"അലി ബിൻ അബീത്വാലിബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
→‎ഭരണം: ഉള്ളടക്കത്തിൽ തിരുത്തൽ വരുത്തി അനുയോജ്യ പദങ്ങൾ ചേർത്തു.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 31: വരി 31:


== ഭരണം ==
== ഭരണം ==
[[മുഹമ്മദ്|മുഹമ്മദിനു]] ശേഷം രാഷ്ട്രനേതൃത്വം നബിയുടെ കുടുംബമായ [[ബനൂ ഹാശിം|ബനൂ ഹാശിമിന്]] ലഭിക്കണമെന്ന് പിതൃവ്യൻ അബ്ബാസും മറ്റ് കുടുംബാംഗങ്ങളും ആഗ്രഹിച്ചിരുന്നു. അലിയുംra അങ്ങനെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ സുദീർഘമായ ആലോചനകൾക്കും സംവാദങ്ങൾക്കും ശേഷം [[അബൂബക്കർ സിദ്ദീഖ്|അബൂബക്കറിനെയാണ്ra]] മുഹമ്മദിന്റെ ശിഷ്യന്മാർ പ്രഥമ [[ഖലീഫ|ഖലീഫയായി]] തെരെഞ്ഞെടുത്തത്. പിന്നീട് അബൂബക്കർ മരണപ്പെട്ടപ്പോഴും രണ്ടാം ഖലീഫ [[ഉമർ]] മരണപ്പെട്ടപ്പോഴും പ്രായം കുറവായിരുന്നതിനാലും അവസരം ഇനിയും ലഭിക്കും എന്നതിനാലും അദ്ദേഹം ഒഴിവാക്കപ്പെട്ടു<ref>ഇസ്‌ലാമിക വിജ്ഞാന കോശം ,വാള്യം 2 പേജ് 766-767.(മെയ് - 1997) പ്രസാ: [[ഐ.പി.എച്ച്.]] കോഴിക്കോട്.</ref>. പീന്നീട് മൂന്നാം [[ഉസ്‌മാൻ ബിൻ അഫ്ഫാൻ|ഖലീഫ ഉസ്മാൻ]] വധിക്കപ്പെട്ടപ്പോൾ മുസ്‌ലിംകളിൽ ഭൂരിഭാഗവും അലിയെ നേതാവായി തെരെഞ്ഞെടുത്തു.<ref>http://www.jewishvirtuallibrary.org/jsource/biography/talib.html</ref>
[[മുഹമ്മദ് നബി(സ)|മുഹമ്മദ് നബിക്ക്]] ശേഷം രാഷ്ട്രനേതൃത്വം തിരുനബിയുടെ കുടുംബമായ [[ബനൂ ഹാശിം|ബനൂ ഹാശിമിന്]] ലഭിക്കണമെന്ന് പിതൃവ്യൻ അബ്ബാസും മറ്റ് കുടുംബാംഗങ്ങളും ആഗ്രഹിച്ചിരുന്നു. അലി(റ)യും അങ്ങനെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ സുദീർഘമായ ആലോചനകൾക്കും സംവാദങ്ങൾക്കും ശേഷം [[അബൂബക്കർ സിദ്ദീഖ് (റ)|അബൂബക്കറിനെ(റ)യാണ്]] പ്രവാചക ശിഷ്യന്മാർ പ്രഥമ [[ഖലീഫ|ഖലീഫയായി]] തെരെഞ്ഞെടുത്തത്. പിന്നീട് അബൂബക്കർ(റ) മരണപ്പെട്ടപ്പോഴും രണ്ടാം ഖലീഫ [[ഉമർ (റ)]] മരണപ്പെട്ടപ്പോഴും പ്രായം കുറവായിരുന്നതിനാലും അവസരം ഇനിയും ലഭിക്കും എന്നതിനാലും അദ്ദേഹം ഒഴിവാക്കപ്പെട്ടു<ref>ഇസ്‌ലാമിക വിജ്ഞാന കോശം ,വാള്യം 2 പേജ് 766-767.(മെയ് - 1997) പ്രസാ: [[ഐ.പി.എച്ച്.]] കോഴിക്കോട്.</ref>. പീന്നീട് മൂന്നാം [[ഉസ്‌മാൻ ബിൻ അഫ്ഫാൻ(റ)|ഖലീഫ ഉസ്മാൻ (റ)]] വധിക്കപ്പെട്ടപ്പോൾ മുസ്‌ലിംകളിൽ ഭൂരിഭാഗവും അലിയെ(റ) നേതാവായി തെരെഞ്ഞെടുത്തു.<ref>http://www.jewishvirtuallibrary.org/jsource/biography/talib.html</ref>


== മരണം ==
== മരണം ==

08:50, 14 ഫെബ്രുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം

അലി ബിൻ അബീത്വാലിബ്
ഖലീഫ
ഭരണകാലം656 സി.ഇ. – 661 സി.ഇ.
പൂർണ്ണനാമംഅലി ബിൻ അബീത്വാലിബ്
പദവികൾഅമീറുൽ മുഅ്മിനീൻ (വിശ്വസികളുടെ നേതാവ്)
ദൈവത്തിന്റെ സിംഹം
ജനനം(600-03-17)മാർച്ച് 17, 600
ജന്മസ്ഥലംമക്ക
മരണംജനുവരി 28, 661(661-01-28) (പ്രായം 62)
മരണസ്ഥലംകൂഫ
മുൻ‌ഗാമിഉഥ്മാനുബ്നു അഫ്ഫാൻ
പിൻ‌ഗാമിമുആവിയ ഇബ്നു അബൂസുഫ്യാൻ
മക്കൾഹസൻ
ഹുസൈൻ
സൈനബ് ബിൻത് അലി
മതവിശ്വാസംഇസ്‌ലാം

ഇസ്‌ലാം മതം

വിശ്വാസങ്ങൾ

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാർഅന്ത്യനാൾ

അനുഷ്ഠാനങ്ങൾ

വിശ്വാസംപ്രാർഥന
വ്രതംസകാത്ത്തീർത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ബിൻ അബ്ദുല്ല
അബൂബക്ർ സിദ്ദീഖ്‌
‌ഉമർ ബിൻ ഖതാബ്‌
‌ഉസ്‌മാൻ ബിൻ അഫ്ഫാൻ
‌അലി ബിൻ അബീത്വാലിബ്‌‌
‌സ്വഹാബികൾസലഫ്
‌‌പ്രവാചകന്മാർ
അഹ്‌ലുൽ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുർആൻനബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകൾ

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകൾ

സുന്നിശിയ
സൂഫിസലഫി പ്രസ്ഥാനം

പ്രധാന മസ്ജിദുകൾ

മസ്ജിദുൽ ഹറംമസ്ജിദുന്നബവി
മസ്ജിദുൽ അഖ്സ

സംസ്കാരം

കലതത്വചിന്ത
വാസ്തുവിദ്യമുസ്‌ലിം പള്ളികൾ
ഹിജ്‌റ വർഷംആഘോഷങ്ങൾ

ഇതുംകൂടികാണുക

ഇസ്ലാമും വിമർശനങ്ങളും

ഇസ്ലാം കവാടം

ഇസ്‌ലാമികചരിത്രത്തിലെ നാലാമത്തെ ഖലീഫയാണ് അലി ബിൻ അബീത്വാലിബ് എന്ന അലി (അറബി: علی). ഖലീഫ അലി എന്ന പേരിലും അറിയപ്പെടുന്നു. പ്രവാചകൻ മുഹമ്മദിന്റെ പിതൃസഹോദരനായ അബൂ ത്വാലിബിന്റെ പുത്രനും, മുഹമ്മദിന്റെ പുത്രിയായ ഫാത്വിമയുടെ ഭർത്താവുമാണ് അദ്ദേഹം[1].

ബാല്യം

ക്രിസ്തുവർഷം 600-ൽ മക്കയിലാണ് അലി ജനിച്ചത്. ഖുറൈഷി ഗോത്രത്തലവനും കഅബയുടെ പരിപാലകനുമായിരുന്നു അലിയുടെ പിതാവ്. മാതാവ് ഫാതിമ ബിൻത് അസദ്. പിതാവാണ് ഉന്നതൻ എന്നർത്ഥമുള്ള അലി എന്ന പേര് അദ്ദേഹത്തിന് നൽകിയത്.[2]

അലി ചെറുപ്പമായിരിക്കുമ്പോൾ മക്കയിൽ കടുത്ത വരൾച്ചയും ക്ഷാമവുമുണ്ടായി. തന്മൂലം വലിയൊരു കുടുംബത്തിന്റെ നാഥനായ അബൂ ത്വാലിബിനുണ്ടായ സാമ്പത്തികഞെരുക്കം ലഘൂകരിക്കാൻ അദ്ദേഹത്തിന്റെ സഹോദരന്മാരായ ഹംസയും അബ്ബാസും അലിയുടെ സഹോദരന്മാരായ ത്വാലിബിന്റെയും, ജഅ്ഫറിന്റെയും സംരക്ഷണചുമതല ഏറ്റു. അലിയുടെ സംരക്ഷണം മുഹമ്മദും SA (അന്ന് പ്രവാചകനായി അറിയപ്പെട്ടിരുന്നില്ല) ഏറ്റെടുത്തു.അങ്ങനെ മുഹമ്മദിന്റെ വീട്ടിൽ അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ വളർന്നു.[3] പത്ത് വയസ്സ് പ്രായമായ സമയത്ത് അലി ഇസ്‌ലാം മതം സ്വീകരിച്ചു, കുട്ടികളുടെ കൂട്ടത്തിൽ ആദ്യമായി ഇസ്‌ലാം സ്വീകരിച്ച വ്യക്തി അലിയാണ്.[4]

യൗവനം

മുഹമ്മദിനെ വധിക്കാൻ ശത്രുക്കൾ വീട് വളഞ്ഞപ്പോൾ അദ്ദേഹത്തിന്റെ വിരിപ്പിൽ പകരം കിടന്ന് മുഹമ്മദിന് മദീനയിലേക്ക് കുടിയേറാൻ സഹായിച്ചത് അലിയാണ്. പിന്നീട് മക്കക്കാർ മുഹമ്മദിന്റെ കൈവശം സൂക്ഷിക്കാൻ ഏല്പിച്ച മുതലുകൾ ഉടമകൾക്ക് കൈമാറിയ ശേഷമാണ് അലി മദീനയിലേക്ക് പോയത്. മദീനയിലെത്തിയശേഷം തന്റെ മകൾ ഫാത്വിമയെ മുഹമ്മദ്, അലിക്ക് വിവാഹം ചെയ്തു കൊടുത്തു. അന്ന് അലിക്ക് 24 വയസ്സും ഫാത്വിമക്ക് 19 വയസ്സുമായിരുന്നു പ്രായം[5]. തബൂക്ക് യുദ്ധം ഒഴികെ എല്ലാ യുദ്ധങ്ങളിലും അലി, മുഹമ്മദിനൊപ്പം പങ്കെടുത്തു. തബൂക്ക് യുദ്ധവേളയിൽ മദീനയിൽ മുഹമ്മദിന്റെ പ്രതിനിധിയായി നിൽക്കുകയായിരുന്നു. ധീരയോദ്ധാവ്, ഉന്നതപണ്ഡിതൻ, പ്രഗൽഭപ്രസംഗകൻ, ഐഹികവിരക്തൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. ’ഇഹത്തിലും പരത്തിലും നീ എന്റെ സഹോദരൻ ‘ എന്ന് അലിയോട് മുഹമ്മദ് പറഞ്ഞിട്ടുള്ള വചനം പ്രശസ്തമാണ്.

ഭരണം

മുഹമ്മദ് നബിക്ക് ശേഷം രാഷ്ട്രനേതൃത്വം തിരുനബിയുടെ കുടുംബമായ ബനൂ ഹാശിമിന് ലഭിക്കണമെന്ന് പിതൃവ്യൻ അബ്ബാസും മറ്റ് കുടുംബാംഗങ്ങളും ആഗ്രഹിച്ചിരുന്നു. അലി(റ)യും അങ്ങനെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ സുദീർഘമായ ആലോചനകൾക്കും സംവാദങ്ങൾക്കും ശേഷം അബൂബക്കറിനെ(റ)യാണ് പ്രവാചക ശിഷ്യന്മാർ പ്രഥമ ഖലീഫയായി തെരെഞ്ഞെടുത്തത്. പിന്നീട് അബൂബക്കർ(റ) മരണപ്പെട്ടപ്പോഴും രണ്ടാം ഖലീഫ ഉമർ (റ) മരണപ്പെട്ടപ്പോഴും പ്രായം കുറവായിരുന്നതിനാലും അവസരം ഇനിയും ലഭിക്കും എന്നതിനാലും അദ്ദേഹം ഒഴിവാക്കപ്പെട്ടു[6]. പീന്നീട് മൂന്നാം ഖലീഫ ഉസ്മാൻ (റ) വധിക്കപ്പെട്ടപ്പോൾ മുസ്‌ലിംകളിൽ ഭൂരിഭാഗവും അലിയെ(റ) നേതാവായി തെരെഞ്ഞെടുത്തു.[7]

മരണം

പ്രഭാത നിസ്കാരത്തിന് പോകുന്ന വഴിക്ക് വെച്ച് ഖവാരിജുക്കളിൽ പെട്ട ഒരു വ്യക്തി അലിയുടെ നെറ്റിതടത്തിൽ വെട്ടി, അതു കാരണം മൂന്ന് ദിവസത്തിനകം അദ്ദേഹം മരണമടഞ്ഞു.റമദാൻ 17 , വെള്ളിയാഴ്ച ആയിരുന്നു അലി (റ) വഫത്തായത്..(661 ജനുവരി 24)

ഇതും കൂടി കാണുക

അവലംബം

"https://ml.wikipedia.org/w/index.php?title=അലി_ബിൻ_അബീത്വാലിബ്&oldid=3282945" എന്ന താളിൽനിന്ന് ശേഖരിച്ചത്