"സൈമൺ ഡ്യൂറിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'സൈമൺ ഡ്യൂറിങ് സാംസ്കാരിക പഠനത്തിലും സാഹിത്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

16:43, 18 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

സൈമൺ ഡ്യൂറിങ്

സാംസ്കാരിക പഠനത്തിലും സാഹിത്യത്തിലും ഗവേഷണങ്ങളും പ്രഭാഷണങ്ങളും നടത്തുന്ന ലോകപ്രശസ്ത പ്രൊഫസറാണിദ്ദേഹം.

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ നിന്നും പിഎച്ച്ഡി 1983 ൽ നേടുകയും പഠനശേഷം മെൽബൺ യൂണിവേഴ്സിറ്റിയിൽ അധ്യാപകനായി പ്രവേശിക്കുകയും ചെയ്തു.ഓക്ലാൻ്റ് യൂണിവേഴ്സിറ്റിയിലും സന്ദർശക പ്രൊഫസറായും ജോലി നോക്കി. സാംസ്കാരികപഠനം, മാധ്യമപഠനം, പ്രസാധനം തുടങ്ങിയവയിലെ പഠനങ്ങൾക്കു ശേഷം റോബർട്ട് വാലസ് ചെയറിൽ സ്ഥാനമേറ്റു.
2001 മുതൽ ഒമ്പത് വർഷം ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിൽ അധ്യാപകനായിരുന്നു. 2010 മുതൽ ക്യൂൻസ് ലാൻഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷക പ്രൊഫസറും ലോകത്തെ വിവിധ യൂണിവേഴ്സിറ്റികളിലെ വിസിറ്റിംഗ് പ്രഫസറാണിദ്ദേഹം.
സാംസ്കാരികപഠനം, ബ്രിട്ടീഷ് സാഹിത്യചരിത്രം,  സാഹിത്യസിദ്ധാന്തം, കോളനിയാനന്തര വാദം, മതേതരത്വം, ഓസ്ട്രേലിയ - ന്യൂസിലാൻഡ് എന്നിവിടങ്ങളിലെ സാഹിത്യം എന്നീ വിഷയങ്ങളിൽ അദ്ദേഹം ഗവേഷണം നടത്തി.
  • പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ*
  • കൾച്ചറൽ സ്റ്റഡീസ് റീഡർ (1993)
  • ഫൂക്കോയും സാഹിത്യവും (1993)
  • പാട്രിക് വൈറ്റ് (1996)
  • മോഡേൺ എൻ‌ചാന്റ്‌മെന്റുകൾ: ദി കൾച്ചറൽ പവർ ഓഫ് സെക്യുലർ മാജിക് (2002)
  • കൾച്ചറൽ സ്റ്റഡീസ്: എ ക്രിട്ടിക്കൽ ആമുഖം (2005)
  • കൾച്ചറൽ സ്റ്റഡീസ് റീഡർ: തേർഡ് എക്സ്പാൻഡഡ് പതിപ്പ് (2007)
  • എക്സിറ്റ് ക്യാപിറ്റലിസം: ലിറ്റററി കൾച്ചർ, തിയറി ആൻഡ് പോസ്റ്റ്-സെക്കുലർ മോഡേണിറ്റി (2009)
  • ജനാധിപത്യത്തിനെതിരെ: വിമോചന കാലഘട്ടത്തിലെ സാഹിത്യ അനുഭവം (2012)
"https://ml.wikipedia.org/w/index.php?title=സൈമൺ_ഡ്യൂറിങ്&oldid=3218184" എന്ന താളിൽനിന്ന് ശേഖരിച്ചത്