"അനൂപ് ജേക്കബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Cleaned up using AutoEd
(ചെ.) വർഗ്ഗം ശരിയാക്കുന്നു (via JWB)
വരി 51: വരി 51:
[[വർഗ്ഗം:ഡിസംബർ 16-ന് ജനിച്ചവർ]]
[[വർഗ്ഗം:ഡിസംബർ 16-ന് ജനിച്ചവർ]]
[[വർഗ്ഗം:1977-ൽ ജനിച്ചവർ]]
[[വർഗ്ഗം:1977-ൽ ജനിച്ചവർ]]
[[വർഗ്ഗം:കേരള കോൺഗ്രസ് നേതാക്കൾ]]
[[വർഗ്ഗം:കേരള കോൺഗ്രസ് പ്രവർത്തകർ]]
[[വർഗ്ഗം:കേരളത്തിലെ ഭക്ഷ്യവകുപ്പ് മന്ത്രിമാർ]]
[[വർഗ്ഗം:കേരളത്തിലെ ഭക്ഷ്യവകുപ്പ് മന്ത്രിമാർ]]
[[വർഗ്ഗം:കേരളത്തിലെ പൊതുവിതരണവകുപ്പ് മന്ത്രിമാർ]]
[[വർഗ്ഗം:കേരളത്തിലെ പൊതുവിതരണവകുപ്പ് മന്ത്രിമാർ]]

06:28, 29 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

അനൂപ് ജേക്കബ് ‍
കേരള നിയമസഭയിലെ ഭക്ഷ്യ, പൊതുവിതരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
ഓഫീസിൽ
ഏപ്രിൽ 12 2012 – മേയ് 20 2016
മുൻഗാമിടി.എം. ജേക്കബ്
പിൻഗാമിപി. തിലോത്തമൻ, ജി. സുധാകരൻ
കേരള നിയമസഭാംഗം
പദവിയിൽ
ഓഫീസിൽ
മാർച്ച് 12 2012
മുൻഗാമിടി.എം. ജേക്കബ്
മണ്ഡലംപിറവം
വ്യക്തിഗത വിവരങ്ങൾ
ജനനം (1977-12-16) ഡിസംബർ 16, 1977  (46 വയസ്സ്)
കോട്ടയം
രാഷ്ട്രീയ കക്ഷികേരള കോൺഗ്രസ് (ജേക്കബ്)
പങ്കാളിഅനില മേരി വർഗ്ഗീസ്
കുട്ടികൾഒരു മകൾ ഒരു മകൻ
മാതാപിതാക്കൾ
വസതികൂത്താട്ടുകുളം
വെബ്‌വിലാസംwww.anoopjacob.co.in
As of ഓഗസ്റ്റ് 18, 2020
ഉറവിടം: നിയമസഭ

പതിമൂന്നാം കേരള നിയമസഭയിലെ ഒരു മന്ത്രിയും, പിറവം നിയമസഭാമണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ-യും യൂത്ത് ഫ്രണ്ട് (ജേക്കബ്) ഗ്രൂപ്പിന്റെ സംസ്ഥാന പ്രസിഡന്റുമാണ്[1] അനൂപ് ജേക്കബ്. കേരളാ കോൺഗ്രസ് നേതാവായിരുന്ന ടി.എം. ജേക്കബിന്റെ മകനാണ് ഇദ്ദേഹം.

ജീവിതരേഖ

പിറവം തിരുമാറാടി പഞ്ചായത്തിലെ വാളിയപ്പാടം താണികുന്നേൽ വീട്ടിൽ ടി.എം.ജേക്കബിന്റെയും ഡെയ്സിയുടെയും (ആനി) മകനായി 1977 ഡിസംബർ16-ന് ജനനം. മൂവാറ്റുപുഴ നിർമ്മല ജൂനിയർ സ്കൂളിലും തിരുവനന്തപുരം ലയോള പബ്ലിക് സ്കൂളിലും ക്രൈസ്റ്റ് നഗർ സ്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസം. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ നിന്ന് പ്രീഡിഗ്രിയും ഡിഗ്രിയും പൂർത്തിയാക്കിയ അനൂപ് തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് നിയമബിരുദം നേടി.

രാഷ്ട്രീയജീവിതം

ഉപഭോക്തൃദിനാഘോഷ ചടങ്ങിൽ അനൂപ് ജേക്കബ്, 24 ഡിസംബർ 2014

മാർ ഇവാനിയോസ് കോളജിലെ വിദ്യാഭ്യാസ കാലത്ത് കേരള കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.സി.-യുടെ തിരുവനന്തപുരം യൂണിറ്റ് പ്രസിഡണ്ടായും കോളേജ് മാഗസിൻ എഡിറ്ററായും പ്രവർത്തിച്ചിരുന്നു.[2] 2001-ൽ കെ.എസ്.സി.-യുടെ സംസ്ഥാന സെക്രട്ടറിയായും പിന്നീട് സംസ്ഥാനപ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. 2004-ൽ യൂത്ത് ഫ്രണ്ടിന്റെ സംസ്ഥാന സെക്രട്ടറിയായും 2006-ൽ സംസ്ഥാന പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയായിരുന്ന പിതാവ് ടി.എം. ജേക്കബിന്റെ ആകസ്മിക നിര്യാണത്തെത്തുടർന്നുണ്ടായ പിറവം ഉപതെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച അനൂപ് ജേക്കബ് 12070 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം നേടി.[3] മാർച്ച് 22-ന് ഇദ്ദേഹം നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു[4].

കുടുംബം

പിറവം ബിപിസി കോളജിൽ ഇംഗ്ലീഷ് വിഭാഗം അധ്യാപികയായ അനിലയാണ് ഭാര്യ. ജേക്കബ്, ലിറ എന്നിവർ മക്കളാണ്. അമ്മയുടെ അമ്മയാണ് പെണ്ണമ്മ ജേക്കബ്.

അവലംബം

  1. http://www.asianetindia.com/news/anoop-jacob-party-nominee-piravom-constituency_299602.html
  2. "വിദ്യാർത്ഥി രാഷ്ട്രിയത്തിലൂടെ രംഗ പ്രവേശം". മാതൃഭൂമി. മാർച്ച് 21, 2012. Retrieved മാർച്ച് 21, 2012.
  3. "അനൂപ് ജേക്കബിന് വൻ വിജയം: ഭൂരിപക്ഷം 12,070". മാതൃഭൂമി. മാർച്ച് 21, 2012. Retrieved മാർച്ച് 21, 2012.
  4. അനൂപ് എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്തു / മാതൃഭൂമി ഓൺലൈൻ
"https://ml.wikipedia.org/w/index.php?title=അനൂപ്_ജേക്കബ്&oldid=3425089" എന്ന താളിൽനിന്ന് ശേഖരിച്ചത്