"തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
150 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
പടിഞ്ഞാറേ ഗോപുരത്തിലൂടെ അകത്തുകടന്നാൽ ആദ്യം കാണുന്നത് ഒരു ശിലയാണ്. കലിശില എന്നറിയപ്പെടുന്ന ഈ ശില ഓരോ ദിവസവും വലുതായിക്കൊണ്ടിരിയ്ക്കുകയാണെന്നും ഇത് ഗോപുരത്തോളം ഉയരം വച്ചാൽ അന്ന് ലോകം അവസാനിയ്ക്കുമെന്നും വിശ്വസിയ്ക്കപ്പെടുന്നു. അതുകഴിഞ്ഞാൽ വടക്കുഭാഗത്ത് കൂത്തമ്പലം കാണാം. കേരളത്തിൽ ഇന്ന് നിലനിൽക്കുന്നവയിൽ വച്ച് ഏറ്റവും വലുതും ലക്ഷണയുക്തവുമായ കൂത്തമ്പലമാണിത്. വിശേഷദിവസങ്ങളിൽ ഇവിടെ [[കൂത്ത്|കൂത്തും]] [[കൂടിയാട്ടം|കൂടിയാട്ടവുമുണ്ടാകും]]. കൂത്തമ്പലത്തിലെ ശില്പങ്ങൾ വളരെ മനോഹരമായി നിർമ്മിച്ചിരിയ്ക്കുന്നു. ചെമ്പ് മേഞ്ഞ ഈ നാട്യഗൃഹത്തിന് 23½ മീറ്റർ നീളവും 17½ മീറ്റർ വീതിയുമുണ്ട്. കേരളത്തിലെ പ്രസിദ്ധരായ കൂടിയാട്ട വിദഗ്ദ്ധന്മാർ ഇവിടെ പല തവണ കൂത്തും കൂടിയാട്ടവും അവതരിപ്പിച്ചിട്ടുണ്ട്.
 
നാലമ്പലത്തിന്റെ വലിപ്പവുംവലുപ്പവും വളരെ രസകരമായ ഒരു പ്രത്യേകതയാണ്. കേരളത്തിലെ ഏറ്റവും വലിയ നാലമ്പലവും ഇവിടെത്തന്നെയാണ്. നാലമ്പലത്തിന്റെ പുറംചുവരുകളെ ചുറ്റി വിളക്കുമാടം പണിതീർത്തിരിയ്ക്കുന്നു. അകത്തേയ്ക്ക് കടന്നാൽ വലിയ മൂന്ന് ശ്രീകോവിലുകൾ കാണാം. അവയിൽ വടക്കേയറ്റത്തെ ശ്രീകോവിലിൽ അനഭിമുഖമായി ശിവനും പാർവ്വതിയും, നടക്കുള്ള ശ്രീകോവിലിൽ ശങ്കരനാരായണനും, തെക്കേയറ്റത്തെ ശ്രീകോവിലിൽ ശ്രീരാമനും കുടികൊള്ളുന്നു. മൂന്ന് ശ്രീകോവിലുകളും അത്യപൂർവ്വമായ ചുവർച്ചിത്രങ്ങളാലും ദാരുശില്പങ്ങളാലും അലംകൃതമാണ്. എന്നാൽ ഫലപ്രദമായ ഇടപെടലില്ലാത്തതുമൂലം അവയിൽ പലതും നാശോന്മുഖമാണ്. ഏറ്റവും വലിയ ശ്രീകോവിൽ ശിവന്റേതാണ്. മൂന്ന് ശ്രീകോവിലുകൾക്കുമുന്നിലും നമസ്കാരമണ്ഡപങ്ങളുണ്ട്. ശിവന്റെ ശ്രീകോവിലിന് തെക്കുകിഴക്കുഭാഗത്ത് തിടപ്പള്ളി സ്ഥിതി ചെയ്യുന്നു.
 
നാലമ്പലത്തിനും പ്രവേശനദ്വാരത്തിനുമിടയിൽ ഇടുങ്ങിയ ഒരു വിടവുണ്ട്. അവയിൽ ശിവന്റെ നടയ്ക്കുനേരെയുള്ള വിടവിനുസമീപമായി ഭഗവദ്വാഹനമായ [[നന്ദി (പുരാണകഥാപാത്രം)|നന്ദിയുടെ]] ഒരു കൂറ്റൻ പളുങ്കുവിഗ്രഹമുണ്ട്. നന്തിയെ ഇവിടെ ഉപദേവനായി കരുതിവരുന്നു. നന്തിവിഗ്രഹത്തിന്റെ ഇരുവശത്തുമായി രണ്ട് ചുവർച്ചിത്രങ്ങളുണ്ട്. ഒന്ന്, അത്യപൂർവ്വമായ വാസുകീശയനരൂപത്തിലുള്ള ശിവനാണ്; മറ്റേത്, 20 കൈകളോടുകൂടിയ [[നടരാജൻ|നൃത്തനാഥനും]]. രണ്ടിടത്തും വിശേഷാൽ പൂജകളും വിളക്കുവയ്പും നടത്തിവരുന്നു.
 
=== ശങ്കരനാരായണൻ ===
ശൈവവൈഷ്ണവശക്തികളുടെ സംയുക്തരൂപമാണ് ശങ്കരനാരായണൻ. ശൈവവൈഷ്ണവസംഘട്ടനങ്ങൾ നിറഞ്ഞുനിന്ന കാലത്ത് അവയൊഴിവാക്കാൻ [[ശങ്കരാചാര്യർ]] സൃഷ്ടിച്ചതാണ് ഈ മൂർത്തിയെന്ന് വിശ്വസിയ്ക്കപ്പെടുന്നു. കേരളത്തിൽ ശങ്കരനാരായണപ്രതിഷ്ഠകൾ വളരെ അപൂർവ്വമാണ്. അവയിൽ മിക്കതും ശിവലിംഗരൂപത്തിലായിരിയ്ക്കും. എന്നാൽ ഇവിടെ ശങ്കരനാരായണന് വിഗ്രഹപ്രതിഷ്ഠയാണ്. പഞ്ചലോഹനിർമ്മിതമായ വിഗ്രഹത്തിന് ഏകദേശം മൂന്നടി ഉയരം വരും. നിൽക്കുന്ന രൂപത്തിലാണ് വിഗ്രഹം. പടിഞ്ഞാട്ടാണ് ദർശനം. ചതുർബാഹുവായ വിഗ്രഹത്തിന്റെ വലത്തെ പകുതിയിൽ ജടാമകുടവും ചന്ദ്രക്കലയും ഭസ്മവും നാഗങ്ങളും പുലിത്തേലും ധരിച്ച ശിവന്റെയും ഇടത്തെ പകുതിയിൽ കിരീടവും മയിൽപ്പീലിയും ഗോപിക്കുറിയും ദിവ്യാഭരണങ്ങളും പീതാംബരവും ധരിച്ച [[വിഷ്ണു]]വിന്റെയും രൂപങ്ങൾ കാണാം. വിഗ്രഹത്തിന്റെ വലതുകൈകളിൽ ത്രിശൂലവും വരദമുദ്രയും ഇടതുകൈകളിൽ പാഞ്ചജന്യവും ഗദയും കാണാം. ശങ്കരനാരായണന്റെ ശ്രീകോവിലും വട്ടത്തിലാണ്. എന്നാൽ ശിവന്റെയും പാർവ്വതിയുടെയും ശ്രീകോവിലിന്റെയത്ര വലിപ്പംവലുപ്പം ഇതിനില്ല. ഇതിനുമുന്നിലും നമസ്കാരമണ്ഡപമുണ്ട്. നമസ്കാരമണ്ഡപവും താരതമ്യേന ചെറുതാണ്. ശങ്കരനാരായണന് പ്രധാനം ചതുശ്ശതനിവേദ്യമാണ്.
 
=== ശ്രീരാമൻ ===
കേരളത്തിലെ ഭൂരിപക്ഷം ക്ഷേത്രങ്ങളിലും ഉപദേവനായി സർവവിഘ്നവിനാശകനും ശിവപാർവ്വതീപുത്രനുമായ ഗണപതിഭഗവാന്റെ സാന്നിദ്ധ്യമുണ്ടാകും. ഏതൊരു ശുഭകർമ്മവും വിഘ്നങ്ങളില്ലാതെ പൂർത്തിയാകാൻ ഗണപതിയെ വന്ദിച്ചുകൊണ്ട് തുടങ്ങുന്നതാണ് ഹൈന്ദവാചാരം. തൃശ്ശൂർ വടക്കുംനാഥക്ഷേത്രത്തിൽ നാലമ്പലത്തിനകത്ത് ശിവന്റെ ശ്രീകോവിലിന് തെക്കുപടിഞ്ഞാറുഭാഗത്താണ് ഗണപതിപ്രതിഷ്ഠ. ശിവന്റെയും ശങ്കരനാരായണന്റെയും ശ്രീകോവിലുകൾക്ക് ഏകദേശം ഒത്ത നടുക്കായാണ് ഗണപതിയുടെ ശ്രീകോവിൽ. കിഴക്കോട്ട് ദർശനമായി തിടപ്പള്ളിയിലേയ്ക്ക് നോക്കിയാണ് ഗണപതിഭഗവാൻ ഇരിയ്ക്കുന്നത്. മൂന്നടി പൊക്കം വരുന്ന ശിലാവിഗ്രഹത്തിൽ വെള്ളിഗോളക ചാർത്തിയിരിയ്ക്കുന്നു. ചതുർബാഹുവായ ഭഗവാൻ വലതുകൈകളിൽ മഴുവും വരദമുദ്രയും ഇടതുകൈകളിൽ കയറും മോദകവും ധരിച്ചിരിയ്ക്കുന്നു. ഒറ്റയപ്പവും കറുകമാലയും നാളികേരമുടയ്ക്കലുമാണ് ഗണപതിയ്ക്ക് പ്രധാന വഴിപാടുകൾ. കൂടാതെ ദിവസവും ക്ഷേത്രത്തിൽ ഗണപതിഹോമവും നടത്തുന്നുണ്ട്. ഒറ്റയപ്പപ്രിയനായ ഗണപതിഭഗവാന് ഉദയാസ്തമനപൂജയായി അപ്പം നേദിച്ചുവരുന്നുണ്ട്. ഗണപതിപ്രീതിയ്ക്കായി 1993-ൽ തുടങ്ങിയ കർക്കടകമാസത്തിലെ അഷ്ടദ്രവ്യമഹാഗണപതിഹോമവും ആനയൂട്ടും വളരെ ചുരുങ്ങിയകാലം കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയവയാണ്.
 
ക്ഷേത്രമതിൽക്കെട്ടിനുപുറത്ത് പടിഞ്ഞാറുഭാഗത്ത് പടിക്കെട്ടുകൾക്ക് സമീപമുള്ള നടുവിലാലിലും ഗണപതിയ്ക്ക് പ്രതിഷ്ഠയുണ്ട്. ഒന്നരയടി പൊക്കം വരും ഇവിടത്തെ ശിലാവിഗ്രഹത്തിന്. പടിഞ്ഞാട്ടാണ് ദർശനം. ക്ഷേത്രത്തിനകത്തെ ഗണപതിവിഗ്രഹത്തിന്റെ അതേ രൂപമാണ് ഇവിടത്തെ വിഗ്രഹത്തിനും. ഇവിടെ ആദ്യം ഒരു തറ മാത്രമാണ് ഉണ്ടായിരുന്നത്. അവിടെ [[ശബരിമല]] തീർത്ഥാടകരും [[പുലിക്കളി]]ക്കാരും നാളികേരമുടയ്ക്കാൻ തുടങ്ങിയപ്പോൾ അവിടെ ഗണപതിയെ പ്രതിഷ്ഠിച്ചു. തുടർന്ന് അവിടെ ഒരു ക്ഷേത്രവും പണിതു. ഇന്ന് ആ ക്ഷേത്രം വടക്കുംനാഥക്ഷേത്രത്തിന്റെ ഉപക്ഷേത്രമായി കണക്കാക്കപ്പെടുന്നു. പടിഞ്ഞാറുഭാഗത്തുനിന്ന് തൃശ്ശൂർ നഗരത്തിലേയ്ക്ക് കടക്കുന്നവർ ആദ്യം കാണുന്നത് ഈ ക്ഷേത്രമാണ്. രണ്ട്ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറുഭാഗത്തുള്ള മണികണ്ഠനാൽത്തറയിലും ഗണപതിപ്രതിഷ്ഠയുണ്ട്. മൂന്ന് ഗണപതിപ്രതിഷ്ഠകൾക്കും [[വിനായക ചതുർത്ഥി]]നാളിൽ വിശേഷാൽ പൂജകളും 1008 നാളികേരം കൊണ്ട് വിശേഷാൽ ഗണപതിഹോമവുമുണ്ടാകുംപൂജകളുണ്ടാകും.
 
===നരസിംഹമൂർത്തി===
 
===ശ്രീകൃഷ്ണൻ===
നാലമ്പലനുപുറത്ത്നാലമ്പലത്തിനുപുറത്ത് വടക്കുപടിഞ്ഞാറുഭാഗത്ത് കൂത്തമ്പലത്തോട് ചേർന്നുള്ള ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് ശ്രീകൃഷ്ണൻ കുടികൊള്ളുന്നത്. ശ്രീകോവിലിനുചുറ്റും ഗോശാല പണിതീർത്തിരിയ്ക്കുന്നതിനാൽ ഗോശാലകൃഷ്ണനായി ഭഗവാനെ കണക്കാക്കിവരുന്നു. ഒരുകയ്യിൽ കാലിക്കോലും മറുകയ്യിൽ ഓടക്കുഴലുമേന്തിയ ഭഗവാനാണ് ഇവിടെയുള്ളത്. മൂന്നടി പൊക്കം വരുന്ന മനോഹരമായ ശിലാവിഗ്രഹം ആരെയും ആകർഷിയ്ക്കും. ഒരിയ്ക്കൽ പരമഭക്തനായ [[വില്വമംഗലം സ്വാമിയാർ]] ക്ഷേത്രദർശനത്തിനെത്തിയപ്പോൾ ഇന്നത്തെ ശ്രീകോവിലിന്റെ സ്ഥാനത്ത് ഒരു അത്ഭുതതേജസ്സ് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടുവെന്നും തുടർന്ന് അദ്ദേഹം അവിടെ ഓടിച്ചെന്ന് നോക്കിയപ്പോൾ ഏതാനും പശുക്കളെ കണ്ടുവെന്നും തുടർന്ന് അവിടെ ശ്രീകൃഷ്ണനെ പ്രതിഷ്ഠിച്ചുവെന്നുമാണ് ഐതിഹ്യം. പശുക്കളെ കണ്ട് സ്ഥാനത്ത് പ്രതിഷ്ഠിച്ചതുകൊണ്ടാണ് ഭഗവാൻ ഗോശാലകൃഷ്ണനായതെന്ന് ഐതിഹ്യം സാക്ഷ്യപ്പെടുത്തുന്നു. പാൽപ്പായസവും വെണ്ണയുമാണ് പ്രധാന വഴിപാടുകൾ. [[അഷ്ടമിരോഹിണി]]ദിവസം ഭഗവാന് വിശേഷാൽ പൂജകളും അഭിഷേകങ്ങളുമുണ്ട്.
 
===അയ്യപ്പൻ===
നാലമ്പലത്തിനുപുറത്ത് തെക്കുപടിഞ്ഞാറുഭാഗത്ത് പ്രത്യേകം തീർത്ത ക്ഷേത്രത്തിലാണ് ഹരിഹരപുത്രനായ അയ്യപ്പന്റെ പ്രതിഷ്ഠ. കിഴക്കോട്ട് ദർശനം. ശബരിമലയിലെ വിഗ്രഹത്തിന്റെ അതേ രൂപമാണ് ഇവിടത്തെ വിഗ്രഹത്തിനും. ഒന്നരയടി പൊക്കം വരും. അതേസമയം ഇവിടെ ശിലാവിഗ്രഹമാണ് ({{efn|ശബരിമലയിലും മുമ്പ് ശിലാവിഗ്രഹമായിരുന്നു. 1950-ൽ ക്ഷേത്രം കൊള്ളയടിച്ച ചില ഭീകരവാദികൾ അത് തകർത്തെറിഞ്ഞ് ക്ഷേത്രത്തിന് തീവച്ചു. തുടർന്ന് ക്ഷേത്രം പുതുക്കിപ്പണിതശേഷമാണ് ഇന്നത്തെ പഞ്ചലോഹവിഗ്രഹം നിർമ്മിച്ച് പ്രതിഷ്ഠിച്ചത്‌)}}. മറ്റ് ഉപദേവതാക്ഷേത്രങ്ങളിൽനിന്ന് വ്യത്യസ്തമായി അയ്യപ്പന്റെ ശ്രീകോവിലിനുമുന്നിൽ ഒരു മുഖമണ്ഡപം പണിതീർത്തിട്ടുണ്ട്. ശബരിമലയ്ക്ക് പോകുന്നവർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം അവിടെയാണ്ഇവിടെയാണ്. അവിടെഇവിടെ പ്രത്യേകമായി വഴിപാട് കൗണ്ടറുമുണ്ട്. എള്ളുതിരി കത്തിയ്ക്കലാണ് അയ്യപ്പന്റെ നടയിലെ പ്രധാന വഴിപാട്. മണ്ഡലകാലത്ത് 41 ദിവസവും നെയ്യഭിഷേകവും പുഷ്പാഭിഷേകവും നടത്താറുണ്ട്.
 
===സിംഹോദരൻ===
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3293042" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി