"ശതവാഹന സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,578 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 മാസം മുമ്പ്
ശതകർണിയെക്കുറിച്ച്
(ഗൗതമിപുത്ര ശതകർണിയെക്കുറിച്ച്)
(ശതകർണിയെക്കുറിച്ച്)
===ഗൗതമിപുത്ര ശതകർണി===
[[ഗൗതമിപുത്ര ശതകർണി]] ശതവാഹനസാമ്രാജ്യത്തിന്റെ സ്ഥിതി പുനരുജ്ജീവിപ്പിച്ചു. അദ്ദേഹത്തെ ശതവാഹനസാമ്രാജ്യത്തിലെ ഏറ്റവും മഹാനായ ഭരണാധികാരിയായി കണക്കാക്കുന്നു. അദ്ദേഹം പടിഞ്ഞാറൻ സത്രപൻ ഭരണാധികാരിയായിരുന്ന നഹപണനെ കീഴ്പെടുത്തിയതായി കരുതപ്പെടുന്നു<ref>{{cite journal |author=R.C.C. Fynes |title=The Religious Patronage of the Satavahana Dynasty |journal=South Asian Studies |volume=11 |issue=1 |year=1995 |pages= 44|doi=10.1080/02666030.1995.9628494 }}</ref>. ഗൗതമിപുത്ര ശതകർണിയുടെ അമ്മ ഗൗതമി ബാലശ്രീയുടെ നാസിക് പ്രശസ്തി ലിഖിതമനുസരിച്ച് ഗൗതമിപുത്ര ശതകർണിയുടെ സാമ്രാജ്യം വടക്ക് ഇന്നത്തെ രാജസ്ഥാൻ വരെയും തെക്ക് കൃഷ്ണാ നദി വരെയും പടിഞ്ഞാറ് സൗരാഷ്ട്ര മുതൽ കിഴക്ക് കലിംഗ വരെയും വ്യാപിച്ചിരുന്നു. അദ്ദേഹം രാജരാജ, മഹാരാജ എന്നീ സ്ഥാനപ്പേരുകൾ സ്വീകരിക്കുകയും വിന്ധ്യന്റെ പ്രഭു എന്നറിയപ്പെടുകയും ചെയ്തു.<ref>{{cite book |last=Sailendra Nath Sen |url=https://books.google.com/books?id=Wk4_ICH_g1EC&pg=PA172 |title=Ancient Indian History and Civilization |publisher=New Age International |year=1999|pages=172-176 |isbn=9788122411980}}</ref>
 
അദ്ദേഹത്തിന്റെ ഭരണത്തിന്റെ അവസാനവർഷങ്ങളിൽ ഭരണസംവിധാനം കൈകാര്യം ചെയ്തിരുന്നത് അദ്ദേഹത്തിന്റെ അമ്മയായിരുന്നു. ഇത് ശതകർണി രോഗാതുരനായിരുന്നതിനാലോ യുദ്ധകാര്യങ്ങളിൽ വ്യാപൃതനായിരുന്നതിനാലോ ആണെന്ന് കരുതുന്നു. ശതകർണിയുടെ അമ്മ ഗൗതമി ബാലശ്രീയുടെ നാസിക് ലിഖിതമനുസരിച്ച്, ശതകർണി,
 
{{quote|...ക്ഷത്രിയരുടെ അഹങ്കാരം നശിപ്പിച്ചു, [[പഹ്ലവർ]]([[ഇന്തോ-പാർഥിയൻ രാജ്യം|ഇന്തോ-പാർഥിയർ]]), [[യവനർ]]([[ഇന്തോ-ഗ്രീക്ക് സാമ്രാജ്യം|ഇന്തോ-ഗ്രീക്കുകാർ]]), [[ശകർ]] ([[പടിഞ്ഞാറൻ സത്രപർ]]) എന്നിവരെ തോല്പിച്ചു. ഖഖരാത രാജാക്കന്മാരെ തുരത്തി, ശതവാഹന്മാരുടെ പ്രതാപം വീണ്ടെടുത്തു.|അമ്മ മഹാറാണി ഗൗതമി ബാലശ്രീയുടെ ലിഖിതം, [[നാസിക് ഗുഹകൾ]]}}
 
== അവലംബം ==
363

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3308172" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി