക്കിയ സാമ്പത്തിക നയങ്ങൾ കൊണ്ട് ഗുജറാത്തിൽ വികസനങ്ങൾ ഉണ്ടായി എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.[13]

കള്ളപ്പണം തടയാനും ഭീകരവാദികൾ കള്ളനോട്ട് ഉപയോഗിക്കുന്നത് നേരിടാനുമുള്ള  നടപടിയുടെ ഭാഗമായി 2016 നവംബർ 8 ന്  500 രൂപ,1000 രൂപ നോട്ടുകൾ നിർത്തലാക്കുന്നു എന്ന പ്രഖ്യാപനം നടത്തി.

ആദ്യകാല ജീവിതം

ഉത്തരഗുജറാത്തിലെ മെഹ്സാന ജില്ലയിലെ വഡ്‌നഗർ എന്ന ഒരു ഗ്രാമത്തിൽ പലചരക്കു വ്യാപാരികളുടെ കുടുംബത്തിലാണ് 1950 സെപ്റ്റംബർ 17-ൽ നരേന്ദ്രമോദി ജനിച്ചത്.[14][15] ദാമോദർദാസ് മൂൽചന്ദ് മോദിയുടേയും, ഹീരാബെന്നിന്റേയും ആറുമക്കളിൽ മൂന്നാമനായി ആയിരുന്നു മോദിയുടെ ജനനം.[16][17] പിതാവിനെ ചായക്കച്ചവടത്തിൽ അദ്ദേഹം സഹായിക്കുമായിരുന്നു, കൗമാരകാലഘട്ടത്തിൽ സഹോദരനോടൊപ്പം മോദി, ഒരു ചായക്കടയും നടത്തിയിരുന്നു.[18]

മോദി വിവാഹിതനല്ല എന്നാണ് 2014-വരെ പൊതുവേ വിശ്വസിച്ചിരുന്നത്. എന്നാൽ 2014-ലെ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ താൻ വിവാഹിതനാണെന്നും, യെശോദാ ബെൻ എന്നാണ് ഭാര്യയുടെ പേരെന്നും സത്യവാങ്മൂലത്തിൽ പരാമർശിച്ചിരുന്നു.[1] 1968-ൽ[19] തന്റെ പതിനേഴാം വയസ്സിൽ യെശോദാ ബെനിനെ വിവാഹം കഴിച്ച മോദി,[20] വിവാഹത്തിനു ശേഷം ചില മാസങ്ങൾക്കുള്ളിൽ തന്നെ ഭാര്യയുമായി പിരിയുകയും ചെയ്തു.[1] ആ കാലത്ത് നിലനിന്നിരുന്ന ഒരു സാമൂഹികാചാരപ്രകാരം വിവാഹിതനാകുകമാത്രമാണ് മോദി ചെയ്തതെന്ന് മോദിയുടെ ജ്യേഷ്ഠ സഹോദരൻ സോമഭായ് അവകാശപ്പെടുന്നു. ഭാര്യയായ യശോദയെ പഠനം പൂർത്തിയാക്കാൻ നിർബന്ധിച്ച് സ്വഗൃഹത്തിലേക്കയച്ചിട്ടാണ് രാഷ്ട്രീയപ്രവർത്തനങ്ങൾക്കായി മോദി വീടു വിട്ടതെന്നും പറയപ്പെടുന്നു.[19][21] ഇതൊക്കെയാണെങ്കിലും, 2014 ഫെബ്രുവരിയിൽ, ഹിമാചൽ പ്രദേശിൽ നടത്തിയ ഒരു പ്രസംഗത്തിൽ മോദി താൻ വിവാഹിതനല്ലാത്തതിനാൽ അഴിമതിക്കെതിരേ പൊരുതാനുള്ള ഏറ്റവും നല്ലയാളാണെന്ന് പറയുകയുണ്ടായി.[22][23]

പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം രാഷ്ട്രീയത്തിലേക്കു വന്ന മോദി പിന്നീട് ഡൽഹി സർവ്വകലാശാലയുടെ വിദൂര വിദ്യാഭ്യാസ പദ്ധതിയിലൂടെ രാഷ്ട്രതന്ത്രത്തിൽ ബിരുദവും , ഗുജറാത്ത് സർവ്വകലാശാലയിൽ നിന്നും അതേ വിഷയത്തിൽ തന്നെ ബിരുദാനന്തര ബിരുദവും നേടുകയുണ്ടായി.[24] തന്റെ എട്ടാമത്തെ വയസ്സുമുതൽ മോദി ആർ.എസ്.എസ്സിൽ ചേർന്ന് പ്രവർത്തിച്ചിരുന്നു. പ്രചാരക് ആയി പ്രവർത്തിച്ചു. രാഷ്ട്രീയ സ്വയം സേവക് സംഘത്തിൽ നിന്നും ദീർഘ പരിശീലനം ലഭിച്ച മോദി ഗുജറാത്തിലെ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിൽ വിദ്യാർത്ഥി നേതാവാകുകയും, തുടർന്ന് ബി.ജെ.പി, നവനിർമ്മാൺ എന്നീ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുകയും ചെയ്തു.

ആദ്യകാല രാഷ്ട്രീയം

1971 ലെ ഇന്ത്യാ-പാകിസ്താൻ യുദ്ധ കാലഘട്ടത്തിലാണ് മോദി ആർ.എസ്സ്.എസ്സിൽ ചേരുന്നത്. 1975 ൽ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ഒളിവിൽ പോയ മോദി, അവിടെയിരുന്ന് കേന്ദ്ര സർക്കാരിനെതിരേ ലഘുലേഖകൾ തയ്യാറാക്കി ജനങ്ങൾക്കിടയിൽ വിതരണം ചെയ്തു.[25] ജയപ്രകാശ് നാരായൺ അടിയന്തരാവസ്ഥക്കെതിരേ നടത്തിയ സമരങ്ങളിലും, മോദി ഭാഗഭാക്കായിരുന്നു.[26] 1985 ൽ ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നു പ്രവർത്തിക്കാൻ ആർ.എസ്സ്.എസ്സാണു മോദിയോട് ആവശ്യപ്പെട്ടത്.[27] 1988 ൽ ഭാരതീയ ജനതാ പാർട്ടിയുടെ ഗുജറാത്ത് ഘടകത്തിന്റെ ഓർഗനൈസിംഗ് സെക്രട്ടറിയായി മോദി തിരഞ്ഞെടുക്കപ്പെട്ടു, 1995 ൽ ഗുജറാത്തിൽ ഭാരതീയ ജനതാ പാർട്ടി നേടിയ വൻവിജയത്തിനു പിന്നിൽ മോദിയുടെ തിരഞ്ഞെടുപ്പു തന്ത്രങ്ങളായിരുന്നു[28]

ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി

മോദി ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി മൂന്നു തവണ തിരഞ്ഞെടുക്കപ്പെട്ടു. ആദ്യം 2001-ൽ കേശുഭായ് പട്ടേൽ സ്ഥാനമൊഴിഞ്ഞിടത്തേക്ക് അദ്ദേഹത്തിനു പകരം ബി.ജെ.പിയുടെ മുഖ്യമന്ത്രിയായി മോദി സ്ഥാനമേറ്റെടുത്തു. അതിനു ശേഷം നടന്ന മൂന്നു നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബി.ജെ.പിയുടെ സർക്കാർ അധികാരത്തിൽ വരുകയും 2002-ലും 2007-ലും തുടർന്ന 2012-ലും മോദി തന്നെ മുഖ്യമന്ത്രിയായി തുടരുകയും ചെയ്തു. 2001 ൽ കേശുഭായ് പട്ടേലിന്റെ മന്ത്രി സഭക്കു നേരെ അഴിമതി, അധികാര ദുർവിനിയോഗം എന്നീ ആരോപണങ്ങൾ ഉയർന്നു വന്ന സാഹചര്യത്തിൽ ഗുജറാത്തിൽ പകരം ഒരു നേതാവിനെക്കുറിച്ച് ഭാരതീയ ജനതാ പാർട്ടി ചിന്തിക്കാൻ തുടങ്ങി. 2001 ൽ ഗുജറാത്തിലുണ്ടായ ഭൂകമ്പകെടുതികൾ കൈകാര്യം ചെയ്ത രീതിയെക്കുറിച്ചും ധാരാളം വിമർശനങ്ങൾ ഉയർന്നിരുന്നു.[29] നരേന്ദ്ര മോദിയെ മുഖ്യമന്ത്രിയാക്കാൻ കേന്ദ്ര നേതൃത്വം തീരുമാനിച്ചുവെങ്കിലും, പട്ടേലിനെ പുറത്താക്കി താരതമ്യേന പരിചയം കുറവുള്ള മോദിയെ മുഖ്യമന്ത്രി കസേരയിലിരുത്തുന്നതിൽ പാർട്ടിയിലെ മുതിർന്ന നേതാവായിരുന്ന എൽ.കെ.അദ്വാനിക്കു താൽപര്യമില്ലായിരുന്നു. പട്ടേൽ മന്ത്രി സഭയിൽ ഉപമുഖ്യമന്ത്രിയാവാനുള്ള പാർട്ടിയുടെ നിർദ്ദേശം മോദി തള്ളിക്കളഞ്ഞു. ഗുജറാത്ത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തം ഭാഗികമായി ഏറ്റെടുക്കുന്നതിൽ തനിക്കു താൽപര്യമില്ലെന്നായിരുന്നു മോദി കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്.[30] 2001 ഒക്ടോബർ 7 ന് ഗുജറാത്ത് മുഖ്യമന്ത്രിയായി മോദി സ്ഥാനമേറ്റെടുത്തു, ഡിസംബർ 2002 ൽ വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിനുവേണ്ടി പാർട്ടിയെ സജ്ജമാക്കുക എന്ന ചുമതല കൂടിയുണ്ടായിരുന്നു അദ്ദേഹത്തിന്.

ഒന്നാം തവണ (2001 - 2002)

ഗുജറാത്ത് കലാപം

ഗോധ്രയിൽ സബർമതി എക്സ്പ്രസ്സിൽ അയോദ്ധ്യാ സന്ദർശനത്തിനു ശേഷം മടങ്ങി പോയ്‌ക്കൊണ്ടിരുന്ന കർസേവകർ ഉൾപ്പെടെ 58 പേർ കൊല്ലപ്പെട്ട ഗോധ്ര തീവണ്ടികത്തിക്കൽ കേസിനെ തുടർന്നാണ് കലാപങ്ങളുടെ ആരംഭം .[൧] സബർമതി എക്സ്പ്രസ്സ് എന്ന തീവണ്ടി 2002 ഫെബ്രുവരി 27-ാം തീയതി രാവിലെ എട്ടര മണിക്ക് ഗോധ്ര സ്റ്റേഷൻ വിട്ട് അധിക നേരം കഴിയും മുമ്പേ അമ്പതിനും നൂറിനും ഇടക്ക് വരുന്ന ഒരു അക്രമിക്കൂട്ടത്തിന്റെ അക്രമണത്തിരയായി. മുസ്ലിം തീവ്രവാദികളാണ് ഈ കൊലപാതകത്തിനു പിന്നിൽ എന്ന കിംവദന്തിക്കു പുറകെ, ഒരു മുസ്ലീം വിരുദ്ധ വികാരം ഗുജറാത്തിലങ്ങോളമിങ്ങോളം വ്യാപിക്കുകയും, തുടർന്നുണ്ടായ കലാപത്തിൽ ആയിരക്കണക്കിനു മുസ്ലീം സമുദായക്കാർ കൊല്ലപ്പെടുകയും ചെയ്തു[31][32][33] മോദി സർക്കാർ പ്രധാന നഗരങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു, കൂടാതെ പ്രശ്നക്കാരെ കണ്ടാലുടൻ വെടിവെക്കാനും ഉത്തരവു നൽകി, കൂടാതെ പ്രശ്നം കൂടുതൽ ഗുരുതരമാവാതിരിക്കാൻ കേന്ദ്ര സേനയെ അയക്കണമെന്നും അഭ്യർത്ഥിച്ചു.[34][35] മനുഷ്യാവകാശ കമ്മീഷനുകളും, പ്രതിപക്ഷ പാർട്ടികളും, മാധ്യമങ്ങളും എല്ലാം ഗുജറാത്ത് സർക്കാരിന്റെ നിഷ്ക്രിയതയെ രൂക്ഷമായി വിമർശിച്ചു. ഗോധ്രയിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ അഹമ്മദാബാദിലേക്കു കൊണ്ടു വരുവാനുള്ള മോദിയുടെ തീരുമാനം ഏറെ വിമർശനത്തിനിടയാക്കി[36]

2009 ഏപ്രിലിൽ ഗുജറാത്ത് കലാപത്തെക്കുറിച്ചന്വേഷിക്കാൻ ഒരു പ്രത്യേക അന്വേഷണ കമ്മീഷനെ സുപ്രീം കോടതി നിയോഗിച്ചു. ഗുജറാത്ത് കലാപത്തിൽ മോദിക്ക് നേരിട്ടു പങ്കൊന്നുമില്ലെന്ന് ഡിസംബർ 2010 ൽ പ്രത്യേക അന്വേഷണ കമ്മീഷൻ സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.[37] ഗുജറാത്ത് കലാപത്തിൽ മോദിക്കു പങ്കൊന്നുമില്ലെന്ന് പ്രത്യേക അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചുവെങ്കിലും, മോദിക്കെതിരേ കേസെടുക്കാൻ വ്യക്തമായ തെളിവുകളുണ്ടെന്ന് കോടതി തന്നെ നിയോഗിച്ച അമിക്കസ് ക്യൂറി രാജുരാമചന്ദ്രന്റെ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നു.[38] അമിക്കസ് ക്യൂറി പ്രധാന തെളിവായി സ്വീകരിച്ചിരിക്കുന്ന ഗുജറാത്ത് ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന്റെ സത്യവാങ്മൂലം കെട്ടിച്ചമച്ചതാണെന്ന് പ്രത്യേകാന്വേഷണ കമ്മീഷൻ വാദിക്കുന്നു.[39] ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട മുതിർന്ന കോൺഗ്രസ്സ് നേതാവായ ഇഹ്സാൻ ജഫ്രിയുടെ ഭാര്യ സക്കീറ ജഫ്രി സമർപ്പിച്ചിരുന്ന ഒരു ഹർജി കോടതി തള്ളി. പ്രത്യേക അന്വേഷണ കമ്മീഷൻ തെളിവുകൾ മൂടിവെക്കുകയാണെന്നും, മോദി കുറ്റവിമുക്തനാക്കുന്നത് തടയണമെന്നുമായിരുന്നു ഹർജി.[40] 26 ഡിസംബർ 2013 ന് അഹമ്മദാബാദ് കോടതി നരേന്ദ്രമോദിയെ കുറ്റവിമുക്തനാക്കിക്കൊണ്ട് വിധി പുറപ്പെടുവിച്ചു.[41]

2002 നിയമസഭാ തിരഞ്ഞെടുപ്പ്

ഗുജറാത്ത് കലാപത്തെത്തുടർന്ന് മോദി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ആവശ്യമുയർന്നു. കേന്ദ്രത്തിൽ ബി.ജെ.പി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിലെ ഘടകകക്ഷികൾ പോലും മോദിയുടെ രാജി ആവശ്യപ്പെട്ടു.[42][43] മോദിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികൾ പാർലിമെന്റ് തന്നെ സ്തംഭിപ്പിച്ചു. 2002 ഏപ്രിലിൽ മോദി പാർട്ടി നേതൃത്വത്തിനു മുന്നിൽ തന്റെ രാജി സമർപ്പിച്ചുവെങ്കിലും, നേതൃത്വം ആ രാജിക്കത്ത് തള്ളിക്കളഞ്ഞു.[44] 2002 ജൂലൈ 19 ന് മോദി സർക്കാർ ഒരു അടിയന്തര യോഗം കൂടി, തന്റെ രാജി ഗുജറാത്ത് ഗവർണർക്കു സമർപ്പിക്കുകയും, ഉടനടി തിരഞ്ഞെടുപ്പു നടത്താൻ ശുപാർശ ചെയ്യുകയും ചെയ്തു.[45][46] തുടർന്നു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 182 ൽ 127 സീറ്റുകൾ നേടി ബി.ജെ.പി ഗുജറാത്തിൽ അധികാരത്തിൽ തിരിച്ചെത്തി.[47]

രണ്ടാം തവണ (2002 - 2007)

മോദിയുടെ രണ്ടാമൂഴത്തിൽ ഹൈന്ദവതയെ മാറ്റി നിർത്തി സാമ്പത്തിക വികസനത്തിൽ ഊന്നൽ നൽകാനാണ് മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹം ശ്രമിച്ചത്. ഗുജറാത്തിനെ വികസനത്തിലേക്കു നയിക്കുക എന്ന ലക്ഷ്യത്തിൽ മോദിക്ക് വിശ്വ ഹിന്ദു പരിഷത്, ഭാരതീയ കിസാൻ സംഘ തുടങ്ങിയ സംഘപരിവാറിന്റെ സംഘടനകളെ വരെ പിണക്കേണ്ടി വന്നു. ഗോർദ്ധാൻ സദാഫിയയെ മന്ത്രിസഭയിൽ നിന്നും ഒഴിവാക്കുക വഴി തന്റെ സുഹൃത്തായ പ്രവീൺ തൊഗാഡിയയുമായി മോദി അകന്നു.[48] ഗാന്ധിനഗറിൽ അനധികൃതമായി പ്രവർത്തിക്കുന്ന 200 ഓളം ക്ഷേത്രങ്ങളെ പൊളിക്കാനുള്ള തീരുമാനമെടുക്കുക വഴി വിശ്വഹിന്ദു പരിഷത്തുമായും മോദിക്ക് അകലേണ്ടിവന്നു.

2002-2007 കാലഘട്ടത്തിൽ ഗുജറാത്തിലേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കാനാണ് മോദി ശ്രമിച്ചത്. ഗുജറാത്തിൽ അഴിമതി കുത്തനെ കുറഞ്ഞുവെന്നും, അഴിമതി ഉയർന്നു വരാതിരിക്കാൻ ഓരോ ചെറിയ കാര്യങ്ങളിലും മോദിയുടെ ശ്രദ്ധ പതിയുന്നുണ്ടെന്ന് പ്രശസ്ത മാധ്യമപ്രവർത്തകർ വരെ അഭിപ്രായപ്പെട്ടു. ഗുജറാത്തിന്റെ സാധ്യതകളെ പുറം ലോകത്തെ അറിയിക്കാനും, നിക്ഷേപകരെ ആകർഷിക്കുവാനുമായി, വൈബ്രന്റ് ഗുജറാത്ത് എന്നൊരു നിക്ഷേപകസംഗമം തന്നെ മോദിയുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി.[49]

ഗുജറാത്ത് കലാപത്തിനുശേഷവും, മുസ്ലിം സമുദായത്തോടുള്ള മോദിയുടെ സമീപനം ഏറെ വിമർശനങ്ങൾക്കിട വരുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ പൗരന്മാരെ ജാതിയുടെ പേരിൽ രണ്ടായി കാണരുതെന്ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഭാരതീയ ജനതാ പാർട്ടി നേതാവ് അടൽ ബിഹാരി വാജ്പേയ് മോദിയോട് ആവശ്യപ്പെട്ടിരുന്നു.[50][51] 2004 ലെ പൊതു തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടിക്കേറ്റ പരാജയത്തിന്, വാജ്പേയി മോദിയെയാണ് കുറ്റപ്പെടുത്തിയത്. ഗുജറാത്ത് കലാപത്തിനുശേഷം ഉടൻ തന്നെ മോദിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കം ചെയ്യാഞ്ഞത് പാർട്ടി ചെയ്ത ഗുരുതരമായ തെറ്റാണെന്നും വാജ്പേയി ആരോപിക്കുകയുണ്ടായി.[52]

2007 നിയമസഭാ തിരഞ്ഞെടുപ്പ്

2007 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 182 ൽ 117 സീറ്റുകൾ നേടി ഭാരതീയ ജനതാ പാർട്ടി മോദിയുടെ നേതൃത്വത്തിൽ വീണ്ടും അധികാരത്തിൽ തിരിച്ചെത്തി.[53] 2014 ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ കയ്യിൽ നിന്നും 5 സീറ്റുകൾ കൂടി തിരിച്ചുപിടിച്ച് നിയമസഭയിലെ ഭൂരിപക്ഷം 117 ൽ നിന്നും 122 ആക്കി ഉയർത്തി[54]

ഈ കാലങ്ങളിൽ കേന്ദ്ര മന്ത്രിസഭയെ വിമർശിക്കുവാൻ മോദി ശ്രമിച്ചുകൊണ്ടിരുന്നു. 2006 ലെ മുംബൈ ബോംബ് സ്ഫോടനത്തെത്തുടർന്ന്, തീവ്രവാദം തടയുന്നതിനുള്ള നിയമം നടപ്പിലാക്കുമ്പോൾ സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം വേണമെന്ന് മോദി നിരന്തരമായി ആവശ്യപ്പെട്ടു.[55] 2001 ൽ നടന്ന പാർലിമെന്റാക്രമണത്തിലെ മുഖ്യപ്രതി അഫ്സൽ ഗുരുവിനെ ഉടനടി വധശിക്ഷക്കു വിധേയനാക്കണമെന്ന് മോദി കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ടു.[56] 2008 നവംബറിലെ മുംബൈ ഭീകരാക്രമണ പരമ്പരയെത്തുടർന്ന് 1600 കിലോമീറ്ററോളം വരുന്ന ഗുജറാത്തിന്റെ കടൽതീരത്തെ സുരക്ഷ ശക്തമാക്കുന്നതിനായി മോദി ഉന്നതതലയോഗം വിളിച്ചുകൂട്ടുകയും, ഇതിന്റെ ഫലമായി കേന്ദ്രത്തിൽ നിന്നും 30 ഓളം വരുന്ന നിരീക്ഷണ ബോട്ടുകൾ ഗുജറാത്തിന്റെ സുരക്ഷക്കായി ലഭിക്കുകയും ചെയ്തു.[57]

മൂന്നാം തവണ (2007 - 2012)

വികസന നയങ്ങൾ

ഗുജറാത്തിനെ ഒരു വികസിത സംസ്ഥാനമാക്കി മാറ്റാനാണ് മോദി തന്റെ മൂന്നാമൂഴത്തിൽ ശ്രമിച്ചത്. അടിസ്ഥാന സൗകര്യ വികസനത്തിലായിരുന്നു ഇക്കാലയളവിൽ മോദി ശ്രദ്ധിച്ചത്. ഗുജറാത്തിലെ ഓരോ ഗ്രാമത്തിലും മോദി സർക്കാർ വൈദ്യുതി എത്തിച്ചു, ഭൂരിഭാഗം ഗ്രാമങ്ങളിലും, കോൺഗ്രസ്സിന്റെ ഭരണകാലത്തു തന്നെ വൈദ്യുതീകരിക്കപ്പെട്ടിരുന്നുവെന്ന് പറഞ്ഞ് കോൺഗ്രസ്സ് ഈ വാദത്തെ ചെറുക്കുന്നു.[58] ഗ്രാമങ്ങളിൽ വൈദ്യുതി വിതരണം, അടിമുടി അഴിച്ചു പണിതു, കൃഷി ആവശ്യത്തിനുവേണ്ടി പ്രത്യേകമായി വൈദ്യുതി വിതരണം ഏർപ്പെടുത്തി. എന്നാൽ ജ്യോതിർഗ്രാം എന്നു പേരിട്ടു വിളിച്ച ഈ പുതിയ പദ്ധതിയിലൂടെ വൻകിട കർഷകർക്കല്ലാതെ, സാധാരണ കൃഷിക്കാർക്ക്, യാതൊരു നേട്ടവുമുണ്ടായില്ല എന്ന് പഠനങ്ങൾ തെളിയിക്കുന്നു.[59]

2001–2007 കാലഘട്ടത്തിൽ ഗുജറാത്തിലെ കാർഷിക വളർച്ച 9.6 ശതമാനമായിരുന്നു.[60] മോദിയുടെ ഭരണകാലമായ 2001-2010 ൽ ഗുജറാത്തിലെ കാർഷിക വളർച്ച 10.97 ശതമാനവുമായിരുന്നു.[61]

തിരഞ്ഞെടുപ്പ് കമ്മീഷൻ

അധോലോക നായകനായ സൊറാബ്ദീൻ ഷേക്ക് പോലീസ് കസ്റ്റഡിയിൽ മരണമടഞ്ഞതിനെ ന്യായീകരിച്ചു സംസാരിച്ച മോദിയെ തിരഞ്ഞെടുപ്പു കമ്മീഷൻ താക്കീതു ചെയ്തിരുന്നു. ഈ പ്രസംഗം തർക്കം നിലനിൽക്കുന്ന ഇരു വിഭാഗങ്ങളിലെ ജനങ്ങളെ പ്രകോപിതരാക്കിയേക്കും എന്ന് തിരഞ്ഞെടുപ്പു കമ്മീഷൻ നിരീക്ഷിക്കുകയുണ്ടായി.[62] സൊറാബ്ദീൻ ഷേക്കിന്റെ കൊലപാതകത്തിനുശേഷം, മരണത്തിന്റെ വ്യാപാരി എന്നാണ് കോൺഗ്രസ്സ് നേതാവ് സോണിയാ ഗാന്ധി മോദിയെ വിശേഷിപ്പിച്ചത്.[63] മോദിയുടെ അടുത്ത ആളെന്നു വിശേഷിപ്പിക്കപ്പെടുന്ന ഭാരതീയ ജനതാ പാർട്ടി നേതാവു കൂടിയായ അമിത് ഷാ ഈ കേസിൽ കുറ്റാരോപിതനായിരുന്നു.[64]

സദ്ഭാവനാ ദൗത്യം

ഗുജറാത്തിൽ സമാധാനവും, ഐക്യവും ഊട്ടിയുറപ്പിച്ച് നല്ലൊരു അന്തരീക്ഷം നിലനിർത്താൻ 2011 മുതൽ 2012 വരെയുള്ള കാലഘട്ടങ്ങളിൽ മോദി ഉപവാസങ്ങളുടെ ഒരു പരമ്പര തന്നെ നടത്തുകയുണ്ടായി. സദ്ഭാവന ദൗത്യം എന്നു പേരിട്ട ഒരു പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ഇത്. 2002ലെ ഗുജറാത്ത് കലാപത്തെത്തുടർന്ന് അകന്നു നിൽക്കുന്ന മുസ്ലീം സമുദായത്തെ അടുപ്പിക്കാനായിരുന്നു ഈ ദൗത്യം എന്നു വിമർശകർ ചൂണ്ടിക്കാണിക്കുന്നു.[65]

2011 സെപ്റ്റംബർ 17 ന് അഹമ്മദാബാദിൽ നടത്തിയ മൂന്നു ദിവസത്തെ ഉപവാസത്തോടെയായിരുന്നു മോദി ദൗത്യം ആരംഭിച്ചത്. ഗുജറാത്തിലെ 26 ജില്ലകളിലായി, 36 ഉപവാസങ്ങൾ മോദി അനുഷ്ഠിക്കുകയുണ്ടായി.[66] എന്നാൽ മുസ്ലീം സമുദായക്കാർ ഈ ദൗത്യത്തെ ഗൗരവമായി കണക്കിലെടുത്തിരുന്നില്ല.[67] ഗോധ്രയിലെ ഉപവാസ സമയത്ത് മോദിക്കെതിരേ റാലി നടത്തിയ ചില പ്രവർത്തകരെ അനധികൃതമായി തടഞ്ഞത് ദൗത്യത്തിനെതിരേയുള്ള ജനവികാരം കൂടി കാണിക്കുന്നു.[68] ഏതെങ്കിലും പ്രത്യേക സമുദായത്തെ പ്രീണിപ്പിക്കാനല്ല സദ്ഭാവനാ ദൗത്യമെന്ന്ന മോദി പ്രസ്താവിച്ചിരുന്നു.[69]

ഗുജറാത്ത് ഗവർണറുമായി ബന്ധപ്പെട്ട വിവാദം

25 ഓഗസ്റ്റ് 2011 ന് ഗുജറാത്ത് ഗവർണറായിരുന്ന കമല ബെനിവാൾ, ജസ്റ്റീസ്, ആർ.എ.മേത്തയെ ഗുജറാത്ത് ലോകായുക്തയായി നിയമിച്ചു. 2003 മുതൽ ഒഴിഞ്ഞു കിടക്കുകയായിരുന്നു ഈ പദവി. ഗുജറാത്ത് ഹൈക്കോടതി മുഖ്യ ന്യായാധിപൻ ആയിരുന്നു മേത്തയെ ഈ പദവിയിലേക്ക് ശുപാർശ ചെയ്തത്.[70] മുഖ്യമന്ത്രിയായിരുന്ന മോദിയോട് ആലോചിക്കാതെയായിരുന്നു ഗവർണർ ഈ തീരുമാനം കൈക്കൊണ്ടത്. ഇത് മോദിയെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. കോൺഗ്രസ്സിനെ കൂട്ടുപിടിച്ച് ഗുജറാത്തിൽ ഒരു സമാന്തര സർക്കാരുണ്ടാക്കാൻ ശ്രമിക്കുകയാണ് ബെനിവാളെന്നും, അതുകൊണ്ട് അവരെ തിരിച്ചുവിളിക്കണമെന്നും മോദി ആവശ്യപ്പെട്ടു.[71] തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ സ്ത്രീകൾക്കായി 50ശതമാനം സംവരണം നടപ്പിലാക്കുന്ന ബിൽ ഗുജറാത്തിൽ ബെനിവാൾ തടഞ്ഞുവെച്ചു താമസിപ്പിച്ചുവെന്നും മോദി ആരോപിച്ചിരുന്നു.[72]

മാധ്യമ നിലപാടുകൾ

2011 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഗുജറാത്ത് വിഭാഗം, ടി.വി9 എന്ന ഗുജറാത്ത് ഭാഷയിലുള്ള ചാനലിനെ തങ്ങളുടെ പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നതിൽ നിന്നും തടയുകയും, കോൺഗ്രസ്സിന്റെ എല്ലാം പത്രസമ്മേളനങ്ങളിൽ നിന്നും വിലക്കുകയും ചെയ്തു. കോൺഗ്രസ്സിനെതിരേ ശക്തമായ വിമർശനവുമായാണ് മോദി രംഗത്തെത്തിയത്.[73] തങ്ങളെ എതിർക്കുന്നവരെ നിശ്ശബ്ദരാക്കുന്ന കോൺഗ്രസ്സ് ഇപ്പോഴും ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നതിൽ അത്ഭുതം തോന്നുന്നുവെന്ന് മോദി അഭിപ്രായപ്പെടുകയുണ്ടായി.[74]

31 ഓഗസ്റ്റ് 2012 ന് ഗൂഗിൾ+എന്ന സാമൂഹ്യമാദ്ധ്യമത്തിലൂടെ, മോദി ജനങ്ങളുമായി സംവദിക്കുകയുണ്ടായി.[75] ഇത്തരത്തിലൂടെ ഒരു സംവാദം നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയക്കാരൻ കൂടിയായി മോദി മാറി.[76]

നാലാം തവണ (2012 - 2014 )

2012 ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മണിനഗർ നിയോജകമണ്ഡലത്തിൽ നിന്നുമാണ് മോദി ജയിച്ച് നിയമസഭയിലെത്തിയത്. സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതയായിരുന്നു മോദിക്കെതിരേ മത്സരിച്ചത്. 86,373 ഓളം വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു കോൺഗ്രസ്സ് സ്ഥാനാർത്ഥിയായിരുന്ന ശ്വേതക്കെതിരേ മോദി വിജയം കൈവരിച്ചത്.[77]

ഇന്ത്യയുടെ 15-ാമത്തെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനേതുടർന്ന് 21 മേയ് 2014 ന് മോദി മുഖ്യമന്ത്രി സ്ഥാനവും, മണിനഗറിൽ നിന്നുമുള്ള എം.എൽ.എ സ്ഥാനവും രാജിവെച്ചു. ആനന്ദിബെൻ പട്ടേലാണ് ഗുജറാത്തിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രി.[78]

നേട്ടങ്ങൾ

ഭൂകമ്പത്തിൽ തകർന്നടിഞ്ഞ ഗുജറാത്തിനെ മറ്റു സംസ്ഥാനങ്ങളോടൊപ്പം എത്തിച്ചതിൽ സുപ്രധാന പങ്കു വഹിച്ചു.[79] 12220 പേർ മരിക്കുകയും, പതിനായിരങ്ങൾ ഭവന രഹിതരായി അഭയാർഥി ക്യാമ്പുകളിൽ കഴിയുകയും, ബാധിത പ്രദേശത്തെ 80% ഭക്ഷണ സാധനങ്ങളും ജല സ്രോതസ്സുകളും ഉപയോഗശൂന്യമായി പോകയും, ചെയ്ത സാഹചര്യത്തിൽ ജനജീവിതത്തെ തിരികെ കൊണ്ട് വരാനും,പുനരധിവസിപ്പിക്കാനും, തകർന്ന സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും നരേന്ദ്ര മോദി ശ്രമിച്ചു. നരേന്ദ്ര മോദിയുടെ ഭരണത്തിൽ ദുരന്ത മേൽനോട്ടത്തിനും, പുനരധിവാസം, അപകട സാധ്യത നിർമാർജ്ജനം എന്നിവയ്ക്ക് സംയുക്ത രാഷ്ട്രങ്ങളുടെ സസകാവ സർട്ടിഫിക്കേറ്റ് ഓഫ് മെറിറ്റ്‌ 2003 ഒക്ടോബർ 16-ന് ഗുജറാത്ത്‌ സംസ്ഥാനത്തിന് ലഭിച്ചു.[80]

ഇന്ത്യയുടെ പ്രധാനമന്ത്രിയായി

നരേന്ദ്ര മോദി ഇന്ത്യയുടെ 15-ആമത്തെ പ്രധാനമന്ത്രിയായി രാഷ്ട്രപതിഭവൻ അംഗണത്തിൽവെച്ച് സത്യപ്രതിജ്ഞചെയ്യുന്നു.

ഇന്ത്യയിൽ 2014-ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഭാരതീയ ജനതാ പാർട്ടി നരേന്ദ്രമോദിയെയായിരുന്നു ഉയർത്തിക്കാട്ടിയിരുന്നത്. വിജയത്തിന് ശേഷം ലോകസഭാകക്ഷി നേതാവായി എൻഡിഎയുടെ സഖ്യ കക്ഷികൾ നരേന്ദ്രമോദിയെ തിരഞ്ഞെടുക്കുകയും, സഖ്യകക്ഷികളുടെ നേതാവായി പ്രധാനമന്ത്രിപദത്തിന് അവകാശം ഉന്നയിക്കയും ചെയ്തു. നരേന്ദ്ര മോദിയുടെ അവകാശത്തെ അംഗീകരിച്ച രാഷ്ട്രപതി പ്രണബ് മുഖർജി 2014 മേയ് 20-ന് നരേന്ദ്രമോദിയെ ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി നിയമിച്ചു.[81] മേയ് 26-ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.[82]

2014-ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്തിലെ വഡോദരയിൽ നിന്നും ഉത്തർപ്രദേശിലെ വാരണസിയിൽ നിന്നും ഒരേസമയം ജനവിധി തേടിയിരുന്നു. രണ്ടിടത്തും ജയിച്ച മോദി വാരാണസി മണ്ഡലം നിലനിർത്തി വഡോദരയിൽ നിന്ന് രാജി വെയ്ക്കുകയായിരുന്നു.

വ്യക്തി ജീവിതം

ഒരു തികഞ്ഞ സസ്യാഹാരിയാണ് മോദി. പഴയ ബോംബെ സംസ്ഥാനത്തിലെ മെഹ്സാന ജില്ലയിലെ വട്നഗറിൽ ഒരു ഇടത്തരം കുടുംബത്തിലാണ് മോദിജനിച്ചത്‌.[83][84] അദ്ദേഹത്തിനെ ദൈനംദിന ജോലികളിൽ സഹായിക്കാനായി മൂന്നു ഔദ്യോഗികാംഗങ്ങൾ മാത്രമേയുള്ള. നരേന്ദ്ര മോദിയുടെ അമ്മ താമസിക്കുന്നത് ഔദ്യോഗിക വസതിയിലല്ല.

2001 മുതൽ 2014 വരെ ഗുജറാത്ത് മുഖ്യമന്ത്രിയും 2014 മുതൽ ഇന്ത്യൻ പ്രധാനമന്ത്രിയുമായ മോദി ആർ.എസ്.എസ്സിൽ ഇപ്പോഴും പ്രചാരക് ആയി തുടരുന്നു.

വിമർശനങ്ങൾ

വിദേശ യാത്ര

ഗുജറാത്ത് കലാപത്തിന്‌ എല്ലാവിധ ഒത്താശയും ചെയ്തു എന്ന ശക്തമായ ആരോപണം നിലനിൽകുന്നതിനാൽ അമേരിക്ക നിരവധി തവണ അദ്ദേഹത്തിന്‌ വിസ നിഷേധിക്കുകയുണ്ടായി.[85] എന്നാൽ 2014 ലെ പൊതു തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത വിജയം നേടിയ മോദിയെ അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമ, നേരിട്ടു വിളിച്ച് അഭിനന്ദിക്കുകയും, അമേരിക്കയിലേക്ക് സന്ദർശനത്തിനായി ക്ഷണിക്കുകയും ചെയ്തു.[86] ഒമാനിലേക്കുള്ള മോദിയുടെ ഒരു യാത്ര വിവാദമാവുകയും ഒടുവിൽ അത് വേണ്ടന്ന് വെക്കുകയും ചെയ്തു.[87][88]

ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട വിവാദം

2008-ൽ ഗുജറാത്തിലെ പ്രധാന തെരുവുകളിൽ നിലവിലുണ്ടായിരുന്ന 17-ഉം, ചെറു തെരുവുകളിലുണ്ടായിരുന്നു 12-ഉം ക്ഷേത്രങ്ങൾ നരേന്ദ്ര മോദി അനധികൃതമായി നിലകൊള്ളുന്നവ എന്നു പറഞ്ഞു പൊളിച്ചു നീക്കിയിരുന്നു. ഈ നടപടി വി.എച്.പി പോലുള്ള ഹൈന്ദവ സംഘടനകളുടെ പ്രതിഷേധത്തിനിടയാക്കി എന്നാൽ 800 മുസ്ലീം പള്ളികൾ തകർക്കുക എന്ന പദ്ധതിയുടെ ഭാഗം ആയിരുന്നു അതെല്ലാം [89][90][91] പിന്നീട് 2013-ൽ ക്ഷേത്രങ്ങളേക്കാൾ ആവശ്യം കക്കൂസുകളാണ് ഇന്ത്യക്കാവശ്യം എന്ന മോദിയുടെ പ്രസ്താവനയും ഹൈന്ദവ സംഘടനകളുടെ കഠിനവിമർശനം ക്ഷണിച്ചുവരുത്തിയില്ല എന്നതാണ്‌ അത്ഭുതം. ഗുജറാത്ത് കലാപത്തിന് മൂന്ന് ദിവസം പോലീസിനെ പിൻവലിച്ച് കൊലപാതകങ്ങളും, ബലാത്സംഗങ്ങളും നടത്താൻ അവസരം ഉണ്ടാക്കി കൊടുത്ത് കേസുകളിൽ പ്രതിയാകുന്ന രാജ്യത്തെ ആദ്യത്തെ മുഖ്യമന്ത്രി ആണ് അദ്ദേഹം [92]

സഞ്ജീവ് ഭട്ട്

2002 ൽ ഗുജറാത്തിലെ ഐ.പി.എസ് ഓഫീസറായിരുന്ന (ഇന്റലിജൻസ് ഡി ജി പി) സഞ്ജീവ് ഭട്ട് നരേന്ദ്രമോദിക്കെതിരായി 2011 ഏപ്രിൽ 21 ന് സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ, താൻ ഉൾപ്പെടെയുള്ള ഇന്റലിജൻസ് മേധാവികൾ പങ്കെടുത്ത യോഗത്തിൽ, ഹിന്ദുക്കളെ അവരുടെ പ്രതികാരം തീർക്കാൻ അനുവദിക്കണമെന്ന് നരേന്ദ്രമോദി ആവശ്യപ്പെട്ടു.ആ കേസ് ഇപ്പോഴും നില നിൽക്കുന്നു [93] എന്നാൽ പ്രസ്തുത യോഗത്തിൽ സഞ്ജീവ് ഭട്ട് പങ്കെടുത്തിരുന്നില്ലായെന്ന് ഗുജറാത്ത് കലാപത്തെക്കുറിച്ചന്വേഷിക്കാൻ ഗുജറാത്ത് സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ കമ്മീഷൻ ആരോപിച്ചത് തെറ്റ് ആണ് എന്ന് ഭട്ട് സുപ്രീം കോടതിയിൽ തെളിയിച്ചു .[94] ഗുജറാത്ത് കലാപകാലത്ത് മോദി സർക്കാറിന്റെ അവഗണനയും ബോധപൂർവ്വമുള്ള നിഷ്ക്രിയത്തം മൂലം സംസ്ഥാനത്ത് 500-ലധികം മതസ്ഥാപനങ്ങൾ തകർക്കുകയും പതിനായിരം മുസ്ളിങ്ങളുടെ കൊലപാതകത്തിന് കാരണമാവുകയും ചെയ്തു എന്ന് ഗുജറാത്ത് ഹൈക്കോടതി 2012 ഫെബ്രുവരി 8 ന് നിരീക്ഷിക്കുകയുണ്ടായി. ഈ സ്ഥാപനങ്ങൾ പുനർനിർമ്മിച്ചു കൊടുക്കാൻ കോടതി ഉത്തരവിട്ടു. അത് സർക്കാറിന്റെ ബാദ്ധ്യതയാണെന്നും കോടതി അഭിപ്രായപ്പെട്ടു.[95] സഞ്ജീവ് ഭട്ടിൻറെ ആരോപണം കോടതിയിൽ തെളിയിക്കാൻ അവസരം ഉണ്ടായില്ല.

അമിക്കസ് ക്യൂറി

ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോദിക്കെതിരെ കേസെടുക്കാൻ മതിയായ തെളിവുകളുണ്ടെന്ന് സുപ്രീം കോടതി നിയമിച്ച അമിക്കസ് ക്യൂറി രാജു രാമചന്ദ്രൻ സമർപ്പിച്ച റിപ്പോർട്ടിൽ ശുപാർശചെയ്തു.[96][97] 2002 ൽ മോദി വിളിച്ചുകൂട്ടിയ യോഗത്തിൽ സഞ്ജീവ് ഭട്ട് പങ്കെടുത്തിരുന്നില്ല, എന്ന പ്രത്യേക അന്വേഷണ കമ്മീഷൻ തലവന്റെ പരാമർശത്തെ അമിക്കസ് ക്യൂറി രാജൂ രാമചന്ദ്രൻ ശക്തിയുക്തം എതിർക്കുന്നു. സഞ്ജീവ് ഭട്ടിനെ വിശ്വസിക്കാതിരിക്കാനായി യാതൊരു തെളിവുകളും പ്രഥമദൃഷ്ടിയാൽ ഇല്ല എന്നും രാജൂ രാമചന്ദ്രൻ പറയുന്നു.[98]

പൊള്ളയായ വികസനം

താരതമ്യേന സമ്പന്നസംസ്ഥാനമായി കരുതപ്പെടുന്ന ഗുജറാത്തിന്റെ മാനവവികസനസൂചകങ്ങൾ മിക്കവയും പരിതാപകരമാണെന്നും, കുട്ടികളുടെ പോഷകക്കുറവിന്റെ കാര്യത്തിൽ അർദ്ധ-സഹാറൻ ആഫ്രിക്കയുടേതിനേക്കാൾ കഷ്ടമായ അതിന്റെ നില മോദിയുടെ ഭരണകാലത്ത് കൂടുതൽ മോശമായെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. മദ്ധ്യവർഗ്ഗത്തിലെ സൗന്ദര്യഭ്രമം മൂത്ത കുട്ടികൾ പോഷഹാകാരം മനഃപൂർവം ഉപേക്ഷിക്കുന്നതാണ് കുട്ടികൾക്കിടയിലെ പോഷണപ്പെരുപ്പിന്റെ കാരണമെന്ന മോദിയുടെ വിശദീകരണം വിമർശിക്കപ്പെട്ടിട്ടുമുണ്ട്.[99]

ഗുജറാത്തിലെ നരേന്ദ്രമോദിയുടെ വികസനം താഴെതട്ടിലുള്ള ജനങ്ങളിലെത്താത്തതും സമുഹത്തിലെ സമ്പന്നവിഭാഗത്തിനു മാത്രം ഗുണം ചെയ്യുന്നതുമാണെന്ന വിമർശനവും ചില കോണുകളിൽ നിന്നും ശക്തമായി ഉയർന്നുവരികയുണ്ടായി.[100][101]

വിദ്യാഭ്യാസ യോഗ്യത

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്താനാവശ്യപ്പെട്ടു ഗുജറാത്തിലെ ഒരു സാമൂഹ്യ പ്രവർത്തകൻ നൽകിയ വിവരാവകാശ അപേക്ഷ പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളിയത് പുതിയ വിവാദത്തിന് തിരികൊളുത്തി. മോദിയുടെ ബിരുദങ്ങളെല്ലാം വ്യാജമാണെന്ന് തനിക്ക് നൂറു ശതമാനം ഉറപ്പുണ്ടെന്നും മോദിയുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്താനുള്ള വിവരാവകാശ പ്രകാരമുള്ള അപേക്ഷയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് മറുപടി നൽകുകയാണെങ്കിൽ താൻ തലമുണ്ഡനം ചെയ്യുമെന്നുമാണ് സുപ്രീംകോടതി മുൻ ജഡ്ജിയും പ്രസ്‌ കൗൺസിൽ ചെയർമാനുമായിരുന്ന മാർക്കൺഡേയ കട്ജു ട്വിറ്ററിലൂടെ ഇതിനോട് പ്രതികരിച്ചത്.[102]

അന്താരാഷ്ട്ര നയതന്ത്രം

2014ൽ ജപ്പാൻ സന്ദർശിച്ച നരേന്ദ്രമോദി ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേയുമായി കൂടിക്കാഴ്ച നടത്തുന്നു
2014-ലെ ബ്രിക്സ് ഉച്ചകോടിയിൽ മറ്റു രാഷ്ട്രത്തലവനമാർക്കൊപ്പം നരേന്ദ്ര മോദി

ഗുജറാത്തിലേക്ക് വിദേശ നിക്ഷേപകരെ ആകർഷിക്കുവാനായി , മോദി ജപ്പാൻ, സിംഗപ്പൂർ, ചൈന എന്നീ രാജ്യങ്ങൾ സന്ദർശിക്കുകയുണ്ടായി.[103] ഗുജറാത്തിൽ പ്രത്യേക സാമ്പത്തിക മേഖലകൾ ആരംഭിക്കുന്നതിനെക്കുറിച്ചു പഠിക്കുവാനായി മോദി 2006 ൽ വീണ്ടും ചൈന സന്ദർശിച്ചു.[104] 2007 സെപ്തംബറിലും, 2011 നവംബറിലും, മോദി ചൈന സന്ദർശിച്ചിരുന്നു.[105] 2011 ലെ മോദിയുടെ ചൈനാ സന്ദർശനത്തിനുശേഷം, വജ്രകള്ളക്കടത്തിനു ജയിലിലായിരുന്ന 13 ഇന്ത്യൻ വജ്രവ്യാപാരികളെ മോചിപ്പിച്ചിരുന്നു. മോദിയുടെ നയന്ത്ര ബന്ധങ്ങളുടെ കരുത്തായി ഈ സംഭവത്തെ മാധ്യമങ്ങൾ വിലയിരുത്തുന്നു.[106]

ഗുജറാത്തിലെ വികസനപ്രവർത്തനങ്ങളിൽ ആകൃഷ്ടരായ കറാച്ചി ചേംബർ ഓഫ് കൊമ്മേഴ്സ് ആന്റ് ഇൻഡസ്ട്രി, പാകിസ്താനിലെ വാണിജ്യപ്രമുഖരുടെ ഒരു യോഗത്തിൽ പ്രസംഗിക്കാൻ മോദിയെ ക്ഷണിക്കുകയുണ്ടായി.[107][108] കറാച്ചിക്കും, അഹമ്മദാബാദിനും ഇടയിൽ ഒരു വിമാന സേവനത്തെക്കുറിച്ചും ഇവർ മോദിയോട് ആരാഞ്ഞിരുന്നു.[109] പാകിസ്താനിലെ പ്രത്യേകിച്ച് സിന്ധ് മേഖലയിലെ വൈദ്യുത പ്രതിസന്ധി കുറക്കാനായി അവരെ സഹായിക്കണമെന്ന് മോദി ആഗ്രഹിച്ചിരുന്നു, ഗുജറാത്തിൽ നടപ്പിലാക്കിയ സൗരോർജ്ജ പദ്ധതി പോലൊന്ന് പിന്തുടരാൻ മോദി അവരോട് ശുപാർശ ചെയ്തിരുന്നു. അജ്മീർ ഷെറീഫിന്റെ ശവകുടീരം സന്ദർശിക്കുവാനായി പാകിസ്താൻ വിനോദസഞ്ചാരികൾക്കു വഴിയൊരുക്കുവാനായി വിസാ നിയമങ്ങളിൽ ഇളവു ചെയ്യാൻ മോദി യു.പി.എ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.[109] മോദി ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാവാനാണ് തങ്ങളിഷ്ടപ്പെടുന്നതെന്ന് പാകിസ്താന്റെ ഉന്നത നയതന്ത്ര പ്രതിനിധികൾ ഒരു പത്രത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. പാകിസ്താനുമായി സമാധാന ചർച്ചകൾ പുനരാരംഭിക്കാൻ പറ്റിയ നേതൃത്വ ഗുണങ്ങളുള്ള വ്യക്തിയാണ് മോദിയെന്നും അവർ കൂട്ടിച്ചേർത്തു.[110]

ഗുജറാത്ത് കലാപത്തെത്തുടർന്ന് മോദിയുമായി എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിച്ചിരുന്ന ബ്രിട്ടൺ, ഒക്ടോബർ 2012 മുതൽ വിലക്കു നീക്കി മോദിയുമായി ബന്ധം പുലർത്തിത്തുടങ്ങി. ബ്രിട്ടീഷ് ഹൈകമ്മീഷണർ മോദിയെ ഗാന്ധിനഗറിൽ ചെന്നു കണ്ടു ചർച്ച നടത്തിയിരുന്നു.[111]

പുരസ്കാരങ്ങൾ

  • ഇ-രത്ന പുരസ്കാരം - കംപ്യൂട്ടർ സൊസൈറ്റി ഓഫ് ഇന്ത്യ.[112][113]
  • ഇന്ത്യയിലെ മികച്ച മുഖ്യമന്ത്രി - ഇന്ത്യാ ടുഡേ സർവ്വേ പ്രകാരം, 2007.[114]

അന്തർദേശീയ പുരസ്കാരങ്ങൾ

ബഹുമതി രാജ്യം തിയതി കുറിപ്പ് അവലംബം
ഓർഡർ ഓഫ് അബ്ഡുൾ അസീസ് അൽ സൗദ്  സൗദി അറേബ്യ 3 ഏപ്രിൽ 2016 Member Special Class, അമുസ്ലീങ്ങളായ വിശിഷ്‌ടവ്യക്തികൾക്ക് നൽകുന്ന സൗദി അറേബ്യയുടെ പരമോന്നത ബഹുമതി [115]
സ്റ്റേറ്റ് ഓർഡർ ഓഫ് ഖാസി അമീർ അമനുള്ള ഖാൻ  അഫ്ഗാനിസ്ഥാൻ 4 ജൂൺ 2016 അഫ്ഗാനിസ്ഥന്റെ പരമോന്നത ബഹുമതി [116]
ഗ്രാന്റ് കോളർ ഓഫ് ദ് സ്റ്റേറ്റ് ഓഫ് പാലസ്തീൻ  പാലസ്തീൻ 10 ഫെബ്രുവരി 2018 പാലസ്തീനിന്റെ പരമോന്നത ബഹുമതി [117]
ഓർഡർ ഓഫ് സയീദ്  ഐക്യ അറബ് എമിറേറ്റുകൾ 4 ഏപ്രിൽ 2019 യു.എ.ഇ-യുടെ പരമോന്നത ബഹുമതി [118]
ഓർഡ്ർ ഓഫ് സെയിന്റ് ആൻഡ്രൂ  റഷ്യ 12 ഏപ്രിൽ 2019 റഷ്യയുടെ പരമോന്നത ബഹുമതി [119]
ഓർഡർ ഓഫ് ഡിസ്റ്റിങ്വിഷ്ഡ് റൂൾ ഒഫ് ഇസ്സുദീൻ  മാലിദ്വീപ് 8 ജൂൺ2019 വിദേശ പൗരന്മാർക്ക് നൽകുന്ന മാലിദ്വീപിന്റെ പരമോന്നത ബഹുമതി [120]
കിംഗ് ഹംദ് ഓർഡർ ഓഫ് റിനൈസെൻസ്  ബഹറിൻ 24 ആഗസ്ത് 2019 Member First Class, ബഹറിനിന്റെ മൂന്നാമത്തെ വലിയ ബഹുമതി [121]

കുറിപ്പുകൾ

  • ^ ഗോധ്ര സംഭവത്തിൽ കൊല്ലപ്പെട്ടവരുടെ കണക്കുകൾ കൃത്യമായി ലഭ്യമല്ല. സംഭവത്തിൽ 59 പേർ മരിച്ചുവെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്യുമ്പോൾ, 60 ഓളം പേർ മരിച്ചിട്ടുണ്ടെന്നാണ് ദ ഗാ‍ർഡിയൻ ദിനപത്രം പറയുന്നത്. മരിച്ചവരുടെ എണ്ണം 59 ആണെന്നാണ് സംഭവത്തെക്കുറിച്ചന്വേഷിക്കാൻ സർക്കാർ നിയോഗിച്ച നാനാവതി കമ്മീഷൻ കണ്ടെത്തിയത്[122][123][124]

പുറം കണ്ണികൾ

  1. ബി.ബി.സി
  2. ‌ജീവചരിത്രം 1
  3. ‌ജീവചരിത്രം 2

അവലംബം

  1. 1.0 1.1 1.2 "മോദി സമ്മതിച്ചു; ഞാൻ വിവാഹിതൻ , ഭാര്യ യെശോദാ ബെൻ". മാതൃഭൂമി. 2014 ഏപ്രിൽ 9. Archived from the original (തിരഞ്ഞെടുപ്പു വാർത്തകൾ) on 2014 ഏപ്രിൽ 10. Retrieved 2014 ഏപ്രിൽ 10. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
  2. "നരേന്ദ്ര മോദി - ലഘു ജീവചരിത്രം". ഗുജറാത്ത് നിയമസഭ. Retrieved 2014 മേയ് 17. {{cite web}}: Check date values in: |accessdate= (help)
  3. https://www.youtube.com/watch?v=E4jMqAVe1Pk
  4. "മുഖ്യമന്ത്രി" (in ഇംഗ്ലീഷ്). ഗുജറാത്ത് നിയമസഭ. Archived from the original on 2014 ഏപ്രിൽ 10. Retrieved 2014 ഏപ്രിൽ 10. {{cite web}}: Check date values in: |accessdate= and |archivedate= (help)
  5. "നരേന്ദ്ര മോദി വിൻസ് വാരണാസി". ഇന്ത്യൻ എക്സ്പ്രസ്സ്. 2014 മേയ് 16. Retrieved 2014 മേയ് 17. {{cite news}}: Check date values in: |accessdate= and |date= (help)
  6. "നരേന്ദ്ര മോദി വിൻസ് ബൈ ഹ്യൂജ് മാർജിൻ ഇൻ വദോദ്ര". എൻ.ഡി.ടി.വി. 2014 മേയ് 6. Retrieved 2014 മേയ് 17. {{cite news}}: Check date values in: |accessdate= and |date= (help)
  7. "വീ ഹാവ് നോ ഓർഡേഴ്സ് ടു സേവ് യു". ഹ്യൂമൻ റൈറ്റ്സ് വാച്ച്. 2005. Retrieved 2006 നവംബർ 2. {{cite web}}: Check date values in: |accessdate= (help)
  8. മനസ്സ്, ദാസ് ഗുപ്ത (2010 മാർച്ച് 27). "മോദി അപ്പിയേഴ്സ് ബിഫോർ എസ്.ഐ.ടി". ദ ഹിന്ദു. Retrieved 2014 മേയ് 17. {{cite news}}: Check date values in: |accessdate= and |date= (help)
  9. "ഡിവിസീവ് നാഷണലിസ്റ്റ് ടു ലീഡി ഓപ്പോസിഷൻ ഇൻ ഇന്ത്യൻ വോട്ട്". ദ ന്യൂയോർക്ക് ടൈംസ്. 2013 സെപ്റ്റംബർ 14. Retrieved 2014 മേയ് 17. {{cite news}}: Check date values in: |accessdate= and |date= (help)
  10. "യെസ്, ഐ ആം എ ഹിന്ദു നാഷണലിസ്റ്റ് - നരേന്ദ്ര മോദി". ദ ഇന്ത്യൻ എക്സ്പ്രസ്സ്. 2013 ജൂലൈ 13. Retrieved 2014 മേയ് 17. {{cite news}}: Check date values in: |accessdate= and |date= (help)
  11. "എ റീബെർത്ത് ഡോഗ്ഡ് ബൈ കോൺട്രോവെഴ്സി". ദ ഇൻഡിപെൻഡന്റ്. 2011 സെപ്റ്റംബർ 19. Retrieved 2014 മേയ് 17. {{cite news}}: Check date values in: |accessdate= and |date= (help)
  12. റൂത്ത്, ഡേവിഡ് (2007 ഡിസംബർ 24). "കോൺട്രോവെഴ്സിയൽ ഗുജറാത്തി പ്രീമിയർ കൺഫംഡ് ഇൻ ഓഫീസ്". ദ ഫോബ്സ്. Retrieved 2017 മേയ് 17. {{cite news}}: Check date values in: |accessdate= and |date= (help)
  13. "The Gujarat model, nationally".
  14. "ബീഹാർ ബി.ജെ.പി ഗോസ് ബിഗ് ഓൺ നരേന്ദ്ര മോദീസ് ബർത്ത്ഡേ, സേയ്സ് മെനി വാൺഡ് ഹിം അസ് പി.എം". പട്ന: എൻ.ഡി.ടി.വു. 2012 സെപ്റ്റംബർ 17. Retrieved 11 ഏപ്രിൽ 2013. {{cite news}}: Check date values in: |date= (help)
  15. ഭട്ട്, ഷീല (2011 സെപ്റ്റംബർ 16). "വൈ ഫാസ്റ്റിംഗ് ഈസ് നോട്ട് ബിഗ് ഡീൽ ഫോർ നരേന്ദ്ര മോദി". റീഡിഫ്.കോം. Retrieved 2013 ഏപ്രിൽ 11. {{cite news}}: Check date values in: |accessdate= and |date= (help)
  16. "പ്രൊഫൈൽ - നരേന്ദ്ര മോദി". എക്സ്പ്രസ്സ് ന്യൂസ് സർവ്വീസ്. 2012 ഡിസംബർ 20. Retrieved 22 മേയ് 2013. {{cite news}}: Check date values in: |date= (help)
  17. ജോസ്, വിനോദ്. (1 മാർച്ച് 2012). "ദ എംപറർ അൺക്രൗൺഡ്". ദ കാരവൻ. ഡൽഹി പ്രസ്സ്. pp. 2–4. Retrieved 11 ഏപ്രിൽ 2013.
  18. "ഓൺ റേസ് കോഴ്സ് റോഡ്". ടൈംസ് ഓഫ് ഇന്ത്യ. 2011 സെപ്റ്റംബർ 18. Retrieved 2014 മേയ് 17. {{cite web}}: Check date values in: |accessdate= and |date= (help)
  19. 19.0 19.1 "ദൈവങ്ങൾക്ക് നന്ദി പറയാൻ,യശോദ തീർത്ഥാടനത്തിലാണ്". കേരളകൗമുദി. 2014 ഏപ്രിൽ 11. Archived from the original (പത്രലേഖനം) on 2014 ഏപ്രിൽ 11. Retrieved 11 ഏപ്രിൽ 2014. {{cite news}}: Check date values in: |date= and |archivedate= (help)
  20. "താൻ വിവാഹിതനെന്ന് മോദി". ജന്മഭൂമി. 2014 ഏപ്രിൽ 10. Archived from the original (പത്രലേഖനം) on 2014 ഏപ്രിൽ 10. Retrieved 2014 ഏപ്രിൽ 10. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
  21. "വിവാഹിതനെന്ന്‌ മോദിയുടെ സത്യവാങ്മൂലം; അരനൂറ്റാണ്ട്‌ മുമ്പത്തെ സാമൂഹ്യാചാരം മാത്രമെന്ന്‌ സഹോദരൻ". ജന്മഭൂമി. 2014 ഏപ്രിൽ 11. Archived from the original (പത്രലേഖനം) on 2014 ഏപ്രിൽ 11. Retrieved 2014 ഏപ്രിൽ 11. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
  22. "ഐ ആം സിങ്കിൾ, സോ ബെസ്റ്റ് മാൻ ടു ഫൈറ്റ് -ഫെബ്രുവരി ഗ്രാഫ്ട് - നരേന്ദ്ര മോദി". ടൈംസ് ഓഫ് ഇന്ത്യ. 2014 ഫെബ്രുവരി 17. Retrieved 2014 മേയ് 17. {{cite web}}: Check date values in: |accessdate= and |date= (help)
  23. അഭിനവ്, ഭട്ട് (2014 ഫെബ്രുവരി 17). "ഐ ആം സിങ്കിൾ,ഹൂ വിൽ ബീ ഐ കറപ്ട് ഫോർ സേയ്സ് നരേന്ദ്ര മോദി". എൻ.ഡി.ടി.വി. Retrieved 2014 മേയ് 17. {{cite web}}: Check date values in: |accessdate= and |date= (help)
  24. "ഫ്രം ടീ വെണ്ടർ ടു പി.എം.കാൻഡിഡേറ്റ്". ഇൻഡ്യാടുഡേ. 2013 സെപ്റ്റംബർ 13. Retrieved 17 മേയ് 2014. {{cite web}}: Check date values in: |date= (help)
  25. "നരേന്ദ്ര മോദി, ഫ്രം ടീ വെണ്ടർ ടു പി.എം. കാൻഡിഡേറ്റ്". ഇൻഡ്യാ ടുഡേ. 2013 സെപ്റ്റംബർ 13. Retrieved 17 മേയ് 2014. {{cite news}}: Check date values in: |date= (help)
  26. "വൈ മോദി ഡിസ്ഗ്ലൂസ്ഡ് അസ് സിഖ്". ഭാസ്കർ. 2013 മേയ് 16. Retrieved 2014 മേയ് 17. {{cite news}}: Check date values in: |accessdate= and |date= (help)
  27. "മോദീസ് മെറ്റീരോറിക് റൈസ്". ടൈംസ് ഓഫ് ഇന്ത്യ. 2001 ഒക്ടോബർ 2. Retrieved 2014 മേയ് 17. {{cite news}}: Check date values in: |accessdate= and |date= (help)
  28. "ഡിഡ് നരേന്ദ്ര മോദി മേക് ഗുജറാത്ത് വൈബ്രന്റ് ?". ബിസിനസ്സ് സ്റ്റാൻഡാഡ്. 2013 ജൂലൈ 20. Retrieved 2014 മേയ് 17. {{cite news}}: Check date values in: |accessdate= and |date= (help)
  29. വി, വെങ്കിടേഷ് (13 ഒക്ടോബർ 2001). "പ്രചാരക് അസ് ചീഫ് മിനിസ്റ്റർ". ഫ്രണ്ട്ലൈൻ. Retrieved 17 മേയ് 2013.
  30. തൻവി, നളിൻ (16 മേയ് 2014). "ബ്ലൂമിംഗ് ഓഫ് ലോട്ടസ്, ദ റൈസ് ആന്റ് റൈസ് ഓഫ് നരേന്ദ്ര മോദി". യങിസ്ഥാൻ. Retrieved 17 മേയ് 2013.
  31. "ഗുജറാത്ത് റയട്ട് ഡെത്ത് ടോൾ റിവീൽഡ്". ബി.ബി.സി. 11 മേയ് 2005. Retrieved 17 മേയ് 2014.
  32. സിദ്ധാർത്ഥ്, വരദരാജൻ; സുന്ദർ, നന്ദിനി. ഗുജറാത്ത് ദ മേക്കിങ് ഓഫ് ട്രാജഡി. പെൻഗ്വിൻ ബുക്സ്. p. 75. ISBN 978-0143029014. {{cite book}}: Cite has empty unknown parameter: |1= (help)
  33. Axel Stähler, Klaus Stierstorfer. Writing Fundamentalism. p. 18. Retrieved 11 ഡിസംബർ 2019.
  34. ഭരത്, ദേശായി; പഥക്, അനിൽ (2002 മേയ് 1). "മോബ് റൂൾസ് ദ ഗുജറാത്ത് സ്ട്രീറ്റ്സ്". ദ ഇക്കണോമിക്സ് ടൈംസ്. Retrieved 2014 മേയ് 17. {{cite news}}: Check date values in: |accessdate= and |date= (help)
  35. മനസ്സ്, ദാസ് ഗുപ്ത (2002 മാർച്ച് 1). "140 കിൽഡ് അസ് ഗുജറാത്ത് ബന്ദ് ടേൺസ് വയലന്റ്". ദ ഹിന്ദു. Retrieved 2014 മേയ് 17. {{cite news}}: Check date values in: |accessdate= and |date= (help)
  36. "ഡിസിഷൻ ടു ബ്രിങ് ഗോധ്ര വിക്ടിംസ് ബോഡീസ് ടേക്കൺ അപ് ടോപ് ലെവൽ". ദ ഹിന്ദു. 2012 ഫെബ്രുവരി 10. Retrieved 2014 മേയ് 17. {{cite news}}: Check date values in: |accessdate= and |date= (help)
  37. ധനഞ്ജയ്, മഹാപാത്ര (3 ഡിസംബർ 2010). "എസ്.ഐ.ടി ക്ലിയേഴ്സ് നരേന്ദ്ര മോദി ഓഫ് വിൽഫുള്ളി അല്ലൗവിങ് പോസ്റ്റ് ഗോധ്ര റയട്ട്സ്". ടൈംസ് ഓഫ് ഇന്ത്യ. Retrieved 17 മേയ് 2014.
  38. "പ്രൊസീഡ് എഗെയിൻസ്റ്റ് മോദി ഓൺ ഗുജറാത്ത് റയട്ട്സ്, അമിക്കസ്". ദ ഹിന്ദു. 2012 മേയ് 7. Retrieved 2014 മേയ് 18. {{cite news}}: Check date values in: |accessdate= and |date= (help)
  39. മനസ്സ്, ദാസ് ഗുപ്ത (2014 മേയ് 10). "എസ്.ഐ.ടി. റിജക്ട്സ് അമിക്കസ് ക്യൂറീസ് ഒബ്സർവേഷൻസ് എഗെയിൻസ്റ്റ് മോദി". ദ ഹിന്ദു. Retrieved 2014 മേയ് 18. {{cite news}}: Check date values in: |accessdate= and |date= (help)
  40. "ഈസ് എസ്.ഐ.ടി.ഹൈഡിംഗ് പ്രൂഫ് എഗെയിൻസ്റ്റ് ഗുജറാത്ത് കേസ്". ടൈംസ് ഓഫ് ഇന്ത്യ. 2013 ജൂലൈ 18. Retrieved 2014 മേയ് 18. {{cite news}}: Check date values in: |accessdate= and |date= (help)
  41. ദീപ്ശിഖ, ഘോഷ് (2013 ഡിസംബർ 26). "ഗുജറാത്ത് കോർട്ടി അക്സപ്റ്റസ് ക്ലീൻ ചിറ്റ് ടു നരേന്ദ്രമോദി ഓൺ 2002 റയട്ട്സ്". എൻ.ഡി.ടി.വി. Retrieved 2014 മേയ് 18. {{cite news}}: Check date values in: |accessdate= and |date= (help)
  42. "ഗുജറാത്ത് കാബിനറ്റ് പുട്സ് ഓഫ് ഡിസിഷൻ ഓൺ ഇലക്ഷൻ". ദ ട്രൈബ്യൂൺ. 2002 ഏപ്രിൽ 18. Retrieved 2014 മേയ് 18. {{cite news}}: Check date values in: |accessdate= and |date= (help)
  43. "കോൺഗ്രസ്സ് ഡിമാൻഡ്സ് മോദീസ് റെസിഗ്നേഷൻ ഓൺ ബാനർജീ റിപ്പോർട്ട്". റീഡിഫ്.കോം. 2006 മാർച്ച് 3. Retrieved 2014 മേയ് 8. {{cite news}}: Check date values in: |accessdate= and |date= (help)
  44. "ബി.ജെ.പി. നാഷണൽ എക്സിക്യൂട്ടീവ് റിജക്ട്സ് മോദീസ് റെസിഗ്നേഷൻ". റീഡിഫ്.കോം. 2002 ഏപ്രിൽ 12. Retrieved 2014 മേയ് 18. {{cite news}}: Check date values in: |accessdate= and |date= (help)
  45. "ഗുജറാത്ത് അസ്സംബ്ലി ഡിസ്സോൾവ്സ് ഏർലി പോൾ സോട്ട്". ദ ഇക്കണോമിക്സ് ടൈംസ്. 19 ജൂലൈ 2002. Retrieved 18 മേയ് 2014.
  46. "മോദി റിസൈൻസ്, സീക്സ് അസ്സംബ്ലി ഡിസ്സൊല്യൂഷൻ". ദ ഹിന്ദു ബിസിനസ്സ് ലൈൻ. 20 ജൂലൈ 2002. Retrieved 18 മേയ് 2014.
  47. "2002 ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ്" (PDF). കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. Retrieved 18 മേയ് 2014.
  48. അജയ്, ഉമാത് (2013 ഫെബ്രുവരി 9). "വൺസ് ഹിന്ദുത്വ ട്വിൻസ്, നരേന്ദ്ര മോദി ആന്റ് പ്രവീൺ തൊഗാഡിയ നോ ലോങർ കോൺജോയിന്റ്". ടൈംസ് ഓഫ് ഇന്ത്യ. Retrieved 2014 മേയ് 8. {{cite news}}: Check date values in: |accessdate= and |date= (help)
  49. വിനോദ്, മാത്യു (24 സെപ്റ്റംബർ 2003). "ഷോകേസിംഗ് ഗുജറാത്ത് ഇൻ എ വൈബ്രന്റ് വേ". ദ ഹിന്ദു ബിസിനസ്സ് ലൈൻ. Retrieved 19 മേയ് 2014.
  50. മനസ്സ്, ദാസ് ഗുപ്ത (2002 ഏപ്രിൽ 5). "വാജ്പേയീസ് അ‍ഡ്വൈസ് ടു മോദി". ദ ഹിന്ദു. Retrieved 2014 മേയ് 19. {{cite web}}: Check date values in: |accessdate= and |date= (help)
  51. "വാജ്പേയി, അഡ്വാനി ഡിഫേഡ് ഓവർ മോദീസ് റെസിഗ്നേഷൻ". ഇൻഡ്യാ ടുഡേ. 2008 മാർച്ച് 20. Retrieved 2014 മേയ് 19. {{cite news}}: Check date values in: |accessdate= and |date= (help)
  52. കൻവർ, യോഗേന്ദ്ര (14 ജൂൺ 2004). "നോട്ട് റിമൂവിംഗ് മോദി വാസ് എ മിസ്റ്റേക്ക്". ദ ഹിന്ദു. Retrieved 19 മേയ് 2014.
  53. "ഗുജറാത്ത് തിരഞ്ഞെടുപ്പ് 2007". കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. Retrieved 19 മേയ് 2014.
  54. "ബി.ജെ.പി. ആഡ് 5 സീറ്റ്സ് ഇൻ ഗുജറാത്ത് ബൈപോൾസ്". ദ ഡെക്കാൺ ഹെറാൾഡ്. 2013 സെപ്റ്റംബർ 19. Retrieved 2014 മേയ് 19. {{cite news}}: Check date values in: |accessdate= and |date= (help)
  55. "മഹാത്മ ഓൺ ലിപ്സ്, മോദി ഫൈറ്റ്സ് സെന്റർ". ദ ടെലിഗ്രാഫ്. 19 ജൂലൈ 2006. Retrieved 19 മേയ് 2014.
  56. മോഹൻ, വിശ്വ (10 ഫെബ്രുവരി 2013). "അഫ്സൽ ഗുരു ഹാങ്ഡ്, റിമെയിൻസ് ഇൻ തീഹാർ, നോ ലാസ്റ്റ് വിഷ്, റെഫ്യൂസ്ഡ് ടു ഈറ്റ്". ടൈംസ് ഓഫ് ഇന്ത്യ. Retrieved 19 മേയ് 2014.
  57. "മോദി വാണ്ട് ത്രീ ലെയർ സെക്യൂരിറ്റി ടു സെക്യുർ കോസ്റ്റ്". ടൈംസ് ഓഫ് ഇന്ത്യ. 28 നവംബർ 2008. Retrieved 19 മേയ് 2014.
  58. മായങ്ക്, മിശ്ര (20 ജൂലൈ 2013). "ഡിഡ് നരേന്ദ്ര മോദി മേക്ക് ഗുജറാത്ത് വൈബ്രന്റ് ൽ". ദ ബിസിനസ്സ് സ്റ്റാൻഡാഡ്. Retrieved 19 മേയ് 2014.
  59. "കോ മാനേജ്മെന്റ് ഓഫ് ഇലക്ട്രിസിറ്റി ആന്റ് ഗ്രൗണ്ട് വാട്ടർ, ആൻ അസ്സസ്മെന്റ് ഓഫ് ഗുജറാത്ത് ജ്യോതിർഗ്രാം സ്കീം". Retrieved 19 മേയ് 2014.
  60. "സീക്രട്ട് ഓഫ് ഗുജറാത്ത് അഗ്രേറിയൻ മിറാക്കിൾ ആഫ്ടർ 2000". ജെസ്റ്റർ. Retrieved 19 മേയ് 2014.
  61. "ഗുജറാത്ത് മഹാരാഷ്ട്ര റെക്കോഡ് ഗ്രോത്ത് ഇൻ ഫാം സെക്ടർ". ഹിന്ദു ബിസിനസ്സ് ലൈൻ. 12 ജൂലൈ 2011. Retrieved 19 മേയ് 2014.
  62. "വിവാദ പ്രസംഗത്തെതുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ മോദിക്കയച്ച നോട്ടീസ്" (PDF). കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. Retrieved 2014 മേയ് 20. {{cite web}}: Check date values in: |accessdate= (help)
  63. "സോണിയാസ് മെർച്ചന്റ് ഓഫ് ഡെത്ത് വാസ് എയിംഡ് അറ്റ് മോദി കോൺഗ്രസ്സ്". ഇന്ത്യൻ എക്സ്പ്രസ്സ്. 2007 ഡിസംബർ 8. Retrieved 2014 മേയ് 20. {{cite news}}: Check date values in: |accessdate= and |date= (help)
  64. "സൊറാബ്ദീൻ എൻകൗണ്ടർ കേസ്, എക്സ് മിനിസ്റ്റർ അപ്പിയേഴ്സ് ഇൻ ദ കോർട്ട്". ദ ഹിന്ദു. 2013 ജൂൺ 4. Retrieved 2014 മേയ് 20. {{cite web}}: Check date values in: |accessdate= and |date= (help)
  65. ഹിമാൻഷു, കൗശിക് (2011 സെപ്റ്റംബർ 17). "നരേന്ദ്ര മോദി ബിഗിൻസ് സദ്ഭാവന ഫാസ്റ്റ് എമംഗ് ചാൻട്സ് ഓഫ് അല്ലാഹു അക്ബർ സ്ലോകാസ്". ടൈംസ് ഓഫ് ഇന്ത്യ. Retrieved 2014 മേയ് 20. {{cite web}}: Check date values in: |accessdate= and |date= (help)
  66. "താങ്ക്സ് ടു പീപ്പിൾ ഓഫ് ഗുജറാത്ത് ഫോർ ഗീവിംഗ് മീ ഹ്യൂജ് സപ്പോർട്ട് ടു സദ്ഭാവനാ മിഷൻ". നരേന്ദ്രമോദി.ഇൻ. Retrieved 20 മേയ് 2014.
  67. "നരേന്ദ്ര മോദി റെഫ്യൂസസ് ടു പുട് എ സ്കൽ ക്യാപ് ഓഫേഡ് ബൈ എ മുസ്ലിം ക്ലെറിക്". ടൈംസ് ഓഫ് ഇന്ത്യ. 2013 സെപ്റ്റംബർ 19. Retrieved 20 മേയ് 2014. {{cite news}}: Check date values in: |date= (help)
  68. "നരേന്ദ്ര മോദി ടേക്സ് സദ്ഭാവന മിഷൻ ടു ഗോധ്ര". ഇൻഡ്യൻ എക്സ്പ്രസ്സ്. 20 ജനുവരി 2012. Retrieved 20 മേയ് 2014.
  69. "മോദി ഓഫേഡ് മുസ്ലിം പ്രേയർ ക്യാപ്, ഡിക്ലൈൻസ്". സീന്യൂസ്. 2011 സെപ്റ്റംബർ 19. Retrieved 2014 മേയ് 20. {{cite news}}: Check date values in: |accessdate= and |date= (help)
  70. "ഈസ് ജസ്റ്റീസ് മേത്ത ടു ബീ അപ്പോയിന്റഡ് അസ് ഗുജറാത്ത് ലോകായുക്ത". ഡി.എൻ.എ. 15 ജൂൺ 2011. Retrieved 20 മേയ് 2014.
  71. "ബെനിവാൾ ഹെൽപിങ് കോൺഗ്രസ്സ് റണ്ണിംഗ് പാരല്ലൽ ഗവൺമെന്റ് ഇൻ ഗുജറാത്ത്, സേയ്സ് മോദി". ദ ഹിന്ദു. 2011 സെപ്റ്റംബർ 26. Retrieved 20 മേയ് 2014. {{cite news}}: Check date values in: |date= (help)
  72. "നരേന്ദ്ര മോദി സ്ലാംസ് ഗവർണർ കമലാ ബെനിവാൾ ഓവർ വിമൺ റിസർവേഷൻ". എൻ.ഡി.ടി.വി. 2013 ഏപ്രിൽ 8. Retrieved 2014 മേയ് 20. {{cite news}}: Check date values in: |accessdate= and |date= (help)
  73. "നരേന്ദ്ര മോദി സ്ലാംസ് കോൺഗ്രസ്സ് ഓവർ ബാൻ ഓൺ ചാനൽ". വൺഇന്ത്യ. 2012 ഓഗസ്റ്റ് 27. Retrieved 2014 മേയ് 22. {{cite web}}: Check date values in: |accessdate= and |date= (help)
  74. "ഗുജറാത്ത് കോൺഗ്രസ്സ് ബോയ്കോട്ട്സ് ടിവി9 ചാനൽ മോദി വാണ്ടഡ് ഇലക്ഷൻ കമ്മീഷൻ ടു ഇന്റർഫിയർ". ദേശ്ഗുജറാത്ത്. 2012 ഓഗസ്റ്റ് 26. Retrieved 2014 മേയ് 22. {{cite web}}: Check date values in: |accessdate= and |date= (help)
  75. "നരേന്ദ്ര മോദി ഓൺ ഗൂഗിൾ ഹാങൗട്ട്, അജയ് ദേവ്ഗൻ ടു ഹോസ്റ്റ് ദ ഇവന്റ്". ടൈംസ് ഓഫ് ഇന്ത്യ. 2012 ഓഗസ്റ്റ് 31. Retrieved 2014 മേയ് 22. {{cite news}}: Check date values in: |accessdate= and |date= (help)
  76. "പ്യൂപ്പിൾ ആസ്ക്സ് നരേന്ദ്ര മോദി ആൻസ്വേഴ്സ്". ഐബിൻ.ലൈവ്. 2012 സെപ്റ്റംബർ 01. Retrieved 2014 മേയ് 22. {{cite news}}: Check date values in: |accessdate= and |date= (help)
  77. "ബിഗ് വിൻ ഫോർ നരേന്ദ്ര മോദി, ഡിഫീറ്റ് ശ്വേത ഭട്ട് ബൈ ഹ്യൂജ് മാർജിൻ". എൻ.ഡി.ടി.വി. 2012 ഡിസംബർ 20. Retrieved 2014 മേയ് 22. {{cite news}}: Check date values in: |accessdate= and |date= (help)
  78. "ആനന്ദിബെൻ പട്ടേൽ നേംഡ് ന്യൂ ഗുജറാത്തി ചീഫ് മിനിസ്റ്റർ". ഇന്ത്യാ ടുഡേ. 2014 മേയ് 21. Retrieved 2014 മേയ് 21. {{cite news}}: Check date values in: |accessdate= and |date= (help)
  79. "ഗുജറാത്ത് മുഖ്യമന്ത്രിപദം മോദി രാജിവെച്ചു". മലയാള മനോരമ. അഹമ്മദാബാദ്. 2014 മേയ് 21. Archived from the original (പത്രലേഖനം) on 2014 മേയ് 21. Retrieved 2014 മേയ് 21. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
  80. "ഗുജറാത്ത് സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അഥോറിറ്റി - യുണൈറ്റഡ് നേഷൻസ് സസക്കാവ അവാർഡ് ഫോട ഡിസാസ്റ്റർ റിഡക്ഷൻ" (PDF) (in ഇംഗ്ലീഷ്). unisdr.org. 2003. p. 4. Archived from the original (PDF) on 2008 ഒക്ടോബർ 13. Retrieved 2014 ജനുവരി 4. {{cite web}}: Check date values in: |accessdate= and |archivedate= (help)
  81. വിജയകുമാർ, അജിത്ത് (2014 മേയ് 20). "നരേന്ദ്ര മോദി അപ്പോയിന്റഡ് പ്രൈം മിനിസ്റ്റർ ഓഫ് ഇന്ത്യ, സൗത്ത് ബ്ലോക്ക് അവൈറ്റ്സ് ഹിം". സീ ന്യൂസ്. Retrieved 2014 മേയ് 24. {{cite news}}: Check date values in: |accessdate= and |date= (help)
  82. "നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തു". ദേശാഭിമാനി. 2014 മേയ് 26. Retrieved 2014 മേയ് 26. {{cite news}}: Check date values in: |accessdate= and |date= (help)
  83. "പ്രൊഫൈൽ - നരേന്ദ്ര മോദി". ദ ഗാർഡിയൻ. 18 ഓഗസ്റ്റ് 2003. Retrieved 23 മേയ് 2014.
  84. ആകാർ, പട്ടേൽ (16 ഒക്ടോബർ 2012). "നരേന്ദ്ര മോദി, യു ഡിഡ് നോട്ട് നോ". ഹിന്ദുസ്ഥാൻടൈംസ്. Retrieved 23 മേയ് 2014.
  85. "നോ വിസ ഫോർ നരേന്ദ്ര മോദി, സേയ്സ് യു.എസ്". റെഡ്ഡീഫ് ഓൺലൈൻ. 2008 ഓഗസ്റ്റ് 30. Retrieved 23 മേയ് 2014. {{cite news}}: Check date values in: |date= (help)
  86. യശ്വന്ത്, രാജ് (2014 മേയ് 16). "ഒബാമ കോൾസ് മോതി, വെൽകം ഹിം ടു വാഷിംഗ്ടൺ". ഹിന്ദുസ്ഥാൻ ടൈംസ്. Retrieved 23 മേയ് 2014. {{cite news}}: Check date values in: |date= (help)
  87. ലിസ്, മാത്യു (23 ഒക്ടോബർ 2009). "ആഫ്ടർ യു.എസ്. നൗ ഒമാൻ ഗവൺമെന്റ് ഷൺസ് മോദി". ലൈവ് മിന്റ്. Retrieved 2014 മേയ് 23. {{cite news}}: Check date values in: |accessdate= (help)
  88. ഒമർ ഖിലാഡി (2009 നവംബർ 10). "നോട്ട് റെലവന്റ് ഇന്ത്യൻസ്". ഔട്ട്ലുക്ക് ഇന്ത്യ (in ഇംഗ്ലീഷ്). Archived from the original (പത്രലേഖനം) on 2012 ഒക്ടോബർ 18. Retrieved 2014 ഏപ്രിൽ 10. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
  89. ജ്യോതി തോട്ടം (2012 മാർച്ച് 16). "വൈ നരേന്ദ്ര മോദി ഈസ് ഇന്ത്യാസ് മോസ്റ്റ് ലൗവ്ഡ് ആന്റ് ലോഥ്ഡ് പൊളിറ്റീഷ്യൻ" (പത്രലേഖനം). റ്റൈംസ്.കോം (in ഇംഗ്ലീഷ്). വേൾഡ്.റ്റൈംസ്.കോം. Retrieved 2014 ഏപ്രിൽ 20. {{cite news}}: Check date values in: |accessdate= and |date= (help)
  90. രാഹുൽ മാങ്കോക്കർ; കെവിൻ ആന്റോ (2008 നവംബർ 13). "80 ടെംപിൾസ് ഡീമോളീഷ്ഡ് ഇൻ മോദി ക്യാപിറ്റൽ" (പത്രലേഖനം). റ്റൈംസ് ഓഫ് ഇന്ത്യ.ഇന്ത്യറ്റൈംസ്.കോം (in ഇംഗ്ലീഷ്). ടി.എൻ.എൻ. Retrieved 2014 ഏപ്രിൽ 14. {{cite news}}: Check date values in: |accessdate= and |date= (help)
  91. മേഘദൂത് ഷാരോൺ (2008 നവംബർ 14). "മോദി ഓൺ ടെംപിൾ ഡീമോളീഷൻ ഡ്രൈവ്, വി.എച്.പി.ഫ്യൂംസ്" (പത്രലേഖനം). ഐബിഎൻലൈവ്.കോം (in ഇംഗ്ലീഷ്). സി.എൻ.എൻ-ഐ.ബി.എൻ. Retrieved 2014 ഏപ്രിൽ 14. {{cite news}}: Check date values in: |accessdate= and |date= (help)
  92. "തൊഗാഡിയ സ്ലാംസ് മോദി ഫോർ 'ടോയ്ലെറ്റ്സ് ഫസ്റ്റ്, ടെംപിൾസ് ലേറ്റർ' കമന്റ്" (പത്രലേഖനം). ദ ഹിന്ദു.കോം. അലഹബാദ്. പി.ടി.ഐ. 2013 ഒക്ടോബർ 3. Retrieved 2014 ഏപ്രിൽ 14. {{cite news}}: Check date values in: |accessdate= and |date= (help)
  93. "ടോപ് കോപ് ഇംപ്ലിക്കേറ്റ്സ് നരേന്ദ്ര മോദി ഇൻ ഗുജറാത്ത്". യാഹൂ ന്യൂസ്. 2011 ഏപ്രിൽ 22. Retrieved 2014 മേയ് 23. {{cite news}}: Check date values in: |accessdate= and |date= (help)
  94. "ടോപ് കോപ്, സഞ്ജീവ് ഭട്ട് ഡിഡ് നോട്ട് അറ്റൻഡ് നരേന്ദ്ര മോദീസ് ഫെബ്രുവരി 2002 മീറ്റിംഗ്, സേയ്സ് എസ്.ഐ.ടി". എൻ.ഡി.ടി.വി. 29 ഏപ്രിൽ 2013. Retrieved 23 മേയ് 2014.
  95. "എസ്.സി.റാപ്സ് മോദി ഗവൺമെന്റ് ഫോർ ഇനാക്ഷൻ ഇൻ പോസ്റ്റ് ഗോധ്ര റയട്ട്സ്". ദ ഹിന്ദു. 2012 ഫെബ്രുവരി 09. Retrieved 23 മേയ് 2014. {{cite news}}: Check date values in: |date= (help)
  96. "മോദിയെ പ്രോസിക്യൂട്ട് ചെയ്യാം". മാതൃഭൂമി ഓൺലൈൻ. 2012 മേയ് 8. Retrieved 2014 മേയ് 23. {{cite news}}: Check date values in: |accessdate= and |date= (help)
  97. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 734. 2012 മാർച്ച് 19. Retrieved 2013 മേയ് 5. {{cite news}}: Check date values in: |accessdate= and |date= (help)
  98. "പ്രൊസീഡ് എഗെയിൻസ്റ്റ് മോദി ഫോർ ഗുജറാത്ത് റയട്ട്സ്-അമിക്കസ്". ദ ഹിന്ദു. 2012 മേയ് 9. Retrieved 2014 മേയ് 23. {{cite news}}: Check date values in: |accessdate= and |date= (help)
  99. "ദ മോദി ഇൻഡക്സ്". ദ ഹിന്ദു ദിനപത്രം. 2012 സെപ്റ്റംബർ 1. Retrieved 2014 മേയ് 23. {{cite news}}: Check date values in: |accessdate= and |date= (help)
  100. "ഗുജറാത്ത് വികസനം വെറും കെട്ടുകഥയോ". മാതൃഭൂമി ഓൺലൈൻ. 2011 സെപ്റ്റംബർ 19. Retrieved 2014 മേയ് 23. {{cite news}}: Check date values in: |accessdate= and |date= (help)
  101. രാം, പുനിയാനി. "ദ മിത്ത് ഓഫ് വൈബ്രന്റ് ഗുജറാത്ത്" (PDF). Retrieved 2014 മേയ് 23. {{cite news}}: Check date values in: |accessdate= (help)
  102. "നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത: അപേക്ഷ തള്ളിയതിൽ വ്യാപക പ്രതിഷേധം". മനോരമ. Retrieved 2015 ഓഗസ്റ്റ് 11. {{cite news}}: Check date values in: |accessdate= (help)
  103. "ജാപ്പനീസ് വെണ്ടേഴ്സ് കീൻ ഓൺ ഗുജറാത്ത്, സുസുക്കി ടെൽസ് മോദി". ബിസിനസ്സ് സ്റ്റാൻഡാർഡ്. 25 ഓഗസ്റ്റ് 2012. Retrieved 23 മേയ് 2014.
  104. "ഗുജറാത്ത് നൗ ഇന്ത്യാസ് സെസ് - മോദി". എക്സ്പ്രസ്സ് ഇന്ത്യ. 2007 സെപ്റ്റംബർ 6. Retrieved 2014 മേയ് 23. {{cite news}}: Check date values in: |accessdate= and |date= (help)
  105. "മോദി വിസിറ്റ്സ് ഡാലിയാൻ പോർട്ട് ഇൻ ചൈന". വൺഇന്ത്യാ ന്യൂസ്. 2007 സെപ്റ്റംബർ 8. Retrieved 2014 മേയ് 23. {{cite news}}: Check date values in: |accessdate= and |date= (help)
  106. "ചൈന ഫ്രീസ് 13 ഡയമണ്ട് ട്രേഡേഴ്സ്". മുംബൈമിറർ. 2011 ഡിസംബർ 8. Retrieved 2014 മേയ് 23. {{cite news}}: Check date values in: |accessdate= and |date= (help)
  107. അതിഥി, ഫട്നിസ് (11 ഡിസംബർ 2011). "കറാച്ചി ബിസിനസ്സ് മെൻ ഡെലിഗേഷൻ, നരേന്ദ്ര മോദി ഇൻവൈറ്റഡ് ടു വിസിറ്റ് പാകിസ്താൻ". ട്രൈബ്യൂൺ (പാകിസ്താൻ). Retrieved 24 മേയ് 2014.
  108. "പാകിസ്താൻ ബിസിനസ്സ് ഡെലിഗേഷൻ ഇൻവൈറ്റ് മോദി ടു കറാച്ചി". എൻ.ഡി.ടി.വി. 10 ഡിസംബർ 2011. Retrieved 24 മേയ് 2014.
  109. 109.0 109.1 "പാകിസ്താൻ ഡെലിഗേഷൻ ഫോഴ്സ്ഡ് ഔട്ട് ഓഫ് ഗുജറാത്ത് സമ്മിറ്റ്". ടൈംസ് ഓഫ് ഇന്ത്യ. 13 ജനുവരി 2013. Retrieved 24 മേയ് 2014.
  110. ഡീൻ, നെൽസൺ (21 ഏപ്രിൽ 2014). "പാകിസ്താൻ ബാക്സ് നരേന്ദ്ര മോദി അസ് ഇന്ത്യാസ് നെക്സ്റ്റ് പ്രൈം മിനിസ്റ്റർ". ദ ടെലഗ്രാഫ്. Retrieved 24 മേയ് 2014.
  111. ജേസൺ, ബുർക്കെ (22 ഒക്ടോബർ 2012). "യു.കെ.ഗവൺമെന്റ്സ് എൻഡ്സ് ദ ബോയ്കോട്ട് ഓഫ് നരേന്ദ്ര മോദി". ദ ഗാർഡിയൻ. Retrieved 24 മേയ് 2014.
  112. "ട്വിറ്റേഴ്സ് മോദി എക്സ്പ്രസ്സ് സ്റ്റീംസ് പാസ്റ്റ് 600000 ഫോളോവേഴ്സ്". വൺഇന്ത്യ. 2012 മേയ് 01. Retrieved 2014-08-19. {{cite news}}: Check date values in: |date= (help)
  113. "സി.എസ്.ഐ ഇ-രത്ന അവാർഡ് ടു നരേന്ദ്ര മോദി, ചീഫ് മിനിസ്റ്റർ ഗുജറാത്ത്". കംപ്യൂട്ടർ സൊസൈറ്റി ഓഫ് ഇന്ത്യ. Retrieved 2014 ഓഗസ്റ്റ് 19. {{cite web}}: Check date values in: |accessdate= (help)
  114. "മേക്കിങ് അപ് ഫോർ ലോസ്റ്റ് ടൈം". ഇന്ത്യാ ടുഡേ. 2007 ഫെബ്രുവരി 12. Retrieved 2014 ഓഗസ്റ്റ് 19. {{cite news}}: Check date values in: |accessdate= and |date= (help)
  115. "Modi conferred highest Saudi civilian honour". Hindustan Times. 3 April 2016. Archived from the original on 8 February 2017. Retrieved 17 February 2017.
  116. "PM Modi conferred Afghanistan's highest civilian honour". Indian Express. 4 June 2016. Archived from the original on 31 December 2016. Retrieved 17 February 2017.
  117. "Modi conferred 'Grand Collar of the State of Palestine'". The Hindu. 10 February 2018. ISSN 0971-751X. Retrieved 3 March 2018.
  118. "PM Modi awarded highest civilian honour Zayed Medal by UAE". India Today. 4 April 2019.
  119. "Russia awards Narendra Modi its highest order, PM thanks Putin". India Today. 12 April 2019. Archived from the original on 14 May 2019. Retrieved 12 April 2019.
  120. "Maldives to confer country's highest honour on PM Modi". India Today. 8 June 2019. Retrieved 8 June 2019.
  121. "PM Modi honoured with the King Hamad Order of the Renaissance in Bahrain". Times Now. 25 August 2019. Retrieved 25 August 2019.
  122. "നാനാവതി കമ്മീഷൻ റിപ്പോർട്ട്" (PDF). ഗുജറാത്ത് സർക്കാർ. Retrieved 2014 ജൂൺ 1. {{cite news}}: Check date values in: |accessdate= (help)
  123. ജേസൺ, ബുർക്ക് (2011 ഫെബ്രുവരി 22). "ഗോധ്ര ട്രെയിൻ ഫയർ വെർഡിക്ട്, പ്രോംപ്ട്സ് ടൈറ്റ് സെക്യൂരിറ്റി മെഷേഴ്സ്". ദ ഗാർഡിയൻ. Retrieved 2014 മേയ് 17. {{cite news}}: Check date values in: |accessdate= and |date= (help)
  124. "ഇലവൻ സെന്റൻസ്ഡ് ടു ഡെത്ത് ഫോർ ഇന്ത്യ ഗോധ്ര ട്രെയിൻ ബ്ലേസ്". ബി.ബി.സി. 2011 മാർച്ച് 01. Retrieved 2014 മേയ് 17. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=നരേന്ദ്ര_മോദി&oldid=3450006" എന്ന താളിൽനിന്ന് ശേഖരിച്ചത്