"സർവ്വരാജ്യസഖ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 48: വരി 48:
1920 ജനുവരി 10 ന് സര്‍വ്വരാജ്യസഖ്യം നിലവില്‍ വന്നു. സംഘടനയുടെ അംഗസംഖ്യ ഏറ്റവും കൂടുതല്‍ ആയിരുന്ന കാലയളവായ 1934 സെപ്റ്റംബര്‍ 28 മുതല്‍ 1935 ഫെബ്രുവരി 23 വരെ 58 രാജ്യങ്ങള്‍ അംഗങ്ങളായിരുന്നു.
1920 ജനുവരി 10 ന് സര്‍വ്വരാജ്യസഖ്യം നിലവില്‍ വന്നു. സംഘടനയുടെ അംഗസംഖ്യ ഏറ്റവും കൂടുതല്‍ ആയിരുന്ന കാലയളവായ 1934 സെപ്റ്റംബര്‍ 28 മുതല്‍ 1935 ഫെബ്രുവരി 23 വരെ 58 രാജ്യങ്ങള്‍ അംഗങ്ങളായിരുന്നു.

==ലക്ഷ്യങ്ങള്‍==
സര്‍വ്വരാജ്യസഖ്യത്തിന്റെ ലക്ഷ്യങ്ങള്‍ രാജ്യങ്ങളുടെ നിരായുധീകരണം, സുരക്ഷയുടെ കൂട്ടുത്തരവാദിത്തത്തിലൂടെ യുദ്ധങ്ങള്‍ തടയുക, അന്താരാഷ്ട്രതര്‍ക്കങ്ങളില്‍ മാദ്ധ്യസ്ഥം വഹിക്കുക, ആഗോളതലത്തില്‍ ജീവിത നിലവാരം ഉയര്‍ത്തുക എന്നിവയായിരുന്നു.
==ഘടന==
==ഘടന==
സ്വിറ്റ്സര്‍ലന്റിലെ [[ജനീവ]] ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന ലീഗ് ഓഫ് നേഷന്‍സിന്‌ ഒരു സെക്രട്ടറി ജനറലിന്റെ നേതൃത്വത്തിലുള്ള സ്ഥിരം ഉദ്യോഗസ്ഥരുണ്ടായിരുന്നു. മുന്‍‌കാല രാജ്യാന്തരസംഘടനകളില്‍ നിന്നും വ്യത്യസ്ഥമായി അംഗരാഷ്ട്രങ്ങള്‍ക്കിടയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന്‌ ഒരു അന്താരാഷ്ട്രകോടതി ലീഗ് ഓഫ് നേഷന്‍സിനു കീഴില്‍ രൂപീകരിക്കപ്പെട്ടു. 15 ന്യായാധിപന്മാരടങ്ങുന്ന ഒരു ബെഞ്ച് ആണ്‌ ഈ കോടതിയില്‍ ഉണ്ടായിരുന്നത്.

17:37, 24 ജനുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം

League of Nations (English ഭാഷയിൽ)

Société des Nations (French ഭാഷയിൽ)
Sociedad de Naciones (Spanish ഭാഷയിൽ)
1919–1946
{{{coat_alt}}}
1939–1941 semi-official emblem കുലചിഹ്നം
Anachronous world map in 1920–1945, showing the League of Nations and the world
Anachronous world map in 1920–1945, showing the League of Nations and the world
പദവിInternational organization
തലസ്ഥാനംNot applicable¹
പൊതുവായ ഭാഷകൾEnglish, French and Spanish
Secretary-general
 
• 1920–1933
Sir James Eric Drummond
• 1933–1940
Joseph Avenol
• 1940–1946
Seán Lester
ചരിത്ര യുഗംInterwar period
• Treaty of Versailles
28 June 1919 1919
• First meeting
16 January 1920
• Liquidation
20 April 1946 1946
ശേഷം
United Nations

ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം 1919-1920 -ല്‍ നടന്ന് പാരിസ് സമാധാന സമ്മേളനത്തിന്റെ ഫലമായി രൂപം കൊണ്ട രാജ്യാന്തര സംഘടനയാണ് ലീഗ് ഓഫ് നേഷന്‍സ്. ഒന്നാം ലോകമഹായുദ്ധം പോലൊരു മഹാവിപത്ത് ആവര്‍ത്തിക്കപ്പെടാതിരിക്കുക എന്നുള്ളതായിരുന്നു ലീഗിന്റെ മുഖ്യലക്ഷ്യം.

ലീഗ് ഓഫ് നേഷന്‍സിനെ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം പിരിച്ചു വിടുകയും ഇതു ഐക്യരാഷ്ട്രസഭയുടെ പിറവിക്കു വഴിതെളിക്കുകയും ചെയ്തു. ഐക്യരാഷ്ട്രസഭയുടെ മുങാമികളില്‍ ഏറ്റവും പ്രധാനപ്പെട്ട് സംഘടന ഇതായിരുന്നു. യു.എന്‍. സ്വാംശീകരിച്ച പല ക്രിയാത്മക ആശയങ്ങളും, രീതികളും മറ്റും ലീഗ് ഓഫ് നേഷന്‍സിന്റേതായിരുന്നു.

ചരിത്രം

അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന വൂഡ്രോ വില്‍സനാണ്‌ ലീഗ് ഓഫ് നേഷന്‍സ് എന്ന ആശയം കൊണ്ടു വന്നത്. യുദ്ധത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ചുള്ള പതിനാലിന പ്രഖ്യാപനത്തില്‍ അവസാനത്തേതായാണ്‌ രാഷ്ട്രങ്ങളുടെ ഒരു പൊതുസഭയെക്കുറിച്ചുള്ള ആശയം അവതരിപ്പിക്കപ്പെട്ടത്. ഈ ആശയങ്ങളും, ബ്രിട്ടണും ഫ്രാന്‍സും ചേര്‍ന്നുണ്ടാക്കിയ ആശയങ്ങളുമാണ്‌, 1919-ല്‍ ഒന്നാം ലോകമഹായുദ്ധത്തിന്‌ അന്ത്യം കുറിച്ച വേഴ്സായ് സമാധാനസമ്മേളനത്തിന്റെ സന്ധി സംഭാഷണങ്ങളില്‍ അടിസ്ഥാനമായത്.

വേഴ്സായ് ഉടമ്പടിയിലെ ഒരു അവിഭാജ്യഘടകമായി അങ്ങനെ ലീഗ് ഓഫ് നേഷന്‍സിന്റെ രൂപീകരണത്തെ ഉള്‍ക്കൊള്ളിച്ചു [1].

1920 ജനുവരി 10 ന് സര്‍വ്വരാജ്യസഖ്യം നിലവില്‍ വന്നു. സംഘടനയുടെ അംഗസംഖ്യ ഏറ്റവും കൂടുതല്‍ ആയിരുന്ന കാലയളവായ 1934 സെപ്റ്റംബര്‍ 28 മുതല്‍ 1935 ഫെബ്രുവരി 23 വരെ 58 രാജ്യങ്ങള്‍ അംഗങ്ങളായിരുന്നു.

ലക്ഷ്യങ്ങള്‍

സര്‍വ്വരാജ്യസഖ്യത്തിന്റെ ലക്ഷ്യങ്ങള്‍ രാജ്യങ്ങളുടെ നിരായുധീകരണം, സുരക്ഷയുടെ കൂട്ടുത്തരവാദിത്തത്തിലൂടെ യുദ്ധങ്ങള്‍ തടയുക, അന്താരാഷ്ട്രതര്‍ക്കങ്ങളില്‍ മാദ്ധ്യസ്ഥം വഹിക്കുക, ആഗോളതലത്തില്‍ ജീവിത നിലവാരം ഉയര്‍ത്തുക എന്നിവയായിരുന്നു.

ഘടന

സ്വിറ്റ്സര്‍ലന്റിലെ ജനീവ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന ലീഗ് ഓഫ് നേഷന്‍സിന്‌ ഒരു സെക്രട്ടറി ജനറലിന്റെ നേതൃത്വത്തിലുള്ള സ്ഥിരം ഉദ്യോഗസ്ഥരുണ്ടായിരുന്നു. മുന്‍‌കാല രാജ്യാന്തരസംഘടനകളില്‍ നിന്നും വ്യത്യസ്ഥമായി അംഗരാഷ്ട്രങ്ങള്‍ക്കിടയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന്‌ ഒരു അന്താരാഷ്ട്രകോടതി ലീഗ് ഓഫ് നേഷന്‍സിനു കീഴില്‍ രൂപീകരിക്കപ്പെട്ടു. 15 ന്യായാധിപന്മാരടങ്ങുന്ന ഒരു ബെഞ്ച് ആണ്‌ ഈ കോടതിയില്‍ ഉണ്ടായിരുന്നത്.

സെക്രട്ടറി ജനറലുകള്‍ (1920 – 1946)

പ്രവര്‍ത്തനം

അംഗരാഷ്ട്രങ്ങള്‍ക്കിടയില്‍ പരസ്പരസഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും രാഷ്ട്രങ്ങളില്‍ സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതിനും രാഷ്ട്രങ്ങള്‍ ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ടായിരുന്നു. അതായത് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്‌ അവ ലീഗിന്റെ സമിതികള്‍ക്കു മുന്‍പാകെ സമര്‍പ്പിച്ച് തീരുമാനമാക്കണമായിരുന്നു. ലീഗിന്റെ തീരുമാനം ലംഘിച്ച് യുദ്ധത്തിലേര്‍പ്പെടുന്ന രാജ്യങ്ങള്‍ക്കെതിരെ മറ്റംഗങ്ങള്‍ നയതന്ത്ര, സാമ്പത്തിക, സൈനിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും വ്യവസ്ഥ ചെയ്തു.

ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ജര്‍മ്മനിയില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും ലീഗിന്റെ നേതൃത്വത്തില്‍ ഏറ്റെടുത്ത കോളനികള്‍ ലീഗിനു വേണ്ടി ഭരിക്കുന്നതിനായി ചില സാമ്രാജ്യത്വശക്തികളെ ഏല്പ്പിച്ചു. ഇങ്ങനെ ഭരിക്കുന്ന രാജ്യങ്ങള്‍ തദ്ദേശീയരുടെ താല്പര്യങ്ങള്‍ സമ്രക്ഷിച്ചും ലീഗ് നിശ്ചയിച്ചിട്ടുള്ള ഒരു നിയമാവലിയനുസരിച്ചും ഈ രാജ്യങ്ങളെ ഭരിക്കേണ്ടിയിരുന്നു. ഈ രീതിയെയാണ്‌ മന്‍ഡേറ്റ് സിസ്റ്റം എന്നു പറയുന്നത്.

ആധാരസൂചിക

  1. ബസു, രുക്മി. "അദ്ധ്യായം - 2 (ദ് ലീഗ് ഓഫ് നേഷന്‍സ്)". ദ് യുണൈറ്റഡ് നേഷന്‍സ് (in ഇംഗ്ലീഷ്) (1 ed.). ന്യൂ ഡെല്‍ഹി: സ്റ്റെര്‍ലിങ് പബ്ലിഷേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്. ISBN 81-207-1844-5. താള്‍ 12-17 {{cite book}}: |access-date= requires |url= (help); Check date values in: |accessdate= (help); Cite has empty unknown parameters: |origmonth=, |month=, |chapterurl=, |origdate=, and |coauthors= (help); Unknown parameter |accessmonth= ignored (|access-date= suggested) (help); Unknown parameter |accessyear= ignored (|access-date= suggested) (help)

ഫലകം:അപൂര്‍ണ്ണം

ഫലകം:Link FA ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=സർവ്വരാജ്യസഖ്യം&oldid=327483" എന്ന താളിൽനിന്ന് ശേഖരിച്ചത്