"അർഷാദ് വർഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വിഭാഗം
No edit summary
വരി 1: വരി 1:
{{prettyurl|Arshad Warsi}}
{{Infobox actor
{{Infobox actor
|image =
|image =

06:33, 25 ഡിസംബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

അര്‍ഷാദ് വര്‍ഷി
अरशद वारसी
ജനനം
അര്‍ഷാദ് വര്‍ഷി
മറ്റ് പേരുകൾസര്‍ക്യൂട്ട്
തൊഴിൽചലച്ചിത്ര നടന്‍, പിന്നണി ഗായകന്‍, ടി വി അവതാരകന്‍
സജീവ കാലം1996 - present
ജീവിതപങ്കാളി(കൾ)മരിയ ഗോരെട്ടി

ഒരു ഇന്ത്യന്‍ ചലച്ചിത്ര നടനാണ് അര്‍ഷാദ് വര്‍ഷി (ജനനം ; ഏപ്രില്‍ 19, 1968) തന്‍റെ തനതായ ശൈലിയില്‍ ഹിന്ദി ചലച്ചിത്ര മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് അര്‍ഷാദ് വര്‍ഷി[1]. മുന്നാബായി എം ബി ബി എസ്, ലഗെ രഹോ മുന്നാബായി എന്നീ ചിത്രങ്ങളിലെ സര്‍ക്യൂട്ട് എന്ന കഥാപാത്രം ഒരു ഹാസ്യതാരം എന്ന നിലയില്‍ അര്‍ഷാദ് വര്‍ഷിയെ വളരെയേറെ ശ്രദ്ധേയനാക്കി.

ജീവിതരേഖ

സിനിമയില്‍

അമിതാബ് ബച്ചന്‍റെ പ്രധമ നിര്‍മ്മാണ സംരഭമായ തേരെ മേരെ സപ്നെ (1996) എന്ന ചിത്രത്തിലാണ് അര്‍ഷാദ് വര്‍ഷി ആദ്യമായി അഭിനയിക്കുന്നത്. തുടര്‍ന്നും ചിത്രങ്ങളില്‍ അഭിനയിച്ചുവെങ്കിലും 2003 വരെ അര്‍ഷാദ് വര്‍ഷിയുടെ ചിത്രങ്ങള്‍ മിക്കതും വിജയിക്കാതെ പോയി. പിന്നീട് 2003 ല്‍ പുറത്തിറങ്ങിയ മുന്നാബായി എം ബി ബി എസ് എന്ന ചിത്രം വമ്പന്‍ വിജയമാവുകയും അര്‍ഷാദ് വര്‍ഷി അവതരിപ്പിച്ച സര്‍ക്യൂട്ട് എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഈ ചിത്രം അര്‍ഷാദ് വര്‍ഷിക്ക് ഒരു വഴിത്തിരിവായി. തുടര്‍ന്ന് അര്‍ഷാദ് വര്‍ഷി അഭിനയിച്ച ചിത്രങ്ങള്‍ ഭൂരിഭാഗവും വിജയമായിരുന്നു. മേനെ പ്യാര് ക്യോം കിയ (2005), സലാം നമസ്തെ (2005), ഗോല്‍മാല്‍ (2006), ലഗെ രഹോ മുന്നാബായി (2006), തുടങ്ങിയ ചിത്രങ്ങള്‍ ഇതില്‍ ചിലതാണ്. സോണി ചാനലിലെ ബിഗ് ബോസ്സ് എന്ന ഒരു റിയാലിറ്റി ഷോയില്‍ അവതാരകനായും അര്‍ഷാദ് വര്‍ഷി പ്രവര്‍ത്തിച്ചിട്ടുണ്ട്.

കുടുംബം

അനാഥനായിരുന്ന അര്‍ഷാദ് വര്‍ഷി വിവാഹം കഴിക്കുന്നത് ഫെബ്രുവരി 14, 1999ലാണ് വധു മരിയ ഗോരെട്ടി. ആഗസ്ത് 10, 2004ല്‍ അദ്ധേഹത്തിന് ഒരു മകന്‍ ജനിച്ചു പേര് സ്സീകെ വര്‍ഷി. മെയ് 2 2007ന് ഒരു മകള്‍കൂടി ജനിക്കുകയുണ്ടായി പേര് സ്സെനി സ്സൊയി വര്‍ഷി.


അവാര്‍ഡുകള്‍

  • 2007 മികച്ച ഹാസ്യ താരത്തിനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് (ലഗെ രഹോ മുന്നാബായി)
  • 2007 മികച്ച ഹാസ്യ താരത്തിനുള്ള ZEE സിനി അവാര്‍ഡ് (ലഗെ രഹോ മുന്നാബായി)
  • 2005 മികച്ച ഹാസ്യ താരത്തിനുള്ള GIFA അവാര്‍ഡ് (ഹല്‍ചല്)
  • 2004 മികച്ച ഹാസ്യ താരത്തിനുള്ള ZEE സിനി അവാര്‍ഡ് (മുന്നാബായി എം ബി ബി എസ്)


ഗായകന്‍ എന്ന നിലയില്‍

  • അര്‍ഷാദ് വര്‍ഷി മൂന്ന് ചിത്രങ്ങളില്‍ പാടിയിട്ടുണ്ട് അവ താഴെ കൊടുക്കുന്നു.
  • 1996 – തേരെ മേരെ സപ്നെ
  • 2004 - മുന്നാബായി എം ബി ബി എസ്
  • 2006 - ലഗെ രഹോ മുന്നാബായി


അവലംബം

പുറത്തേക്കുള്ള കണ്ണികള്‍

ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=അർഷാദ്_വർഷി&oldid=310973" എന്ന താളിൽനിന്ന് ശേഖരിച്ചത്