"ടൂമൻ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: bg, cs, de, es, fr, ja, ko, nds, nn, no, pl, ru, sv, vi, zh
(ചെ.) യന്ത്രം ചേര്‍ക്കുന്നു: pt:Rio Tumen
വരി 24: വരി 24:
[[no:Tumenelva]]
[[no:Tumenelva]]
[[pl:Tumen (rzeka)]]
[[pl:Tumen (rzeka)]]
[[pt:Rio Tumen]]
[[ru:Туманная (река)]]
[[ru:Туманная (река)]]
[[sv:Tumenfloden]]
[[sv:Tumenfloden]]

09:31, 8 ജനുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം

പൂര്‍വേഷ്യയിലെ ഒരു നദിയാണ് ടൂമന്‍ . ഉത്തര കൊറിയയ്ക്കും ചൈനയ്ക്കുമിടയ്ക്കുള്ള അതിര്‍ത്തിയായി ഈ നദി വര്‍ത്തിക്കുന്നു.

ചാങ്പായ് മലനിരകളുടെ കിഴക്കന്‍ ചരിവുകളില്‍ നിന്നാണ് ടൂമന്‍ നദി ഉത്ഭവിക്കുന്നുത്. തുടക്കത്തില്‍ ഏതാണ്ട് 521 കി.മീ. ദൂരം വ.കിഴക്കന്‍ ദിശയിലൊഴുകുന്ന നദി പിന്നീട് തെ.കിഴക്കോട്ടൊഴുകി ജപ്പാന്‍ കടലില്‍ പതിക്കുന്നു. പതനസ്ഥാനത്തിനു സമീപം ഉത്തരകൊറിയയുടെയും മുന്‍ സോവിയറ്റ് റിപ്പബ്ലിക്കിന്റെയും അതിര്‍ത്തിയിലൂടെയാണ് നദി ഒഴുകുന്നത്.

തടിയുത്പാദനവും കല്‍ക്കരിഖനനവും കേന്ദ്രീകരിച്ചിരിക്കുന്ന സമീപപ്രദേശങ്ങളെ ടൂമന്‍ നദി ജലസിക്തമാക്കുന്നു. നദിയുടെ അഴിമുഖത്തോടടുത്ത ഭാഗങ്ങള്‍ മാത്രമേ ഗതാഗതയോഗ്യമായിട്ടുള്ളു. വേനല്‍ക്കാലത്ത് തടികള്‍ ഒഴുക്കിക്കൊണ്ടു പോകുന്നതിന് ടൂമന്‍ നദി ഉപയോഗപ്പെടുന്നുണ്ട്. മഞ്ഞുമാസങ്ങളില്‍ നദീജലം ഉറഞ്ഞു കട്ടിയാവുക പതിവാണ്.

ഉത്തര കൊറിയയില്‍ ടൂമന്‍ നദീതീരത്ത് ഇരുമ്പയിരിന്റെയും ലിഗ്നൈറ്റിന്റെയും വന്‍നിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഉത്തര കൊറിയയില്‍ മൂസനുംഹോയര്‍യോങിനും മധ്യേ രൂപമെടുത്തിട്ടുള്ള ജലപാതം വന്‍തോതില്‍ ജലവൈദ്യുതോര്‍ജം ഉത്പാദിപ്പിക്കാന്‍ ഉപയുക്തമാവുന്നു.

ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=ടൂമൻ_നദി&oldid=318937" എന്ന താളിൽനിന്ന് ശേഖരിച്ചത്