"ബോബി ഫിഷർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: mn:Бобби Фишер
(ചെ.) യന്ത്രം പുതുക്കുന്നു: uk:Роберт Фішер
വരി 87: വരി 87:
[[th:บอบบี ฟิชเชอร์]]
[[th:บอบบี ฟิชเชอร์]]
[[tr:Bobby Fischer]]
[[tr:Bobby Fischer]]
[[uk:Фішер Роберт]]
[[uk:Роберт Фішер]]
[[vi:Bobby Fischer]]
[[vi:Bobby Fischer]]
[[zh:鮑比·菲舍爾]]
[[zh:鮑比·菲舍爾]]

06:54, 21 ജനുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം

ബോബി ഫിഷർ
പ്രമാണം:BobbyFischer.jpg
മുഴുവൻ പേര്റോബര്‍ട്ട് ജെയിംസ് ഫിഷര്‍
രാജ്യംഅമേരിക്ക, ഐസ്‌ലാന്‍ഡ്
സ്ഥാനംഗ്രാന്‍ഡ്‌മാസ്റ്റര്‍
ലോകജേതാവ്1972-1975 (FIDE)
ഉയർന്ന റേറ്റിങ്2785 (ജൂലൈ 1972)

അമേരിക്കയില്‍ ജനിച്ച ഒരു ചെസ് ഗ്രാന്‍ഡ്മാസ്റ്ററാണ് റോബര്‍ട്ട് ജെയിംസ് "ബോബി" ഫിഷര്‍. (മാര്‍ച്ച് 9, 1943 - ജനുവരി 17, 2008). കൗമാര പ്രായത്തില്‍‌തന്നെ ചെസിലെ പ്രാവീണ്യം‌കൊണ്ട് പ്രശസ്തനായി. 1972ല്‍ ഔദ്യോഗിക ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് നേടുന്ന ആദ്യ അമേരിക്കകാരനായി. ഐസ്‌ലാന്‍ഡില്‍ നടന്ന ഫൈനലില്‍ റഷ്യക്കാരനായ ബോറിസ് സ്പാസ്ക്കിയെയാണ് ഫിഷര്‍ തോല്പിച്ചത്. ഇന്നുവരെ മറ്റൊരു അമേരിക്കകാരനും ലോക ചെസ് ചാമ്പ്യനായിട്ടില്ല. ശീതയുദ്ധകാലത്ത് ഒരു റഷ്യക്കാരനെ തോല്പ്പിച്ച് ലോകകിരീടം നേടിയതിനാല്‍ അമേരിക്കയില്‍ വളരെ പ്രശസ്തനായി. ലോകം കണ്ട എക്കാലത്തേയും മികച്ച ചെസ് കളിക്കാരനാണ് ഫിഷര്‍ ചെസ് പണ്ഡിതര്‍ വിലയിരുത്തിയിട്ടുണ്ട്[1].

ലോകകിരീടം

1972-ലെ കിരീറ്റവിജയം 24 വര്‍ഷത്തെ ചെസിലെ റഷ്യന്‍ ആധിപത്യത്തിന് അന്ത്യം കുറിച്ചു. നൂറ്റാണ്ടിലെ പോരാട്ടം എന്നാണ് ഈ മത്സരം അറിയപ്പെടുന്നത്[1]. എന്നാല്‍ കിരീടം നിലനിര്‍ത്താനുള്ള മത്സരത്തില്‍ നിന്നും ഫിഷര്‍ പിന്മാറുകയും 1975-ലെ കിരീടം റഷ്യയുടെ അനറ്റോലി കാര്‍പ്പോവിന് ലഭിക്കുകയും ചെയ്തു.

വിവാദങ്ങള്‍

1992-ല്‍ മത്സരരംഗത്തേക്ക് മടങ്ങിയെത്തിയ ബോബി ഫിഷര്‍ അമേരിക്കന്‍ വിലക്കിനെ അവഗണിച്ച് യുഗോസ്ലാവ്യയില്‍ സ്പാസ്കിയുമായി വീണ്ടും ഏറ്റുമുട്ടി. അമേരിക്കയ്ക്കും ജൂതന്മാര്‍ക്കും എതിരായി പരാമര്‍ശങ്ങള്‍ നടത്തിയത് ഫിഷറെ വിവാദനായകനാക്കി. പിന്നീട് 2004-ല്‍ ഫിഷറിന്റെ പാസ്പോര്‍ട്ട് അമേരിക്ക റദ്ദാക്കിയതിനെത്തുടര്‍ന്ന് ജപ്പാനിലെ ടോക്കിയോയില്‍ വച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. എന്നാല്‍ ലോകചാമ്പ്യന്‍ പട്ടം നേടിയ വേദിയായ ഐസ്‌ലന്റ് ഫിഷറിന് പൌരത്വം അനുവദിച്ചു. ഐസ്‌ലാന്‍ഡ് പൗരത്വം നേടിയ ഫിഷര്‍ മരണം വരെ അവിടെയാണ് ജീവിച്ചത്.

മരണം

അസുഖത്തെത്തുടര്‍ന്ന് 64-ആം വയസിലാണ് ഐസ്‌ലന്റിലെ തന്റെ വസതിയില്‍ വച്ച് മരണമടഞ്ഞു.

ആധാരസൂചിക

  1. 1.0 1.1 മാതൃഭൂമി ദിനപ്പത്രം-2008 ജനുവരി 19- താള്‍ 13


ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=ബോബി_ഫിഷർ&oldid=325483" എന്ന താളിൽനിന്ന് ശേഖരിച്ചത്