"വി.എ. കബീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
6 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
cleanup
(cleanup)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
== സാഹിത്യരംഗം ==
മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാരുടെ രചനകൾ അറബി ഭാഷയിലേക്ക് എത്തിക്കാനും അറബി ഭാഷയിലെ മികച്ച കൃതികൾ മലയാള ഭാഷക്ക് സമർപ്പിക്കാനും സാധിച്ചിട്ടുണ്ട്. കമലാ സുറയ്യയുടെ ഉണ്ണി എന്ന കഥ വാഫിദ് എന്ന അറബി മാഗസിനിലും (ലക്കം 26 /2013) വൈക്കം മുഹമ്മദ് ബഷീറിന്റെ 'വെള്ളം' എന്ന ചെറുകഥ പ്രമുഖ അറബി മാഗസിനായ അൽ അറബി (ലക്കം 449 ഏപ്രിൽ 1996)യിലും പി.കെ.പാറക്കടവിന്റെ&nbsp; മൂന്നു മിനിക്കഥകളും അറബി ഭാഷയിലെ പ്രമുഖ ആനുകാലിക സാഹിത്യമായ നവാഫിദ് (ലക്കം 17/2001) ലും വി.എ.കബീർ മൊഴിമാറ്റം നടത്തി അറബി വായനക്കാർക്ക് ലഭ്യമാക്കിയിട്ടുണ്ട്. പാറക്കടവിന്റെ രചനകൾ ഈജിപ്തുകാരനായ മുഹമ്മദ് ഈദ് ഇബ്രാഹീം ആണ് നവാഫിദിൽ പ്രസിദ്ധീകരിച്ചത്<ref>{{Cite web|url=https://muslimheritage.in/innermore/86|title=History Conference|access-date=2020-07-07}}</ref> നജീബ് മഹ്ഫൂസ് അടക്കമുള്ള പ്രമുഖ അറബി സാഹിത്യകാരുടെ കൃതികൾ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. മൂല ഭാഷയും ലക്ഷ്യഭാഷയും നന്നായി വഴങ്ങുന്ന വി.എ.കബീറിന്റെ മൊഴിമാറ്റത്തിന്റെ വശ്യത വേറെതന്നെയാണെന്ന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അസി. പ്രൊഫസറും ഇപ്പോൾ സംസ്ഥാന സർക്കാറിന്റെ മൈനോറിറ്റി വെൽഫെയർ ഡയറക്ടറുമായ<ref>{{Cite web|url=http://www.minoritywelfare.kerala.gov.in/Organisation-Setup.php?token=|title=Directorate of Minority Welfare|access-date=|last=|first=|date=|website=minoritywelfare|publisher=minoritywelfare.kerala.gov.in}}</ref> ഡോ.എ.ബി. മൊയ്തീൻകുട്ടി നിരീക്ഷിക്കുന്നു.<ref>{{Cite web|url=https://muslimheritage.in/innermore/86|title=History Conference|access-date=2020-07-07}}</ref>
 
1969 ൽ രിയാദിൽ നടന്ന വേൾഡ് അസംബ്ലി ഓഫ് മുസ്‌ലിം യൂത്ത്സ്(വമി) ന്റെ ആറാമത് അന്താരാഷ്ട്ര സമ്മേളനത്തിൽ കേരളത്തിൽ നിന്നുള്ള പ്രതിനിധിയായി പങ്കെടുക്കുകയും മുസ്ലിം വ്യക്തിനിയമം ഇന്ത്യയിൽ പ്രശ്നങ്ങളും വെല്ലുവിളികളും എന്ന വിഷയത്തിൽ പ്രബന്ധമവതരിപ്പിക്കുകയും ചെയ്തു. ഈ പ്രബന്ധം പിന്നീട് വമി മൂന്ന് വാല്യങ്ങളായി പ്രസിദ്ധീകരിച്ച അൽ അഖല്ലിയാത്തുൽ മുസ്‌ലിമതു ഫിൽ ആലം എന്ന സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. [[മാതൃഭൂമി]], [[മാധ്യമം]], ചന്ദ്രിക, വിജ്ഞാനകൈരളി, മലയാള നാട്, തേജസ്, പച്ചക്കുതിര, ആരാമം തുടങ്ങി മലയാള ആനുകാലികങ്ങളിലും ഖത്വറിലെ അശ്ശർഖ്, ശബാബുൽ യൗം, അൽ റായ എന്നീ അറബി പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങളെഴുതിയിട്ടുണ്ട്. കവിതകളും എഴുതിയിട്ടുണ്ട്. ഷഹനാസ് ബീഗം തൂലികാനാമമാണ്. അറബ് ലോകത്ത് നടന്നു കൊണ്ടിരിക്കുന്ന ജനാധിപത്യ പ്രക്ഷോഭങ്ങളെ കുറിച്ച് മലയാളത്തിൽ രചിക്കപ്പെട്ട പ്രഥമ കൃതിയാണ് വി.എ കബീറിന്റെ ക്ഷോഭിക്കുന്ന അറബിത്തെരുവുകൾ<ref>http://www.deshabhimani.com/newscontent.php?id=78207</ref>.അറബ് വസന്തത്തിന്റെ പ്രധാന ശില്പികളിലൊരാളായ തുണീഷ്യയിലെ റാശിദുല് ഗന്നൂശി ജീവിതം പറയുന്ന കൃതിയാണ് [[റാശിദ് ഗനൂശി|ഗന്നൂശിയുടെ ആത്മകഥ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3372641" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി