"നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
395 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 മാസം മുമ്പ്
→‎ദായക്രമം: റഫറൻസ് സൈറ്റ് ചെയ്ത്
(Outlander07 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3309937 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
(→‎ദായക്രമം: റഫറൻസ് സൈറ്റ് ചെയ്ത്)
തറവാട്ടിലെ ഏറ്റവും മുതിർന്ന പുരുഷനാണ് (കാരണവർ) കാര്യങ്ങൾ നടത്തിയിരുന്നത്. സ്വത്തിന്റെ നടത്തിപ്പിന്മേലുള്ള പൂർണാധികാരം കാരണവർക്കായിരുന്നു. ഏറ്റവും പ്രായം ചെന്നത് ഒരു സ്ത്രീയാണെങ്കിൽ, ചിലപ്പോൾ, അവരെ മേലദ്ധ്യക്ഷയായി കണക്കാക്കുന്ന പതിവുണ്ടായിരുന്നു. കാരണവർ പലപ്പോഴും ഒരു സ്വേച്ഛാധിപതിയായിരുന്നതുകൊണ്ട് മരുമക്കത്തായ സമ്പ്രദായത്തിൽ മറ്റു കുടുംബാംഗങ്ങൾക്കു (അനന്തരവന്മാർ) ഒട്ടേറെ അനീതികൾ അനുഭവിക്കേണ്ടിവന്നിരുന്നു. തറവാട് എത്രസമ്പന്നമായിരുന്നാലും തറവാട്ടു സ്വത്തിലെ വിഹിതം നല്കുവാനോ കാരണവരെ നിർബന്ധിക്കുവാനോ അനന്തരവന്മാർക്കു അവകാശം ഉണ്ടായിരുന്നില്ല.
 
മരുമക്കത്തായകൂട്ടുകുടുംബസമ്പ്രദായത്തിൽ പകൽ സമയങ്ങളിൽ പുരുഷന്മാർ സ്വന്തം തറവാട്ടിലെ കാര്യങ്ങൾ നോക്കുകയും രാത്രിയിൽ ഭാര്യവീട്ടിലേക്കു പോവുകയും ചെയ്തിരുന്നു. [[സംബന്ധം]] എന്നറിയപ്പെട്ടിരുന്ന, വളരെ ലളിതമായ കല്യാണച്ചടങ്ങുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വരൻ വധുവിന് ഒരു പുടവ സമ്മാനിച്ചാൽ പിന്നെ രാത്രികാലങ്ങളിൽ അയാൾക്ക് ഭാര്യവീട്ടിൽ ചെല്ലാമായിരുന്നു. ഈ ബന്ധം ഇരുവരും താത്പര്യപ്പെടുന്ന കാലമത്രയും നിലനില്ക്കുന്നു. എന്നാൽ പലപ്പോഴും പ്രസ്തുതബന്ധം നിലനില്ക്കുമ്പോഴും ഭാര്യയും ഭർത്താവും മറ്റു പങ്കാളികളുമായി ഇത്തരം ബന്ധം പുലർത്തിയിരുന്നു<ref>L.K.Anantha Krishna Iyer, The tribes and castes of cochin(volume 2), 1912, Pages 38-43;https://archive.org/stream/in.ernet.dli.2015.108378/2015.108378.Tribes-And-Castes-Of-Cochin-Vol2#page/n67/mode/2up</ref>. 18-ാം നൂറ്റാണ്ടിന്റെ അന്ത്യം വരെ നായർ സ്ത്രീകൾ പലപ്പോഴും ഒന്നിലധികം ഭർത്താക്കന്മാരെ ഒരേ സമയത്ത് വച്ചുപുലർത്താറുണ്ടായിരുന്നുവത്രെ<ref name="വില്യം ലോഗൻ">വില്യം ലോഗൻ, മലബാർ മാന്വൽ(പുനഃപ്രസിദ്ധീകരണം)ഒന്നാം ഭാഗം, ഗവ: പ്രസ് മദ്രാസ്, 1951, ഏടുകൾ 136-137; https://archive.org/stream/MalabarLogan/Malabar%20Logan#page/n147/mode/2up</ref>. വലിയ തറവാടുകളിലൊഴികെ മിക്കവാറും വിവാഹങ്ങൾ പേരിനുമാത്രമായ ചടങ്ങുകളോടെയാണ് നടന്നിരുന്നത്. നമ്പൂതിരി കുടുംബങ്ങളിലെ ഇളയ ആണ്മക്കളായ '[[അപ്ഫൻ]]'മാരുമായും മറ്റ് സമൂഹത്തിലെ ഉന്നതരുമായും ഇത്തരം 'സംബന്ധം' നിലനിന്നിരുന്നു. മിക്കപ്പോഴും സമ്പന്ന നായർകുടുംബങ്ങളുമായിട്ടാണ് നമ്പൂതിരിമാരിലെ അപ്ഫന്മാർ ബന്ധപ്പെട്ടിരുന്നത്. <ref>{{Cite book|title=കേരളം പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിൽ|last=ശൈഖ് സൈനുദീൻ|first=വിവർത്തനം വി. പണിക്കശ്ശേരി|publisher=മാതൃഭൂമി ബുക്സ്|year=2008|isbn=81-8264-556-5|location=കോഴിക്കോട്50|pages=50}}</ref>സാമന്തക്ഷത്രിയരും ഇത്തരം ബന്ധങ്ങളിൽ ഏർപ്പെട്ടിരുന്നു. സംബന്ധങ്ങളിലുണ്ടാകുന്ന കുട്ടികൾക്ക് പിതാവുമായി പ്രായേണ വൈകാരികബന്ധമോ പിതാവിന്റെ സ്വത്തിൽ അവകാശമോ ഉണ്ടായിരുന്നില്ല. പ്രഭുകുടുംബങ്ങളിൽ 'സംബന്ധം' ചെയ്തിരുന്നത് നമ്പൂതിരിമാരോ എമ്പ്രാൻമാരോ പൂർണ്ണക്ഷത്രിയരോ സാമന്ത ക്ഷത്രിയന്മാരോ ആയിരുന്നു. അതേസമയം 'സംബന്ധ'ത്തെ നിയമാനുസൃതമായ ഒന്നായി അക്കാലത്തെ നിയമസ്ഥാനങ്ങൾ സാമ്പ്രദായികമായും ആചാരപരമായും അംഗീകരിച്ചിരുന്നെങ്കിലും ഭാര്യയെയോ സന്തതികളെയോ ഏതെങ്കിലുംവിധത്തിൽ സഹായിക്കുവാൻ ഭർത്താവോ പിതാവോ ബാധ്യസ്ഥനായിരുന്നില്ല.സംബന്ധക്കാരൻ, ഭർത്താവ് എന്നീ വ്യത്യസ്ത നിലകളിൽ സാദ്ധ്യമായിരുന്ന ദാമ്പത്യബന്ധം മൂലം ബഹുഭർത്തൃത്വം നിലനിന്നിരുന്ന ഒരു സമൂഹമായി നായന്മാർ കണക്കാക്കപ്പെട്ടു. ആഗോളതലത്തിൽതന്നെ പൊതുവേ അംഗീകരിക്കപ്പെട്ടിരുന്ന ഏകഭർതൃത്ത്വമോ അത്തരത്തിൽ സ്ത്രീയ്ക്കു് കാത്തുസൂക്ഷിക്കേണ്ടതായി സങ്കൽപ്പിക്കപ്പെട്ടിരുന്ന പവിത്രതയോ നായന്മാരുടെ സദാചാരക്രമങ്ങളിൽ മിക്കപ്പോഴും ഗൗരവമായി എടുത്തിരുന്നില്ല. ബഹുഭാര്യാത്വവും ബഹുഭർതൃത്വവും നായർ സമൂഹത്തിൽ സാമാന്യം അംഗീകൃതമായിരുന്നു. തന്മൂലം കൊണ്ടുതന്നെ, [[വിധവ]] എന്ന സങ്കല്പമോ അതുമായി ബന്ധപ്പെട്ടിരുന്ന ആചാരങ്ങളോ വ്യാപകമായിരുന്നില്ല. മേൽപ്പറഞ്ഞ സാഹചര്യങ്ങളിൽ, മറ്റുസമുദായങ്ങൾക്കിടയിൽ പതിവില്ലാത്തവിധം, നായന്മാർക്കിടയിൽ സ്ത്രീകൾക്കു് സ്വകുടുംബത്തിലെ പുരുഷന്മാരേക്കാൾ സ്വന്തം അഭിപ്രായങ്ങളും അവകാശങ്ങളും പ്രകടിപ്പിക്കാൻ താരതമ്യേന കൂടുതൽ സ്വാതന്ത്ര്യം ലഭിച്ചിരുന്നു.
 
==ആചാരാനുഷ്ഠാനങ്ങൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3310087" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി