"ഹനുമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) ജന്മ നക്ഷത്രം
No edit summary
വരി 27: വരി 27:
ബ്രഹ്മപുരാണത്തിൽ ഹനുമാനേയും വൃക്ഷാകപിയേയും പറ്റി പ്രസ്താവിച്ചിട്ടുണ്ട്. സുവർചലയാണ് ഭാര്യ. സുവർചലാ സമേതനായ ഹനുമാന്റെ പ്രതിഷ്ഠ ധാരാളം ക്ഷേത്രങ്ങളിൽ കാണാം.
ബ്രഹ്മപുരാണത്തിൽ ഹനുമാനേയും വൃക്ഷാകപിയേയും പറ്റി പ്രസ്താവിച്ചിട്ടുണ്ട്. സുവർചലയാണ് ഭാര്യ. സുവർചലാ സമേതനായ ഹനുമാന്റെ പ്രതിഷ്ഠ ധാരാളം ക്ഷേത്രങ്ങളിൽ കാണാം.


തിരുവനന്തപുരത്തെ പാളയം OTC ഹനുമാൻ ക്ഷേത്രം, മലപ്പുറത്തെ ആലത്തിയൂർ ഹനുമാൻ ക്ഷേത്രം, പാലക്കാട്‌ കോട്ട ഹനുമാൻ ക്ഷേത്രം, എറണാകുളത്തെ ആലുവദേശം ഹനുമാൻ ക്ഷേത്രം, പത്തനംതിട്ട കവിയൂർ മഹാദേവ-ഹനുമാൻ ക്ഷേത്രം, കൊല്ലം ബീച്ച്റോഡ് കർപ്പൂരപ്പുരയിടം ദ്രൗപദിയമ്മൻ-ഹനുമാൻ ക്ഷേത്രം എന്നിവ കേരളത്തിലെ പ്രധാനപെട്ട ഹനുമാൻ ക്ഷേത്രങ്ങൾ ആണ്. വെറ്റിലമാലയും അവൽ നിവേദ്യവുമാണ് പ്രധാന വഴിപാടുകൾ. ശനി, വ്യാഴം, ചൊവ്വ എന്നിവ ഹനുമത് പൂജക്ക്‌ പ്രാധാന്യമുള്ള ദിവസങ്ങൾ ആണ്.
[[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] പാളയം OTC ഹനുമാൻ ക്ഷേത്രം, മലപ്പുറത്തെ [[ആലത്തിയൂർ ഹനുമാൻ ക്ഷേത്രം]], [[പാലക്കാട്‌ കോട്ട ഹനുമാൻ ക്ഷേത്രം]], എറണാകുളത്തെ ആലുവ [[ദേശം ഹനുമാൻ ക്ഷേത്രം]], പത്തനംതിട്ട കവിയൂർ [[മഹാദേവ-ഹനുമാൻ ക്ഷേത്രം]], കൊല്ലം ബീച്ച്റോഡ് കർപ്പൂരപ്പുരയിടം ദ്രൗപദിയമ്മൻ-ഹനുമാൻ ക്ഷേത്രം എന്നിവ കേരളത്തിലെ പ്രധാനപെട്ട ഹനുമാൻ ക്ഷേത്രങ്ങൾ ആണ്. വെറ്റിലമാലയും അവൽ നിവേദ്യവുമാണ് പ്രധാന വഴിപാടുകൾ. ശനി, വ്യാഴം, ചൊവ്വ എന്നിവ ഹനുമത് പൂജക്ക്‌ പ്രാധാന്യമുള്ള ദിവസങ്ങൾ ആണ്.


== ഹനുമദ്‌ കല്യാണം ==
== ഹനുമദ്‌ കല്യാണം ==

14:07, 2 ഫെബ്രുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഹനുമാൻ
ഹനുമാൻ, 11-ആം നൂറ്റാണ്ടിലെ ചോളരാജ്യത്തിലെ ഒരു പ്രതിമ.
ദേവനാഗരിहनुमान
തമിഴ് ലിപിയിൽஅனுமன்
മന്ത്രംഓം ഹം ഹനുമതേ നമഃ.
ആയുധംഗദ
ജീവിത പങ്കാളിഇല്ല. (നൈഷ്ടികബ്രഹ്മചാരിയാണ്)

ഹനുമാൻ അല്ലെങ്കിൽ ആഞ്ജനേയൻ, രാമായണത്തിലെ പ്രധാന കഥാപാത്രമായ ഒരു വാനരനാണ്. ഹൈന്ദവ വിശ്വാസമനുസരിച്ച് സപ്തചിരംജീവികളിൽ (മരണമില്ലാത്തവർ) ഒരാളുമാണ് ഹനുമാൻ. പരമശിവൻ തന്നെയാണ് ഹനുമാനായി അവതരിച്ചത് എന്ന് ശിവപുരാണവും ദേവീഭാഗവതവും പറയുന്നു. മഹാബലവാനായ വായൂപുത്രനാണ് ഹനുമാൻ എന്നാണ് വിശ്വാസം. ശ്രീരാമസ്വാമിയുടെ പരമഭക്തനും, ആശ്രിതനുമായ ഹനുമാൻ രാമനാമം ചൊല്ലുന്നിടത്തെല്ലാം പ്രത്യക്ഷനാകുമെന്ന് വിശ്വസിച്ചുവരുന്നു. ഹനുമാൻ സ്വാമിയുടെ ജന്മ നക്ഷത്രം മൂലം.

രാക്ഷസരാജാവായ രാവണന്റെ തടവിൽ നിന്നും രാമന്റെ ഭാര്യയായ സീതയെ കണ്ടെടുക്കാനുള്ള ദൗത്യത്തിൽ രാമനു വേണ്ടി ദൂതു പോയതാണ് ഹനുമാൻ ചെയ്ത കൃത്യങ്ങളിൽ പ്രധാനപ്പെട്ടത്. രാമ-രാവണയുദ്ധത്തിൽ ദാരുണമായി മുറിവേറ്റ രാമന്റെ സഹോദരൻ ലക്ഷ്മണനെ സുഖപ്പെടുത്തുന്നതിനായി ഹനുമാൻ ഹിമാലയത്തിലേക്കു പറക്കുകയും, ഔഷധസസ്യങ്ങൾ നിറഞ്ഞ മരുത്വാമല വഹിച്ചുകൊണ്ട് തിരികെ വരികയും ചെയ്തു. സംശയാതീതമായ ദൃഢഭക്തിയുടെ ഉത്തമോദാഹരണമായി ഹനുമാൻ പരക്കെ അംഗീകരിക്കപ്പെടുന്നു. ഒരു വാനരരൂപത്തിൽ ആരാധിക്കപ്പെടുന്ന ഇദ്ദേഹം, തന്റെ ബുദ്ധിശക്തികൊണ്ടും, രാമനോടുള്ള വിശ്വാസ്യതകൊണ്ടും ഹിന്ദു വിശ്വാസത്തിൽ പ്രധാനപ്പെട്ടൊരു ദേവനായി അറിയപ്പെടുന്നു. രാമനാമം ജപിക്കുന്നിടത്തു ഹനുമാന്റെ സാന്നിധ്യം ഉണ്ടാകുമെന്നും, നവഗ്രഹദോഷങ്ങൾ പ്രത്യേകിച്ച് ശനിദോഷം ഹനുമദ്‌ ഭക്തരെ ബാധിക്കില്ലെന്നുമാണ് ഭക്തരുടെ വിശ്വാസം.

അഞ്ചു തലകളുള്ള ഹനുമാന്റെ വിരാട്രൂപം "പഞ്ചമുഖ ഹനുമാൻ" എന്നറിയപ്പെടുന്നു. വരാഹമൂർത്തി വടക്കും, നരസിംഹമൂർത്തി തെക്കും, ഗരുഡൻ പശ്ചിമദിക്കും, ഹയഗ്രീവൻ ആകാശത്തേക്കും, സ്വന്തം മുഖം പൂർവ ദിക്കിലേക്കും ദർശിച്ചു കൊണ്ടുള്ള അഞ്ചുമുഖം ആണ് ഇത്. പഞ്ചമുഖ ഹനുമാനെ ആരാധിക്കുന്നത് സർവരക്ഷാകരമാണ് എന്നാണ് ഹിന്ദു വിശ്വാസം. അഹി-മഹി രാവണന്മാരെ നിഗ്രഹിച്ചു പാതാളത്തിൽ നിന്നും രാമലക്ഷ്മണന്മാരെ മോചിപ്പിക്കാൻ ആണ് ഹനുമാൻ ഈ ഉഗ്രരൂപം സ്വീകരിച്ചത് എന്ന് കഥ.

രാമായണത്തിൽ ഹനുമാന്റെ ശക്തിവർണ്ണനയിൽ അതിശയോക്തി കലർത്തിയിട്ടുണ്ടെങ്കിലും ദേവതയാണെന്നുള്ളതിനെപ്പറ്റി ഒരിടത്തും പ്രസ്താവമില്ല. [അവലംബം ആവശ്യമാണ്]

ബ്രഹ്മപുരാണത്തിൽ ഹനുമാനേയും വൃക്ഷാകപിയേയും പറ്റി പ്രസ്താവിച്ചിട്ടുണ്ട്. സുവർചലയാണ് ഭാര്യ. സുവർചലാ സമേതനായ ഹനുമാന്റെ പ്രതിഷ്ഠ ധാരാളം ക്ഷേത്രങ്ങളിൽ കാണാം.

തിരുവനന്തപുരത്തെ പാളയം OTC ഹനുമാൻ ക്ഷേത്രം, മലപ്പുറത്തെ ആലത്തിയൂർ ഹനുമാൻ ക്ഷേത്രം, പാലക്കാട്‌ കോട്ട ഹനുമാൻ ക്ഷേത്രം, എറണാകുളത്തെ ആലുവ ദേശം ഹനുമാൻ ക്ഷേത്രം, പത്തനംതിട്ട കവിയൂർ മഹാദേവ-ഹനുമാൻ ക്ഷേത്രം, കൊല്ലം ബീച്ച്റോഡ് കർപ്പൂരപ്പുരയിടം ദ്രൗപദിയമ്മൻ-ഹനുമാൻ ക്ഷേത്രം എന്നിവ കേരളത്തിലെ പ്രധാനപെട്ട ഹനുമാൻ ക്ഷേത്രങ്ങൾ ആണ്. വെറ്റിലമാലയും അവൽ നിവേദ്യവുമാണ് പ്രധാന വഴിപാടുകൾ. ശനി, വ്യാഴം, ചൊവ്വ എന്നിവ ഹനുമത് പൂജക്ക്‌ പ്രാധാന്യമുള്ള ദിവസങ്ങൾ ആണ്.

ഹനുമദ്‌ കല്യാണം

ബ്രഹ്മസൂത്രത്തിന്റെ ശങ്കരഭാഷ്യത്തിൽ നാല് തരം ബ്രഹ്മചര്യം പറയുന്നു.

1. ഗായത്ര - ഗായത്രി ജപിക്കുന്ന ഉപ്പും മുളകും ചേർന്ന ഭക്ഷണം ത്യജിക്കുന്ന ബ്രഹ്മചാരി.

2. ബ്രഹ്മ - വേദപഠനം അവസാനിക്കുന്ന വരെ മാത്രം ഉള്ള ബ്രഹ്മചര്യം.  

3. പ്രജാപത്യ - ഗൃഹസ്ഥാശ്രമി ആണെങ്കിലും നിശ്ചിത ദിവസങ്ങളിൽ മാത്രം ഭാര്യയുമായി ശയിക്കുന്ന ബ്രഹ്മചര്യം

4. ബൃഹൻ/ നൈഷ്ഠികൻ - ജീവിതാവസാനം വരെ ബ്രഹ്മചര്യം അനുഷ്ഠിക്കുന്ന ബ്രഹ്മചാരി

ഇതിൽ ഹനുമാൻ പ്രജാപത്യ ബ്രഹ്മചാരിയാണെന്നത് പരാശര സംഹിതയിൽ പറയുന്നു. ഗുരുവായ സൂര്യദേവൻ സകല വേദങ്ങളും, ശാസ്ത്രങ്ങളും ഹനുമാന് പകർന്നു നൽകി. എന്നാൽ ഒരു ഗൃഹസ്ഥാശ്രമിക്കു മാത്രം ഗ്രഹിക്കാവുന്ന നവവ്യാകരണം പകരാൻ ആഞ്ജനേയന് തന്റെ ബ്രഹ്മചര്യം തടസ്സമായി. അങ്ങനെ സൂര്യദേവൻ ദേവി സുവർചലയെ സൃഷ്ടിച്ചു. മകളായ സുവർചലയെ സൂര്യ ദേവൻ ആഞ്ജനേയന് വിവാഹം ചെയ്‌ത്‌ നൽകുകയും ചെയ്തു. ഹനുമത് മംഗളാഷ്ടകത്തിലെ വരികളിലും സുവർചലയെ കുറിച്ച് പറയുന്നു.

സുവർചല കളത്രായ ,

ചതുർഭുജ ധരായ ച ,

ഉഷ്ട്രാ രൂഢായ വീരായ,

മംഗളം ശ്രീ ഹനുമതേ

ഇതിൽ സുവർചല പത്നിയാണ്.

ഹനുമാൻ സ്വാമിയുടെ ഭാര്യയോടും മകനോടും സമേതനായ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളുണ്ട്. ജ്യേഷ്ഠഷ്ടമി നാളിൽ ഹനുമത് കല്യാണം ആഘോഷമായി കൊണ്ടാടപ്പെടുന്നു. അന്നേ ദിവസം ഹനുമദ്‌ ആരാധന നടത്തുന്നത് വിവാഹതടസ്സം, ദാമ്പത്യക്ലേശം എന്നിവ മാറാനും ദീർഘമാംഗല്യത്തിനും നല്ലതാണ് എന്നാണ് ഹൈന്ദവ വിശ്വാസം.

പേരിനു പിന്നിൽ

സൂര്യനെ ചുവന്ന പഴം ആണെന്നു വിചാരിച്ച് ഹനുമാൻ കഴിക്കാനായി ആകാശത്തേക്ക് കുതിച്ചെന്നും അപ്പോൾ ഇന്ദ്രൻ വജ്രായുധം ഹനുമാന്റെ മേൽ പ്രയോഗിച്ചതായി ഐതിഹ്യം ഉണ്ട്.... അപ്പോൾ ഹനുവിൽ (താടിയിൽ) മുറിവേറ്റതു കൊണ്ട് ഹനുമാൻ എന്നറിയപ്പെട്ടു. ആഞ്ജനേയൻ (അഞ്ജനയുടെ പുത്രൻ), മാരുതി തുടങ്ങിയ പേരുകളിലും ഹനുമാൻ അറിയപ്പെടുന്നു.

ജീ‍വിതം

മാതാപിതാക്കൾ

അഞ്ജന എന്ന വാനരയുടെ പുത്രനായി ത്രേതായുഗത്തിലാണ് ഹനുമാൻ ജനിച്ചത്. അഞ്ജനയാകട്ടെ ഒരു ശാപത്താൽ വാനരയാവേണ്ടി വന്ന ഒരു അപ്സരസ് ആയിരുന്നു. ശിവന്റെ ഒരു അവതാരത്തേ പ്രസവിക്കുമ്പോൾ പഴയ രൂപം തിരിച്ച് കിട്ടും എന്നതായിരുന്നു ശാപമോക്ഷം. അഞ്ജനയുടെ ഭർത്താവ് കേസരി എന്ന ശക്തനായ ഒരു വാനരവീരനായിരുന്നു. മുനിമാരെ ഉപദ്രവിച്ചിരുന്ന ഒരു ഭീകരനായ ആനയെ കൊന്നതിനാലാണ് ഇദ്ദേഹത്തിന് ഈ പേര് ലഭിച്ചത്.

കേസരിയോടൊത്ത് അഞ്ജന, ശിവൻ തന്റെ പുത്രനായി ജനിക്കണം എന്ന് വളരെ കഠിനമായി പ്രാർത്ഥിച്ചിരുന്നു. ഇതിൽ സം‌പ്രീതനാ‍യ ശിവൻ ഈ വരം അവർക്ക് നൽകി. അങ്ങനെ ശിവനാണ് ഹനുമാനായി ജനിച്ചതെന്നാണ് ഹൈന്ദവ വിശ്വാസം. [1]


പ്രാർത്ഥനാ ശ്ലോകങ്ങൾ

യത്രയത്ര രഘുനാഥകീർത്തനം
തത്രതത്ര കൃതമസ്തകാഞ്ജലീം
ബാഷ്പവാരിപരിപൂർണലോചനം
മാരുതീം നമതരാക്ഷസാന്തകം[2]

മനോജവം മാരുതതുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം
വാതാത്മജം വാനരയൂഥമുഖ്യം
ശ്രീരാമദൂതം ശിരസാ നമാമി (ശരണം പ്രപദ്യേ എന്നും പ്രചാരത്തിലുണ്ട്)

ബുദ്ധിർബലം യശോധൈര്യം നിർഭയത്വം അരോഗത അജാട്യം വാക്പടുത്വം ച ഹനുമദ് സ്മരണാദ് ഭവേത്

കലിയുഗവും ഹനുമാനും

ഹനുമാൻ ചിരഞ്ജീവി ആണ്; ആയതിനാൽ ഹനുമാൻ ഇന്നും ഭൂമിയിൽ തന്നെ ജീവിച്ചിരിക്കുന്നുണ്ട്. കലിയുഗമായതിനാൽ ഹനുമാൻ പല രൂപത്തിലും ഭൂമിയിൽ വസിക്കാൻ ഇടയുണ്ട്. മാനവരാശിയുടെ അധർമ്മങ്ങളും ധർമ്മങ്ങളും അദ്ദേഹം മനസ്സിലാക്കുകയും ചെയ്യുന്നുണ്ടാകാം. ഹിമാലയ പർവ്വതത്തിൽ കുരങ്ങിന്റെ മുഖവും വെളുത്ത രോമങ്ങളും ഉള്ള ജീവിയെ കണ്ടതായി പലരും അവകാശപ്പെടുന്നുണ്ട്. ഇന്ത്യൻ ആർമി ഒരു കാൽപ്പാടും കണ്ടെത്തിയിരുന്നു. ഹിമാലയത്തിൽ വസിക്കുന്ന ഈ അഞ്ജാതരൂപത്തെ ശാസ്ത്രഞ്ജർ യതി എന്ന പേരിൽ ആണ് വിളിക്കുന്നത് എങ്കിലും ഈ ജീവി ഒരിക്കലും ഭൂമിയിൽ ഉണ്ടാകാൻ ഇടയില്ല എന്ന് ശാസ്ത്രഞ്ജർ ഉറപ്പിച്ചു പറയുന്നു. കാരണം; യതി എന്നത് ഒരാൾ നിർമ്മിച്ച കഥാപാത്രം മാത്രമാണ്, ആ കഥാപാത്രം എങ്ങനെ യഥാർത്ഥത്തിൽ വരുക എന്നതാണ് വസ്തുതയായി ശാസ്ത്രഞ്ജർ പറയുന്നത്.കൂടാതെ തന്നെ; ശാസ്ത്രഞ്ജർ ഈ ജീവി വെള്ളക്കരടി ആണെന്ന് പറയുകയും ചെയ്തു. പക്ഷേ! കാലടയാളങ്ങൾ വച്ച് ഇത് തെളിയിക്കാൻ സാധിച്ചിട്ടില്ല. പുരാണങ്ങൾ പ്രകാരം ചിരഞ്ജീവി ആയ ഹനുമാനുമായി ഈ ഹിമാലയത്തിലെ അഞ്ജാത രൂപത്തെ വിലയിരുത്തിയാൽ പുരാണത്തിലെ ഹനുമാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നതിൽ സംശയമില്ല.

അവലംബം

  1. ഹനുമാൻ ചാലീസ, 'തുളസീദാസ് '
  2. 'ക്ഷേത്രാചാരങ്ങൾ', കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്, പഞ്ചാംഗം പുസ്തകശാല, കുന്നംകുളം

പുറത്തേക്കുള്ള കണ്ണികൾ



ഹിന്ദു ദൈവങ്ങൾ

ഗണപതി | ശിവൻ | ബ്രഹ്മാവ് | മഹാവിഷ്ണു | ദുർഗ്ഗ | ലക്ഷ്മി | സരസ്വതി | ഭദ്രകാളി | രാമൻ | ഹനുമാൻ | ശ്രീകൃഷ്ണൻ | സുബ്രമണ്യൻ‍ | ഇന്ദ്രൻ | ശാസ്താവ്| കാമദേവൻ | യമൻ | കുബേരൻ | സൂര്യദേവൻ | വിശ്വകർമ്മാവ്

"https://ml.wikipedia.org/w/index.php?title=ഹനുമാൻ&oldid=3278356" എന്ന താളിൽനിന്ന് ശേഖരിച്ചത്