"സമത്വത്തിനുള്ള അവകാശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
ഇന്ത്യൻ ഭരണ ഘടനയുടെ ആർട്ടിക്കിൾ 14 പ്രകാരം ഇന്ത്യൻ പ്രദേശത്തിനകത്ത് ഏവർക്കും നിയമത്തിനു മുമ്പിൽ സമത്വമോ ( Equality before law) തുല്യമായ നിയമ സംരക്ഷണമോ ( Equal protection of laws) നൽകുന്നു. അതായത് സാധരണ നിയമത്തിനു എല്ലാ വിഭാകക്കാരും തുല്യ വിധേയരാണെന്നും യാതൊരു വ്യക്തിക്കും എന്തെങ്കിലും പ്രത്യേകാനുകൂല്യങ്ങൾ നൽകുവാൻ പാടില്ല എന്നും ഈ ആർട്ടിക്കിൾ വ്യവസ്ഥ ചെയ്യുന്നു. നിയമത്താലോ അവയുടെ പ്രയോഗത്താലോ പക്ഷപാതരഹിതമായൊരു സ്ഥിതി വിശേഷം സംജാതമാകുന്നു. പ്രധാന മന്ത്രി മുതൽ സാധാരണ ജീവനക്കാരൻ വരെ ഏതു റാങ്കിലുള്ള ആളായാലും നിയമത്തിനെതിരായി ആര് പ്രവർത്തിച്ചാലും അവർക്ക് ഒരേ ബാദ്ധ്യതയായിരിക്കും. നിയമത്തിനു മുമ്പിലുള്ള സമത്വം എന്ന പ്രയോഗം ബ്രിട്ടീഷ് കോമ്മൺ ലോയിൽ നിന്നും തുല്യമായ നിയമ സംരക്ഷണമെന്നത് അമേരിക്കൻ ഭരണ ഘടനയിൽ നിന്നും കടം കൊണ്ടതാണ്.
===വർഗ്ഗീകരണം===
എല്ലാ വ്യകതികളുംവ്യക്തികളും ഒരേ സാഹചര്യത്തിലുള്ളവരല്ലാത്തത് കൊണ്ട് തന്നെ അവർ എല്ലാ കാര്യത്തിലും തുല്യരല്ല. അതിനാൽ ഒരേ നിയമം എല്ലാവർക്കും ഒരേ രീതിയിൽ നടപ്പാക്കുന്നത് പ്രായോഗികമല്ല. തുല്യ സാഹചര്യത്തിലുള്ളവർക്ക് തുല്യ സംരക്ഷണമാണ് നൽകേണ്ടത് എന്ന് വിവിധ കേസുകളിലെ വിധിന്യായത്തിലൂടെ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ നിയമ നിർമ്മാണത്തിനായുള്ള വർഗീകരണം യുക്തി പൂർവ്വമായിരിക്കുകയും വേണം.ഉദാഹരമായി, ഇന്ത്യൻ കരാർ നിയമമനുസരിച്ച് കരാറിലേർപ്പെടുവാനുള്ളവർക്ക് 18 വയസ്സ് പൂർത്തിയാക്കിയിരിക്കണം. അതായത്, ഇവിടെ വർഗ്ഗീകരണം നടത്തിയത് പ്രായപൂർത്തിയായവർ, പ്രായപൂർത്തിയാകാത്തവർ എന്നീ രണ്ട് വിഭാഗമായാണ്. ഇവിടെ ഒരാളുടെ പ്രായം ആണ് കരാറിലേർപ്പെടുവാനുള്ള യോഗ്യതയായെടുത്തിട്ടുള്ളത്. ഇവിടെ വർഗ്ഗീകരണത്തിനു കരാറിലേർപ്പെടുവാനുള്ള കഴിവുമായി യുക്തിസഹമായ ഒരു ബന്ധമുണ്ട്. എന്നാൽ കരാറിലേർപ്പെടുവാനുള്ള യോഗ്യത ഒരാളുടെ മുടിയുടെ നിറം, തൊലിയുടെ നിറം എന്നിവ നോക്കി വർഗ്ഗീകരിക്കുകയാണെങ്കിൽ അത്തരം വർഗ്ഗീകരണം തികച്ചും തെറ്റും അനീതിയുമാണ്.<ref>The Constitution of India by Mahendra P Singh Eastern Book Co.2004 edition page 39, 40</ref>
 
ഈ വകുപ്പ് പ്രകാരം സ്റ്റേറ്റിന്റെ പക്ഷപാതപരമായ നടപടികൾ മാത്രമേ നിരോധിച്ചിട്ടുള്ളൂ. ഒരു വ്യക്തിയുടെ നടപടിയിൽ ഇടപെടാൻ ഈ വകുപ്പ് ഉപയോഗിക്കുവാൻ സാധ്യമല്ല. സ്റ്റേറ്റ് പക്ഷപാതം കാണിക്കുന്നുവെന്ന് തെളിയിക്കേണ്ടത് അത്തരം പക്ഷപാതം ആരോപിക്കുന്നവരാണ്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3110600" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി