"ഇ. സന്തോഷ് കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 37: വരി 37:
| agent =
| agent =
| known_for =
| known_for =
| ശ്രദ്ധേയമായ ജോലി = [[അന്ധകാരനഴി (നോവൽ)|അന്ധകാരനഴി]]<br/>[[ചാവുകളി (ചെറുകഥ)|ചാവുകളി]]
| notable work = [[അന്ധകാരനഴി (നോവൽ)|അന്ധകാരനഴി]]<br/>[[ചാവുകളി (ചെറുകഥ)|ചാവുകളി]]
| style =
| style =
| influences =
| influences =

16:04, 13 ഒക്ടോബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഇ. സന്തോഷ് കുമാർ
ജനനം
ദേശീയത ഇന്ത്യ
പൗരത്വം ഇന്ത്യ
തൊഴിൽമാനേജർ
തൊഴിലുടമനാഷണൽ ഇൻഷ്വറൻസ് കമ്പനി
ജീവിതപങ്കാളി(കൾ)രോഷ്ണി
കുട്ടികൾഅമൽ
ലക്ഷ്മി
മാതാപിതാക്ക(ൾ)ഗോവിന്ദൻകുട്ടി
വിജയലക്ഷ്മി
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി പുരസ്കാരം 2012
നൂറനാട് ഹനീഫ് അവാർഡ്-2013
കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്-2011

മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തും നോവലിസ്റ്റും ആണ് ഇ. സന്തോഷ് കുമാർ. മികച്ച കഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കം[1] [2] നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച അന്ധകാരനഴി ഉൾപ്പെടെ നാല് നോവലുകളും രചിച്ചിട്ടുണ്ട്. അന്ധകാരനഴി 2012ലെ ഏറ്റവും മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടി. [3]

ജീവിതരേഖ

1969-ൽ തൃശ്ശൂർ ജില്ലയിലെ പട്ടിക്കാട് എന്ന ഗ്രാമത്തിൽ, ഗോവിന്ദൻകുട്ടിയുടെയും വിജയലക്ഷ്മിയുടെയും മകനായി ജനിച്ചു. പട്ടിക്കാട് ഗവൺമെന്റ് ഹൈസ്കൂൾ, തൃശ്ശൂർ കേരള വർമ്മ കോളേജ്, സെന്റ് തോമസ് കോളേജ് എന്നിവടങ്ങളിലായി വിദ്യാഭ്യാസം നേടി. ഇപ്പോൾ നാഷണൽ ഇൻഷുറൻസ് കമ്പനിയുടെ ഗുരുവായൂർ ബ്രാഞ്ച് മാനേജരായി ജോലി ചെയ്യുന്നു. ഭാര്യ രോഷ്നി; അമൽ, ലക്ഷ്മി എന്നിവരാണ് മക്കൾ.

കൃതികൾ

കഥകൾ

  • ഗാലപ്പോസ്, കറന്റ് ബുക്സ് (2000)
  • മൂന്ന് അന്ധന്മാർ ആനയെ വിവരിക്കുന്നു, കറന്റ് ബുക്സ് (2003)
  • ചാവുകളി, ഡി. സി. ബുക്സ് (2005)
  • മൂന്നു വിരലുകൾ, ഡി. സി. ബുക്സ് (2008)
  • നീചവേദം , ഡി.സി. ബുക്സ് (2010)
  • കഥകൾ , ഡി.സി. ബുക്സ് (2013)

നോവൽ

  • അമ്യൂസ്മെന്റ് പാർക്ക്, എൻ. ബി. എസ് കോട്ടയം (2002), ഡി. സി. ബുക്സ് (2006)
  • വാക്കുകൾ, കറന്റ് ബുക്സ് (2007)
  • തങ്കച്ചൻ മഞ്ഞക്കാരൻ, ഗ്രീൻ ബുക്സ് (2009)
  • അന്ധകാരനഴി, മാതൃഭൂമി (2012)
  • കുന്നുകൾ നക്ഷത്രങ്ങൾ , മാതൃഭൂമി (2014)

പരിഭാഷ

  • റെയിനർ മാരിയ റിൽക്കേയുടെ ‘യുവ കവിക്കുള്ള കത്തുകൾ’, പാപ്പിയോൺ (2004)

ബാലസാഹിത്യം

പുരസ്കാരങ്ങൾ

  • ഇ. പി. സുഷമ അങ്കണം എൻഡോവ്മെന്റ്, 2002
  • പ്രഥമ തോമസ് മുണ്ടശ്ശേരി കഥാപുരസ്കാരം, 2002
  • വി. പി. ശിവകുമാർ കേളി അവാർഡ്, 2006
  • ടി. പി. കിഷോർ അവാർഡ്, 2006
  • ‘ചാവുകളി’യ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ്, 2006[1]
  • കാക്കരദേശത്തെ ഉറുമ്പുകൾക്ക് കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരം (2011)
  • അന്ധകാരനഴിക്ക് നൂറനാട് ഹനീഫ് അവാർഡ് (2013)
  • അന്ധകാരനഴിക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് (2012)

അവലംബം

  1. 1.0 1.1 "കേരള സാഹിത്യ അക്കാദമി അവാർഡ്". കേരള സാഹിത്യ അക്കാദമി. Retrieved 14 January 2010.
  2. "ഇ സന്തോഷ് കുമാർ". ചിന്ത.കോം. Retrieved 10 January 2010.
  3. "ജയചന്ദ്രൻ നായർക്കും സന്തോഷ് കുമാറിനും സാഹിത്യഅക്കാദമി അവാർഡ്". മാതൃഭൂമി. 2013 ജൂലൈ 11. Retrieved 2013 ജൂലൈ 11. {{cite news}}: Check date values in: |accessdate= and |date= (help)


"https://ml.wikipedia.org/w/index.php?title=ഇ._സന്തോഷ്_കുമാർ&oldid=3232572" എന്ന താളിൽനിന്ന് ശേഖരിച്ചത്