"അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
തിരുത്തലിനു സംഗ്രഹമില്ല
 
=== സ്ഥാപനം ===
നിലവിലെ കെട്ടിട സമുച്ചയം പണിതുയർത്തപ്പെടുന്നതിനുമുമ്പ് സെൻട്രൽ പാർക്കിലെ ആഴ്സണൽ കെട്ടിടത്തിലാണ് മ്യൂസിയം നിലനിന്നുരുന്നത്.  ജോൺ ഡേവിഡ് വോൾഫ്, വില്യം ടി. ബ്ലോഡ്ജെറ്റ്, റോബർട്ട് എൽ. സ്റ്റുവർട്ട്, ആൻഡ്രൂ എച്ച്. ഗ്രീൻ, റോബർട്ട് കോൾഗേറ്റ്, മോറിസ് കെ. ജെസപ്പ് , ബെഞ്ചമിൻ എച്ച്. ഫീൽഡ്, ഡി. ജാക്സൺ സ്റ്റീവാർഡ്, റിച്ചാർഡ് എം. ബ്ലാച്ച്ഫോർഡ്, ജെ പി മോർഗൻ, അഡ്രിയാൻ ഇസെലിൻ, മോസസ് എച്ച്. ഗ്രിന്നെൽ, ബെഞ്ചമിൻ ബി. ഷെർമാൻ , എ.ജി. ഫെൽപ്സ് ഡോഡ്ജ്, വില്ല്യം എ. ഹെയിൻസ്,  ചാൾസ് എ. ഡാന, ജോസഫ് എച്ച. കോട്ടെ,  ഹെൻ‌റി ജി. സ്റ്റെബിൻസ്, ഹെൻ‌റി പാരിഷ്, ഹോവാർഡ് പോട്ടർ എന്നിവരോടൊപ്പം തിയോഡോർ റൂസ്വെൽറ്റിന്റെ പിതാവായിരുന്ന തിയോഡോർ റൂസ്വെൽറ്റ് സീനിയറും ഇതിന്റെ സ്ഥാപകരിലൊരാളായിരുന്നു.  മ്യൂസിയത്തിന്റെ സ്ഥാപനത്തോടെ പ്രകൃതിശാസ്ത്രജ്ഞനായ ഡോ. ആൽബർട്ട് എസ്. ബിക്മോറിന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. സുവോളജിസ്റ്റ് ലൂയിസ് അഗാസിസിന്റെ ഒരുകാലത്തെ ശിഷ്യനായിരുന്ന ബിക്ക്മോർ ന്യൂയോർക്കിൽ ഒരു പ്രകൃതി ചരിത്ര മ്യൂസിയം സ്ഥാപിക്കുന്നതിനായി വർഷങ്ങളോളം അശ്രാന്തമായി പ്രവർത്തിച്ചിരുന്നു. ശക്തരായ സ്പോൺസർമാരുടെ പിന്തുണയോടെയുള്ള അദ്ദേഹത്തിന്റെ നിർദ്ദേശം, ന്യൂയോർക്ക് ഗവർണർ ജോൺ തോംസൺ ഹോഫ്മാന്റെ പിന്തുണ നേടിയെടുക്കുകയും 1869 ഏപ്രിൽ 6 ന് അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി ഔദ്യോഗികമായി സൃഷ്ടിക്കുന്ന ബില്ലിൽ ഒപ്പുവക്കുന്നതില് കലാശിക്കുകയും ചെയ്തു.<ref name="timeline">{{cite web|url=http://amnh.org/museum/history/|title=Timeline: The History of the American Museum of Natural History|accessdate=February 18, 2009|archiveurl=https://web.archive.org/web/20090211111505/http://amnh.org/museum/history/|archivedate=February 11, 2009|url-status=dead|df=mdy-all}}</ref>
 
== അവലംബം ==
41,059

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3232735" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി