"കോവൈ ജ്ഞാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 32: വരി 32:
* തമിഴിൽ ആധുനികതയും ഉത്തരാധുനികതയും
* തമിഴിൽ ആധുനികതയും ഉത്തരാധുനികതയും
* മൺകൂനയിലെ മനോഹര ഭവനം (ജെ. കൃഷ്ണമൂർത്തി വിമർശനം)
* മൺകൂനയിലെ മനോഹര ഭവനം (ജെ. കൃഷ്ണമൂർത്തി വിമർശനം)
* കടവുൾ ഏൻ ഇന്നും സാവവില്ലൈ(ഭഗവാൻ ഇതു വരെ മരിക്കാത്തതെന്ത്?)


==അവലംബം==
==അവലംബം==

14:13, 23 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവൈ ജ്ഞാനി
കോവൈ ജ്ഞാനി
ജനനം
പഴനിസ്വാമി

(1935-07-01)ജൂലൈ 1, 1935.
കോയമ്പത്തൂർ
മരണംജൂലൈ 22, 2020(2020-07-22) (പ്രായം 85)
കോയമ്പത്തൂർ
ദേശീയതഇന്ത്യ
തൊഴിൽതമിഴ് എഴുത്തുകാരൻ, മാർക്സിസ്റ്റ് സൈദ്ധാന്തികൻ
അറിയപ്പെടുന്ന കൃതി
'പുതിയ തലമുറ'

തമിഴ് എഴുത്തുകാരനും മാർക്സിയൻ സൈദ്ധാന്തികനുമായിരുന്നു പഴനിസ്വാമി എന്ന കോവൈ ജ്ഞാനി(1 ജൂലൈ 1935 - 22 ജൂലൈ 2020).[1] പ്രബന്ധങ്ങളും കഥകളും കവിതകളുമായി നിരവധി പുസ്തകങ്ങൾ രചിച്ചു[2].

ജീവിതരേഖ

കോയമ്പത്തൂരിലെ സോമന്നൂറിൽ കൃഷ്ണസ്വാമി-മാരിയമ്മാൾ ദമ്പതിമാരുടെ എട്ട് മക്കളിൽ ഒരാളായി 1935 ലായിരുന്നു ജനനം. കോയമ്പത്തൂരിലും പിന്നീട് അണ്ണാമല സർവകലാശാലയിലും തമിഴ് സാഹിത്യങ്ങളിൽ ബിരുദംനേടി കോയമ്പത്തൂരിൽത്തന്നെ ഒരു സ്കൂളിൽ 30 വർഷം തമിഴ് അധ്യാപകനായി ജോലി ചെയ്തു. 1988-ൽ പ്രമേഹം ബാധിച്ച് കാഴ്ച മങ്ങിയതോടെ അധ്യാപനം മതിയാക്കി. പ്രശസ്ത തമിഴ് പണ്ഡിതരുമായുള്ള സമ്പർക്കവും 50 വർഷത്തിലേറെയായി തുടരുന്ന അദ്ദേഹത്തിന്റെ സ്വയം പഠനവും പുരാതനവും ആധുനികവുമായ തമിഴ് സാഹിത്യത്തെക്കുറിച്ച് ആഴത്തിലുള്ള അറിവ് അദ്ദേഹത്തിന് നൽകി. . മാർക്സിസത്തിലും തമിഴിലുമുള്ള അദ്ദേഹത്തിന്റെ ഇടപെടൽ അദ്ദേഹത്തെ തമിഴ് സാഹിത്യത്തിന്റെയും സമകാലിക തമിഴ് സമൂഹത്തിന്റെയും വിമർശകനാക്കി. മാർക്സിയൻ തത്ത്വങ്ങൾ അടിസ്ഥാനമാക്കിയുള്ള പുസ്തകം 'പുതിയ തലമുറ' ശ്രദ്ധേയമായിരുന്നു. മാർക്‌സിസ്റ്റ് വീക്ഷണകോണിൽ 25 ലധികം പുസ്തകങ്ങൾ എഴുതിയിട്ടുണ്ടെങ്കിലും എല്ലായ്പ്പോഴും പാർട്ടി കമ്മ്യൂണിസ്റ്റുകളിൽ നിന്ന് അദ്ദേഹം അകന്നു നിന്നു.

തമിഴ്‌നാട്ടിലെ ലിറ്റിൽ മാഗസിൻ പ്രസ്ഥാനത്തിൽ സജീവമായിരുന്നു. 40 വർഷത്തിലേറെയായി ജ്ഞാനി ചെറിയ മാസികകൾ എഡിറ്റുചെയ്തു. പുതിയ തലൈമുരൈ, വാനമ്പടി എന്നിവ എഡിറ്റുചെയ്തു. മാർക്സിയ ഐവിതഴ്, പരിമാണം എന്നിവ ശ്രദ്ധേയമായിരുന്നു. തമിഴ് സാഹിത്യകാരൻമാരായ സിർപ്പി ബാലസുബ്രഹ്മണ്യം, മേത്ത, ഭുവിയരശ് എന്നിവരോടൊപ്പം പുതിയ കവികളെ കണ്ടെത്താനായി വാനമ്പാടിയെന്ന പേരിൽ സംഘമായി പ്രവർത്തിച്ചു . മാർക്സിയൻ ആശയങ്ങളോടുള്ള അഭിനിവേശം പുലർത്തി.

2012-ൽ സഹധർമിണി ഇന്ദ്രാണി അർബുദംമൂലം അന്തരിച്ചു.

കൃതികൾ

  • 'പുതിയ തലമുറ'
  • മാർക്സിസവും തമിഴ് സാഹിത്യവും
  • മാർക്സിസവും മനുഷ്യമോചനവും
  • തമിഴിൽ ആധുനികതയും ഉത്തരാധുനികതയും
  • മൺകൂനയിലെ മനോഹര ഭവനം (ജെ. കൃഷ്ണമൂർത്തി വിമർശനം)
  • കടവുൾ ഏൻ ഇന്നും സാവവില്ലൈ(ഭഗവാൻ ഇതു വരെ മരിക്കാത്തതെന്ത്?)

അവലംബം

  1. http://kovaignani.org/lifework
  2. https://www.mathrubhumi.com/palakkad/news/article-1.4924036

അധിക വായനയ്ക്ക്

പുറം കണ്ണികൾ

"https://ml.wikipedia.org/w/index.php?title=കോവൈ_ജ്ഞാനി&oldid=3393326" എന്ന താളിൽനിന്ന് ശേഖരിച്ചത്