"ചോറൂണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
61 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
[[File:Choroonu 00.jpg|thumb|right|250px|ചോറൂണ്; ചടങ്ങിനായി തൂശനിലയിൽ ഒരുക്കിയ ചോറ്]]
കുഞ്ഞിന് ആദ്യമായി ചോറുകൊടുക്കുന്ന [[ഹൈന്ദവം|ഹൈന്ദവാചാരമാണ്]] '''ചോറൂണ്'''. ഈ ചടങ്ങ് വീട്ടിലോ ക്ഷേത്രത്തിലോ വച്ച് നടത്തപ്പെടുന്നു. അന്നപ്രാശം, കുഞ്ഞൂണ്‌ എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. ജനനത്തിനു ശേഷം 149 ദിവസങ്ങൾ കഴിഞ്ഞു വരുന്ന 32 ദിവസങ്ങൾക്കിടയിലെ ശുഭമുഹൂർത്തത്തിലാണ് ചടങ്ങ് നടത്തുന്നത്. ഈ 32 ദിവസങ്ങൾക്കു ശേഷമുള്ള 30 ദിവസങ്ങൾ ശുഭകരമല്ലെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാൽ പിന്നീടുള്ള ഏതു മുഹൂർത്തത്തിലും ചോറൂണ് നടത്താവുന്നതാണ്. [[ജ്യോത്സ്യൻ|ജ്യോത്സ്യനാണ്‌]] ഇതിനുള്ള മുഹൂർത്തം നിശ്ചയിക്കുന്നത്‌.
 
==നടത്തുന്ന വിധം==
ചടങ്ങു നടത്തുവാനുള്ള കുഞ്ഞിനെ കുളിപ്പിച്ച ശേഷം നേര്യതുടുപ്പിക്കുന്നു. തുടർന്ന് കത്തിച്ചുവച്ച [[നിലവിളക്ക്|നിലവിളക്കിനു]] മുമ്പിലായി മുത്തച്ഛന്റെയോ, അച്ഛന്റെയോ, അമ്മാവന്റെയോ മടിയിൽ കുഞ്ഞിനെ ഇരുത്തുന്നു. ഈ നിലവിളക്കിനു മുമ്പിലായി തൂശനിലയിട്ട്‌ ചോറൂ വിളമ്പുന്നു. കുഞ്ഞിനു ചോറു നൽകുന്നയാൾ [[ഉപ്പ്]], [[മുളക്]], [[പുളി (മരം)|പുളി]] എന്നിവ ചേർത്ത്‌ അൽപമെടുത്ത്‌ കുട്ടിയുടെ നാവിൽ പുരട്ടുന്നു. തുടർന്ന് ചോറിൽ രണ്ടോ മൂന്നോ വറ്റെടുത്ത് കുട്ടിക്ക് നൽകുന്നു. അവസാനമായി മധുരവും (പഞ്ചസാര) നൽകും. ക്ഷേത്രത്തിലാണ് ചടങ്ങ് നടത്തുന്നതെങ്കിൽ നിവേദിച്ച ചോറോ [[പായസം|പായസമോ]] ആണ്‌ ഉപയോഗിക്കുന്നത്. ചില ദേശങ്ങളിൽ ചടങ്ങിനകമ്പടിയായി [[നാദസ്വരം|നാദസ്വരമേളം]] നടത്താറുണ്ട്. ബന്ധുക്കൾ ഈ അവസരത്തിൽ കുട്ടിക്കായി ആഭരണങ്ങളും മറ്റും നൽകാറുമുണ്ട്.
 
==ചിത്രശാല==
42,081

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3110075" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി