"റോബർട്ട് ബ്രൗണിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
70 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
 
== തുടക്കം ==
ഇപ്പോൾ തെക്കൻ [[ലണ്ടൺ|ലണ്ടണിലെ]] സൗത്ത്‌വാർക്ക് പ്രദേശത്തിന്റെ ഭാഗമായ ക്യാംബർവെല്ലിൽ, റോബർട്ടിന്റേയും, അന്നാ സാറാ ബ്രൗണിങ്ങിന്റേയും ഏക മകനായി റോബർട്ട് ബ്രൗണിങ് ജനിച്ചു.<ref name="Karlin9">Browning, Robert. Ed. Karlin, Daniel (2004) ''Selected Poems'' Penguin p9</ref> ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ ഭേദപ്പെട്ട വാർഷികശമ്പളമായ 150 പൗണ്ടിന് ഗുമസ്തനായി ജോലി ചെയ്തിരുന്ന അദ്ദേഹത്തിന്റെ പിതാവ് ബുദ്ധിശക്തിയും സ്വഭാവഗുണവും ഉള്ളവനായിരുന്നു.<ref name="Maynard">John Maynard, ''Browning's Youth''</ref> അമ്മയുടെ അച്ഛൻ പശ്ചിമേന്ത്യൻ ദ്വീപുകളിലെ [[സെയ്ന്റ് കിറ്റ്സ് നീവസ്|സെയിന്റ് കിറ്റ്സിൽ]] ധനികനായ ഒരു അടിമയുടമ ആയിരുന്നെങ്കിലും ബ്രൗണിങ്ങിന്റ് പിതാവ് അടിമത്തനിരോധനത്തിനു വേണ്ടി നിലകൊണ്ടു. പശ്ചിമേന്ത്യൻ ദ്വീപുകളിൽ ഒരു കരിമ്പിൻ തോട്ടത്തിൽ ജോലി ചെയ്യാൻ പോയ അദ്ദേഹം, അടിമവ്യവസ്ഥയുടെ ക്രൂരതയിൽ മനം നൊന്ത് അതുപേക്ഷിച്ചു പോന്നു. [[സ്കോട്ട്ലൻഡ്|സ്കോട്ടലണ്ടിലെ]] ഡണ്ടീ എന്ന സ്ഥലത്ത് താമസമാക്കിയ ഒരു [[ജർമ്മനി|ജർമ്മൻ]] കപ്പലുടമയുടെ മകളായിരുന്നു ബ്രൗണിങ്ങിന്റെ അമ്മ. ബ്രൗണിങ്ങിന് "സരിയന്ന" എന്ന പേരിൽ ഒരു സഹോദരിയും ഉണ്ടായിരുന്നു. ബ്രൗണിങ്ങിന്റെ മുത്തശ്ശി മാർഗരറ്റ് ടിറ്റിൽ [[ജമൈക്ക|ജമൈക്കയിൽ]] ജനിച്ച മിശ്രവർഗ്ഗക്കാരിയായിരുന്നെന്നും സെയിന്റ് കിറ്റ്സിൽ അവർക്ക് ഒരു തോട്ടം പൈതൃകമായിക്കിട്ടിയിരുന്നെന്നും ഊഹാപോഹങ്ങളുണ്ട്.
 
ബ്രൗണിങ്ങിന്റെ [[സാഹിത്യം|സാഹിത്യപ്രേമിയായ]] പിതാവ്, അപൂർവമായവയടക്കം ആറായിരത്തോളം വാല്യങ്ങളടങ്ങുന്ന ഒരു ഗ്രന്ഥശേഖരം സ്വരുക്കൂട്ടിയിരുന്നു. അങ്ങനെ ബൗദ്ധികവിഭവങ്ങൾ നിറഞ്ഞ ഒരു ചുറ്റുപാടിലാണ് റോബർട്ട് വളർന്നത്. ബ്രൗണിങ്ങിന് അമ്മയുമായി ഏറെ അടുപ്പമുണ്ടായിരുന്നു. ആംഗ്ലിക്കൻ വ്യവസ്ഥാപിത ധാർമ്മികതയുമായി വിഘടിച്ചുനിന്ന നോൺകൺഫോമിസ്റ്റു വിഭാഗത്തിന്റെ വീക്ഷണങ്ങൾ പിന്തുടർന്നിരുന്ന അവർ ഒരു സംഗീതപ്രേമി കൂടി ആയിരുന്നു.<ref name="Karlin9"/> പ്രതിഭാശാലിയായിരുന്ന അദ്ദേഹത്തിന്റെ അനുജത്തി പിൽക്കാലങ്ങളിൽ സഹോദരന്റെ സഹചാരിയായി. സാഹിത്യത്തിലും കലയിലും മക്കൾക്കുള്ള താത്പര്യത്തെ പിതാവ് പ്രോത്സാഹിപ്പിച്ചിരുന്നു.<ref name="Karlin9"/> പന്ത്രണ്ടാമത്തെ വയസ്സിൽ ബ്രൌണിങ് ഒരു കവിതാഗ്രന്ഥം എഴുതിയെങ്കിലും പ്രസാധകരെ കണ്ടെത്താനാവതെ വന്നപ്പോൾ അതു നശിപ്പിച്ചു കളഞ്ഞു. രണ്ടു സ്വകാര്യസ്കൂളുകളിലെ പഠനത്തെ തുടർന്ന് ഔപചാരിക വിദ്യാഭ്യാസത്തെ കഠിനമായി വെറുക്കാൻ തുടങ്ങിയ ബ്രൗണിങ്ങിന്റെ തുടർന്നുള്ള പഠനം വീട്ടിൽ, പിതാവിന്റെ ഗ്രന്ഥശേഖരത്തെ ആശ്രയിച്ച്, ട്യൂട്ടർമാരുടെ സാഹായത്തോടെ ആയിരുന്നു.<ref name="Karlin9"/> പതിനാലു വയസ്സായപ്പോൾ അദ്ദേഹത്തിന് [[ഫ്രഞ്ച്]], പുരാതന ഗ്രീക്ക്, [[ഇറ്റാലിയൻ]], [[ലത്തീൻ]] ഭാഷകൾ വശമായിരുന്നു. കാല്പനികകവികളുടെ, പ്രത്യേകമായി [[പെഴ്സി ബിഷ് ഷെല്ലി|ഷെല്ലിയുടെ]] വലിയ ആരാധകനായിത്തീർന്നു അദ്ദേഹം. ഷെല്ലിയെ പിന്തുടർന്ന് [[നിരീശ്വരവാദം|നിരീശ്വരവാദവും]] [[സസ്യഭുക്ക്|സസ്യാഹാരനിഷ്ഠയും]] സ്വീകരിച്ച ബ്രൗണിങ്, പിന്നീട് അവ രണ്ടും ഉപേക്ഷിച്ചു. പതിനാറാമത്തെ വയസ്സിൽ [[ലണ്ടൻ]] സർവകലാശാലയിൽ [[ഗ്രീക്ക് ഭാഷ]] പഠിക്കാൻ തുടങ്ങിയ ബ്രൗണിങ് ഒരു വർഷത്തിനു ശേഷം ആ പദ്ധതി ഉപേക്ഷിച്ചു.<ref name="Karlin9"/>
44,673

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3441450" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി