"മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 67: വരി 67:
* പയ്യനാട്‌ സ്റ്റേഡിയം
* പയ്യനാട്‌ സ്റ്റേഡിയം
==വിദ്യാഭ്യാസം==
==വിദ്യാഭ്യാസം==
[[പ്രമാണം:KV Malappuram.JPG|ലഘുചിത്രം|കേന്ദ്രീയ വിദ്യാലയം, മലപ്പുറം]]
മലപ്പുറം ജില്ലയുടെ വിദ്യാഭ്യാസമേഖലയിൽ വളരെ വലിയ സ്വാധീനം ചെലുത്തിയത് മലപ്പുറത്തിന്‌റെ ഗവൺമൈന്റ് സ്‌കൂളുകളാണ്. വിദ്യാഭ്യാസ മേഖലയിൽ മലപ്പുറം ഇന്നും അവഗണിക്കപ്പെട്ട ജില്ലയാണ്. ധാരാളം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് പ്രൈവറ്റ് സ്ഥാപനങ്ങളെ ആണ് സമീപിക്കുന്നത്.
മലപ്പുറം ജില്ലയുടെ വിദ്യാഭ്യാസമേഖലയിൽ വളരെ വലിയ സ്വാധീനം ചെലുത്തിയത് മലപ്പുറത്തിന്‌റെ ഗവൺമൈന്റ് സ്‌കൂളുകളാണ്. വിദ്യാഭ്യാസ മേഖലയിൽ മലപ്പുറം ഇന്നും അവഗണിക്കപ്പെട്ട ജില്ലയാണ്. ധാരാളം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് പ്രൈവറ്റ് സ്ഥാപനങ്ങളെ ആണ് സമീപിക്കുന്നത്.



12:16, 13 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മലപ്പുറം

മലപ്പുറം
11°02′N 76°03′E / 11.03°N 76.05°E / 11.03; 76.05
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല മലപ്പുറം
ഭരണസ്ഥാപനം(ങ്ങൾ)
' {{{ഭരണനേതൃത്വം}}}
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
676504
+91483
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ കോട്ടക്കുന്ന് (വികസ്വര വിനോദസഞ്ചാര കേന്ദ്രം)
മലപ്പുറം നഗരത്തിന്റെ വ്യാവസായിക കേന്ദ്രമായ ഡൗൺഹില്ലിന്റെ ആകാശദൃശ്യം

മലപ്പുറം ജില്ലയിലെ ഒരു പട്ടണം. ജില്ലയുടെ ആസ്ഥാന നഗരമാണ്. കോഴിക്കോടും പാലക്കാടുമാണ് അയൽ ജില്ലകൾ.

ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിലെ ഒരു നഗരമാണ് മലപ്പുറം. [1] 33.61 ചതുരശ്ര കിലോമീറ്ററാണ് (12.98 ചതുരശ്ര മൈൽ) മലപ്പുറം നഗരത്തിൻറെ വിസ്തീർണം. മലപ്പുറം ജില്ലയുടെ ഭരണസിരാകേന്ദ്രമായി പ്രവർത്തിക്കുന്നത് 1970-ൽ രൂപീകൃതമായ ജില്ലയിലെ ആദ്യ മുനിസിപ്പാലിറ്റിയായ മലപ്പുറം മുനിസിപ്പാലിറ്റിയാണ്. 40 വാർഡുകളായി വിഭജിച്ചിരിക്കുന്ന നഗരത്തിൻറെ ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിൽ 2083 ആളുകളാണ്. 2011-ലെ സെൻസസ് അനുസരിച്ചു 1,698,645 ജനസംഖ്യയുള്ള മലപ്പുറം അർബൻ സമൂഹമാണ് കേരളത്തിലെ ഏറ്റവും വലിയ നാലാമത്തെ അർബൻ സമൂഹം. കോഴിക്കോട് നഗരത്തിൽനിന്നും 54 കിലോമീറ്ററും പാലക്കാട്‌ നഗരത്തിൽനിന്നും 90 കിലോമീറ്ററും കോയമ്പത്തൂർ നഗരത്തിൽനിന്നും 140 കിലോമീറ്റർ അകലെയുമാണ് മലപ്പുറം നഗരം. [2]

പ്രധാനമായും ഇസ്ലാം മത വിശ്വാസികളാണ് മലപ്പുറം നഗരത്തിൽ ഉള്ളത്.


പേര്

മലയുടെ മുകളിൽ അല്ലെങ്കിൽ മലമുകൾ എന്നു അർത്ഥം വരുന്ന മലപ്പുറം എന്ന പേര് ഈ നഗരത്തിനു വന്നത് ഈ നഗരത്തിൻറെ ഭൂമിശാസ്ത്രപരമായ കാരണങ്ങളാലാണ്.

രൂപീകരണം

കേരളത്തിലെ പത്താമത്തെ ജില്ല ആയിട്ടാണ് മലപ്പുറം പിറക്കുന്നത്. പിന്നാക്ക പ്രദേശത്തിന്റെ വികസനത്തിന് പുതിയ ജില്ലാ എന്ന ആശയം വലിയ കോലാഹലങ്ങളിലേക്ക് നയിച്ചു. കരുണാകരന്റെ നേതൃതത്തിൽ ജില്ലാ വിരുദ്ധ സമരത്തെ കോൺഗ്രസ്സിൽ തന്നെ ഒരു വിഭാഗം അനുകൂലിച്ചു. ഹൈന്ദവ സംഘടനകളും കെ. കേളപ്പനെ പോലുള്ള ഗാന്ധിയന്മാരും ജില്ലാ രൂപികരണതിന് എതിരായിരുന്നു. ജനസ്സംഘം മാപ്പിളസ്ഥാനായും കുട്ടി പാകിസ്താനായും ജില്ലയെ വിചാരണ ചെയ്തു.[അവലംബം ആവശ്യമാണ്] ഇ എം എസ് ൻറെ ഇച്ഛാ ശക്തിയാണ് ജില്ല യാഥാർഥ്യമാക്കുന്നതിലേക്ക് നയിച്ചത്.[അവലംബം ആവശ്യമാണ്]

ചരിത്രം

യൂറോപ്യന്മാരുടേയും ബ്രിട്ടീഷുകാരുടേയും പട്ടാള ആസ്ഥാനമായിരുന്നു ഒരുകാലത്ത് മലപ്പുറം. മദ്രാസ് സ്പെഷ്യൽ പോലീസ് പിന്നീട് കേരള പിറവിയോടെ മലബാർ സ്പെഷ്യൽ പോലീസ് ആസ്ഥാനമായി മാറി. ടിപ്പുസുൽത്താൻ പണിത കോട്ടയുടെ അവശിഷ്ടങ്ങൾ ഇവിടെ ഉണ്ടായിരുന്നെങ്കിലും വികസനവും ദുരുപയോഗവും കാരണം ഇപ്പോൾ അത് ഇവിടെ നിലനിൽക്കുന്നില്ല.

പ്രാചീനകാലം മുതലേ സൈനിക ആസ്ഥാനമാണ് മലപ്പുറം, എന്നാൽ മലപ്പുറം നഗരത്തിൻറെ പ്രാചീനകാലത്തെ കുറിച്ചുള്ള രേഖകൾ ലഭ്യമല്ല. അതേസമയം ഊരകം, മേൽമുറി, പൊന്മള, വേങ്ങര തുടങ്ങിയ സ്ഥലങ്ങളിൽ കാണപ്പെട്ട ഫലകങ്ങളിൽനിന്നും ഗുഹാലിഖിതങ്ങളിൽനിന്നും ചില ചരിത്ര അടയാളങ്ങൾ ലഭ്യമാണ്. സ്ഥലപേരുകളായ വലിയങ്ങാടി,കൂട്ടിലങ്ങാടി, പള്ളിപ്പുറം തുടങ്ങിയവ മലപ്പുറം നഗരത്തിൻറെ ജൈന - ബുദ്ധമത ചരിത്രത്തെ സൂചിപ്പിക്കുന്നു. മലപ്പുറം നഗരത്തിലെ ഊരകം കുന്നിലെ സമുദ്ര നിരപ്പിൽനിന്നും 2000 അടി മുകളിൽ സ്ഥിതിചെയ്യുന്ന 1500 വർഷം പഴക്കമുള്ള ജൈന അമ്പലം ഇതിനു തെളിവാകുന്നു.

അനവധി ഭരണകർത്താക്കൾക്കു കീഴിൽ ചിതറിക്കിടന്ന മലപ്പുറം നഗരം സാമൂതിരി പടയോട്ടക്കാലത്ത് ഒരേ ഭരണത്തിനു കീഴിൽ വന്നു, അവരുടെ സൈനിക ആസ്ഥാനവുമായി. കോട്ടപ്പടി മൈതാനം ഒരുകാലത്ത് സാമൂതിരി സൈനികരുടെ പരിശീലന സ്ഥലമായിരുന്നു. മൈസൂർ രാജാവായ ഹൈദർ അലി കീഴടക്കുന്നതുവരെ 800 വർഷം സാമൂതിരിമാർ മലപ്പുറം ഭരിച്ചു.

ഇസ്ലാമിക പഠനത്തിൻറെയും വേദ പഠനത്തിൻറെയും കേന്ദ്രമായിരുന്നു മലപ്പുറം. ബ്രിട്ടീഷ്‌ ഭരണകാലത്ത് മദ്രാസ്‌ സംസ്ഥാനത്തിൻറെ ഭാഗമായിരുന്നു മലപ്പുറം. ബ്രിട്ടീഷ്‌ ഭരണകാലത്ത് പോരാട്ടങ്ങളുടെ പ്രധാന കേന്ദ്രമായിരുന്നു മലപ്പുറം, മാപ്പിള ലഹള എന്ന പേരിൽ പ്രശസ്തമാണ്. പൂക്കോട്ടൂർ, ആനക്കയം തുടങ്ങിയ സ്ഥലങ്ങൾ ഇതിൻറെ പേരിൽ പ്രശസ്തമാണ്. ബ്രിട്ടീഷ്‌ സൈന്യത്തിൻറെ ആസ്ഥാനമായിരുന്ന പെരുമ്പറമ്പ് എന്ന മലപ്പുറം നഗരസഭയുടെ ഭാഗമായ സ്ഥലം പിന്നീട് മലബാർ വിപ്ലവത്തിനുശേഷം രൂപീകരിച്ച മലബാർ സ്പെഷ്യൽ പൊലീസിൻറെ (എംഎസ്പി) ആസ്ഥാനമായി.

ഭരണം

നഗരത്തിൻറെ തലസ്ഥാനം എന്ന രീതിയിൽ ജില്ലാ കലക്ട്രേറ്റ്‌, ജില്ലാ ട്രഷറി, ആർടിഒ, പിഡബ്ല്യൂഡി ഡിവിഷൻ ഓഫീസ്, ജില്ലാ പഞ്ചായത്ത്‌, ടൌൺ പ്ലാനിംഗ് ഓഫീസ്, ടെക്സ്റ്റ്‌ ഡിപ്പോ, ജില്ലാ മെഡിക്കൽ ഓഫീസ് തുടങ്ങിയ വിവിധ ഭരണസിരാകേന്ദ്രങ്ങളും സർക്കാർ ഓഫീസുകളും അടങ്ങിയ സിവിൽ സ്റ്റേഷൻ ഉണ്ട്.മുനിസിപ്പൽ ചെയർമാൻ നയിക്കുന്ന മലപ്പുറം മുനിസിപ്പാലിറ്റിയാണ് നഗരത്തിൻറെ ഭരണനിർവഹണം നടത്തുന്നത്.

ജില്ലയെ ഏറനാട്, നിലമ്പൂർ, പെരിന്തൽമണ്ണ, തിരൂർ, പൊന്നാനി, തിരൂരങ്ങാടി, കൊണ്ടോട്ടി എന്നിങ്ങനെ 7 താലൂക്കുകളായി തിരിച്ചിരിക്കുന്നു.

കേരളത്തിൽ ദശലക്ഷം ജനസംഖ്യയുള്ള ഏഴു നഗരസമൂഹങ്ങളാണ് 2011 സെൻസസ് പ്രകാരമുള്ളത് - കണ്ണൂർ, കോഴിക്കോട്, മലപ്പുറം. തൃശൂർ, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നിവയാണവ. ഇവയിൽ നഗരസൂഹപരിധിയിൽ ഒരു മുനിസിപ്പൽ കോർപ്പറേഷൻ പോലുമില്ലാത്ത ഏക മെട്രോപൊളീറ്റൻ പ്രദേശം മലപ്പുറമാണ്. മലപ്പുറം മുനിസിപ്പാലിറ്റിയെ മുനിസിപ്പൽ കോർപ്പറേഷൻ ആക്കിമാറ്റണം എന്ന ആവശ്യം ശക്തമാണ്. മലപ്പുറം മുനിസിപ്പാലിറ്റി, ആനക്കയം, കൂട്ടിലങ്ങാടി, മഞ്ചേരി മുനിസിപ്പാലിറ്റി, പൂക്കോട്ടൂർ, കോഡൂർ, കോട്ടക്കൽ മുനിസിപ്പാലിറ്റി എന്നിവ ഉൾപ്പെടുന്നതാണ് നിർദിഷ്ട മലപ്പുറം മുനിസിപ്പൽ കോർപ്പറേഷൻ.

ഭൂമിശാസ്ത്രം

കേരളസംസ്ഥാനത്തിൻറെ മധ്യഭാഗത്തയാണ് മലപ്പുറം സ്ഥിതിചെയ്യുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ അനവധി ചെറു കുന്നുകളും പുഴകളും ഒഴുകുന്ന സ്ഥലമാണു മലപ്പുറം. കേരളത്തിലെ പ്രധാനപ്പെട്ട നദികളിൽ ഒന്നായ കടലുണ്ടിപ്പുഴ നഗരത്തിലൂടെ ഒഴുകുന്നു. നഗരം വൃത്തിയായി സൂക്ഷിക്കുന്ന ചരിത്രമുള്ള ചുരുക്കം ചില മുനിസിപ്പാലിറ്റികളിൽപ്പെട്ടതാണ് മലപ്പുറം മുനിസിപ്പാലിറ്റി. മലപ്പുറം ജില്ലയുടെ മധ്യത്തിൽ തന്നെയാണ് മലപ്പുറം നഗരവും സ്ഥിതിചെയ്യുന്നത്. വലിയ വിസ്തൃതിയും ജനസംഖ്യയുമുള്ള ജില്ല വിഭജിക്കപ്പെടേണ്ടതില്ലാത്തതും ഈ സ്ഥാനം മൂലമാണ്.മലയുടെ മുകളിൽ കാറ്റു വീശുന്നത് സുഖകരമായ കാലാവസ്ഥയുണ്ടാക്കുന്നു. വെള്ളക്കെട്ട് ഉണ്ടാകില്ല..

സമ്പദ്ഘടന

മലപ്പുറം നഗരത്തിലുള്ള ഒരു വ്യവസായ സ്ഥാപനം

മലപ്പുറത്തിൻറെ സമ്പദ്ഘടനയിൽ വലിയ പങ്കുവഹിക്കുന്നത് പ്രധാനമായും ഗൾഫ്‌ രാജ്യങ്ങളിൽ ജോലിചെയ്യുന്നവരാണ്. വർധിച്ച തോതിലുള്ള ഗൾഫ് കുടിയേറ്റം കേരളത്തിന്റെ തന്നെ സമ്പത്ത് ഘടനയെ സ്വാധീനിച്ച ഘടകം ആണ്. മലപ്പുറത്തെ ബാങ്കുകളിൽ വലിയ എൻആർഐ നിക്ഷേപങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതൽ പെർ കാപിറ്റ ഡിപ്പോസിറ്റ് ഉള്ള ഇന്ത്യയിലെ 10 നഗരങ്ങളിൽ ഒൻപതാം സ്ഥാനത്ത് മലപ്പുറമാണ് എന്നത് സ്വാഭാവികമാണ്. [3] വലിയ വാണിജ്യനഗരമാണ് മലപ്പുറം. ഹോട്ടൽ, ബേക്കറി രംഗമാണ് മുൻപന്തിയിൽ നിൽക്കുന്നത്, അവയ്ക്കു പുറമെ ടെക്സ്റ്റൈൽസ്, മെഡിക്കൽസ് രംഗവും വളരെ ശക്തമാണ്. എല്ലാ പ്രമുഖ വാഹനനിർമാതാക്കളും മലപ്പുറം നഗരത്തിൽ തങ്ങളുടെ ഷോറൂം ആരംഭിച്ചത് വഴി, കഴിഞ്ഞ രണ്ടു വർഷങ്ങളായി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യപ്പെടുന്ന ആർടിഒ ആയി മലപ്പുറം മാറി. എല്ലാ വർഷവും 250 കോടി രൂപ നേടുന്ന മലപ്പുറം ആർടിഒ കേരള വാഹന വകുപ്പിൻറെ സ്വർണ്ണ ഖനിയായിട്ടാണ് കരുതപ്പെടുന്നത്. [4]

ടൂറിസം നഗരത്തിലേക്ക് അനവധി ആളുകളെ എത്തിക്കുന്നു. വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വധിച്ച സ്ഥലമായ കോട്ടക്കുന്ന് ഇന്നൊരു വിനോദ സഞ്ചാര കേന്ദ്രമാണ്. കോട്ടക്കുന്നും ശാന്തിതീരം പാർക്ക് തുടങ്ങിയ ടൂറിസ്റ്റ് സ്ഥലങ്ങൾ എല്ലാ വർഷവും സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽനിന്നും ലക്ഷക്കണക്കിനു ആളുകളെ നഗരത്തിൽ എത്തിക്കുന്നു.

സംസ്ക്കാരം

പ്രധാനമായും ഇസ്ലാം മത വിശ്വാസികളാണിവിടെ ഉള്ളത്. കാൽപന്തുകളിക്ക് ഏറെ ആരാധകരുള്ള ഈ പ്രദേശത്ത് നിന്നും നിരവധി കളിക്കാർ ദേശീയ ടീമിലേക്ക് ഉയർന്നു വന്നിട്ടുണ്ട്. മലപ്പുറത്തുകാരുടെ സ്നേഹവും സാഹോദര്യവും എവിടെയും പ്രശസ്തമാണ്. രാജ്യത്തെ ഏറ്റവും വലിയ ഹജ്ജ് പഠന ക്യാമ്പ് മലപ്പുറത്താാണ് രാജ്യത്തെ ഏറ്റവും വലിയ ഇഫ്താർ സംഗമവും മലപ്പുറത്ത്  നടന്നു വരുന്നു.

കായികം

കാൽപന്തുകളിക്ക് ഏറെ ആരാധകരുള്ള ഈ പ്രദേശത്ത് നിന്നും നിരവധി കളിക്കാർ ദേശീയ ടീമിലേക്ക് ഉയർന്നു വന്നിട്ടുണ്ട്. സെവൻസ് ഫുട്ബോൾ ആണ് മലപുറത്തിന്റെ പ്രത്യേകത.സർകാറുകൾ കളിക്കവിശ്യമായ ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിൽ വിവേചനം കാണിച്ച മലപ്പുറം സെവൻസ് ടൂർണമെന്റുകളിലൂടെ തങ്ങളുടെ കളിയെ മുന്നോട്ട് കൊണ്ട് പോയി. നൂറുക്കണക്കിന് സെവൻസ് ടൂർണമന്റുകൾ മലപ്പുറത്തിന്റെ പല ഭാഗങ്ങളിലുമായി നടക്കാറുണ്ട്.

സ്റ്റേഡിയങ്ങൾ

  • കോട്ടപ്പടി സ്റ്റേഡിയം
  • പയ്യനാട്‌ സ്റ്റേഡിയം

വിദ്യാഭ്യാസം

കേന്ദ്രീയ വിദ്യാലയം, മലപ്പുറം

മലപ്പുറം ജില്ലയുടെ വിദ്യാഭ്യാസമേഖലയിൽ വളരെ വലിയ സ്വാധീനം ചെലുത്തിയത് മലപ്പുറത്തിന്‌റെ ഗവൺമൈന്റ് സ്‌കൂളുകളാണ്. വിദ്യാഭ്യാസ മേഖലയിൽ മലപ്പുറം ഇന്നും അവഗണിക്കപ്പെട്ട ജില്ലയാണ്. ധാരാളം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് പ്രൈവറ്റ് സ്ഥാപനങ്ങളെ ആണ് സമീപിക്കുന്നത്.

മലപ്പുറം ജില്ലയിലെ പ്രധാന ആകർഷണ സ്ഥലങ്ങൾ

അവലംബം

  1. "Revised List of Classification Cities for HRA of central government employees - Govt. Employees India  : Govt. Employees India". tajhotels.com. 2 June 2015. Retrieved 6 July 2016.
  2. "malappuram Web". Retrieved 05 July 2016. {{cite web}}: Check date values in: |accessdate= (help)
  3. Top Ten Banking Towns. http://www.mapsofindia.com/top-ten-cities-of-india/top-ten-wealthiest-banks-india.html
  4. "Malappuram RT Office: A dusty Goldmine - Kerala". mathrubhumi.com. 22 Feb, 2016. Retrieved 6 July 2016. {{cite web}}: Check date values in: |date= (help)


Wiktionary
Wiktionary
മലപ്പുറം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=മലപ്പുറം&oldid=3380970" എന്ന താളിൽനിന്ന് ശേഖരിച്ചത്