"മംഗളൂരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
347 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
പോർച്ചുഗീസ് പര്യവേഷകനായ [[വാസ്കോ ഡ ഗാമ|വാസ്കോഡ ഗാമ]] മംഗലാപുരത്തിനടുത്തുള്ള [[സെന്റ് മേരീസ് ദ്വീപുകൾ|സെന്റ് മേരീസ് ദ്വീപുകളിൽ]] വന്നിറങ്ങി 1498 മുതൽ മംഗലാപുരത്ത് യൂറോപ്യൻ സ്വാധീനം കാണാം.<ref>{{cite news|url=http://www.thehindubusinessline.in/life/2002/09/16/stories/2002091600170300.htm|title=Where rocks tell a tale|first=J.|last=Kamath|date=16 September 2002|access-date=8 July 2008|publisher=[[Business Line|The Hindu Business Line]]|deadurl=yes|archiveurl=https://www.webcitation.org/65qXkyc56?url=http://www.thehindubusinessline.in/life/2002/09/16/stories/2002091600170300.htm|archivedate=1 March 2012|df=dmy}}</ref> പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ കാനറയിൽ ഗണ്യമായ വാണിജ്യ താൽപ്പര്യങ്ങൾ നേടുവാനായി എത്തി.<ref>{{cite news|url=https://timesofindia.indiatimes.com/city/mangaluru/abbakka-utsav-2019-to-be-held-under-supervision-of-dc/articleshow/68203620.cms|title=Abbakka Utsav 2019 to be held under supervision of DC|date=28 February 2019|access-date=18 July 2019|publisher=[[The Times of India]]}}</ref> അക്കാലത്തെ [[വിജയനഗര സാമ്രാജ്യം|വിജയനഗര സാമ്രാജ്യത്തിന്റെ]] ഭരണാധികാരിയായിരുന്ന കൃഷ്ണദേവരായർ (1509–1529) പോർച്ചുഗീസുകാരുമായി സൗഹൃദബന്ധം പുലർത്തി.<ref name="Jayapalan2001">{{cite book|title=History of India From 1206 to 1773|author=N. Jayapalan|publisher=Atlantic Publishers & Distributors|year=2001|isbn=978-8171569151|p=84}}</ref> പോർച്ചുഗീസ് വ്യാപാരം ക്രമേണ ശക്തി പ്രാപിക്കുകയും തീരത്തുടനീളം അറബ്, മാപ്പിള വ്യാപാരത്തെ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.<ref name="sk5">{{cite book|title=South Kanara, 1799–1860: a study in colonial administration and regional response|last=Bhat|first=N. Shyam|publisher=Mittal Publications|year=1998|isbn=978-81-7099-586-9}}</ref> 1524 ൽ, കോഴിക്കോട്ടെ മുസ്ലീം വ്യാപാരികൾക്ക് മംഗലാപുരത്തും ബസ്രൂരിലും ഏജന്റുമാർ ഉണ്ടെന്ന് വാസ്കോഡാമ കേട്ടറിഞ്ഞപ്പോൾ, നദികളെ ഉപരോധിക്കാൻ അദ്ദേഹം ഉത്തരവിട്ടു.<ref name="sk6">{{cite book|title=South Kanara, 1799–1860: a study in colonial administration and regional response|last=Bhat|first=N. Shyam|publisher=Mittal Publications|year=1998|isbn=978-81-7099-586-9}}</ref> 1526-ൽ പോർച്ചുഗീസുകാർ ലോപോ വാസ് ഡി സമ്പായോയുടെ വൈസ്രോയി പദത്തിനുകീഴിൽ മംഗലാപുരം കൈവശപ്പെടുത്തി.<ref name="Wenger2017">{{cite book|title=Tipu Sultan: A Biography|author=Estefania Wenger|publisher=Alpha Editions|year=2017|isbn=9789386367440}}</ref> തീരദേശ വ്യാപാരം പൂർണ്ണമായും മുസ്ലീം കച്ചവടക്കാരിൽനിന്ന് പോർച്ചുഗീസ് കരങ്ങളിലേയ്ക്കു കൈമാറ്റം ചെയ്യപ്പെട്ടു.<ref name="sk7">{{cite book|title=South Kanara, 1799–1860: a study in colonial administration and regional response|last=Bhat|first=N. Shyam|publisher=Mittal Publications|year=1998|isbn=978-81-7099-586-9}}</ref>{{rp|20}} 1550 ൽ വിജയനഗര ഭരണാധികാരിയായിരുന്ന സദാശിവ രായ, കാനറയുടെ തീരപ്രദേശത്തെ ഭരണനിർവ്വഹണം കെലാഡിയിലെ സദാശിവ് നായകയെ ഏൽപ്പിച്ചു.<ref name="sk8">{{cite book|title=South Kanara, 1799–1860: a study in colonial administration and regional response|last=Bhat|first=N. Shyam|publisher=Mittal Publications|year=1998|isbn=978-81-7099-586-9}}</ref> 1554 ആയപ്പോഴേക്കും സൗത്ത് കാനറയിൽ രാഷ്ട്രീയ അധികാരം സ്ഥാപിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.<ref name="Shastry2000">{{cite book|title=Goa-Kanara Portuguese relations 1498-1763|author=Bhagamandala Seetharama Shastry|publisher=Concept Publishing Company|year=2000|isbn=9788170228486|p=8}}</ref> 1565 ൽ [[വിജയനഗര സാമ്രാജ്യം|വിജയനഗര സാമ്രാജ്യത്തിന്റെ]] ശിഥിലീകരണം കെലാഡി ഭരണാധികാരികൾക്ക് തീരദേശ കാനറ മേഖലയെ കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ ശക്തി നൽകി..<ref name="sk9">{{cite book|title=South Kanara, 1799–1860: a study in colonial administration and regional response|last=Bhat|first=N. Shyam|publisher=Mittal Publications|year=1998|isbn=978-81-7099-586-9}}</ref>{{rp|27}} അവർ വിജയനഗര സാമ്രാജ്യത്തിന്റെ ഭരണ സംവിധാനം തുടർന്നു.<ref name="sk10">{{cite book|title=South Kanara, 1799–1860: a study in colonial administration and regional response|last=Bhat|first=N. Shyam|publisher=Mittal Publications|year=1998|isbn=978-81-7099-586-9}}</ref> മംഗലാപുരം, ബർകൂർ എന്നീ രണ്ട് പ്രവിശ്യകൾ അപ്രകാരംതന്നെ തുടർന്നു..<ref>{{cite news|url=https://www.deccanherald.com/content/336375/remains-another-day.html|title=Remains of another day|access-date=18 July 2019|publisher=[[Deccan Herald]]|date=3 June 2013}}</ref><ref name="tuluacademy2">{{cite news|url=https://www.thehindu.com/news/cities/Mangalore/tulu-academy-to-publish-book-on-history-of-barakuru/article8039303.ece|title=Tulu academy to publish book on history of Barakuru|date=24 March 2016|access-date=18 July 2019|publisher=[[The Hindu]]}}</ref> മംഗലാപുരം ഗവർണർ തന്റെ പ്രവിശ്യയിലെ കേലാഡി സൈന്യത്തിന്റെകൂടി ഗവർണറായി പ്രവർത്തിച്ചു.<ref name="sk11">{{cite book|title=South Kanara, 1799–1860: a study in colonial administration and regional response|last=Bhat|first=N. Shyam|publisher=Mittal Publications|year=1998|isbn=978-81-7099-586-9}}</ref>{{rp|30}} ഇറ്റാലിയൻ സഞ്ചാരിയായ [[പിയട്രോ ഡെല്ല വാലെ]] 1623-1624 ൽ ഇവിടം സന്ദർശിച്ചു.<ref>[https://books.google.com/books?id=QhLwrzK4Hq8C Viaggi di Pietro Della Valle il pellegrino], Parte terza, by Pietro Della Valle and Mario Schipano, Rome (1663), pages 222-224.</ref> അറബ് കച്ചവടത്തിന് പോർച്ചുഗീസുകാർ നിയന്ത്രണം ഏർപ്പെടുത്തിയതിന്റെ പ്രതികാരമായി 1695 ൽ അറബികൾ പട്ടണം കത്തിച്ചു.<ref>{{cite book|title=Karnataka, History, Administration & Culture|last=Muthanna|first=I. M.|publisher=Lotus Printers|year=1977|p=235}}</ref>
 
[[മൈസൂർ രാജ്യം|മൈസൂർ സാമ്രാജ്യത്തിന്റെ]] യഥാർത്ഥ ഭരണാധികാരിയായി പ്രവർത്തിച്ചിരുന്ന [[ഹൈദർ അലി]] 1763 ൽ മംഗലാപുരം കീഴടക്കി, തത്ഫലമായി 1767 വരെ നഗരം അദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിലാകുകയും ചെയ്തു. 1767 മുതൽ 1783 വരെ [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി|ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ്]] മംഗലാപുരം ഭരിച്ചിരുന്നതെങ്കിലും പിന്നീട് അവരുടെ നിയന്ത്രണത്തിൽ നിന്ന് 1783 ൽ [[ഹൈദർ അലി|ഹൈദരാലിയുടെ]] പുത്രൻ [[ടിപ്പു സുൽത്താൻ|ടിപ്പുവിന്റെ]] കരങ്ങളിലേയ്ക്കു നഗരം വഴുതിവീണതോടെ അദ്ദേഹം നഗരത്തെ ജലാലാബാദ് എന്ന് പുനർനാമകരണം ചെയ്തു. രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധം 1784 മാർച്ച് 11 ന് ടിപ്പു സുൽത്താനും [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി|ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും]] തമ്മിൽ ഒപ്പുവച്ച മംഗലാപുരം ഉടമ്പടിയോടെ അവസാനിച്ചു. നാലാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ ടിപ്പു പരാജയപ്പെട്ടതിനുശേഷം നഗരം ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിൽ പുനർനാമകരണം ചെയ്യപ്പെടുകയും [[മദ്രാസ് പ്രവിശ്യ|മദ്രാസ് പ്രസിഡൻസിയുടെ]] കീഴിലുള്ള [[സൗത്ത് കാനറ]] ജില്ലയുടെ ആസ്ഥാനമായി മാറുകയും ചെയ്തു.
 
1801 ൽ മംഗലാപുരം സന്ദർശിച്ച സ്കോട്ടിഷ് ഭിഷഗ്വരൻ ഫ്രാൻസിസ് ബുക്കാനൻ പറയുന്നതുപ്രകാരം, വ്യാപാര പ്രവർത്തനങ്ങളാൽ സമൃദ്ധവും സമ്പന്നവുമായ ഒരു [[തുറമുഖം|തുറമുഖമായിരുന്നു]] മംഗലാപുരം. കയറ്റുമതിയിലെ പ്രധാന ഇനമായിരുന്ന [[അരി]], [[മസ്കറ്റ്]], [[മുംബൈ|ബോംബെ]], [[ഗോവ]], [[മലബാർ]] എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്നു. [[മുംബൈ|ബോംബെ]], [[സൂരത്|സൂററ്റ്]], [[കച്ച് ജില്ല|കച്ച്]] എന്നിവിടങ്ങളിലേക്ക് സുപാരി അല്ലെങ്കിൽ [[വെറ്റില]] കയറ്റുമതി ചെയ്തിരുന്നു. [[കുരുമുളക്|കുരുമുളകും]] [[ചന്ദനം|ചന്ദനവും]] ബോംബെയിലേക്ക് കയറ്റുമതി ചെയ്തിരുന്നു. കാസിയ കറുവാപ്പട്ട, [[പഞ്ചസാര]], [[ഇരുമ്പ്]], [[പൊട്ടാസിയം നിട്രേറ്റ്]], [[ഇഞ്ചി]], കയർ, മരങ്ങൾ എന്നിവയ്‌ക്കൊപ്പം [[മഞ്ഞൾ|മഞ്ഞളും]] &nbsp;[[മസ്കറ്റ്|മസ്‌കറ്റ്]], [[കച്ച് ജില്ല|കച്ച്]], [[സൂരത്|സൂററ്റ്]], [[മുംബൈ|ബോംബെ]] എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്നു.
 
ബ്രിട്ടീഷ് കൊളോണിയൽ സർക്കാർ ഈ മേഖലയിലെ വ്യവസായവൽക്കരണത്തെ പിന്തുണച്ചില്ല, പ്രാദേശിക മൂലധനം കൂടുതലും ഭൂമിയിലും പണമിടപാടിലുമായി നിക്ഷേപം തുടരുകയും ഇത് ഈ മേഖലയിലെ പിൽക്കാല ബാങ്കിംഗിന്റെ വികസനത്തിന് കാരണമായിത്തീരുകയും ചെയ്തു. [[പത്തൊൻപതാം നൂറ്റാണ്ട്|പത്തൊൻപതാം നൂറ്റാണ്ടിന്റെ]] തുടക്കത്തിൽ യൂറോപ്യൻ മിഷനറിമാരുടെ വരവോടെ, ഈ മേഖലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനവും യൂറോപ്യൻ വ്യവസായങ്ങളെ മാതൃകയാക്കിയുള്ള ഒരു ആധുനിക വ്യാവസായിക അടിത്തറയും രൂപംകൊണ്ടു. &nbsp;വ്യവസായവൽക്കരണ പ്രക്രിയയുടെ കേന്ദ്രമായി 1834 ൽ ലൂഥറൻ സ്വിസ് ബാസൽ മിഷൻ ആരംഭിച്ചു. പ്രിന്റിംഗ് പ്രസ്സ്, തുണി-നെയ്ത്ത് മില്ലുകൾ, മംഗലാപുരം ഓടുകൾ നിർമ്മിക്കുന്ന ഫാക്ടറികൾ എന്നിവ മിഷനറിമാർ ഇവിടെ സ്ഥാപിച്ചു. 1859 ൽ കാനറ (മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്ന) വടക്കൻ കാനറയായും തെക്കൻ കാനറയായും രണ്ടു ശാഖകളായി വിഭജിക്കപ്പെട്ടപ്പോൾ മംഗലാപുരം തെക്കൻ കാനറയിലേക്ക് മാറ്റി അതിന്റെ ആസ്ഥാനമായി മാറി. തെക്കൻ &nbsp;കാനറ മദ്രാസ് പ്രസിഡൻസിയിൽത്തന്നെ തുടർന്നപ്പോൾ വടക്കൻ കാനറയെ മദ്രാസ് പ്രസിഡൻസിയിൽ നിന്ന് വേർപെടുത്തുകയും 1862 ൽ ബോംബെ പ്രസിഡൻസിയിലേക്ക് മാറ്റുകയും ചെയ്തു.
36,237

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3223733" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി