"തൃപ്പാളൂർ മഹാദേവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q13112613 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുന്നു
വരി 11: വരി 11:
[[വർഗ്ഗം: നൂറ്റെട്ട് ശിവക്ഷേത്രങ്ങൾ]]
[[വർഗ്ഗം: നൂറ്റെട്ട് ശിവക്ഷേത്രങ്ങൾ]]
[[വർഗ്ഗം: പാലക്കാട് ജില്ലയിലെ ക്ഷേത്രങ്ങൾ]]
[[വർഗ്ഗം: പാലക്കാട് ജില്ലയിലെ ക്ഷേത്രങ്ങൾ]]
[[en:Thrippalur_Mahadeva_Temple]]

12:09, 20 നവംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

തൃപ്പാളൂർ മഹാദേവക്ഷേത്രം

പാലക്കാട് ജില്ലയിലെ തൃപ്പാളൂർ ഗ്രാമത്തിൽ ഗായത്രിപ്പുഴയുടെ കരയിലുള്ള പ്രശസ്തമായ ശിവക്ഷേത്രമാണ് തൃപ്പാളൂർ മഹാദേവക്ഷേത്രം. പരമശിവൻ, മഹാവിഷ്ണുവിന്റെ അവതാരങ്ങളായ നരസിംഹമൂർത്തി, ശ്രീകൃഷ്ണൻ എന്നിദേവന്മാർ കിഴക്കോട്ട് ദർശനമായി പ്രധാനമൂർത്തികളായിവാഴുന്ന ക്ഷേത്രം കൂടിയാണിത്. അതിനാൽ ശൈവ-വൈഷ്ണവ തേജസ്സുകൾ കുടികൊള്ളുന്ന പുണ്യസങ്കേതവുമാണ്.

ഐതിഹ്യം

വൈക്കം, ഏറ്റുമാനൂർ, കടുത്തുരുത്തി എന്നിവിടങ്ങളിൽ ശിവപ്രതിഷ്ഠനടത്തിയ ഖരപ്രകാശമഹർഷി ഒരിക്കൽ വലത്തെക്കൈയിലും ഇടത്തെക്കൈയിലും കാലിലും മൂന്ന് ശിവലിംഗങ്ങൾ കൊണ്ടുപോയി. ഒടുവിൽ ക്ഷീണം തോന്നിയപ്പോൾ അദ്ദേഹം അവ മൂന്നിടങ്ങളിൽ പ്രതിഷ്ഠിച്ചു. അങ്ങനെയാണ് തൃപ്പല്ലാവൂർ, അയിലൂർ, തൃപ്പാളൂർ എന്നീ ശിവക്ഷേത്രങ്ങൾ വന്നത്.

ക്ഷേത്രം

ഗായത്രിപ്പുഴയുടെ തെക്കേക്കരയിലാണ് ക്ഷേത്രം. കാഴ്ചയ്ക്ക് ചെറുതാണെങ്കിലും പ്രതിഷ്ഠ ശക്തമാണ്. ശിവന്റെയും നരസിംഹത്തിന്റെയും ശ്രീകോവിലുകൾ വൃത്താകൃതിയിലും ശ്രീകൃഷ്ണന്റെ ശ്രീകോവിൽ സമചതുരാകൃതിയിലുമാണ്. ഗണപതി, അയ്യപ്പൻ, നാഗങ്ങൾ, ഹനുമാൻ, സുബ്രഹ്മണ്യൻ, ഭഗവതി എന്നിവരാണ് ഉപപ്രതിഷ്ഠകൾ. നിത്യേന മൂന്നുപൂജകളുണ്ട്. ശിവരാത്രിയാണ് പ്രധാന ഉത്സവം.