"ഖലീഫ ഉമർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
56 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
 
== ഇസ്‌ലാം സ്വീകരണം ==
മക്കയിൽ ദൈവത്തിന്റെ പ്രവാചകനായി വന്നപ്രവാചകൻ [[മുഹമ്മദ്]] , തങ്ങൾ ഇതുവരെ ആരാധിച്ചു പോരുന്ന ദൈവങ്ങളെയും വിഗ്രഹങ്ങളെയും തള്ളിപ്പറയുന്നതിൽ അത്യധികം രോഷാകുലനായിരുന്നു ഉമർ. ഇസ്‌ലാമിന്റെ വളർച്ചക്കെതിരെ സാധ്യമായ എല്ലാ നടപടികളും മക്കക്കാർ സ്വീകരിച്ചിട്ടും അത് വളരുകയാണെന്നും ഇനി മുഹമ്മദിനെ കൊലപ്പെടുത്തുക മാത്രമാണ് പരിഹാരമെന്നും തീരുമാനിച്ച ഉമർ അതിനായി അദ്ദേഹത്തെത്തേടി ഊരിപ്പിടിച്ച വാളുമായി പോകുകയായിരുന്നു. ഇതു കണ്ട അബ്ദുല്ലയുടെ മകൻ നുഐം അദ്ദേഹത്തെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചു.<ref>http://historyofislam.com/contents/the-age-of-faith/omar-ibn-al-khattab-r/</ref>വഴങ്ങാതെ മുന്നോട്ട് നീങ്ങിയ ഉമറിനോട് എങ്കിൽ മുസ്‌ലിമായ സഹോദരിയെയും ഭർത്താവിനെയും ആദ്യം കൊല്ലാനും എന്നിട്ടാവാം മുഹമ്മദിന്റെ കാര്യമെന്നും പറഞ്ഞു. സഹോദരിയും ഭർത്താവും ഇസ്‌ലാം സ്വീകരിച്ചത് അതുവരെയും അറിയാതിരുന്ന ഉമർ ഉടനെ അവരുടെ വീട്ടിലേക്ക് തിരിച്ചു. അവിടെ ഉമർ എത്തുമ്പോൾ സഹോദരിയും ഭർത്താവും [[ഖുർആൻ]] പാരായണം ചെയ്യുകയായിരുന്നു. വീട്ടിൽ പ്രവേശിച്ച ഉമർ അവർ വായിച്ചു കൊണ്ടിരുന്ന ഖുർആൻ ഭാഗം വാങ്ങി വായിച്ചു. അതിൽ ആകൃഷ്ടനായ അദ്ദേഹം പിന്നീട് മുഹമ്മദ് നബിയെ സന്ദർശിച്ച് ഇസ്‌ലാം സ്വീകരിച്ചു.<ref>http://prophet-mohammed-pbuh.blogspot.com/2008/07/how-hamza-embraced-islam.html</ref><ref>http://www.jewishvirtuallibrary.org/jsource/biography/Khattab.html</ref>
 
== നബിയുമായുള്ള വ്യക്തിബന്ധം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3143484" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി