"ബി.ബി.സി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 16: വരി 16:
}}
}}

ബ്രിട്ടീഷ് ദേശീയ പ്രക്ഷേപണ സ്ഥാപനമാണ് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ (ബിബിസി). ലണ്ടനിലെ വെസ്റ്റ്മിൻസ്റ്ററിലെ ബ്രോഡ്കാസ്റ്റിംഗ് ഹൗസിലാണ് ഇതിന്റെ ആസ്ഥാനം. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ദേശീയ പ്രക്ഷേപണ സ്ഥാപനമാണിത്. കൂടാതെ ജീവനക്കാരുടെ എണ്ണത്തിൽ ലോകത്തിലെ ഏറ്റവും വലിയ ബ്രോഡ്കാസ്റ്ററുമാണ് ഇത്. ഇതിൽ ആകെ 20,950 സ്റ്റാഫുകൾ ജോലി ചെയ്യുന്നു, അതിൽ 16,672 പേർ പൊതുമേഖലാ പ്രക്ഷേപണത്തിലാണ്. പാർട്ട് ടൈം, ഫ്ലെക്സിബിൾ, ഫിക്സഡ്-കോൺട്രാക്ട് സ്റ്റാഫ് എന്നിവരെ ഉൾപ്പെടുത്തുമ്പോൾ മൊത്തം സ്റ്റാഫുകളുടെ എണ്ണം 35,402 ആണ്.
[[ബ്രിട്ടൻ]] ആസ്ഥാനമായി പ്രവർത്തിക്കുന്ന വാർത്താപ്രക്ഷേപണസ്ഥാപനമാണ് '''ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ''' അഥവാ
'''ബി.ബി.സി'''.(BBC) എന്ന് അറിയപ്പെടുന്നത്. പ്രേക്ഷകരുടെയും ശ്രോതാക്കളുടെയും എണ്ണത്തിൽ ലോകത്തിൽതന്നെ ഏറ്റവും മുന്നിൽ നിൽക്കുന്ന ബി.ബി.സിക്ക് ബ്രിട്ടനിൽ മാത്രം 26,000 ജീവനക്കാരുണ്ട്.

ഒരു റോയൽ ചാർട്ടർ പ്രകാരമാണ് ബിബിസി സ്ഥാപിതമായത്. വീടുകൾ, കമ്പനികൾ, മറ്റു സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും പിരിക്കുന്ന വാർഷിക ടെലിവിഷൻ ലൈസൻസ് ഫീസ് ആണ് ബിബിസിയുടെ മുഖ്യവരുമാനം. ബ്രിട്ടീഷ് ഗവൺമെന്റാണ് ലൈസൻസ് ഫീസ് നിശ്ചയിക്കുന്നത്, ബിബിസിയുടെ റേഡിയോ, ടെലിവിഷൻ, ഓൺലൈൻ സേവനങ്ങൾ എന്നിവയ്ക്ക് പണം കണ്ടെത്തുന്നതിന് ഇത് ഉപയോഗിക്കുന്നു. 2014 ഏപ്രിൽ 1 മുതൽ, 28 ഭാഷകളിൽ പ്രക്ഷേപണം ചെയ്യുകയും അറബി, പേർഷ്യൻ ഭാഷകളിൽ സമഗ്രമായ ടിവി, റേഡിയോ, ഓൺലൈൻ സേവനങ്ങൾ നൽകുകയും ചെയ്യുന്ന ബിബിസി വേൾഡ് സർവീസിന് ധനസഹായം നൽകി വരുന്നു.
[[1922]]-ൽ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കമ്പനിഎന്ന പേരിലാണ് ബി.ബി.സി. പ്രവർത്തനമാരംഭിച്ചത്. 1927-ൽ സർക്കാർ നിയന്ത്രണത്തിലുള്ള സ്വതന്ത്രസ്ഥാപനമായി ഇത് മാറി. കോർപ്പറേഷന്റെ പരിപാടികളും വാർത്തകളും [[ടെലിവിഷൻ|ടെലിവിഷനിലൂടെയും]] [[റേഡിയോ|റേഡിയോയിലുടെയും]] [[ഇന്റർനെറ്റ്|ഇന്റർ‍നെറ്റിലൂടെയും]] ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളിൽ എത്തുന്നു. ''അറിയിക്കുക, പഠിപ്പിക്കുക, വിനോദിപ്പിക്കുക'' എന്നതാണ് ബി.ബി.സിയുടെ പ്രവർത്തന മുദ്രാവാക്യം{{തെളിവ്}}.

ബിബിസിയുടെ വരുമാനത്തിന്റെ നാലിലൊന്ന് വരുന്നത് അതിന്റെ വാണിജ്യ അനുബന്ധ സ്ഥാപനമായ ബിബിസി സ്റ്റുഡിയോ ലിമിറ്റഡിൽ നിന്നാണ്. ഇത് ബിബിസി പ്രോഗ്രാമുകളും സേവനങ്ങളും അന്തർദ്ദേശീയമായി വിൽക്കുകയും, ബിബിസി വേൾഡ് ന്യൂസ്, ബിബിസി ഡോട്ട് കോം എന്നിവയുടെ ആഗോളതലത്തിൽ വിതരണം ചെയ്യുന്നതുമാണ് ഇതിന്റെ പ്രവർത്തനമേഖല. 2009 ൽ, അതിന്റെ അന്താരാഷ്ട്ര നേട്ടങ്ങൾ പരിഗണിച്ചു ക്വീൻസ് അവാർഡ് ഫോർ എന്റർപ്രൈസ് എന്ന പുരസ്‌കാരം കമ്പനിക്ക് ലഭിച്ചു.

പ്രവർത്തനം ആരംഭിച്ച സമയം മുതൽ ഇന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ട് വരെ, ബ്രിട്ടീഷ് ജീവിതത്തിലും സംസ്കാരത്തിലും ബിബിസി ഒരു പ്രധാന പങ്ക് വഹിച്ചു. രണ്ടാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടീഷ് ജനതയെ ഒരുമിപ്പിക്കാൻ ബിബിസിക്ക് കഴിഞ്ഞു. ദി ബീബ്", "ആന്റി", അല്ലെങ്കിൽ ഇവ രണ്ടും കൂടിച്ചേർത്ത് ("ആന്റി ബീബ്" അല്ലെങ്കിൽ "ആന്റി ബി") എന്നും ബിബിസി പ്രാദേശികമായി അറിയപ്പെടാറുണ്ട്.

==ഭരണവും കോർപ്പറേറ്റ് ഘടനയും==
നേരിട്ടുള്ള സർക്കാർ ഇടപെടലിൽ നിന്ന് വിഭിന്നമായ ഒരു നിയമപരമായ കോർപ്പറേഷനാണ് ബിബിസി, അതിന്റെ പ്രവർത്തനങ്ങൾ 2017 ഏപ്രിൽ മുതൽ ബിബിസി ബോർഡ് മേൽനോട്ടം വഹിക്കുകയും ഓഫ്‌കോം നിയന്ത്രിക്കുകയും ചെയ്യുന്നു. സർ ഡേവിഡ് ക്ലെമന്റിയാണ് നിലവിലെ ചെയർമാൻ.

==ചാർട്ടർ==
ഒരു റോയൽ ചാർട്ടറിന് കീഴിലാണ് ബിബിസി പ്രവർത്തിക്കുന്നത്. നിലവിലെ ചാർട്ടർ 2017 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നു 2026 ഡിസംബർ 31 വരെ അതിന് കാലാവധിയുണ്ട്. 2017 ലെ ചാർ‌ട്ടർ‌ ബി‌ബി‌സി ട്രസ്റ്റിനെ നിർത്തലാക്കുകയും പകരം ഭരണം ബി‌ബി‌സി ബോർഡിനും, ബാഹ്യ നിയന്ത്രണം ഓഫ്‌കോമിനു നൽകുകയും ചെയ്തു. റോയൽ ചാർട്ടറിന് കീഴിൽ, ആഭ്യന്തര സെക്രട്ടറിയിൽ നിന്ന് ബിബിസി ഒരു ലൈസൻസ് നേടണം. ഈ ലൈസൻസിനൊപ്പം ബിബിസിയെ പ്രക്ഷേപണം ചെയ്യാൻ അനുവദിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും നിശ്ചയിക്കുന്ന ഒരു കരാറുമുണ്ട്.

==ബിബിസി ബോർഡ്==
ബി‌ബി‌സി ബോർഡ് രൂപീകരിച്ചത് 2017 ഏപ്രിലിലാണ്. മുൻ‌ ഭരണസമിതിയായ ബി‌ബി‌സി ട്രസ്റ്റിന് പകരമായാണ് ഇത് രൂപീകരിച്ചത്.

കോർപ്പറേഷന്റെ പ്രവർത്തനത്തിനായുള്ള മാർഗരേഖ രൂപീകരിക്കുക, ബിബിസി എക്സിക്യൂട്ടീവ് ബോർഡിന്റെ പ്രകടനം വിലയിരുത്തുക, ഡയറക്ടർ ജനറലിനെ നിയമിക്കുക എന്നിവ ബി‌ബി‌സി ബോർഡ് ആണ് നിർവഹിക്കുന്നത്. ബിബിസിയുടെ നിയന്ത്രണം ഇപ്പോൾ ഓഫ്‌കോമിന്റെ ഉത്തരവാദിത്തമാണ്. ബോർഡിൽ ഇനിപ്പറയുന്ന അംഗങ്ങൾ ഉൾപ്പെടുന്നു.

==എക്സിക്യൂട്ടീവ് കമ്മിറ്റി==
പ്രക്ഷേപണത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തം എക്സിക്യൂട്ടീവ് കമ്മിറ്റിക്കാണ്. ബി‌ബി‌സിയുടെ മുതിർന്ന മാനേജർ‌മാർ‌ ഉൾ‌പ്പെടുന്ന ഈ കമ്മിറ്റി മാസത്തിലൊരിക്കൽ‌ യോഗം ചേരുന്നു, കൂടാതെ ബോർഡ് നിശ്ചയിച്ച ഒരു ചട്ടക്കൂടിനുള്ളിൽ‌ പ്രവർ‌ത്തന മാനേജ്മെൻറിനും സേവനങ്ങൾ‌ വിതരണം ചെയ്യുന്നതിനും ഉത്തരവാദിത്തമുണ്ട്. ഡയറക്ടർ‌ ജനറൽ‌ ആണ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ചെയർമാൻ.

==പ്രവർത്തന ഡിവിഷനുകൾ==
കോർപ്പറേഷന് ഇനിപ്പറയുന്ന വിഭാഗങ്ങൾ ഉണ്ട്.

* ഉള്ളടക്കം - പ്രോഗ്രാമിംഗ് കമ്മീഷൻ ചെയ്യുന്നതുൾപ്പെടെ കോർപ്പറേഷന്റെ ടെലിവിഷൻ ചാനലുകളുടെ ചുമതല. ബിബിസി മ്യൂസിക് ബ്രാൻഡ് ഉൾപ്പടെ ബിബിസിയിലുടനീളമുള്ള സംഗീത ഉള്ളടക്കം,
* റേഡിയോ ആൻഡ് എഡ്യൂക്കേഷൻ - ബിബിസി റേഡിയോ, കുട്ടികളുടെ ചാനൽ ആയ സിബിബിസി. ബിബിസി മ്യൂസിക് ബ്രാൻഡ് ഉൾപ്പടെ ബിബിസിയിലുടനീളമുള്ള സംഗീത ഉള്ളടക്കം
* ന്യൂസും കറന്റ് അഫയേഴ്സും - ബിബിസി ന്യൂസിന്റെ ചുമതല. ദേശീയ, പ്രാദേശിക, അന്തർ‌ദ്ദേശീയ ടെലിവിഷൻ, റേഡിയോ, ഓൺ‌ലൈൻ എന്നിവ ഉൾപ്പടെ, കോർപ്പറേഷന്റെ കറന്റ് അഫയേഴ്സ് പ്രോഗ്രാമിംഗിന്റെ ചുമതലയും സ്പോർട്സ് പരിപാടികളുടെ ചില ഉത്തരവാദിത്തവുമുണ്ട്.
* ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഗ്രൂപ്പ് - ബിബിസി ഓൺ‌ലൈൻ, ബി‌ബി‌സി ഐ‌പ്ലേയർ, ബി‌ബി‌സി റെഡ് ബട്ടൺ സേവനം തുടങ്ങി എല്ലാ ഡിജിറ്റൽ സേവനങ്ങളുടെയും ചുമതല. ബി‌ബി‌സി റിസർച്ച് & ഡെവലപ്മെൻറ് വഴി പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുക.
* നേഷൻസ് ആൻഡ് റീജിയൻസ് - സ്കോട്ട്ലൻഡ്, വടക്കൻ അയർലൻഡ്, വെയിൽസ്, ഇംഗ്ലീഷ് മേഖലകളിലെ കോർപ്പറേഷൻ ഡിവിഷനുകളുടെ ഉത്തരവാദിത്തം.

ബി.ബി.സിയുടെ നടത്തിപ്പിന്റെ ചുമതല [[ബി.ബി.സി. ട്രസ്റ്റ്|ബി.ബി.സി. ട്രസ്റ്റിനാണ്]]. രാഷ്ട്രീയ, വാണിജ്യ താൽപര്യങ്ങളിൽ നിന്ന് സ്വതന്ത്രമായി പ്രവർത്തിക്കുന്ന കോർപ്പറേഷന് പ്രേക്ഷകരോടും ശ്രോതാക്കളോടും മാത്രമാണ് മറുപടി പറയാൻ ബാദ്ധ്യതയുള്ളതെന്ന് നയരേഖയിൽ വ്യക്തമാക്കുന്നു.
{{bcast-stub}}
{{bcast-stub}}

16:48, 21 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

ദ് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ (ബി.ബി.സി.)
BBC logo
തരംറേഡിയോ, ടെലിവിഷൻ പ്രക്ഷേപണം.
രാജ്യം യുണൈറ്റഡ് കിങ്ഡം
ലഭ്യത   ദേശീയം
അന്താരാഷ്ട്രീയം 
സ്ഥാപകൻജോൺ റെയ്ത്ത്
ആപ്തവാക്യം"This is what we do"
(used in various promotional idents)
പ്രഖ്യാപിത
ലക്ഷ്യം
"Nation Shall Speak Peace Unto Nation"
പ്രമുഖ
വ്യക്തികൾ
മൈക്കെൽ ലയോൺസ്,
(ബി.ബി.സി. ട്രസ്റ്റിന്റെ ചെയർമാൻ)
മാർക്ക് തോമ്പ്സൺ,
ഡയറക്റ്റർ ജനറൽ (എക്സിക്യൂട്ടീവ് ബോർഡിന്റെ ചെയർമാൻ).
ആരംഭം1922 (റേഡിയോ)
1927 (incorporation)
1932 (ടെലിവിഷൻ)
ആദ്യ നാമങ്ങൾബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കമ്പനി (1922-1927)
വെബ് വിലാസംwww.bbc.co.uk

ബ്രിട്ടീഷ് ദേശീയ പ്രക്ഷേപണ സ്ഥാപനമാണ് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ (ബിബിസി). ലണ്ടനിലെ വെസ്റ്റ്മിൻസ്റ്ററിലെ ബ്രോഡ്കാസ്റ്റിംഗ് ഹൗസിലാണ് ഇതിന്റെ ആസ്ഥാനം. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ദേശീയ പ്രക്ഷേപണ സ്ഥാപനമാണിത്. കൂടാതെ ജീവനക്കാരുടെ എണ്ണത്തിൽ ലോകത്തിലെ ഏറ്റവും വലിയ ബ്രോഡ്കാസ്റ്ററുമാണ് ഇത്. ഇതിൽ ആകെ 20,950 സ്റ്റാഫുകൾ ജോലി ചെയ്യുന്നു, അതിൽ 16,672 പേർ പൊതുമേഖലാ പ്രക്ഷേപണത്തിലാണ്. പാർട്ട് ടൈം, ഫ്ലെക്സിബിൾ, ഫിക്സഡ്-കോൺട്രാക്ട് സ്റ്റാഫ് എന്നിവരെ ഉൾപ്പെടുത്തുമ്പോൾ മൊത്തം സ്റ്റാഫുകളുടെ എണ്ണം 35,402 ആണ്.

ഒരു റോയൽ ചാർട്ടർ പ്രകാരമാണ് ബിബിസി സ്ഥാപിതമായത്. വീടുകൾ, കമ്പനികൾ, മറ്റു സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും പിരിക്കുന്ന വാർഷിക ടെലിവിഷൻ ലൈസൻസ് ഫീസ് ആണ് ബിബിസിയുടെ മുഖ്യവരുമാനം. ബ്രിട്ടീഷ് ഗവൺമെന്റാണ് ലൈസൻസ് ഫീസ് നിശ്ചയിക്കുന്നത്, ബിബിസിയുടെ റേഡിയോ, ടെലിവിഷൻ, ഓൺലൈൻ സേവനങ്ങൾ എന്നിവയ്ക്ക് പണം കണ്ടെത്തുന്നതിന് ഇത് ഉപയോഗിക്കുന്നു. 2014 ഏപ്രിൽ 1 മുതൽ, 28 ഭാഷകളിൽ പ്രക്ഷേപണം ചെയ്യുകയും അറബി, പേർഷ്യൻ ഭാഷകളിൽ സമഗ്രമായ ടിവി, റേഡിയോ, ഓൺലൈൻ സേവനങ്ങൾ നൽകുകയും ചെയ്യുന്ന ബിബിസി വേൾഡ് സർവീസിന് ധനസഹായം നൽകി വരുന്നു.

ബിബിസിയുടെ വരുമാനത്തിന്റെ നാലിലൊന്ന് വരുന്നത് അതിന്റെ വാണിജ്യ അനുബന്ധ സ്ഥാപനമായ ബിബിസി സ്റ്റുഡിയോ ലിമിറ്റഡിൽ നിന്നാണ്. ഇത് ബിബിസി പ്രോഗ്രാമുകളും സേവനങ്ങളും അന്തർദ്ദേശീയമായി വിൽക്കുകയും, ബിബിസി വേൾഡ് ന്യൂസ്, ബിബിസി ഡോട്ട് കോം എന്നിവയുടെ ആഗോളതലത്തിൽ വിതരണം ചെയ്യുന്നതുമാണ് ഇതിന്റെ പ്രവർത്തനമേഖല. 2009 ൽ, അതിന്റെ അന്താരാഷ്ട്ര നേട്ടങ്ങൾ പരിഗണിച്ചു ക്വീൻസ് അവാർഡ് ഫോർ എന്റർപ്രൈസ് എന്ന പുരസ്‌കാരം കമ്പനിക്ക് ലഭിച്ചു.

പ്രവർത്തനം ആരംഭിച്ച സമയം മുതൽ ഇന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ട് വരെ, ബ്രിട്ടീഷ് ജീവിതത്തിലും സംസ്കാരത്തിലും ബിബിസി ഒരു പ്രധാന പങ്ക് വഹിച്ചു. രണ്ടാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടീഷ് ജനതയെ ഒരുമിപ്പിക്കാൻ ബിബിസിക്ക് കഴിഞ്ഞു. ദി ബീബ്", "ആന്റി", അല്ലെങ്കിൽ ഇവ രണ്ടും കൂടിച്ചേർത്ത് ("ആന്റി ബീബ്" അല്ലെങ്കിൽ "ആന്റി ബി") എന്നും ബിബിസി പ്രാദേശികമായി അറിയപ്പെടാറുണ്ട്.

ഭരണവും കോർപ്പറേറ്റ് ഘടനയും

നേരിട്ടുള്ള സർക്കാർ ഇടപെടലിൽ നിന്ന് വിഭിന്നമായ ഒരു നിയമപരമായ കോർപ്പറേഷനാണ് ബിബിസി, അതിന്റെ പ്രവർത്തനങ്ങൾ 2017 ഏപ്രിൽ മുതൽ ബിബിസി ബോർഡ് മേൽനോട്ടം വഹിക്കുകയും ഓഫ്‌കോം നിയന്ത്രിക്കുകയും ചെയ്യുന്നു. സർ ഡേവിഡ് ക്ലെമന്റിയാണ് നിലവിലെ ചെയർമാൻ.

ചാർട്ടർ

ഒരു റോയൽ ചാർട്ടറിന് കീഴിലാണ് ബിബിസി പ്രവർത്തിക്കുന്നത്. നിലവിലെ ചാർട്ടർ 2017 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നു 2026 ഡിസംബർ 31 വരെ അതിന് കാലാവധിയുണ്ട്. 2017 ലെ ചാർ‌ട്ടർ‌ ബി‌ബി‌സി ട്രസ്റ്റിനെ നിർത്തലാക്കുകയും പകരം ഭരണം ബി‌ബി‌സി ബോർഡിനും, ബാഹ്യ നിയന്ത്രണം ഓഫ്‌കോമിനു നൽകുകയും ചെയ്തു. റോയൽ ചാർട്ടറിന് കീഴിൽ, ആഭ്യന്തര സെക്രട്ടറിയിൽ നിന്ന് ബിബിസി ഒരു ലൈസൻസ് നേടണം. ഈ ലൈസൻസിനൊപ്പം ബിബിസിയെ പ്രക്ഷേപണം ചെയ്യാൻ അനുവദിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും നിശ്ചയിക്കുന്ന ഒരു കരാറുമുണ്ട്.

ബിബിസി ബോർഡ്

ബി‌ബി‌സി ബോർഡ് രൂപീകരിച്ചത് 2017 ഏപ്രിലിലാണ്. മുൻ‌ ഭരണസമിതിയായ ബി‌ബി‌സി ട്രസ്റ്റിന് പകരമായാണ് ഇത് രൂപീകരിച്ചത്.

കോർപ്പറേഷന്റെ പ്രവർത്തനത്തിനായുള്ള മാർഗരേഖ രൂപീകരിക്കുക, ബിബിസി എക്സിക്യൂട്ടീവ് ബോർഡിന്റെ പ്രകടനം വിലയിരുത്തുക, ഡയറക്ടർ ജനറലിനെ നിയമിക്കുക എന്നിവ ബി‌ബി‌സി ബോർഡ് ആണ് നിർവഹിക്കുന്നത്. ബിബിസിയുടെ നിയന്ത്രണം ഇപ്പോൾ ഓഫ്‌കോമിന്റെ ഉത്തരവാദിത്തമാണ്. ബോർഡിൽ ഇനിപ്പറയുന്ന അംഗങ്ങൾ ഉൾപ്പെടുന്നു.

എക്സിക്യൂട്ടീവ് കമ്മിറ്റി

പ്രക്ഷേപണത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തം എക്സിക്യൂട്ടീവ് കമ്മിറ്റിക്കാണ്. ബി‌ബി‌സിയുടെ മുതിർന്ന മാനേജർ‌മാർ‌ ഉൾ‌പ്പെടുന്ന ഈ കമ്മിറ്റി മാസത്തിലൊരിക്കൽ‌ യോഗം ചേരുന്നു, കൂടാതെ ബോർഡ് നിശ്ചയിച്ച ഒരു ചട്ടക്കൂടിനുള്ളിൽ‌ പ്രവർ‌ത്തന മാനേജ്മെൻറിനും സേവനങ്ങൾ‌ വിതരണം ചെയ്യുന്നതിനും ഉത്തരവാദിത്തമുണ്ട്. ഡയറക്ടർ‌ ജനറൽ‌ ആണ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ചെയർമാൻ.

പ്രവർത്തന ഡിവിഷനുകൾ

കോർപ്പറേഷന് ഇനിപ്പറയുന്ന വിഭാഗങ്ങൾ ഉണ്ട്.

  • ഉള്ളടക്കം - പ്രോഗ്രാമിംഗ് കമ്മീഷൻ ചെയ്യുന്നതുൾപ്പെടെ കോർപ്പറേഷന്റെ ടെലിവിഷൻ ചാനലുകളുടെ ചുമതല. ബിബിസി മ്യൂസിക് ബ്രാൻഡ് ഉൾപ്പടെ ബിബിസിയിലുടനീളമുള്ള സംഗീത ഉള്ളടക്കം,
  • റേഡിയോ ആൻഡ് എഡ്യൂക്കേഷൻ - ബിബിസി റേഡിയോ, കുട്ടികളുടെ ചാനൽ ആയ സിബിബിസി. ബിബിസി മ്യൂസിക് ബ്രാൻഡ് ഉൾപ്പടെ ബിബിസിയിലുടനീളമുള്ള സംഗീത ഉള്ളടക്കം
  • ന്യൂസും കറന്റ് അഫയേഴ്സും - ബിബിസി ന്യൂസിന്റെ ചുമതല. ദേശീയ, പ്രാദേശിക, അന്തർ‌ദ്ദേശീയ ടെലിവിഷൻ, റേഡിയോ, ഓൺ‌ലൈൻ എന്നിവ ഉൾപ്പടെ, കോർപ്പറേഷന്റെ കറന്റ് അഫയേഴ്സ് പ്രോഗ്രാമിംഗിന്റെ ചുമതലയും സ്പോർട്സ് പരിപാടികളുടെ ചില ഉത്തരവാദിത്തവുമുണ്ട്.
  • ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഗ്രൂപ്പ് - ബിബിസി ഓൺ‌ലൈൻ, ബി‌ബി‌സി ഐ‌പ്ലേയർ, ബി‌ബി‌സി റെഡ് ബട്ടൺ സേവനം തുടങ്ങി എല്ലാ ഡിജിറ്റൽ സേവനങ്ങളുടെയും ചുമതല. ബി‌ബി‌സി റിസർച്ച് & ഡെവലപ്മെൻറ് വഴി പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുക.
  • നേഷൻസ് ആൻഡ് റീജിയൻസ് - സ്കോട്ട്ലൻഡ്, വടക്കൻ അയർലൻഡ്, വെയിൽസ്, ഇംഗ്ലീഷ് മേഖലകളിലെ കോർപ്പറേഷൻ ഡിവിഷനുകളുടെ ഉത്തരവാദിത്തം.

പുറമെ നിന്നുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ബി.ബി.സി.&oldid=3199447" എന്ന താളിൽനിന്ന് ശേഖരിച്ചത്