"ആർ. രാജലക്ഷ്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) Fotokannan എന്ന ഉപയോക്താവ് ആർ രാജലക്ഷ്മി (ശാസ്ത്രജ്ഞ) എന്ന താൾ ആർ. രാജലക്ഷ്മി (ശാസ്ത്രജ്ഞ) എന്നാക്കി മാറ്റിയിരിക്കുന്നു: പേര് ശരിയാക്കി
(വ്യത്യാസം ഇല്ല)

06:20, 12 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ത്യൻ ജൈവ രസതന്ത്ര വിദഗ്ധയും പോഷകാഹാര വിദഗ്ധനയുമാണ് ആർ. രാജലക്ഷ്മി (1926-2007). ഇന്ത്യൻ കുടുംബങ്ങൾക്ക് പോഷകഗുണമുള്ളതും സാമ്പത്തിക പ്രയാസമില്ലാത്തതുമായ ആഹാരക്രമം അവർ വികസിപ്പിച്ചെടുത്തു.

ജീവചരിത്രം

1926 ൽ കേരളത്തിലെ കൊല്ലത്ത് മീനാക്ഷി, ജി.എസ്, രാമസ്വാമി അയ്യർ എന്നിവരുടെ മകളായി ജനിച്ച ലക്ഷ്മി രാമസ്വാമി അയ്യർ [1] അഞ്ചുവയസ്സുള്ളപ്പോൾ അവർ തന്റെ പേരിനൊപ്പം രാജ എന്നുകൂടി ചേർത്തു. അവരുടെ പിതാവ് മദ്രാസിൽ ഒരു തപാൽ ഓഡിറ്റ് ഓഫീസറായി ജോലിയിൽ പ്രവേശിച്ചുതിന് ശേഷം അവർ അവിടെയാണ് വളർന്നത്[2]

പൂണെയിലെ വാദ്യ കോളേജിൽ നിന്ന് രാജലക്ഷ്മി 1945 ൽ ഗണിത ശാസ്ത്രത്തിൽ ബിരുദം നേടി. 1945 മുതൽ 1948 വരെ കാഞ്ചിപുരത്ത് ശാസ്ത്രം പഠിപ്പിക്കുകയും 1949 ൽ ലേഡി വില്ലിങ്ങ്ടൺ ട്രെയിനിങ് കോളേജിൽ നിന്ന് അധ്യാനത്തിനുള്ള സർട്ടിഫിക്കറ്റ് നേടുകയും ചെയ്തു. 1951 ൽ രാജലക്ഷ്മി സി.വി രാമകൃഷ്ണനെ വിവാഹം ചെയ്തു. അവർ അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ പഠിപ്പിക്കുകയും [3] ഒപ്പം 1953 ൽ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ എം.എ. നേടുകയും ചെയ്തു. രാമകൃഷ്ണൻ 1955 ൽ ബറോഡയിലെ ബയോകെമിസ്ട്രി വകുപ്പിന്റെ തലവനായിരുന്നു. 1958 ൽ മോണ്ട്രിയിൽ മക്ഗിൽ യൂണിവേഴ്സിറ്റിയിൽ നിന്ന് മനശാസ്ത്രത്തിൽ പി.എച്ച്.ഡി നേടി. സൈക്കോളജിസ്റ്റായ ഡൊണാൾഡ് ഒ. ഹെബ്ബിൻെറ കീഴിൽ ഗവേഷണം നടത്തിയ അവർ 18 മാസത്തിനുള്ളിൽ പിഎച്ച്ഡി പൂർത്തിയാക്കി. [3] [4] 1964 ൽ ബറോഡ സർവകലാശാലയിൽ രാജലക്ഷ്മി നിയമിതയായി. ബയോകെമസ്ട്രി ഡിപ്പാർട്ടുമെൻറിൽ ചേർന്നപ്പോൾ മുതൽ 1967 വരെ അവൾ ഭക്ഷ്യ-പോഷകാഹാര വകുപ്പിന്റെ ഭാഗമായിരുന്നു. 1976ൽ അവർ മുഴുവൻ സമയം പ്രൊഫസറാവുകയും 1984 മുതൽ 1986 വരെ ഇവർ വകുപ്പ് അധ്യക്ഷയായിരുന്നു. [2]

1960 കളുടെ തുടക്കത്തിൽ രാജാലക്ഷ്മിക്ക് യൂനിസെഫ് സ്പോൺസേർഡ് ചെയ്ത പോഷകാഹാര പരിപാടി നിയന്ത്രിക്കുകയും പരിഷ്കരിക്കുകയും ചെയ്തു. ആ സമയത്തും പോഷപാഹാര പഠനം പാശ്ചാത്യ പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയുള്ളതും അത് നിർദ്ദേശിക്കുന്ന പോഷകാഹാരങ്ങൾ ചെലവേറിയതോ ഇന്ത്യയിൽ ലഭ്യമല്ലാത്തതോ ആയ ഭക്ഷണങ്ങളാണ്. [2]

തന്റെ മകളോടും, മരുമകനോടും പേരക്കുട്ടികളോടുമൊപ്പം താമസിക്കുന്നതിനായി 1990 കളിൽ ഭർത്താവിനോടോപ്പം രാജലക്ഷ്മി കാലിഫോർണിയയിലെ പാലെ ആൾട്ടോയിലേക്ക് താമസം മാറി. 2001ൽ അവരും ബന്ധുക്കളും വാഷിങ്ടണിലെ സിയാറ്റിലിലേക്ക് മാറി. [5] 2007 ജൂണിൽ വൃക്കസംബന്ധമായ അസുഖം മൂലം മരണമടഞ്ഞു. [2]

സ്വകാര്യ ജീവിതം

രാജലക്ഷ്മി സി.വി രാമകൃഷ്ണനെ വിവാഹം ചെയ്തു. നോബൽ സമ്മാനം നേടിയ സ്ട്രക്ചറൽ ബയോളജിസ്റ്റ് വെങ്കടരാമൻ രാമകൃഷ്ണനും കേംബ്രിഡ്ജിലെ മൈക്രോബയോളജിസ്റ്റ് ലലിത രാമകൃഷ്ണനും ആണ് അവരുടെ മക്കൾ.[3]

റെഫറൻസുകൾ

  1. "R. Rajalakshmi". Twentieth-Century Women Scientists (PDF). 1996. pp. 75–85.
  2. 2.0 2.1 2.2 2.3 Yount, Lisa (2007). "Rajalakshmi, R.". A to Z of Women in Science and Math, A to Z of Women. New York: Facts on File. ISBN 9781438107950.[വിശ്വസനീയമല്ലാത്ത അവലംബം?]
  3. 3.0 3.1 3.2 {{cite news}}: Empty citation (help)
  4. {{cite journal}}: Empty citation (help)
  5. {{cite news}}: Empty citation (help)

കൂടുതൽ വായനയ്ക്ക്

  • Rajalakshmi, R. "Autobiography of an Unknown Woman." Women Scientists: The Road to Liberation, edited by Derek Richter, pp. 185–210. London: Macmillan, 1982.
"https://ml.wikipedia.org/w/index.php?title=ആർ._രാജലക്ഷ്മി&oldid=3105382" എന്ന താളിൽനിന്ന് ശേഖരിച്ചത്