"കേലിബ് ഡ്രെസൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
താൾ സൃഷ്ടിക്കുന്നു.
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(വ്യത്യാസം ഇല്ല)

12:43, 5 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

അമേരിക്കൻ ഫ്രീസ്റ്റൈൽ, ബ്രെസ്റ്റ് സ്ട്രോക്ക്, ബട്ടർഫ്ലൈ നീന്തൽതാരമാണ് കേലിബ് റെമെൽ ഡ്രെസൽ (Caeleb Remel Dressel) (ജനനം: ഓഗസ്റ്റ് 16, 1996). സ്പ്രിന്റ് ഇവന്റുകളിൽ വിദഗ്ധനാണ് അദ്ദേഹം. 2017 ലെ ബുഡാപെസ്റ്റിൽ നടന്ന ലോക അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പിൽ എട്ട് മെഡലുകൾ നേടി. 2019 ലെ ഗ്വാങ്‌ജുവിൽ നടന്ന ലോക അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പിൽ 100 ​​മീറ്റർ ബട്ടർഫ്ലൈയിൽ (ലോംഗ് കോഴ്‌സ്) ലോക റെക്കോർഡ് ഡ്രെസൽ സ്വന്തം പേരിലാക്കി.

ആദ്യകാല ജീവിതം

മൈക്കൽ ഡ്രെസലിന്റെയും ക്രിസ്റ്റീനയുടെയും മകനായി 1996 ഓഗസ്റ്റ് 16 ന് ഫ്ലോറിഡയിലെ ഗ്രീൻ കോവ് സ്പ്രിംഗ്സിലാണ് ഡ്രെസ്സൽ ജനിച്ചത്. നാല് മക്കളിൽ മൂന്നാമനാണ്; അദ്ദേഹത്തിന്റെ മൂന്ന് സഹോദരങ്ങൾ, ടൈലർ, കൈറ്റ്‌ലിൻ, ഷെറിഡൺ എന്നിവരെല്ലാം മത്സരാധിഷ്ഠിത നീന്തൽക്കാരാണ്. 2014 മുതൽ ഫ്ലോറിഡ സർവകലാശാലയിൽ ഒരു കൊളീജിയറ്റ് നീന്തൽ പരിശീലകനായിരുന്ന അദ്ദേഹം 2018 ൽ ബിരുദം നേടി.

നേട്ടങ്ങൾ

2019ൽ ഗ്വാങ്‌ജുവിൽ നടന്ന ലോക നീന്തൽ ചാമ്പ്യൻഷിപ്പിൽ എട്ട് മെഡലുകൾ നേടി, ഒരു മേളയിൽ കൂടുതൽ മോഡലുകളെന്ന മൈക്കൽ ഫെൽപ്സിന്റെ റെക്കോർഡ് മറികടന്നു.

അവലംബം

"https://ml.wikipedia.org/w/index.php?title=കേലിബ്_ഡ്രെസൽ&oldid=3179591" എന്ന താളിൽനിന്ന് ശേഖരിച്ചത്