"ശതവാഹന സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,975 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
സാഞ്ചിയെക്കുറിച്ച്
(സാമ്രാജ്യവിപുലീകരണത്തിൽ കൂട്ടിച്ചേർക്കലുകൾ)
(സാഞ്ചിയെക്കുറിച്ച്)
 
ശതകർണിയുടെ പിൻഗാമിയായ [[ശതകർണി രണ്ടാമൻ]] 56 വർഷം ഭരിച്ചു, ഈ സമയത്ത് അദ്ദേഹം കിഴക്കൻ [[മാൾവ|മാൾവയെ]] [[ശുംഗ സാമ്രാജ്യം|ശുംഗസാമ്രാജ്യത്തിൽനിന്ന്]] പിടിച്ചെടുത്തു<ref>{{cite book |title=Indian History |publisher=Tata McGraw-Hill Education |isbn=9781259063237 |page=251 |url=https://books.google.com/books?id=ORnlAAAAQBAJ&pg=SL1-PA251 |language=en}}</ref>. ഈ വിജയത്തോടെ ബുദ്ധസ്ഥാനമായ [[സാഞ്ചി]] അദ്ദേഹത്തിനു കീഴിൽ വന്നു. ശതകർണി രണ്ടാമൻ സാഞ്ചിയിലെ മൗര്യ, ശുംഗസ്തൂപങ്ങൾക്കു ചുറ്റും അലങ്കരിച്ച പ്രവേശനകവാടം നിർമ്മിച്ചു<ref>{{cite book |last1=Jain |first1=Kailash Chand |title=Malwa Through The Ages |date=1972 |publisher=Motilal Banarsidass Publ. |isbn=9788120808249 |page=154 |url=https://books.google.com/books?id=_3O7q7cU7k0C&pg=PA154 |language=en}}</ref>. സാഞ്ചിയിൽനിന്നും അദ്ദേഹത്തിനു സമർപ്പിക്കപ്പെട്ട ലിഖിതം കണ്ടെടുത്തിട്ടുണ്ടു. ശതകർണി രണ്ടാമനു ശേഷം ലംബോദരനും, ലംബോദരനുശേഷം അദ്ദേഹത്തിന്റെ മകൻ അപിലകനും അധികാരത്തിൽവന്നു. അപിലകന്റെ നാണയങ്ങൾ കിഴക്കൻ മധ്യപ്രദേശിൽനിന്നു കണ്ടെടുത്തിട്ടുണ്ട്<ref>{{cite book |last=Sailendra Nath Sen |url=https://books.google.com/books?id=Wk4_ICH_g1EC&pg=PA172 |title=Ancient Indian History and Civilization |publisher=New Age International |year=1999|pages=176-177 |isbn=9788122411980 }}</ref>. പക്ഷേ, ആൻഡ്രൂ ഒലെറ്റിന്റെ അഭിപ്രായത്തിൽ ശതകർണി ഒന്നാമനും ശതകർണി രണ്ടാമനും ഒരാൾ തന്നെയായിരുന്നു.<ref>Ollett, Andrew, (2017). Language of the Snakes: Prakrit, Sanskrit, and the Language Order of Premodern India, University of California Press, Okland, footnote 5, p. 190 and p. 195.</ref><ref>[https://www.academia.edu/8133768/Two_dated_S%C4%81tav%C4%81hana_epigraphs Falk, Harry, (2009). "Two Dated Satavahana Epigraphs"], in Indo-Iranian Journal 52, pp. 197-200.</ref>
 
====സാഞ്ചി====
ശതവാഹന്മാർ [[സാഞ്ചി|സാഞ്ചിയിലെ]] ബുദ്ധസ്തൂപം മോടിപിടിപ്പിക്കുന്നതിൽ പ്രധാനപങ്ക് വഹിച്ചു. ശതകർണി രണ്ടാമൻ സ്തൂപത്തിന്റെ കേടുപാടുകൾ തീർത്തു. 70 ബി.സി.ഇ യോടടുത്ത് നിർമ്മിക്കപ്പെട്ട സ്തൂപത്തിന്റെ പ്രവേശനകവാടവും സ്തംഭശ്രേണികളും ശതവാഹനന്മാർ നിർമ്മിച്ചതാണെന്നു കരുതുന്നു. ശതകർണി രണ്ടാമന്റെ തച്ചുശാസ്ത്രിയായ ആനന്ദനാണ് തെക്കേ പ്രവാശനകവാടത്തിന്റെ നിർമ്മാതാവെന്ന് ആ പ്രവേശനകവാടത്തിലെ ലിഖിതം പ്രതിപാദിക്കുന്നു.<ref>Satavahana Art by M.K. Dhavalikar, p.19</ref> തെക്കേ പ്രവാശനകവാടത്തിലെ ഉത്തരത്തിൽ, ശതവാഹനചക്രവർത്തി, ശതകർണിയുടെ കരകൗശലപ്പണിക്കാരുടെ സംഭാവന രേഖപ്പെടുത്തിയിരിക്കുന്നു"
 
{{quote|രാജൻ സിരി ശതകർണിയുടെ കരകൗശലപ്പണിക്കാരുടെ പ്രധാനി, വസിതിയുടെ മകൻ, ആനന്ദന്റെ സംഭാവന <ref>Original text "L1: Rano Siri Satakarnisa L2: avesanisa Vasithiputasa L3: Anamdasa danam", {{cite book |first=John |last=Marshall |authorlink=John Marshall (archaeologist) |title=A guide to Sanchi |page=52}}</ref>}}
 
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3298541" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി