"ഡാർക്ക്‌ (ടിവി പരമ്പര)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,935 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
ആദ്യ സീസൺ അവസാനിച്ചതിന് ഏതാനും മാസങ്ങൾക്ക് ശേഷം യഥാക്രമം 2020, 1987, 1954 എന്നീ വർഷങ്ങളിലെ സംഭവങ്ങളാണ് രണ്ടാം സീസണിൽ വിവരിക്കുന്നത്. പ്രിയപെട്ടവരെ കാണാതായ കുടുംബക്കാർ അവരുമായി ഒന്നിക്കുവാൻ ശ്രമങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ആദ്യ സീസണിൽ കാണിക്കുന്ന 1953, 1986, 2019 എന്നീ കാലഘട്ടങ്ങൾ കൂടാതെ 1921, 2053 വർഷങ്ങളിൽ നടക്കുന്ന സംഭവങ്ങളും ഈ സീസണിൽ വിവരിക്കുന്നു. വിൻ‌ഡെൻ പട്ടണത്തിൽ നടക്കുന്ന അസാധാരണ സംഭവങ്ങൾക്ക് പിന്നിലെ ശക്തി എന്ന് കരുതപ്പെടുന്ന സിക് മുണ്ടസ് (Sic Mundus) എന്ന രഹസ്യ കൂട്ടായ്മയെയും പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കപ്പെടുന്നു.
 
മൂന്നാമത്തെയും അവസാനത്തെയും സീസൺ, 2020 ലെ ലോകാവസാനത്തിന്റെ പശ്ചാത്തലത്തിൽ, പരമ്പരയിലെ നാല് കുടുംബങ്ങളുടെ കഥ വിവരിക്കുന്നതിനൊപ്പം ഒരു സമാന്തര ലോകത്തെ അവതരിപ്പിക്കുകയും ചെയ്യുന്നു. ഈ ലോകത്തെ സംഭവങ്ങൾക്ക് ആദ്യ ലോകവുമായി പരസ്പരബന്ധമുണ്ട്. മൂന്നാം സീസണിൽ കഥ വികസിക്കുന്നത് പ്രധാനമായും ആദ്യലോകത്തെ 1888, 1987, 2020, 2053, സമാന്തര ലോകത്തെ 2019, 2052 എന്നീ കാലഘട്ടങ്ങളിലെ സംഭവങ്ങളിലൂടെ ആണ്. രണ്ടു ലോകങ്ങളിലും ഉള്ള കഥാപാത്രങ്ങൾ വിൻ‌ഡെനിലെ സംഭവങ്ങളുടെ ആവർത്തനം തടയാൻ ശ്രമിക്കുന്നു. സമയ യാത്രയുടെ കണ്ടുപിടുത്തം തടയാൻ യോനാസും മാർത്തയും, മൂന്നാമൊതൊരു ഉത്ഭവ ലോകത്തേക്ക് യാത്ര ചെയ്യുകയും, ടാൻഹൗസിന്റെ കുടുംബത്തെ ഒരു കാർ അപകടത്തിൽ മരിക്കുന്നതിൽ നിന്ന് രക്ഷിക്കുകയും വേണം. ഉത്ഭവ ലോകത്തിൽ നിന്നുള്ള ഒരു അത്താഴ രംഗത്തോടെ പരമ്പര അവസാനിക്കുന്നു.
 
== മുഖ്യ കഥാപാത്രങ്ങൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3380191" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി