"ഡാർക്ക്‌ (ടിവി പരമ്പര)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  1 മാസം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
 
 
== കഥാചുരുക്കം ==
സാങ്കൽപ്പിക ജർമ്മൻ പട്ടണമായ വിൻ‌ഡെനിൽ നിന്ന് കുട്ടികൾ അപ്രത്യക്ഷമാകാൻ തുടങ്ങുന്നു, അവിടെ താമസിക്കുന്ന നാല് കുടുംബങ്ങളുടെ തകർന്ന ബന്ധങ്ങൾ, ഇരട്ടജീവിതം, ഇരുണ്ട ഭൂതകാലം എന്നിവ ഇതുമൂലം വെളിച്ചത്തു വരുന്നു, കൂടാതെ നാല് തലമുറകളിലായി വ്യാപിച്ചുകിടക്കുന്നവ്യാപിച്ചു കിടക്കുന്ന ഒരു രഹസ്യം ചുരുളഴിക്കുകയും ചെയ്യുന്നു. പിതാവിന്റെ ആത്മഹത്യയുമായി പൊരുത്തപ്പെടാൻ പാടുപെടുന്ന യോനാസ് കാൻ‌വാൾഡ് എന്ന കൗമാരക്കാരൻ, പോലീസ് ഉദ്യോഗസ്ഥൻ അൾറിക് നീൽസൺ, പോലീസ് മേധാവി ഷാർലറ്റ് ഡോപ്ലർ എന്നിവരിൽ കൂടിയാണ് കഥ പുരോഗമിക്കുന്നത്.
 
2019 ൽ ആണ് കഥ തുടങ്ങുന്നത്, പക്ഷെ ടൈം ട്രാവൽ വഴി 1986 ലും 1953 ലും നടക്കുന്ന സംഭവങ്ങളും കഥയുടെ ഭാഗമാവുന്നു. വളരെ സ്വാധീനമുള്ള ടീഡെമാൻ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള ആണവ നിലയത്തിന്റെ സമീപമുള്ള ഗുഹകളിൽ ടൈം ട്രാവൽ സാധ്യമാക്കുന്ന ഒരു വേംഹോളിന്റെ (wormhole) സാന്നിദ്ധ്യം ഉള്ളതായി ചില കഥാപാത്രങ്ങൾ മനസ്സിലാക്കുന്നു. ആദ്യ സീസണിൽ, കാൻ‌വാൾഡ്, നീൽ‌സൺ, ഡോപ്ലർ, ടീഡെമാൻ എന്നീ കുടുംബങ്ങങ്ങളുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ വെളിപ്പെടുത്താൻ തുടങ്ങുന്നു. കാണാതായ കുട്ടികളും പട്ടണത്തിന്റെയും അതിലെ പൗരന്മാരുടെയും ചരിത്രങ്ങൾ തമ്മിലുള്ള ബന്ധം വ്യക്തമാകുമ്പോൾ ഇവരുടെ ജീവിതം തകരാൻ തുടങ്ങുന്നു.
ഒരു തിരുത്തൽ
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3449490" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി