"ലൈംഗികത്തൊഴിലാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
അന്താരാഷ്ട ലൈംഗിക തൊഴിലാളി ദിനം എന്ന ഖണ്ഡിക ചേർത്തു.
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3: വരി 3:
ലൈംഗിക സമ്പർക്കം പണത്തിനു പകരമായി നൽകുന്നവരാണ് ''' ലൈംഗിക തൊഴിലാളി''' എന്നറിയപ്പെടുന്നത്. (ഇംഗ്ലീഷിൽ:Sex Worker) ആൺ-പെണ്-ശിശു-ട്രാൻസ്ജെന്ഡറുകളും ലൈംഗിക തൊഴിലിൽ ഏർപ്പെടാറുണ്ട്. ചരിത്രത്തിലെ ഏറ്റവും പുരാതനമായ [[തൊഴിൽ]] എന്ന് ലൈംഗികതൊഴിൽ അറിയപ്പെടുന്നു. ഒരു പുരുഷനു മാത്രം ലൈംഗിക വ്യാപാരം നടത്തുകയും മറ്റുള്ളവരെ ആശ്രയിക്കാതിരിക്കുകയും ചെയ്യുന്ന സ്ത്രീകളെ [[വെപ്പാട്ടി]] എന്നാണ് വിളിച്ചിരുന്നത്. അതും ലൈംഗിക തൊഴിലാളിയുടേതുപോലുള്ള പ്രവർത്തനം ആണെങ്കിലും [[തൊഴിൽ]] എന്നു വിളിക്കാനാവില്ല. <!-- പ്രഫഷനെ തൊഴിൽ എന്നാ വിളിക്ക? -->

ലോകത്തിലെ മിക്ക രാജ്യങ്ങളിലും ലൈംഗികതൊഴിൽ നിയമം മൂലം വിലക്കിയിട്ടുണ്ടെങ്കിലും പല രാജ്യങ്ങളിലും ഇത് നിയമപരമായി അനുവദിനീയമാണ്. ലൈംഗികദാരിദ്ര്യം മൂലം ഉണ്ടാകാനിടയുള്ള പ്രശ്നങ്ങളും, മനുഷ്യാവകാശങ്ങളും, ലൈംഗികാവകാശങ്ങളും, ആരോഗ്യസംരക്ഷണവും പരിഗണിച്ചാണ് ഇത്തരം നിയമങ്ങൾ അവിടങ്ങളിൽ നടപ്പിലാക്കിയിട്ടുള്ളത്. [[തായ്ലൻഡ്]] പോലുള്ള ചില രാജ്യങ്ങളിൽ ലൈംഗികതൊഴിൽ [[വിദേശനാണ്യം]] നേടുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. [[എയ്‌ഡ്‌സ്‌]], എച്ച്പിവി ഭീഷണി നേരിടുന്നവരിൽ ഭൂരിപക്ഷവും ലൈംഗിക തൊഴിലാളികളാണ്. അതിനാൽ പല രാജ്യങ്ങളിലും ഗർഭനിരോധന ഉറകളും ഹെൽത്ത്‌ ചെക്കപ്പും ലൈംഗികത്തൊഴിലാളികൾക്ക് സർക്കാർ ലഭ്യമാക്കാറുണ്ട്.
ലോകത്തിലെ മിക്ക രാജ്യങ്ങളിലും ലൈംഗികതൊഴിൽ നിയമം മൂലം വിലക്കിയിട്ടുണ്ടെങ്കിലും പല രാജ്യങ്ങളിലും ഇത് നിയമപരമായി അനുവദിനീയമാണ്. ലൈംഗികദാരിദ്ര്യം മൂലം ഉണ്ടാകാനിടയുള്ള പ്രശ്നങ്ങളും, മനുഷ്യാവകാശങ്ങളും, ലൈംഗികാവകാശങ്ങളും, ആരോഗ്യസംരക്ഷണവും പരിഗണിച്ചാണ് ഇത്തരം നിയമങ്ങൾ അവിടങ്ങളിൽ നടപ്പിലാക്കിയിട്ടുള്ളത്. [[തായ്ലൻഡ്]] പോലുള്ള ചില രാജ്യങ്ങളിൽ ലൈംഗികതൊഴിൽ [[വിദേശനാണ്യം]] നേടുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ പകരുന്ന [[എയ്‌ഡ്‌സ്‌]] തുടങ്ങിയ എസ്ടിഡി രോഗങ്ങളുടെ ഭീഷണി നേരിടുന്നവരിൽ ഭൂരിപക്ഷവും ലൈംഗിക തൊഴിലാളികളാണ്. അതിനാൽ പല രാജ്യങ്ങളിലും ഗർഭനിരോധന ഉറകളും ഹെൽത്ത്‌ ചെക്കപ്പും ലൈംഗികത്തൊഴിലാളികൾക്ക് സർക്കാർ ലഭ്യമാക്കാറുണ്ട്.

പുല്ലിംഗം ഇല്ലാത്ത പദങ്ങളിൽ ഒന്നാണ് "വേശ്യ (Prostitute)". വേശ്യ എന്നത് ഏകപക്ഷീയമായി സ്ത്രീകളെ അപമാനിക്കാൻ വേണ്ടിയുള്ള ഒരു നീച വാക്കായി ആണ് ഉപയോഗിച്ചിരുന്നത്. "ലൈംഗികത്തൊഴിലാളി" എന്ന പദമാണ് ഇന്ന് സാർവത്രികമായി ഉപയോഗിച്ചു വരുന്നത്. "ജിഗ്ളോ (Gigolo)" എന്ന ഇംഗ്ലീഷ് വാക്ക് പുരുഷ ലൈംഗിക തൊഴിലാളിയെ ഉദ്ദേശിച്ചുള്ളതാണ്.

തല കൊണ്ട് ജോലി ചെയ്യുന്ന ഒരു ശാസ്ത്രജ്ഞനും, വാ കൊണ്ട് പഠിപ്പിക്കുന്ന ഒരു അധ്യാപകനും, കായികമായി അദ്വാനിക്കുന്ന ഒരു കൃഷിക്കരനെയും പോലെ ശരീരത്തിലെ ഒരു അവയവം കൊണ്ട് ജോലി ചെയ്യുന്നവർ ആണ് ലൈംഗിക തൊഴിലാളികൾ (നളിനി ജമീലയുടെ "ഒരു ലൈഗീക തൊഴിലാളിയുടെ ആത്മ കഥ "). എന്നാൽ ഒരു കപട സദാചാര സമൂഹത്തിൽ പ്രസ്തുത തൊഴിലിനു വേണ്ടത്ര അംഗീകാരം കിട്ടാതെ പോകുന്നു. പുരുഷൻ പലപ്പോഴും അന്യ സ്ത്രീകളുമായി ബന്ധപ്പെടുന്നത് ഒരു വലിയ കാര്യമായി കരുതുകയും അതേ സമയം ലൈംഗിക തൊഴിലാളിയായ സ്ത്രീയെ ഒരു തെറ്റുകാരിയായി ചിത്രീകരിക്കുകയും ചെയ്യുന്ന പ്രവണത യാഥാസ്ഥികമോ പുരുഷാധിപത്യപരമോ ആയ സമൂഹങ്ങളിൽ കാണാറുണ്ട്. ലൈംഗികത്തൊഴിലാളികൾ സമൂഹത്തിന് വലിയ സേവനമാണ് ചെയ്യുന്നത് എന്ന് നളിനീ ജമീല ചൂണ്ടിക്കാട്ടുന്നു.

== ഇന്ത്യയിൽ ==
== ഇന്ത്യയിൽ ==

06:30, 14 ജൂൺ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലൈംഗികത്തൊഴിലാളികളുടെ സ്വാഭിമാനഘോഷയാത്ര

ലൈംഗിക സമ്പർക്കം പണത്തിനു പകരമായി നൽകുന്നവരാണ് ലൈംഗിക തൊഴിലാളി എന്നറിയപ്പെടുന്നത്. (ഇംഗ്ലീഷിൽ:Sex Worker) ആൺ-പെണ്-ശിശു-ട്രാൻസ്ജെന്ഡറുകളും ലൈംഗിക തൊഴിലിൽ ഏർപ്പെടാറുണ്ട്. ചരിത്രത്തിലെ ഏറ്റവും പുരാതനമായ തൊഴിൽ എന്ന് ലൈംഗികതൊഴിൽ അറിയപ്പെടുന്നു. ഒരു പുരുഷനു മാത്രം ലൈംഗിക വ്യാപാരം നടത്തുകയും മറ്റുള്ളവരെ ആശ്രയിക്കാതിരിക്കുകയും ചെയ്യുന്ന സ്ത്രീകളെ വെപ്പാട്ടി എന്നാണ് വിളിച്ചിരുന്നത്. അതും ലൈംഗിക തൊഴിലാളിയുടേതുപോലുള്ള പ്രവർത്തനം ആണെങ്കിലും തൊഴിൽ എന്നു വിളിക്കാനാവില്ല.

ലോകത്തിലെ മിക്ക രാജ്യങ്ങളിലും ലൈംഗികതൊഴിൽ നിയമം മൂലം വിലക്കിയിട്ടുണ്ടെങ്കിലും പല രാജ്യങ്ങളിലും ഇത് നിയമപരമായി അനുവദിനീയമാണ്. ലൈംഗികദാരിദ്ര്യം മൂലം ഉണ്ടാകാനിടയുള്ള പ്രശ്നങ്ങളും, മനുഷ്യാവകാശങ്ങളും, ലൈംഗികാവകാശങ്ങളും, ആരോഗ്യസംരക്ഷണവും പരിഗണിച്ചാണ് ഇത്തരം നിയമങ്ങൾ അവിടങ്ങളിൽ നടപ്പിലാക്കിയിട്ടുള്ളത്. തായ്ലൻഡ് പോലുള്ള ചില രാജ്യങ്ങളിൽ ലൈംഗികതൊഴിൽ വിദേശനാണ്യം നേടുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ പകരുന്ന എയ്‌ഡ്‌സ്‌ തുടങ്ങിയ എസ്ടിഡി രോഗങ്ങളുടെ ഭീഷണി നേരിടുന്നവരിൽ ഭൂരിപക്ഷവും ലൈംഗിക തൊഴിലാളികളാണ്. അതിനാൽ പല രാജ്യങ്ങളിലും ഗർഭനിരോധന ഉറകളും ഹെൽത്ത്‌ ചെക്കപ്പും ലൈംഗികത്തൊഴിലാളികൾക്ക് സർക്കാർ ലഭ്യമാക്കാറുണ്ട്.

പുല്ലിംഗം ഇല്ലാത്ത പദങ്ങളിൽ ഒന്നാണ് "വേശ്യ (Prostitute)". വേശ്യ എന്നത് ഏകപക്ഷീയമായി സ്ത്രീകളെ അപമാനിക്കാൻ വേണ്ടിയുള്ള ഒരു നീച വാക്കായി ആണ് ഉപയോഗിച്ചിരുന്നത്. "ലൈംഗികത്തൊഴിലാളി" എന്ന പദമാണ് ഇന്ന് സാർവത്രികമായി ഉപയോഗിച്ചു വരുന്നത്. "ജിഗ്ളോ (Gigolo)" എന്ന ഇംഗ്ലീഷ് വാക്ക് പുരുഷ ലൈംഗിക തൊഴിലാളിയെ ഉദ്ദേശിച്ചുള്ളതാണ്.

തല കൊണ്ട് ജോലി ചെയ്യുന്ന ഒരു ശാസ്ത്രജ്ഞനും, വാ കൊണ്ട് പഠിപ്പിക്കുന്ന ഒരു അധ്യാപകനും, കായികമായി അദ്വാനിക്കുന്ന ഒരു കൃഷിക്കരനെയും പോലെ ശരീരത്തിലെ ഒരു അവയവം കൊണ്ട് ജോലി ചെയ്യുന്നവർ ആണ് ലൈംഗിക തൊഴിലാളികൾ (നളിനി ജമീലയുടെ "ഒരു ലൈഗീക തൊഴിലാളിയുടെ ആത്മ കഥ "). എന്നാൽ ഒരു കപട സദാചാര സമൂഹത്തിൽ പ്രസ്തുത തൊഴിലിനു വേണ്ടത്ര അംഗീകാരം കിട്ടാതെ പോകുന്നു. പുരുഷൻ പലപ്പോഴും അന്യ സ്ത്രീകളുമായി ബന്ധപ്പെടുന്നത് ഒരു വലിയ കാര്യമായി കരുതുകയും അതേ സമയം ലൈംഗിക തൊഴിലാളിയായ സ്ത്രീയെ ഒരു തെറ്റുകാരിയായി ചിത്രീകരിക്കുകയും ചെയ്യുന്ന പ്രവണത യാഥാസ്ഥികമോ പുരുഷാധിപത്യപരമോ ആയ സമൂഹങ്ങളിൽ കാണാറുണ്ട്. ലൈംഗികത്തൊഴിലാളികൾ സമൂഹത്തിന് വലിയ സേവനമാണ് ചെയ്യുന്നത് എന്ന് നളിനീ ജമീല ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിൽ

പ്രാചീന ഭാരതത്തിൽ ലൈംഗിക തൊഴിൽ ഒരു പുണ്യ കർമ്മമായി അനുവർത്തിച്ചു വന്നിരുന്നു. ദേവദാസികൾ എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്. കൽക്കട്ട, മുംബൈ തുടങ്ങിയ നഗരങ്ങളിൽ ലൈംഗിക തൊഴിലാളികൾ താമസമാക്കിയ നിരവധി തെരുവുകൾ കാണാൻ സാധിക്കും. ഈ നഗരങ്ങളിൽ ലൈംഗിക അതിക്രമങ്ങൾ താരതമ്യേനെ കുറവാണ് എന്ന് ചിലർ അഭിപ്രായപ്പെടുന്നു. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ (STDs) തടയാനും ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടിയും ആരോഗ്യവകുപ്പും സന്നദ്ധ സംഘടനകളും ഇവിടങ്ങളിൽ പ്രവർത്തിച്ചു വരുന്നുണ്ട്.

1956ൽ നടപ്പാക്കിയ ഇമ്മോറൽ ട്രാഫിക്ക് സപ്രഷൻ ആക്‌ട് വഴി വേശ്യാവൃത്തി ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ട്. എന്നാൽ ഒരു സ്ത്രീക്ക് തന്റെ ശരീരത്തെ സ്വകാര്യ, വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാം. എന്നാൽ മറ്റാരെയെങ്കിലും ഇതിലേക്ക് ആകർഷിക്കുന്നത് ശിക്ഷലഭിക്കാവുന്ന കുറ്റമാണ്. വേശ്യാലയം നടത്തുക, ഇടനിലക്കാരനായി പ്രവർത്തിക്കുക, പെൺവാണിഭം നടത്തുക എന്നിവയും നിരോധിച്ചിട്ടുണ്ട്. വേശ്യാവൃത്തിയിൽ ഏർപ്പെടുന്നവർക്ക് പുറമെ ഇടപാടുകാരെയും ശിക്ഷിക്കാൻ വ്യവസ്ഥയുണ്ട്.

മറ്റു രാജ്യങ്ങളിൽ

തായ്ലൻഡ്, ബ്രസീൽ, കരീബിയൻ ദ്വീപുകൾ, കിഴക്കൻ ക്കൂട്ടങ്ങൾ എന്നറിയപ്പെടുന്ന പോളണ്ട്, ബൾഗേറിയ, ഹംഗറി, റൊമാനിയ തുടങ്ങിയ രാജ്യങ്ങളിലുമാണ് ഏറ്റവും വ്യാപകമായി ഈ തൊഴിൽ ചെയ്യ്തുവരുന്നത്. ന്യൂസിലാൻഡ്, ഓസ്ട്രേലിയ, ബെൽജിയം, ഡെൻമാർക്ക്‌, ഇക്വഡോർ, ജർമ്മനി, ഗ്രീസ്, ഇന്തോനേഷ്യ, നെതർലൻഡ്‌സ്‌, കാനഡ, ഫ്രാൻസ്, ബംഗ്ലാദേശ് തുടങ്ങിയ ധാരാളം രാജ്യങ്ങളിൽ ലൈംഗിക തൊഴിൽ നിയമപരമായി അനുവദിനീയമാണ്. ചില രാജ്യങ്ങളിൽ ഇവർക്ക് കൃത്യമായ ആരോഗ്യപരിരക്ഷയും പെൻഷനും ലഭ്യമാണ്. അത്തരം രാജ്യങ്ങളിൽ ഇതൊരു സാധാരണ തൊഴിൽ കൂടിയായി കണക്കാക്കപ്പെടുന്നു. എന്നാൽ മറ്റു ചില രാജ്യങ്ങളിൽ ലൈംഗികത്തൊഴിൽ അനുവദിക്കുമ്പോഴും പിമ്പിങ് ഒരു കുറ്റകൃത്യമായി നിലനിർത്തിയിട്ടുണ്ട്.

ചുവന്ന തെരുവ്

ആംസ്റ്റർഡാമിലെ ചുവന്ന തെരുവ്

RED LIGHT DISTRICT എന്നതിനു സമാനമായ മലയാള പദം. ലൈംഗികത്തൊഴിൽ ചെയ്യുന്ന സ്ത്രീകൾ തിങ്ങിപ്പാർക്കുന്ന വലിയ തെരുവ് ആണിത്. ഇവ വൻനഗരങ്ങളോടു ചേർന്നുള്ള ഇവ പൊതുവെ ചേരി പ്രദേശങ്ങളായിരിക്കും. ഭാരതത്തിൽ സോണാഗച്ചി, കാമാത്തിപുര തുടങിയവ ഉദാഹരണങ്ങളാണ്.ദില്ലി, ഗ്വാളിയോറ്, സൂറത്ത് എന്നീ നഗരങ്ങളിലും ചുവന്ന തെരുവുകളുണ്ട്.

അന്താരാഷ്ട ലൈംഗിക തൊഴിലാളി ദിനം

ജൂൺ 2 അന്താരാഷ്ട ലൈംഗിക തൊഴിലാളി ദിനമായി ആചരിക്കുന്നു.[1]

അവലംബം

  1. "International Whores' Day".

പുറത്തേക്കുള്ള കണ്ണികൾ

Wiktionary
Wiktionary
whore എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
Wiktionary
Wiktionary
"https://ml.wikipedia.org/w/index.php?title=ലൈംഗികത്തൊഴിലാളി&oldid=3350079" എന്ന താളിൽനിന്ന് ശേഖരിച്ചത്