"ലിംഗ പുരാണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{mergefrom|ലിംഗ പുരാണം}} |
|||
{{ആധികാരികത}} |
{{ആധികാരികത}} |
||
18 മഹാപുരാണങ്ങളിൽ വച്ച് പതിനൊന്നാമത്തെ പുരാണമായ '''ലിംഗപുരാണം''' , വലിപ്പത്തിൽ ചെറുതാണെങ്കിലും വളരെയേറെ സുതാര്യവും ലളിത സുന്ദരവുമായ ഒന്നാണ് . |
18 മഹാപുരാണങ്ങളിൽ വച്ച് പതിനൊന്നാമത്തെ പുരാണമായ '''ലിംഗപുരാണം''' , വലിപ്പത്തിൽ ചെറുതാണെങ്കിലും വളരെയേറെ സുതാര്യവും ലളിത സുന്ദരവുമായ ഒന്നാണ് . |
11:03, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
18 മഹാപുരാണങ്ങളിൽ വച്ച് പതിനൊന്നാമത്തെ പുരാണമായ ലിംഗപുരാണം , വലിപ്പത്തിൽ ചെറുതാണെങ്കിലും വളരെയേറെ സുതാര്യവും ലളിത സുന്ദരവുമായ ഒന്നാണ് .
ശ്ളോകസംഖ്യയും പുരാണഘടനയും
ഈ പുരാണത്തിന്റെ ശ്ളോകസംഖ്യ പതിനൊന്നായിരമാണ് (11000 ) . മത്സ്യപുരാണത്തിലെ വർണ്ണന അനുസരിച്ചും ശ്ളോകസംഖ്യ 11000 തന്നെയാണ് . പന്ത്രണ്ടാം നൂറ്റാണ്ടിനടുത്തു വച്ച് 2000 ശ്ളോകങ്ങൾ നഷ്ടമായിപ്പോയിരിക്കുന്നു . ഇപ്പോൾ ലഭ്യമായ പുരാണത്തിൽ 9000 ശ്ളോകങ്ങളാണുള്ളത് .
മത്സ്യപുരാണം , വിഷ്ണുപുരാണം , ഭാഗവതം , നാരദീയം , അഗ്നി , ഗാരുഡം, കൂർമ്മം , ബ്രഹ്മവൈവർത്തം തുടങ്ങിയ പ്രസിദ്ധമായ പുരാണങ്ങളിലെല്ലാം ലിംഗപുരാണത്തെക്കുറിച്ചു പ്രസ്താവമുണ്ട് . ഈ പുരാണങ്ങളെല്ലാം ലിംഗപുരാണത്തെ അംഗീകരിക്കുന്നുമുണ്ട് .
ഈ പുരാണത്തിനു രണ്ടു ഭാഗങ്ങളുണ്ട് . 108 അദ്ധ്യായങ്ങളുള്ള പൂർവ്വഭാഗം , 55 അദ്ധ്യായങ്ങളുള്ള ഉത്തരഭാഗം . ഇത്തരത്തിൽ മൊത്തം 163 അദ്ധ്യായങ്ങളും 9000 ശ്ളോകങ്ങളും ഇപ്പോൾ ലഭ്യമായ മൂലത്തിലുണ്ട് .
ആഖ്യാനവും കാലഘട്ടവും
ഇതിന്റെ കാലഘട്ടം ദ്വാപരയുഗത്തിലാണ് എന്ന് പറയുന്നെങ്കിലും ഏതാണ്ട് 5 -ആം നൂറ്റാണ്ടാണ് എന്ന് ഊഹിക്കപ്പെടുന്നു. സൂതപ്രമുഖനായ രോമഹർഷണൻ ശിവഭക്തരായ മുനിമാർക്കു ഉപദേശിച്ചു കൊടുക്കുന്ന രീതിയിലാണ് ഇതിന്റെ ആഖ്യാനം. ശിവപുരാണങ്ങളിൽ പ്രമുഖമായ ഈ പുരാണം പാരായണം ചെയ്യുന്നത് പാപനാശകരമാണെന്ന് ഒരു വിശ്വാസമുണ്ട്.