"കാൾ ബെൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
''''കാൾ ഫ്രീഡ്രിക്ക് ബെൻസ്''' ഒരു ജർമ്മൻ ഓട്ടോമൊബ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

10:57, 21 ഏപ്രിൽ 2019-നു നിലവിലുണ്ടായിരുന്ന രൂപം

കാൾ ഫ്രീഡ്രിക്ക് ബെൻസ് ഒരു ജർമ്മൻ ഓട്ടോമൊബൈൽ എഞ്ചിനിയർ ആയിരുന്നു. 1885-ൽ ഇദ്ദേഹം നിർമ്മിച്ച ബെൻസ് പേറ്റന്റ് മോട്ടോർവാഗൺ ആണ് ലോകത്തിലെ ആദ്യത്തെ മോട്ടോർ കാർ.

ജീവചരിത്രം

1844-ൽ ജർമ്മനിയിലെ കാൾസ്റൂഹെയ്ക്കടുത്തുള്ള മ്യൂൾബർഗിൽ ജനനം. കാൾസ്റുഹെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദം. 1883 ൽ മാഹൈമിൽ ഇന്റേർണൽ കമ്പഷൻ എഞ്ചിൻ നിർമ്മിക്കാൻ ബെൻസ് ആൻഡ് കമ്പനി സ്ഥാപിച്ചു. 1885 ൽ കമ്പനി ലോകത്തിലെ ആദ്യത്തെ മോട്ടോർ കാർ നിർമ്മിച്ചു. ബെൻസ് പേറ്റന്റ് മോട്ടോർവാഗൺ എന്നറിയപ്പെടുന്ന ഈ ത്രിചക്ര വാഹനം ഇപ്പോൾ ജർമ്മനിയിലെ മ്യൂണിക്കിൽ സൂക്ഷിച്ചിരിക്കുന്നു. 1886 ജനുവരി 29 നാണ് ബെൻസ് അതിന്റെ ഡിസൈൻ പേറ്റന്റ് സ്വന്തമാക്കുന്നത്. 1888ൽ കാൾ ബെൻസിന്റെ ഭാര്യയും വ്യവസായ പങ്കാളിയുമായ ബെർത്ത ബെൻസ് ഈ വാഹനത്തിൽ പര്യടനം നടത്തി ഒരു മോട്ടോർ വാഹനം നീണ്ടദൂരം ഓടിക്കുന്ന ആദ്യ വ്യക്തിയായി. ഈ ഉദ്യമം വഴി ബെൻസ് പേറ്റൻറ്-മോട്ടോർവാഗണിലേയ്ക്ക് ലോക ശ്രദ്ധ മുഴുവൻ ആകർഷിക്കുന്നതിനും കമ്പനിയുടെ ആദ്യവിൽപ്പന നടത്തുന്നതിനും സാധിച്ചിരുന്നു. 1899 ൽ കമ്പനി റേസിങ് കാറുകളുടെ ഒരു പരമ്പര നിർമ്മിച്ചു. 1926-ൽ ബെൻസ് കമ്പനി ഡൈംലറുമായി ലയിച്ച് മെഴ്‌സിഡസ് ബെൻസ് വാഹന നിർമ്മാതാക്കളായ ഡൈംലർ-ബെൻസ് രൂപീകരിച്ചു. 1929-ൽ 84 ആം വയസ്സിൽ ജർമ്മനിയിലെ ലാഡൻബുർഗിൽ വച്ച് മരണം.

അവലംബം

"https://ml.wikipedia.org/w/index.php?title=കാൾ_ബെൻസ്&oldid=3122931" എന്ന താളിൽനിന്ന് ശേഖരിച്ചത്