"അനുമോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 32: വരി 32:


== ഡ്രൈവിങ് പാഷൻ ==
== ഡ്രൈവിങ് പാഷൻ ==
മലയാളത്തിലെ നടീനടന്മാരിൽ വെച്ച് ഏറ്റവും എക്‌സ്‌പേർട്ട് ഡ്രൈവറാണ് അനുമോൾ. ബുള്ളറ്റും ജീപ്പും മുതൽ ബസ്സ് വരെ ഓടിച്ച് പരിചയമുള്ള അനുവിന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഹോബിയും ഡ്രൈവിങ് തന്നെ.
ബുള്ളറ്റും ജീപ്പും ബസ്സും ഓടിക്കുന്ന നല്ലൊരു ഡ്രൈവറായ അനുമോളുടെ ഇഷ്ടപ്പെട്ട ഹോബിയും ഡ്രൈവിങ് ആണ്.


==വ്യക്തി ജീവിതം==
==വ്യക്തി ജീവിതം==

01:50, 25 ഏപ്രിൽ 2019-നു നിലവിലുണ്ടായിരുന്ന രൂപം

അനുമോൾ
ജനനം24 ‍ഡിസംബർ
ദേശീയത ഇന്ത്യ
തൊഴിൽഅഭിനേത്രി
സജീവ കാലം2009-മുതൽ

മലയാള ചലച്ചിത്രവേദിയിലെ ഒരു അഭിനേത്രിയാണ് അനുമോൾ. ചായില്യം, ഇവൻ മേഘരൂപൻ, വെടിവഴിപാട്, അകം, റോക്‌സ്‌റ്റാർ, എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ചായില്യത്തിലെ ഗൗരി, റോക്ക്സ്റ്റാറിലെ സഞ്ജന കുര്യൻ എന്ന ബോൾഡ് കഥാപാത്രം വളരെയധികം നിരൂപക പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്.

ചായില്യത്തിലെ ഗൗരി എന്ന ഉജ്‌ജ്വലമായ കഥാപാത്രത്തിലൂടെ അനുമോൾ വിവിധ വേഷപ്പകർച്ചകൾ നടത്തിയത് ശ്രദ്ധേയമായിരുന്നു.

ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ച വെടിവഴിപാട് എന്ന ചിത്രത്തിലെ അഭിസാരികയുടെ വേഷം തെരഞ്ഞെടുത്തതിൽ അനുമോൾ കാട്ടിയ ധൈര്യം അഭിനയ ജീവിതത്തോട് അനുമോൾക്കുള്ള തികഞ്ഞ അർപ്പണബോധത്തെ വെളിവാക്കുന്നു. വ്യവസ്‌ഥാപിത നായികാ സങ്കൽപ്പങ്ങളെ മറികടന്ന ഈ കഥാപാത്രം ഉജ്‌ജ്വലമായി അനുമോൾ അവതരിപ്പിച്ചു. ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളിലെ അത്യുജ്ജ്വലമായ വ്യത്യസ്തത കാരണം "ആക്ടിങ് ജീനിയസ്" എന്നാണ് അനുമോൾ വിശേഷിപ്പിക്കപ്പെടുന്നത്.[1]

അമീബയിൽ വളരെ ശക്‌തമായ സ്ത്രീകഥാപാത്രത്തെയാണ് അനുമോൾ ചെയ്തത്.

കാസർഗോഡിനെ കീഴടക്കിയ എൻഡോസൾഫാൻ ദുരന്തത്തെ ആസ്പദമാക്കിയായിരുന്നു ചിത്രം. സമാനമായ കഥാപാത്രമായിരുന്നു വലിയ ചിറകുള്ള പക്ഷികളിലെയും.

ബുള്ളറ്റ് മോട്ടോർസൈക്കിൾ ഓടിക്കുന്നതിൽ അതിവിദഗ്ദ്ധയായ അനുമോൾ ഒരു മേക്കോവറിലൂടെ വി കെ പ്രകാശ് സംവിധാനം ചെയ്ത  "റോക്‌സ്‌റ്റാർ" [2]എന്ന ചിത്രത്തിൽ ഫാഷൻ ഫോട്ടോഗ്രാഫർ ആയ സഞ്ജന കുര്യൻ എന്ന ടോംബോയ് കഥാപാത്രത്തിനുവേണ്ടി 130 km/hr വേഗത്തിൽ 500 സി സി  ബുള്ളറ്റ് മോട്ടോർസൈക്കിൾ ഓടിച്ചു ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. [3] [4]

‘അനുയാത്ര’ യൂട്യൂബ് ചാനൽ

'അനുയാത്ര' എന്ന പേരിൽ ഒരു ട്രാവൽ വീഡിയോ യൂട്യൂബ് ചാനലും അനുമോൾ നടത്തുന്നുണ്ട്.[5] നടി അനുമോളുടെ ട്രാവൽ വീഡിയോ ചാനൽ പ്രേക്ഷകരുടെ ഇഷ്ടതാരം ദുൽഖർ സൽമാൻ ഉദ്ഘാടനം ചെയ്തു.അനുമോളുടെ യാത്രാ വീഡിയോകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഈ യൂട്യൂബ് ചാനലിന് ‘അനുയാത്ര’ എന്നാണ് പേര്. അനുമോളുടെ ഇഷ്ടങ്ങളെല്ലാം കോർത്തിണക്കിയാണ് ടൈറ്റിൽ രൂപവത്കരിച്ചിരിക്കുന്നത്. നൃത്തം മുതൽ റൈഡിങ്ങും ഡ്രൈവിങ്ങും വരെ ഇഷ്ടപ്പെടുന്ന എല്ലാ കാര്യങ്ങളും ടൈറ്റിലിലുണ്ട്.

അനുമോൾക്ക് എല്ലാവിധ ആശംസകളും നേർന്ന് ദുൽഖർ സൽമാൻ പറഞ്ഞു. "അനുമോളുടെ യൂട്യുബ് ചാനലായ അനുയാത്രയുടെ ടൈറ്റിൽ ലോഗോ ഇന്ന് ലോഗിൻ ചെയ്യുകയാണ്. എന്റെ വലിയൊരു ആഗ്രഹമാണ് അനുയാത്ര പോലൊരു ചാനൽ ചെയ്യാനൊക്കെ. അനുമോളെപ്പോലെ റൈഡിങ്ങും ഡ്രൈവിങ്ങും ചെയ്യാനും യാത്ര ചെയ്യാനും അതും ഒരു കാരണമാകുമല്ലോ. അനുവിന്റെ വീഡിയോകൾ കണ്ട് ഞാൻ വളരെ അസൂയപ്പെട്ടിരിക്കുകയാണ്. വളരെ നന്നായി ഡ്രൈവിങ് വീഡിയോസ് അവതരിപ്പിച്ചിരിക്കുന്നു."

ഡ്രൈവിങ് പാഷൻ

ബുള്ളറ്റും ജീപ്പും ബസ്സും ഓടിക്കുന്ന നല്ലൊരു ഡ്രൈവറായ അനുമോളുടെ ഇഷ്ടപ്പെട്ട ഹോബിയും ഡ്രൈവിങ് ആണ്.

വ്യക്തി ജീവിതം

പാലക്കാടു ജില്ലയിലെ, പട്ടാമ്പിയിലുള്ള നടുവട്ടം എന്ന സ്ഥലത്താണ് അനുമോൾ ജനിച്ചത്. പെരിന്തൽമണ്ണയിലുള്ള പ്രസന്റേഷൻ കോൺവെന്റ് സ്കൂളിൽ നിന്നായിരുന്നു A+ പ്രാഥമികവിദ്യാഭ്യാസം. കോയമ്പത്തൂരിലെ ഹിന്ദുസ്ഥാൻ കോളേജിൽ നിന്നും ഒന്നാം റാങ്കിൽ ഗോൾഡ് മെഡലോടെ കമ്പ്യൂട്ടർ സയൻസിൽ B.Tech എഞ്ചിനീയറിങ് ബിരുദം കരസ്ഥമാക്കി.

സിനിമാ ജീവിതം

യുവനടിമാരിൽ ഏറ്റവും ബോൾഡെന്ന് പ്രേക്ഷകർ നിസ്സംശയം അംഗീകരിച്ച താരമാണ് അനുമോൾ. തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിൽ പോലും ആ വ്യത്യസ്തത കൊണ്ടുവരാൻ അനുമോൾ ശ്രമിക്കാറുണ്ട്. ജീവിതത്തിലും വ്യത്യസ്തയായിരിക്കണമെന്നും സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിക്കണമെന്നും നിർബന്ധമുള്ളയാളാണ് താനെന്ന് അനുമോൾ പറയുന്നു. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അനുമോൾ ഇക്കാര്യങ്ങളെല്ലാം പറഞ്ഞത്. അതുകൊണ്ട് തന്നെ കലർപ്പില്ലാത്ത സിനിമകൾ, കലർപ്പില്ലാത്ത ആളുകൾ, പാഷണേറ്റായ ആളുകളുടെ കൂടെ നമുക്ക് പ്രസക്തിയുള്ള, എന്തെങ്കിലും ചെയ്യാനുള്ള, ചെയ്ത് കഴിഞ്ഞാലും പ്രേക്ഷകരുടെ മനസ്സിൽ നിൽക്കുന്ന സിനിമകൾ ചെയ്യണമെന്നും അനുമോൾ പറയുന്നു.

അനുമോൾ പറയുന്നു "തീർച്ചയായും. ഒരു താരമാകുകയല്ല എന്റെ ലക്ഷ്യം. നല്ല ചിത്രങ്ങളിൽ നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കുകയെന്നതാണ്. എനിക്ക് ഇണങ്ങുന്ന വേഷങ്ങളേ ഞാൻ സ്വീകരിക്കുകയുള്ളൂ. വെറുതെ ചുറ്റിക്കറങ്ങുന്ന നായികാവേഷത്തിൽ ഭ്രമമില്ല. മികച്ച ടെക്‌നീഷ്യന്മാരുടെ ചിത്രങ്ങളിൽ അഭിനയിക്കുകയെന്നതു തന്നെയാണ് ഞാൻ ലക്ഷ്യം വെക്കുന്നത്". [6]

അവലംബം

  1. "മനുഷ്യരോട് ബഹുമാനം തോന്നിച്ച സ്ഥലം". ManoramaOnline. Retrieved 2018-09-05.
  2. "Anumol's new makeover".
  3. "Anumol is a bullet rani".
  4. "അനുമോൾ ക്രൂയിസർ ബൈക്ക് ഓടിക്കുന്ന ദൃശ്യങ്ങൾ".
  5. ഏഷ്യാനെറ്റ് ന്യൂസ്, 6 ഡിസംബർ 2018
  6. "Anumol expresses her intent in film industry".

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=അനുമോൾ&oldid=3124004" എന്ന താളിൽനിന്ന് ശേഖരിച്ചത്