"ബാഡൻ-വ്യൂർട്ടംബർഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Jump to navigation
Jump to search
→ടൂറിസം
(→ടൂറിസം) |
|||
==ടൂറിസം==
ബാഡൻ-വ്യൂർട്ടംബർഗ് ഒരു ജനപ്രിയ അവധിക്കാല പ്രദേശമാണ്. നിരവധി ചരിത്ര സ്മാരകങ്ങൾ സ്ഥിതി ചെയ്യുന്ന തലസ്ഥാന
[[ആൽബർട്ട് ഐൻസ്റ്റൈൻ]]റ്റെ ജന്മസ്ഥലമായ ഉലമിലെ ചർച്ച് ടവർ ലോകത്തിലെ ഏട്ടവും ഉയരം കൂടിയതാണ്. സ്പാകളും കസിനോകളും ഉള്ള ബാഡൻ-ബാഡൻ; പ്രാചീന സർവ്വകലാശാലകളും [[നെക്കാർ]] തീരത്തെ കോട്ടകളും സ്ഥിതി ചെയ്യുന്ന ഹൈഡൽബർഗ്, ട്യൂബിൻഗൻ നഗരങ്ങൾ; ലൂഡ്വിഗ്സ്ബുർഗ്, കാൾസ്റൂഹെ നഗരങ്ങൾ എന്നിവയെല്ലാം ടൂറിസ്റ്റുകലുടെ ഇഷ്ട സ്ഥലങ്ങളാണ്. പ്രാചീന ആശ്രമങ്ങൾ സ്ഥിതി ചെയ്യുന്ന റൈഷെനാവ് ദ്വീപ്, മൗൾബ്രോൺ (രണ്ടിനും [[ലോകപൈതൃകസ്ഥാനം]]), ബേബെൻഹൗസൻ ആബെ എന്നിവ ബാഡൻ-വ്യൂർട്ടംബർഗിലാണ്. [[വിശുദ്ധ റോമാസാമ്രാജ്യം|വിശുദ്ധ റോമാസാമ്രാജ്യത്തിലെ]] സ്വതന്ത്ര നഗരങ്ങളായ (ജർമ്മൻ: Freie und Reichsstädte) ബീബെറാഖ്, എസ്സ്ലിൻഗൻ, ഹൈൽബ്രോൺ, റാവൻസ്ബുർഗ്, റോയ്ട്ട്ലിൻഗൻ, ഷ്വേബിഷ് ഹാൾ എന്നിവയും ജർമ്മനിയിലെ തെക്കേയറ്റത്തെയും ഏറ്റവും തെളിഞ്ഞതുമായ ഫ്രൈബുർഗ് നഗരവും ബാഡൻ-വ്യൂർട്ടംബർഗിൽ സ്ഥിതി ചെയ്യുന്നു.
ബാഡൻ-വ്യൂർട്ടംബർഗിലെ പ്രധാന ടൂറിസ്റ്റ് ആകർഷണം ബ്ലാക്ക് ഫോറസ്റ്റ് ആണ്. ശൈത്യ കാലത്ത് സ്കീയിങിനായും വേനൽ കാലത്ത് ഹൈകിങിനായും അനവധി പേർ ബ്ലാക്ക് ഫോറസ്റ്റ് പ്രദേശത്തേക്കെത്തുന്നു. അപ്പർ നെക്കാർ താഴ്വരയുടെ ഗ്രാമപ്രദേശങ്ങളും (റോട്ട്വൈലിലെ കാർണിവൽ പ്രസിദ്ധം); ഡാന്യൂബ് താഴ്വരയിലെ ഷ്വാബിയൻ ആൽബും (ഹോഹൻസോള്ളേൺ കോട്ട, സിഗ്മറിംഗൻ കോട്ട എന്നിവ); അപ്പർ റൈൻ താഴ്വര; കോൺസ്റ്റൻസ് തടാകം (ജർമ്മൻ: Bodensee; യൂറോപ്പിലെ രണ്ടാമത്തെ വലിയ തടാകം; ഇതിനടുത്ത കോൺസ്റ്റൻസ്, മീർസ്ബർഗ് പട്ടണങ്ങൾ പുരാതനകാലത്ത് ബിഷപ് കൗൺസിൽ യോഗങ്ങൾ നടന്നിരുന്ന നഗരങ്ങളാണ്); നവീനശിലായുഗകാല ഗ്രാമമായ ഉൺടറൂൾഡിൻഗൻ; മൈനാവിലെ ഫ്ലവർ ദ്വീപ്, സെപ്പലിൻ [[ആകാശക്കപ്പൽ|ആകാശക്കപ്പലിന്റെ]] ജന്മദേശമായ ഫ്രീഡ്രിക്ഷാഫൻ എന്നീ സ്ഥലങ്ങളും പ്രസിദ്ധം.
|