"ഉപയോക്താവ്:Babuappat" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
space
hi
 
വരി 21: വരി 21:
ഇത് ഒരു നൈസർഗ്ഗീക പ്രവണതയാണ്. മിനക്കേടൊന്നും അധികം വേണ്ടാത്തതാണ്. എപ്പോഴൊക്കെ ഈ തരം മേഘം വന്നു മനം കറുക്കുന്നുവോ അപ്പോഴൊക്കെ ഇത് തുടരാം. അങ്ങനെ ഒരു സന്ദർഭത്തിൽ ഈ കാർമേഘത്തിന്റെ ഉരുണ്ടു കൂടൽ മുഴുവനായും നിന്ന് കിട്ടുന്നു. പിന്നെ അത് ഉണ്ടാവുകയേയില്ല.  രസകരമായ ഒരനുഭൂതി മനസ്സിൽ തളം കെട്ടി നിൽക്കുന്നതായി അനുഭവപ്പെടും. ഇത് സ്ഥായിയായി നിൽക്കുമ്പോൾ അതിനെ ആനന്ദം എന്ന് പറയുന്നു. ഒരു തരം നിശബ്ദ രസം വന്നു മനസ്സ് നിറഞ്ഞു കവിയുന്ന അനുഭവം.

എല്ലവർക്കും ഇതുണ്ടാവട്ടെ, സകല ലോകത്തിലുള്ള സകലർക്കും. ഇത് സത്യവും സ്ഥിരമായതും ആണ്.  ഓം ശാന്തി, ശാന്തി, ശാന്തിഹി:
എല്ലവർക്കും ഇതുണ്ടാവട്ടെ, സകല ലോകത്തിലുള്ള സകലർക്കും. ഇത് സത്യവും സ്ഥിരമായതും ആണ്.  ഓം ശാന്തി, ശാന്തി, ശാന്തി:

[[:en:User:Babuappat|ഇത് ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ തൊടുക.]]
[[:en:User:Babuappat|ഇത് ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ തൊടുക.]]

06:37, 15 ഓഗസ്റ്റ് 2019-നു നിലവിലുള്ള രൂപം

എന്റെ പേര് ബാബു അപ്പാട്ട്. എന്റേത് വളരെ ലളിതമായ ഒരു ജീവിതമാണ്. എനിക്കീ ജീവിതം ഇഷ്ടമാണ്; എല്ലാ ജീവിതങ്ങളും.

ഞാൻ പ്രണയത്തിലാണ്, ഈ ജീവിതവുമായി, ഈ ലോകവുമായി, ഇതിലെ എല്ലാ സംഭവവികാസങ്ങളുമായി; എല്ലാ ലോകങ്ങളുമായി ഞാൻ നിതാന്ത പ്രണയത്തിലാണ്. എല്ലാ ജീവജാലങ്ങളെയും എനിക്കിഷ്ടമാണ്.

എനിക്ക് മഴയെ ഇഷ്ടമാണ്. എനിക്കു സൂര്യനെയും ഇഷ്ടമാണ്. ഞങ്ങളുടെ തൊടിയിലെ കുളത്തെ എനിക്കതീവ ഇഷ്ടമാണ്. ഇതിൽ സസന്തോഷം കുടിപാർക്കുന്ന എല്ലാ ജീവികളെയും എനിക്കതിലേറെ ഇഷ്ടമാണ്. എന്റെ കുളത്തിൽ പതിവായി വരാറുള്ള കുളക്കോഴികളെ നോക്കിയങ്ങനെ ഇരിക്കാൻ എനിക്കിഷ്ടമാണ്. ആ കുളത്തിൽ വന്നിറങ്ങുന്ന ദേശാടനപ്പക്ഷികളെയും എനിക്കങ്ങേയറ്റം ഇഷ്ടമാണ്. അവ എന്റെ മീനുകളെ പിടിച്ചു തിന്നപ്പോൾ എനിക്ക് വല്ലാത്ത വേദന തോന്നി. പക്ഷെ ഞാൻ ഒന്നും പറഞ്ഞില്ല; കാരണം പകരം അവയ്ക്കു നല്കാൻ എന്റെ കയ്യിൽ ഒന്നും ഇല്ലായിരുന്നു.

എന്റെ കുറച്ചു മനുഷ്യ സുഹൃത്തുക്കൾ രാത്രിയുടെ മറവിൽ കുളത്തിൽ ഒളിച്ചു കടന്നു വല ഇട്ടു എല്ലാ മീനുകളെയും കുടുക്കിയെടുത്തു കൊണ്ട് പോവാനൊരുങ്ങി. ഞാനവരോട് ചോദിച്ചു, അവയെ വിട്ടുകൂടെ, നിങ്ങൾക്ക് വേണ്ടത്ര ഭക്ഷണം കിട്ടുന്നുണ്ടല്ലോ, അതിന്റെ കൂടെ ഒരു രസത്തിനോ, ആഡംബരത്തിനോ വേണ്ടിയല്ലേ ഇവയെ പിടിക്കുന്നത് ? ഈ ആഡംബരം അല്ലെങ്കിൽ രസം വേണ്ട എന്ന് നിങ്ങൾ തീരുമാനിച്ചാൽ ഈ ജീവൻ നഷ്ടമാകില്ല. പലരും അവർ പിടിച്ച മീനിനെയും ആമകളെയും അതിൽ തന്നെ ഇട്ടു പോയി.

ഇവയെല്ലാം എന്റെ സുഹൃത്തുക്കളാണ്, ഓ അല്ല, എന്റെ സഹോദരങ്ങളാണ്; ഓ അല്ലേയല്ല, ഞാൻ  തന്നെയാണ്.  എന്നാൽ കുറച്ചാളുകൾ അങ്ങനെ ചെയ്തില്ല. ഞാൻ കരഞ്ഞൊന്നുമില്ല. അങ്ങനെ കരയുന്നതു ആരോഗ്യമുള്ള മനസ്സുള്ളവർക്കുള്ളതല്ലല്ലോ.

ഒരാരോഗ്യമുള്ള മനസ്സുള്ള ഒരാളാവണം എന്നത് എന്റെ ഒരാഗ്രഹമോ നിർബന്ധമോ ആണ്; എല്ലായ്പ്പോഴും. എനിക്കറിയില്ല ഞാൻ ആരോഗ്യമുള്ള മനസ്സിനുടമയാണോ എന്ന്.

എനിക്ക് മീൻ ഇഷ്ടമാണ്. എനിക്ക് കോഴികളെ, പൂവനെയും, പിടയെയും ഇഷ്ടമാണ്. ആടിനെയും എനിക്കിഷ്ടമാണ്. പോത്ത്, പൂച്ച, നായ, അരയന്നത്തെ (ഞാനിതുവരെ ഒന്നിനെ ശരിക്കു നേരിൽ കണ്ടിട്ടില്ല),  സിംഹത്തെ, നരിയെ, പുള്ളിപ്പുലിയെ, കടുവയെ, കരടിയെ, മുയലിനെ, എലിയെ, വവ്വാലിനെ, പല്ലിയെ, പഴുതാരയെ, പാമ്പിനെ, കൂറയെ, കുരുടിയെ, കുതിരയെ, അണ്ണാറക്കണ്ണനെ, ചിതലിനെ, ചിലന്തിയെ, തേനീച്ചയെ...ഹാഹഹ എല്ലാത്തിനെയും എനിക്ക്  എന്തൊരിഷ്ടമാണെന്നോ?  എനിക്ക് നിങ്ങളെയും ഇഷ്ടമാണ്. ഇവയോടൊപ്പമുള്ള ഒരു ജീവിതം എനിക്കിഷ്ടമാണ്. രസമല്ലേ, അത് ശരിക്കും?

ഞാൻ സന്തോഷവാനാണ്. എന്റെ മനസ്സിൽ സദാ സ്ഫുരിച്ചന്തർഗാമിയായി വർത്തിക്കുന്ന ഒരു തരം സന്തോഷം ഉണ്ട്. എനിക്കതിനെ ആനന്ദം എന്ന് വിളിക്കാനാണിഷ്ടം. തളം കെട്ടിക്കിടക്കുന്ന, അലകൾ ഒട്ടും ഇല്ലാത്ത ആഴി പോലെയാണ് ആ ആനന്ദം. എല്ലാ മനുഷ്യർക്കും നമ്മുടെ എല്ലാ മറ്റു സഹോദരർക്കും, സന്തോഷമുണ്ടാവട്ടെ, ആനന്ദം ലഭിക്കട്ടെ. വേറെയെന്താണ് ഈ ജീവിതത്തിൽ അല്ലെങ്കിൽ മറ്റു ജീവിതങ്ങളിൽ നേടാനായിട്ടുള്ളത്? നേടേണ്ടതായിട്ടുള്ളത്?  അപ്പോഴാണ് ആരോ എറിഞ്ഞിട്ട ഒരു ചോദ്യത്തിൽ എന്റെ മനസ്സ് തങ്ങി നിന്നത്. "എന്താണ് ഈ ആനന്ദം?"

നിങ്ങൾക്കും അനുഭവപ്പെട്ടിട്ടുണ്ടാവും, എപ്പോഴൊക്കെയോ, ഒരു തരം ഇരുൾമേഘങ്ങൾ തങ്ങി കൂടി കിടക്കുന്ന ഒരവസ്ഥ, മനസ്സിന്റ അടിത്തട്ടിൽ എവിടെയോ, അല്ലെങ്കിൽ എല്ലായിടത്തായിട്ടുമോ, ഒരു കനം തൂങ്ങൽ. കൃത്യമായ കാരണങ്ങളെ ഒന്നും കാണാൻ കഴിഞ്ഞെന്നു വരില്ല; എങ്കിലും കാണാം ഈ ഇരുൾ ഘനം തൂങ്ങി അങ്ങനെ നിൽക്കുന്നത്‌.

രാത്രിയിലും, പകലുകളിലൂടെയും ഇത് തുടർന്ന് കൊണ്ടേയിരിക്കും.  കൃത്യമായ ഒരു കാരണവും ഉള്ളതായി മനസ്സിലാവുകയുമില്ല. ഇങ്ങനെ ഒരു ഭാവം സ്ഥായിയായി വരുമ്പോൾ നമ്മൾ ഒരു തിരിച്ചു പോക്കിൻ തീർത്ഥാടനം തുടങ്ങണം; ഒരു തിരഞ്ഞു നോക്കൽ, തിരിഞ്ഞു നോക്കൽ തീർത്ഥാടനം. തീർത്തും അന്തർമുഖനായിട്ടു വേണം ഈ തീർത്ഥാടനത്തിൽ ഏർപ്പെടാൻ. ഈ കനം തൂങ്ങലിന്റെ ഹേതുവെന്തെന്നു തിരഞ്ഞൊരു തിരിക്കൽ. കണ്ടെത്തിയെന്നോ, ഇല്ലെന്നോ അല്ല കാര്യം. മനസ്സൊന്നു, ശക്തമാവാൻ ഇത് മതി. ഇതിൽ നിന്ന് പുറത്തേക്കൊരു വഴിയെങ്ങനെ എന്നുള്ളതിലേക്കത്  താനെ തിരിയും. ഇതിനെയാണ് സർഗാത്മക നിസ്സംഗത എന്ന് പറയുന്നത്, അല്ലെങ്കിൽ പറയാവുന്നത്. ഇതിങ്ങനെ എല്ലയ്പോഴും ഏതിനും തുടരാവുന്നതാണ്, അങ്ങിനെ നിങ്ങൾ ഒരു കച്ചിതുരുമ്പ് കണ്ടെത്തിപ്പിടിച്ച് ഇതിൽ നിന്ന് പുറത്തു കടക്കും.

ഇത് ഒരു നൈസർഗ്ഗീക പ്രവണതയാണ്. മിനക്കേടൊന്നും അധികം വേണ്ടാത്തതാണ്. എപ്പോഴൊക്കെ ഈ തരം മേഘം വന്നു മനം കറുക്കുന്നുവോ അപ്പോഴൊക്കെ ഇത് തുടരാം. അങ്ങനെ ഒരു സന്ദർഭത്തിൽ ഈ കാർമേഘത്തിന്റെ ഉരുണ്ടു കൂടൽ മുഴുവനായും നിന്ന് കിട്ടുന്നു. പിന്നെ അത് ഉണ്ടാവുകയേയില്ല.  രസകരമായ ഒരനുഭൂതി മനസ്സിൽ തളം കെട്ടി നിൽക്കുന്നതായി അനുഭവപ്പെടും. ഇത് സ്ഥായിയായി നിൽക്കുമ്പോൾ അതിനെ ആനന്ദം എന്ന് പറയുന്നു. ഒരു തരം നിശബ്ദ രസം വന്നു മനസ്സ് നിറഞ്ഞു കവിയുന്ന അനുഭവം.

എല്ലവർക്കും ഇതുണ്ടാവട്ടെ, സകല ലോകത്തിലുള്ള സകലർക്കും. ഇത് സത്യവും സ്ഥിരമായതും ആണ്.  ഓം ശാന്തി, ശാന്തി, ശാന്തി:

ഇത് ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ തൊടുക.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Babuappat&oldid=3193166" എന്ന താളിൽനിന്ന് ശേഖരിച്ചത്