"ശതവാഹന സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശതവാഹന വാസ്തുകലയുടെ ഒരു ചിത്രം
വസിഷ്ഠിപുത്ര ശതകർണിയെക്കുറിച്ച്
വരി 74: വരി 74:


രുദ്രാരാമൻ ഒന്നാമന്റെ [[ജുനാഗഡ്|ജുനാഗഡിലെ]] ലിഖിതം അദ്ദേഹം ദക്ഷിണാപഥത്തിന്റെ അധിപനായ ശതകർണിയെ രണ്ടു തവണ പരാജയപ്പെടുത്തിയത് വിവരിക്കുന്നു. ലിഖിതമനുസരിച്ച് അദ്ദേഹം ശതകർണിയെ കൊല്ലാതെ വിട്ടത് അവർ തമ്മിലുള്ള അടുത്ത ബന്ധം മൂലമായിരുന്നു.<ref>{{cite book |author=Charles Higham|url=https://books.google.com/books?id=H1c1UIEVH9gC&pg=PA299 |title=Encyclopedia of Ancient Asian Civilizations |publisher=Infobase |year=2009|page=299 |isbn=9781438109961}}</ref>
രുദ്രാരാമൻ ഒന്നാമന്റെ [[ജുനാഗഡ്|ജുനാഗഡിലെ]] ലിഖിതം അദ്ദേഹം ദക്ഷിണാപഥത്തിന്റെ അധിപനായ ശതകർണിയെ രണ്ടു തവണ പരാജയപ്പെടുത്തിയത് വിവരിക്കുന്നു. ലിഖിതമനുസരിച്ച് അദ്ദേഹം ശതകർണിയെ കൊല്ലാതെ വിട്ടത് അവർ തമ്മിലുള്ള അടുത്ത ബന്ധം മൂലമായിരുന്നു.<ref>{{cite book |author=Charles Higham|url=https://books.google.com/books?id=H1c1UIEVH9gC&pg=PA299 |title=Encyclopedia of Ancient Asian Civilizations |publisher=Infobase |year=2009|page=299 |isbn=9781438109961}}</ref>

എന്നാൽ രുദ്രാരാമൻ കീഴടക്കിയത് വസിഷ്ഠിപുത്ര ശതകർണിയെയാണോ എന്നതിനു വ്യക്തമായ തെളിവുകളില്ല. [[ഡി.ആർ. ഭണ്ഡാർക്കർ|ഡി.ആർ. ഭണ്ഡാർക്കറിന്റെയും]] [[ദിനേഷ്ചന്ദ്ര സിർക്കാർ|ദിനേഷ്ചന്ദ്ര സിർക്കാറിന്റെയും]] അഭിപ്രായത്തിൽ രുദ്രാരാമൻ തോല്പിച്ച ശതവാഹനരാജാവു് ഗൗതമിപുത്ര ശതകർണിയാണ്. [[ഇ.ജെ. റാപ്സൺ]] വസിഷ്ഠിപുത്ര പുലമാവിയാണ് കീഴടക്കപ്പെട്ട രാജാവെന്നു അഭിപ്രായപ്പെട്ടു.<ref>{{cite book |author=Mala Dutta |title=A Study of the Sātavāhana Coinage |url=https://books.google.com/books?id=Io8aAAAAYAAJ |year=1990 |page=52|publisher=Harman |isbn=978-81-85151-39-7}}</ref> ശൈലേന്ദ്ര നാഥ് സെനിന്റേയും [[ചാൾസ് ഹിഗാം|ചാൾസ് ഹിഗാമിന്റേയും]] അഭിപ്രായമനുസരിച്ച് വസിഷ്ഠിപുത്ര ശതകർണിയുടെ പിൻഗാമിയായ ശിവ ശ്രീ പുലമാവിയാണ് കീഴടക്കപ്പെട്ട ശതവാഹനരാജാവ്. <ref>{{cite book |author=Charles Higham |url=https://books.google.com/books?id=H1c1UIEVH9gC&pg=PA299 |title=Encyclopedia of Ancient Asian Civilizations |publisher=Infobase |year=2009|pages=299 |isbn=9781438109961}}</ref><ref>{{cite book |last=Sailendra Nath Sen |url=https://books.google.com/books?id=Wk4_ICH_g1EC&pg=PA172 |title=Ancient Indian History and Civilization |publisher=New Age International |year=1999|pages=172-176 |isbn=9788122411980}}</ref>





== അവലംബം ==
== അവലംബം ==
{{reflist}}
<references/>.

{{Middle kingdoms of India}}
{{Middle kingdoms of India}}
{{India-hist-stub|Satavahana}}
{{India-hist-stub|Satavahana}}

10:42, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശതവാഹനസാമ്രാജ്യം

രണ്ടാം ശതകം ബി.സി.ഇ–മൂന്നാം ശതകം സി.ഇ
India 2nd century AD
ശതവാഹനസാമ്രാജ്യം രണ്ടാം ശതകം സി.ഇയിൽ
തലസ്ഥാനംപ്രതിഷ്ഠാന
പൊതുവായ ഭാഷകൾപ്രാകൃതം, സംസ്കൃതം
മതം
ഹിന്ദുമതം, ബുദ്ധമതം
ഗവൺമെൻ്റ്രാജഭരണം
ചക്രവർത്തി
 
ചരിത്ര യുഗംക്ലാസിക്കൽ ഇന്ത്യ
• സ്ഥാപിതം
രണ്ടാം ശതകം ബി.സി.ഇ
• ഇല്ലാതായത്
മൂന്നാം ശതകം സി.ഇ
മുൻപ്
ശേഷം
മൗര്യസാമ്രാജ്യം
കണ്വ സാമ്രാജ്യം
പടിഞ്ഞാറൻ സത്രപർ
ആന്ധ്ര ഇക്ഷാകു രാജവംശം
ചുടു രാജവംശം
പല്ലവർ
ഇന്ന് ഇത് ഈ രാജ്യങ്ങളുടെ ഭാഗമാണ്:ഇന്ത്യ
ദക്ഷിണേഷ്യയുടെ ചരിത്രം

ഇന്ത്യയുടെ ചരിത്രം
ശിലായുഗം 70,000–3300 ക്രി.മു.
മേർഘർ സംസ്കാരം 7000–3300 ക്രി.മു.
സിന്ധു നദീതട സംസ്കാരം 3300–1700 ക്രി.മു.
ഹരപ്പൻ ശ്മശാന സംസ്കാരം 1700–1300 ക്രി.മു.
വേദ കാലഘട്ടം 1500–500 ക്രി.മു.
. ലോഹയുഗ സാമ്രാജ്യങ്ങൾ 1200–700 ക്രി.മു.
മഹാജനപദങ്ങൾ 700–300 ക്രി.മു.
മഗധ സാമ്രാജ്യം 684–26 ക്രി.മു.
. മൗര്യ സാമ്രാജ്യം 321–184 ക്രി.മു.
ഇടക്കാല സാമ്രാജ്യങ്ങൾ 230 ക്രി.മു.–1279 ക്രി.വ.
. ശതവാഹനസാമ്രാജ്യം 230 ക്രി.മു.C–199 ക്രി.വ.
. കുഷാണ സാമ്രാജ്യം 60–240 ക്രി.വ.
. ഗുപ്ത സാമ്രാജ്യം 240–550 ക്രി.വ.
. പാല സാമ്രാജ്യം 750–1174 ക്രി.വ.
. ചോള സാമ്രാജ്യം 848–1279 ക്രി.വ.
മുസ്ലീം ഭരണകാലഘട്ടം 1206–1596 ക്രി.വ.
. ദില്ലി സൽത്തനത്ത് 1206–1526 ക്രി.വ.
. ഡെക്കാൻ സൽത്തനത്ത് 1490–1596 ക്രി.വ.
ഹൊയ്സള സാമ്രാജ്യം 1040–1346 ക്രി.വ.
കാകാത്യ സാമ്രാജ്യം 1083–1323 ക്രി.വ.
വിജയനഗര സാമ്രാജ്യം 1336–1565 ക്രി.വ.
മുഗൾ സാമ്രാജ്യം 1526–1707 ക്രി.വ.
മറാഠ സാമ്രാജ്യം 1674–1818 ക്രി.വ.
കൊളോനിയൽ കാലഘട്ടം 1757–1947 ക്രി.വ.
ആധുനിക ഇന്ത്യ ക്രി.വ. 1947 മുതൽ
ദേശീയ ചരിത്രങ്ങൾ
ബംഗ്ലാദേശ് · ഭൂട്ടാൻ · ഇന്ത്യ
മാലിദ്വീപുകൾ · നേപ്പാൾ · പാകിസ്താൻ · ശ്രീലങ്ക
പ്രാദേശിക ചരിത്രം
ആസ്സാം · ബംഗാൾ · പാകിസ്താനി പ്രദേശങ്ങൾ · പഞ്ചാബ്
സിന്ധ് · ദക്ഷിണേന്ത്യ · തമിഴ്‌നാട് · ടിബറ്റ് . കേരളം
ഇന്ത്യയുടെ പ്രത്യേക ചരിത്രങ്ങൾ
സാമ്രാജ്യങ്ങൾ · മദ്ധ്യകാല സാമ്രാജ്യങ്ങൾ . ധനതത്വശാസ്ത്രം
· ഇന്ഡോളജി · ഭാഷ · സാഹിത്യം
സമുദ്രയാനങ്ങൾ · യുദ്ധങ്ങൾ · ശാസ്ത്ര സാങ്കേതികം · നാഴികക്കല്ലുകൾ

മൗര്യസാമ്രാജ്യത്തിനുശേഷം പടിഞ്ഞാറൻ ഇന്ത്യയിലും ഡക്കാനിലും മദ്ധ്യേന്ത്യയിലും ഉയർന്നുവന്ന ശക്തിയാണ്‌ ശതവാഹന സാമ്രാജ്യം. പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്ന ആന്ധ്രർ തന്നെയാണ്‌ ശതവാഹനർ എന്ന് അനുമാനിക്കപ്പെടുന്നു. ശതവാഹനർ (മറാത്തി: सातवाहन തെലുഗു:శాతవాహనులు), (ആന്ധ്രർ എന്നും അറിയപ്പെട്ടു) മഹാരാഷ്ട്രയിലെ ജുന്നാർ (പൂനെ), പ്രതിസ്ഥാപന (പൈത്താൻ) മുതൽ ആന്ധ്രയിലെ അമരാവതി (ധരണീകോട) എന്നിവയടക്കം തെക്കേ ഇന്ത്യ, മദ്ധ്യ ഇന്ത്യ, എന്നിവ ഭരിച്ചിരുന്ന രാജാക്കന്മാർ ആയിരുന്നു. അവരുടേതായ ആദ്യത്തെ ലിഖിതങ്ങൾ പ്രത്യക്ഷപ്പെടുന്നത് ബി.സി. ഒന്നാം നൂറ്റാണ്ടിലാണ്‌. മദ്ധ്യേന്ത്യയിലെ കണ്വരെ തോല്പിക്കുകയും തങ്ങളുടെ അധികാരം സ്ഥാപികുകയും ചെയ്തു. ക്രി.മു. 239 ന് ആണ് ഇവരുടെ ഭരണം തുടങ്ങിയത്. പുരാണങ്ങൾ പ്രകാരം 300 വർഷം അവർ ഭരിച്ചു എന്നു കരുതുന്നു. ഉത്തര മഹാരാഷ്ടയിലാണ്‌ ആദ്യത്തെ രാജ്യം സ്ഥാപിക്കപ്പെട്ടത്. എന്നാണ് ഈ സാമ്രാജ്യം അവസാനിച്ചത് എന്നതിനെ കുറിച്ച് തർക്കങ്ങൾ നിലനിൽക്കുന്നു. എങ്കിലും ചില കണക്കുകൾ അനുസരിച്ച് ഈ സാമ്രാജ്യം 450 വർഷം നിലനിന്നു - ക്രിസ്തുവിനു ശേഷം 220 വരെ. മൌര്യസാമ്രാജ്യത്തിന്റെ അധഃപതനത്തിനും വൈദേശിക ആക്രമണത്തിൽ നിന്ന് രാജ്യത്തെ രക്ഷിച്ച് സമാധാനം സ്ഥാപിക്കുന്നതിനും ശതവാഹനർ ആണ് കാ‍രണം എന്ന് വിശ്വസിക്കപ്പെടുന്നു.

ശതവാഹനർ ദക്ഷിണപഥത്തിലെ പ്രഭുക്കൾ എന്ന് അറിയപ്പെട്ടിരുന്നു. ദക്ഷിണേന്ത്യയിലേക്കുള്ള പാതയുടെ നിയന്ത്രണം കൈയാളിയിരുന്നതിനാലാണ്‌ ഇത്. ശതവാഹനരിൽ ഏറ്റവും പ്രധാനപ്പെട്ട ഭരണാധികാരിയാണ്‌ ഗൗതമീപുത്ര ശ്രീ ശതകർണി[1]‌.

പേരിന്റെ ഉൽപ്പത്തി

"ശതവാഹന" എന്ന പദം സപ്തവാഹന (ഹിന്ദു പുരാണമനുസരിച്ച് സൂര്യദേവന്റെ രഥം ഏഴു കുതിരകളാണു തെളിക്കുന്നത്) എന്ന സംസ്കൃതപദത്തിന്റെ പ്രാകൃതരൂപമാണ്. ഇത് സൂചിപ്പിക്കുന്നത് ശതവാഹനന്മാർ ഐതിഹാസികമായ സൂര്യവംശവുമായി ബന്ധം അവകാശപ്പെട്ടിരുന്നു എന്നാണ്.[2] പുരാവസ്തുശാസ്ത്രജ്ഞനായ ഇംഗുവ കാർത്തികേയ ശർമ്മയുടെ അഭിപ്രായത്തിൽ ശതവാഹന എന്ന പേരു "സത" (മൂർച്ചയുള്ളത്, വേഗതയേറിയത്), "വാഹന" (വാഹനം) എന്ന പദങ്ങൾ ചേർന്നു "വേഗതയേറിയ അശ്വാരൂഢൻ" എന്നർത്ഥം വന്നതാണ്.[3]

മറ്റൊരു സിദ്ധാന്തമനുസരിച്ച് ശതവാഹന എന്ന പേരു സതിയപുത സാമ്രാജ്യവുമായി ബന്ധപ്പെടുത്തുന്നു. മുണ്ട ഭാഷയിലെ വാക്കുകളായ സദം (കുതിര), ഹർപ്പൻ(മകൻ) എന്നിവയുമായി ബന്ധപ്പെടുത്തി അശ്വമേധയാഗം നടത്തിയവരുടെ മകൻ" എന്നാണ് പദോൽപ്പത്തി എന്ന അഭിപ്രായം നിലവിലുണ്ട്. [4]രാജവംശത്തിലെ പല രാജാക്കന്മാരും ശതകർണി എന്ന പേരോ സ്ഥാനപ്പേരോ സ്വീകരിച്ചിരുന്നു. ശതവാഹന, ശതകർണി, ശതകണി, ശാലിവാഹന എന്നീ പേരുകൾ ഈ പേരിന്റെ വിവിധ രൂപങ്ങളാണെന്നു കരുതുന്നു. കൊസാംബിയുടെ അഭിപ്രായമനുസരിച്ച് ശതവാഹന എന്ന വാക്ക് "സദ" (കുതിര) "കോൺ" (മകൻ) എന്നിവ ചേർന്നുണ്ടായതാണ്.[5]

ചരിത്രം

ശതവാഹനന്മാരെക്കുറിച്ചുള്ള അറിവുകൾ ലഭിക്കുന്നത് പുരാണങ്ങൾ, ബുദ്ധ, ജൈനഗ്രന്ഥങ്ങൾ, ലിഖിതങ്ങൾ, നാണയങ്ങൾ, ഗ്രീക്ക്, റോമൻ സ്രോതസ്സുകൾ[6] എന്നിവയിൽ നിന്നാണ്. ഈ സ്രോതസ്സുകളിൽനിന്നുള്ള വിവരങ്ങൾ ശതവാഹനസാമ്രാജ്യത്തിന്റെ ചരിത്രവും കാലഗണനയും പൂർണ്ണമായും നിശ്ചയിക്കാൻ സഹായിക്കുന്നവയല്ലാത്തതിനാൽ സാമ്രാജ്യത്തിന്റെ കാലഗണനയെക്കുറിച്ച് വ്യത്യസ്ത സിദ്ധാന്തങ്ങൾ നിലവിലുണ്ട്.[7]

സ്ഥാപനം

ശതകർണി ഒന്നാമന്റെ നാനേഘട്ടിലെ ലിഖിതം. (70-60 ബി.സി.ഇ)[8]

നാനേഘട്ടിലെ ഒരു ശതവാഹന ലിഖിതത്തിലെ രാജകീയ പട്ടികയിൽ ആദ്യത്തെ രാജാവായി സിമുകയെ പരാമർശിക്കുന്നു. രാജവംശത്തിലെ ആദ്യത്തെ രാജാവ് 23 വർഷക്കാലം ഭരിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ പേര് വിവിധ പുരാണങ്ങൾ പ്രകാരം സിഷുക, സിന്ധുക്ക, ചിസ്മാക, ഷിപ്രക എന്നിങ്ങനെയാണ്. ഇവ സിമുകയുടെ പേരിന്റെ വീണ്ടും വീണ്ടുമുള്ള പകർത്തിയെഴുത്തുകളുടെ ഫലമായുള്ള അക്ഷരത്തെറ്റുകൾ മൂലമാണെന്നു കരുതുന്നു.[9] സിമുകയുടെ കാലഘട്ടം വ്യക്തമായി നിർണ്ണയിക്കുവാൻ തെളിവുകൾ പര്യാപ്തമല്ല. പുരാണങ്ങളനുസരിച്ച് ആദ്യത്തെ ആന്ധ്ര രാജാവ് കണ്വരാജവംശത്തിനെ അധികാരത്തിൽനിന്നു പുറത്താക്കി. ചില ഗ്രന്ഥങ്ങളിൽ അദ്ദേഹത്തിന്റെ പേരു ബാലിപുക്ക എന്നു പരാമർശിച്ചുകാണുന്നു. ഡി.സി. സിർകാർ ഈ സംഭവത്തിന്റെ കാലം 30 ബി.സി.ഇ ആയി ഗണിച്ചിരിക്കുന്നു.

മത്സ്യപുരാണമനുസരിച്ച് ആന്ധ്രരാജവംശം 450 വർഷത്തോളം ഭരണത്തിലിരുന്നു. ശതവാഹനസാമ്രാജ്യം മൂന്നാം ശതകത്തിന്റെ പൂർവ്വഘട്ടത്തിൽ അവസാനിച്ചതിനാൽ സാമ്രാജ്യത്തിന്റെ ആരംഭം മൂന്നാം ശതകം ബി.സി.ഇ ആണെന്ന് അനുമാനിക്കുന്നു. മഗസ്തനീസിന്റെ ഇൻഡിക്കയിൽ ശക്തരായ "ആന്ധ്രെ"വംശജരെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. "ആന്ധ്രെ" എന്നത് ആന്ധ്രയുടെ വേറെ രൂപമാണെങ്കിൽ അത് ശതവാഹനസാമ്രാജ്യം മൂന്നാം ശതകം ബി.സി.ഇ യിൽ ആരംഭിച്ചു എന്നതിന്റെ മറ്റൊരു തെളിവായി പരിഗണിക്കാം. ആധുനികചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ ശതവാഹനഭരണം ഒന്നാം ശതകം ബി.സി.ഇ യിൽ തുടങ്ങുകയും രണ്ടാം ശതകം സി.ഇ വരെ നീണ്ടു നിക്കുകയും ചെയ്തു. ഇതു പുരാണങ്ങളും നാണയശാസ്ത്രപരമായ തെളിവുകളും അനുസരിച്ചാണ്. [10]

സാമ്രാജ്യവിപുലീകരണം

സിമുകക്കുശേഷം സഹോദരനായ കണ്ഹ അധികാരത്തിലെത്തി. കണ്ഹ ശതവാഹനസാമ്രാജ്യം നാസിക് വരെ വ്യാപിപ്പിച്ചു. [11] ഉത്തരേന്ത്യയിലെ ഗ്രീക്ക് അധിനിവേശങ്ങൾ മൂലമുണ്ടായ അവസരം മുതലെടുത്ത് കണ്ഹയുടെ പിൻഗാമി ശതകർണി ഒന്നാമൻ പടിഞ്ഞാറൻ മാൾവ, അനുപ (നർമ്മദാ താഴ്വര), വിദർഭ എന്നിവ കീഴടക്കി. അദ്ദേഹം ബ്രാഹ്മണർക്കു ധാരാളം ദാനം നടത്തുകയും അശ്വമേധം, രാജസൂയം തുടങ്ങിയ യാഗങ്ങൾ നടത്തുകയും ചെയ്തു. [12]

ശതകർണിയുടെ പിൻഗാമിയായ ശതകർണി രണ്ടാമൻ 56 വർഷം ഭരിച്ചു, ഈ സമയത്ത് അദ്ദേഹം കിഴക്കൻ മാൾവയെ ശുംഗസാമ്രാജ്യത്തിൽനിന്ന് പിടിച്ചെടുത്തു[13]. ഈ വിജയത്തോടെ ബുദ്ധസ്ഥാനമായ സാഞ്ചി അദ്ദേഹത്തിനു കീഴിൽ വന്നു. ശതകർണി രണ്ടാമൻ സാഞ്ചിയിലെ മൗര്യ, ശുംഗസ്തൂപങ്ങൾക്കു ചുറ്റും അലങ്കരിച്ച പ്രവേശനകവാടം നിർമ്മിച്ചു[14]. സാഞ്ചിയിൽനിന്നും അദ്ദേഹത്തിനു സമർപ്പിക്കപ്പെട്ട ലിഖിതം കണ്ടെടുത്തിട്ടുണ്ടു. ശതകർണി രണ്ടാമനു ശേഷം ലംബോദരനും, ലംബോദരനുശേഷം അദ്ദേഹത്തിന്റെ മകൻ അപിലകനും അധികാരത്തിൽവന്നു. അപിലകന്റെ നാണയങ്ങൾ കിഴക്കൻ മധ്യപ്രദേശിൽനിന്നു കണ്ടെടുത്തിട്ടുണ്ട്[15]. പക്ഷേ, ആൻഡ്രൂ ഒലെറ്റിന്റെ അഭിപ്രായത്തിൽ ശതകർണി ഒന്നാമനും ശതകർണി രണ്ടാമനും ഒരാൾ തന്നെയായിരുന്നു.[16][17]

സാഞ്ചി

സാഞ്ചിയിലെ തെക്കേ പ്രവാശനകവാടത്തിലെ ഉത്തരത്തിൽ, ശതവാഹനചക്രവർത്തി ശതകർണിയുടെ ലിഖിതം

ശതവാഹന്മാർ സാഞ്ചിയിലെ ബുദ്ധസ്തൂപം മോടിപിടിപ്പിക്കുന്നതിൽ പ്രധാനപങ്ക് വഹിച്ചു. ശതകർണി രണ്ടാമൻ സ്തൂപത്തിന്റെ കേടുപാടുകൾ തീർത്തു. 70 ബി.സി.ഇ യോടടുത്ത് നിർമ്മിക്കപ്പെട്ട സ്തൂപത്തിന്റെ പ്രവേശനകവാടവും സ്തംഭശ്രേണികളും ശതവാഹനന്മാർ നിർമ്മിച്ചതാണെന്നു കരുതുന്നു. ശതകർണി രണ്ടാമന്റെ തച്ചുശാസ്ത്രിയായ ആനന്ദനാണ് തെക്കേ പ്രവാശനകവാടത്തിന്റെ നിർമ്മാതാവെന്ന് ആ പ്രവേശനകവാടത്തിലെ ലിഖിതം പ്രതിപാദിക്കുന്നു.[18] തെക്കേ പ്രവാശനകവാടത്തിലെ ഉത്തരത്തിൽ, ശതവാഹനചക്രവർത്തി, ശതകർണിയുടെ കരകൗശലപ്പണിക്കാരുടെ സംഭാവന രേഖപ്പെടുത്തിയിരിക്കുന്നു:

രാജൻ സിരി ശതകർണിയുടെ കരകൗശലപ്പണിക്കാരുടെ പ്രധാനി, വസിതിയുടെ മകൻ, ആനന്ദന്റെ സംഭാവന [19]

പടിഞ്ഞാറൻ സത്രപന്മാരുടെ അധിനിവേശം

അപിലകന്റെ പിൻഗാമികളെക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തമല്ല. പിന്നീട് ശതവാഹനസാമ്രാജ്യത്തിലെ അറിയപ്പെടുന്ന ഭരണാധികാരി ഹാലനായിരുന്നു. മഹാരാഷ്ട്രി പ്രാകൃതത്തിലുള്ള ഗാഹാ സത്തസൈ രചിച്ചത് അദ്ദേഹമാണെന്നു കരുതുന്നു. ഹാലനും അദ്ദേഹത്തിന്റെ പിൻഗാമികളും വളരെ ചെറിയൊരു കാലം (ഏകദേശം 12 വർഷത്തോളം) മാത്രമേ ഭരണത്തിലിരുന്നുള്ളൂ. [20]

ലിഖിതങ്ങളുടേയും നാണയങ്ങളുടേയും തെളിവുകളെ അടിസ്ഥാനമാക്കി ശതവാഹനർ ഡെക്കാൺ പീഠഭൂമിയും, കൊങ്കൺ തീരത്തിന്റെ വടക്കുഭാഗവും അവ തമ്മിൽ ബന്ധിപ്പിക്കുന്ന ചുരങ്ങളും നിയന്ത്രിച്ചിരുന്നു. 15-40 സി.ഇ ക്കടുത്തു പടിഞ്ഞാറൻ സത്രപർ ഈ പ്രദേശങ്ങൾ അധീശനപ്പെടുത്തി. പടിഞ്ഞാറൻ സത്രപൻ ഭരണാധികാരിയായിരുന്ന നഹപണ ശതവാഹനപ്രദേശങ്ങൾ തന്റെ അധീനതയിലാക്കി ഭരിച്ചിരുന്നു. [21]

ഗൗതമിപുത്ര ശതകർണി

ഗൗതമിപുത്ര ശതകർണി ശതവാഹനസാമ്രാജ്യത്തിന്റെ സ്ഥിതി പുനരുജ്ജീവിപ്പിച്ചു. അദ്ദേഹത്തെ ശതവാഹനസാമ്രാജ്യത്തിലെ ഏറ്റവും മഹാനായ ഭരണാധികാരിയായി കണക്കാക്കുന്നു. അദ്ദേഹം പടിഞ്ഞാറൻ സത്രപൻ ഭരണാധികാരിയായിരുന്ന നഹപണനെ കീഴ്പെടുത്തിയതായി കരുതപ്പെടുന്നു[22]. ഗൗതമിപുത്ര ശതകർണിയുടെ അമ്മ ഗൗതമി ബാലശ്രീയുടെ നാസിക് പ്രശസ്തി ലിഖിതമനുസരിച്ച് ഗൗതമിപുത്ര ശതകർണിയുടെ സാമ്രാജ്യം വടക്ക് ഇന്നത്തെ രാജസ്ഥാൻ വരെയും തെക്ക് കൃഷ്ണാ നദി വരെയും പടിഞ്ഞാറ് സൗരാഷ്ട്ര മുതൽ കിഴക്ക് കലിംഗ വരെയും വ്യാപിച്ചിരുന്നു. അദ്ദേഹം രാജരാജ, മഹാരാജ എന്നീ സ്ഥാനപ്പേരുകൾ സ്വീകരിക്കുകയും വിന്ധ്യന്റെ പ്രഭു എന്നറിയപ്പെടുകയും ചെയ്തു.[23]

അദ്ദേഹത്തിന്റെ ഭരണത്തിന്റെ അവസാനവർഷങ്ങളിൽ ഭരണസംവിധാനം കൈകാര്യം ചെയ്തിരുന്നത് അദ്ദേഹത്തിന്റെ അമ്മയായിരുന്നു. ഇത് ശതകർണി രോഗാതുരനായിരുന്നതിനാലോ യുദ്ധകാര്യങ്ങളിൽ വ്യാപൃതനായിരുന്നതിനാലോ ആണെന്ന് കരുതുന്നു. ശതകർണിയുടെ അമ്മ ഗൗതമി ബാലശ്രീയുടെ നാസിക് ലിഖിതമനുസരിച്ച്, ശതകർണി,

...ക്ഷത്രിയരുടെ അഹങ്കാരം നശിപ്പിച്ചു, പഹ്ലവർ(ഇന്തോ-പാർഥിയർ), യവനർ(ഇന്തോ-ഗ്രീക്കുകാർ), ശകർ (പടിഞ്ഞാറൻ സത്രപർ) എന്നിവരെ തോല്പിച്ചു. ഖഖരാത രാജാക്കന്മാരെ തുരത്തി, ശതവാഹന്മാരുടെ പ്രതാപം വീണ്ടെടുത്തു.

— അമ്മ മഹാറാണി ഗൗതമി ബാലശ്രീയുടെ ലിഖിതം, നാസിക് ഗുഹകൾ

ഗൗതമിപുത്ര ശതകർണിക്കുശേഷം അദ്ദേഹത്തിന്റെ പുത്രൻ വസിഷ്ഠിപുത്ര പുലമാവി അധികാരമേറ്റു. ധാരാളം ശതവാഹനലിഖിതങ്ങളിൽ പുലമാവി പരാമർശിക്കപ്പെടുന്നു. അതോടൊപ്പം തന്നെ അദ്ദേഹത്തിന്റെ നാണയങ്ങൾ വിസ്തൃതമായ പ്രദേശങ്ങളിൽ വ്യാപിച്ചുകിടക്കുന്നു. ഈ കാരണങ്ങളാൽ അദ്ദേഹം ഗൗതമിപുത്ര ശതകർണിയുടെ സാമ്രാജ്യം നിലനിർത്തുകയും സമ്പന്നമായ ഒരു രാജ്യത്തിന്നധിപനായിരുന്നുവെന്നും അനുമാനിക്കുന്നു. പുലമാവി ബല്ലാരി പ്രദേശം ശതവാഹനസാമ്രാജ്യത്തിലേക്കു കൂട്ടിചേർത്തതായി കരുതപ്പെടുന്നു. കൊറമാണ്ടൽ തീരത്തുനിന്നു അദ്ദേഹത്തിന്റെ നാണയങ്ങൾ കണ്ടെടുത്തിട്ടുണ്ടു. അമരാവതിയിലെ സ്തൂപം അദ്ദേഹത്തിന്റെ ഭരണകാലത്ത് നവീകരിച്ചു.[24]

ശതവാഹന വാസ്തുകല, മൂന്നാമത്തെ ഗുഹ, നാസിക് ഗുഹകൾ. ഗൗതമിപുത്ര ശതകർണിയുടെ ഭരണകാലത്ത് നിർമ്മാണം തുടങ്ങിയെന്നു വിശ്വസിക്കുന്നതും, വസിഷ്ഠിപുത്ര പുലമാവിയുടെ ഭരണസമയത്ത് പൂർത്തിയാക്കിയതും, ബുദ്ധസംഘങ്ങൾക്കു സമർപ്പിച്ചതുമാണ് ഈ ഗുഹ, 150 സി.ഇ

വസിഷ്ഠിപുത്ര ശതകർണി

പുലമാവിയുടെ പിൻഗാമിയായിരുന്നു വസിഷ്ഠിപുത്ര ശതകർണി. രുദ്രാരാമൻ ഒന്നാമന്റെ മകളെ വിവാഹം കഴിക്കുക വഴി അദ്ദേഹം പടിഞ്ഞാറൻ സത്രപന്മാരുമായി വിവാഹബന്ധത്തിലേർപ്പെട്ടു.[25]

രുദ്രാരാമൻ ഒന്നാമന്റെ ജുനാഗഡിലെ ലിഖിതം അദ്ദേഹം ദക്ഷിണാപഥത്തിന്റെ അധിപനായ ശതകർണിയെ രണ്ടു തവണ പരാജയപ്പെടുത്തിയത് വിവരിക്കുന്നു. ലിഖിതമനുസരിച്ച് അദ്ദേഹം ശതകർണിയെ കൊല്ലാതെ വിട്ടത് അവർ തമ്മിലുള്ള അടുത്ത ബന്ധം മൂലമായിരുന്നു.[26]

എന്നാൽ രുദ്രാരാമൻ കീഴടക്കിയത് വസിഷ്ഠിപുത്ര ശതകർണിയെയാണോ എന്നതിനു വ്യക്തമായ തെളിവുകളില്ല. ഡി.ആർ. ഭണ്ഡാർക്കറിന്റെയും ദിനേഷ്ചന്ദ്ര സിർക്കാറിന്റെയും അഭിപ്രായത്തിൽ രുദ്രാരാമൻ തോല്പിച്ച ശതവാഹനരാജാവു് ഗൗതമിപുത്ര ശതകർണിയാണ്. ഇ.ജെ. റാപ്സൺ വസിഷ്ഠിപുത്ര പുലമാവിയാണ് കീഴടക്കപ്പെട്ട രാജാവെന്നു അഭിപ്രായപ്പെട്ടു.[27] ശൈലേന്ദ്ര നാഥ് സെനിന്റേയും ചാൾസ് ഹിഗാമിന്റേയും അഭിപ്രായമനുസരിച്ച് വസിഷ്ഠിപുത്ര ശതകർണിയുടെ പിൻഗാമിയായ ശിവ ശ്രീ പുലമാവിയാണ് കീഴടക്കപ്പെട്ട ശതവാഹനരാജാവ്. [28][29]


അവലംബം

  1. "CHAPTER 10 - TRADERS, KINGS AND PILGRIMS". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. p. 101. ISBN 8174504931. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. Ajay Mitra Shastri (1998). The Sātavāhanas and the Western Kshatrapas: a historical framework. Dattsons. p. 20. ISBN 978-81-7192-031-0.
  3. I. K. Sarma (1980). Coinage of the Satavahana Empire. Agam. p. 3.
  4. Sailendra Nath Sen (1999). Ancient Indian History and Civilization. New Age International. ISBN 9788122411980.
  5. Damodar Dharmanand Kosambi (1975). An Introduction to the Study of Indian History. Popular Prakashan. p. 243. ISBN 978-81-7154-038-9.
  6. Carla M. Sinopoli (2001). "On the edge of empire: form and substance in the Satavahana dynasty". In Susan E. Alcock (ed.). Empires: Perspectives from Archaeology and History. Cambridge University Press. p. 162.
  7. M. K. Dhavalikar (2004). Satavahana Art. Delhi: B.L Bansal, Sharada. p. 133. ISBN 978-81-88934-04-1.
  8. Carla M. Sinopoli (2001). "On the edge of empire: form and substance in the Satavahana dynasty". In Susan E. Alcock (ed.). Empires: Perspectives from Archaeology and History. Cambridge University Press. p. 168.
  9. Ajay Mitra Shastri (1998). The Sātavāhanas and the Western Kshatrapas: a historical framework. Dattsons. p. 42. ISBN 978-81-7192-031-0.
  10. Carla M. Sinopoli (2001). "On the edge of empire: form and substance in the Satavahana dynasty". In Susan E. Alcock (ed.). Empires: Perspectives from Archaeology and History. Cambridge University Press. p. 166.
  11. Charles Higham (2009). Encyclopedia of Ancient Asian Civilizations. Infobase. p. 299. ISBN 9781438109961.
  12. Sailendra Nath Sen (1999). Ancient Indian History and Civilization. New Age International. p. 172. ISBN 9788122411980.
  13. Indian History (in ഇംഗ്ലീഷ്). Tata McGraw-Hill Education. p. 251. ISBN 9781259063237.
  14. Jain, Kailash Chand (1972). Malwa Through The Ages (in ഇംഗ്ലീഷ്). Motilal Banarsidass Publ. p. 154. ISBN 9788120808249.
  15. Sailendra Nath Sen (1999). Ancient Indian History and Civilization. New Age International. pp. 176–177. ISBN 9788122411980.
  16. Ollett, Andrew, (2017). Language of the Snakes: Prakrit, Sanskrit, and the Language Order of Premodern India, University of California Press, Okland, footnote 5, p. 190 and p. 195.
  17. Falk, Harry, (2009). "Two Dated Satavahana Epigraphs", in Indo-Iranian Journal 52, pp. 197-200.
  18. Satavahana Art by M.K. Dhavalikar, p.19
  19. Original text "L1: Rano Siri Satakarnisa L2: avesanisa Vasithiputasa L3: Anamdasa danam", Marshall, John. A guide to Sanchi. p. 52.
  20. Sailendra Nath Sen (1999). Ancient Indian History and Civilization. New Age International. pp. 172–176. ISBN 9788122411980.
  21. R.C.C. Fynes (1995). "The Religious Patronage of the Satavahana Dynasty". South Asian Studies. 11 (1): 43–50. doi:10.1080/02666030.1995.9628494.
  22. R.C.C. Fynes (1995). "The Religious Patronage of the Satavahana Dynasty". South Asian Studies. 11 (1): 44. doi:10.1080/02666030.1995.9628494.
  23. Sailendra Nath Sen (1999). Ancient Indian History and Civilization. New Age International. pp. 172–176. ISBN 9788122411980.
  24. Sailendra Nath Sen (1999). Ancient Indian History and Civilization. New Age International. pp. 172–176. ISBN 9788122411980.
  25. Sailendra Nath Sen (1999). Ancient Indian History and Civilization. New Age International. pp. 172–176. ISBN 9788122411980.
  26. Charles Higham (2009). Encyclopedia of Ancient Asian Civilizations. Infobase. p. 299. ISBN 9781438109961.
  27. Mala Dutta (1990). A Study of the Sātavāhana Coinage. Harman. p. 52. ISBN 978-81-85151-39-7.
  28. Charles Higham (2009). Encyclopedia of Ancient Asian Civilizations. Infobase. p. 299. ISBN 9781438109961.
  29. Sailendra Nath Sen (1999). Ancient Indian History and Civilization. New Age International. pp. 172–176. ISBN 9788122411980.
"https://ml.wikipedia.org/w/index.php?title=ശതവാഹന_സാമ്രാജ്യം&oldid=3318285" എന്ന താളിൽനിന്ന് ശേഖരിച്ചത്