"കോട്ടപ്പുറം, കൊടുങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
→‎ചിത്രശാല: ചിത്രങ്ങൾ ചേർത്തു
വരി 7: വരി 7:




[[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിന്റെ]] തെക്കെ അതിർത്തിയായ പ്രദേശമാണ് '''കോട്ടപ്പുറം'''.<ref>{{Cite web|url=http://directory.ucanews.com/dioceses/india-kottapuram/90|title=Diocese of Kottapuram|access-date=|last=|first=|date=|website=ucanews.com|publisher=}}</ref> പോർട്ടുഗീസുകാർ നിർമ്മിച്ച കോട്ടയാണ് ഈ പേരിനു പിന്നിൽ. കോട്ടപ്പുറം രൂപതയുടെ ആസ്ഥാനവും ഇതു തന്നെ. കിഴക്ക് [[കൃഷ്ണൻകോട്ട|കൃഷ്ണൻ കോട്ടയും]] വടക്ക് [[തിരുവഞ്ചിക്കുളം|തിരുവഞ്ചിക്കുളവും]] തെക്ക് [[ഗോതുരുത്ത്]], [[വലിയ പണിക്കൻ തുരുത്ത്]] എന്നിവയുമാണ്. കൊടുങ്ങല്ലൂരിലെ പ്രധാന അരി വ്യാപാരം നടക്കുന്നത് കോട്ടപ്പുറം ചന്തയിലാണ്. ഈ ചന്തക്ക് സഘകാലത്തോളം പഴക്കമുണ്ടെന്ന് ചരിത്രകാരൻമാർ കരുതുന്നു. ചരിത്രപ്രധാനമായ പോർട്ടുഗീസ് കോട്ട നിലനിന്നിരുന്ന സ്ഥലം ഇന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലാണ്. [[ക്നായി തോമാ|ക്നായി തോമന്റെ]] സ്മാരകവും കോട്ടപ്പുറത്ത് ഉണ്ട്. [[ടിപ്പു സുൽത്താൻ|ടിപ്പു സുൽത്താനെ]] പ്രതിരോധിക്കാനായി [[യുസ്താക്കിയൂസ് ബെനെദിക്തുസ് ഡെ ലെനോയ്]]<nowiki/>ടെ നേതൃത്വത്തിൽ [[തിരുവിതാംകൂർ]] നിർമ്മിച്ച [[നെടുംകോട്ട|നെടുംകോട്ടയുടെ]] ഒരു പ്രധാനഭാഗമായിരുന്നു കോട്ടപ്പുറം കോട്ട.
[[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിന്റെ]] തെക്കെ അതിർത്തിയായ പ്രദേശമാണ് '''കോട്ടപ്പുറം'''.<ref>{{Cite web|url=http://directory.ucanews.com/dioceses/india-kottapuram/90|title=Diocese of Kottapuram|access-date=|last=|first=|date=|website=ucanews.com|publisher=}}</ref> പോർട്ടുഗീസുകാർ നിർമ്മിച്ച കോട്ടയാണ് ഈ പേരിനു പിന്നിൽ. കോട്ടപ്പുറം രൂപതയുടെ ആസ്ഥാനവും ഇതു തന്നെ. കിഴക്ക് [[കൃഷ്ണൻകോട്ട|കൃഷ്ണൻ കോട്ടയും]] വടക്ക് [[തിരുവഞ്ചിക്കുളം|തിരുവഞ്ചിക്കുളവും]] തെക്ക് [[ഗോതുരുത്ത്]], [[വലിയ പണിക്കൻ തുരുത്ത്]] എന്നിവയുമാണ്. കൊടുങ്ങല്ലൂരിലെ പ്രധാന അരി വ്യാപാരം നടക്കുന്നത് കോട്ടപ്പുറം ചന്തയിലാണ്. ഈ ചന്തക്ക് സഘകാലത്തോളം പഴക്കമുണ്ടെന്ന് ചരിത്രകാരൻമാർ കരുതുന്നു. ചരിത്രപ്രധാനമായ പോർട്ടുഗീസ് കോട്ട നിലനിന്നിരുന്ന സ്ഥലം ഇന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലാണ്. [[ക്നായി തോമാ|ക്നായി തോമന്റെ]] സ്മാരകവും കോട്ടപ്പുറത്ത് ഉണ്ട്. [[ടിപ്പു സുൽത്താൻ|ടിപ്പു സുൽത്താനെ]] പ്രതിരോധിക്കാനായി [[യുസ്താക്കിയൂസ് ബെനെദിക്തുസ് ഡെ ലെനോയ്]]<nowiki/>ടെ നേതൃത്വത്തിൽ [[തിരുവിതാംകൂർ]] നിർമ്മിച്ച [[നെടുംകോട്ട|നെടുംകോട്ടയുടെ]] ഒരു പ്രധാനഭാഗമായിരുന്നു കോട്ടപ്പുറം കോട്ട.




വരി 36: വരി 36:


==ചിത്രശാല==
==ചിത്രശാല==
<gallery caption="ചിത്രങ്ങൾ" widths="140px" heights="100px" perrow="4">
<gallery widths="140" heights="100" perrow="4" mode="packed-overlay" caption="ചിത്രങ്ങൾ">
ചിത്രം:Stmichealscathedral.jpg| കോട്ടപ്പുറം അതിരൂപതയിലെ വി. മൈക്കിളിന്റെ പേരിലുള്ള കത്തീഡ്റൽ.
പ്രമാണം:Stmichealscathedral.jpg|കോട്ടപ്പുറം അതിരൂപതയിലെ വി. മൈക്കിളിന്റെ പേരിലുള്ള കത്തീഡ്റൽ.
File:St anns school Kodungallur.jpg|കന്യാമറിയത്തിന്റെ അമ്മയായ വി. അന്നയുടെ പേരിലുള്ള ഹൈസ്കൂൾ
പ്രമാണം:St anns school Kodungallur.jpg|കന്യാമറിയത്തിന്റെ അമ്മയായ വി. അന്നയുടെ പേരിലുള്ള ഹൈസ്കൂൾ
ചിത്രം:Stmichealslpschool.jpg|1890 ല് സ്ഥാപിക്കപ്പെട്ട കോട്ടപ്പുറത്തെ സെൻറ്.മൈക്കിൾസ് എൽ.പി.സ്കൂൾ
പ്രമാണം:Stmichealslpschool.jpg|1890 ല് സ്ഥാപിക്കപ്പെട്ട കോട്ടപ്പുറത്തെ സെൻറ്.മൈക്കിൾസ് എൽ.പി.സ്കൂൾ
File:St. Micheals LP School.jpg|സെൻറ്.മൈക്കിൾസ് എൽ.പി.സ്കൂൾ നവീകരിച്ചശേഷം
പ്രമാണം:St. Micheals LP School.jpg|സെൻറ്.മൈക്കിൾസ് എൽ.പി.സ്കൂൾ നവീകരിച്ചശേഷം
File:Wikimedians of Kerala at Kottappuram Market on Wikisangamotsavam 2018 IMG 20190121 092126.jpg|കോട്ടപ്പുറം ചന്ത
പ്രമാണം:Wikimedians of Kerala at Kottappuram Market on Wikisangamotsavam 2018 IMG 20190121 092126.jpg|കോട്ടപ്പുറം ചന്ത
File:Kottappuram Market Amphitheatre DSC 9891 07.jpg|കോട്ടപ്പുറം ചന്തയ്ക്കുസമീപമുള്ള ബോട്ട് ജെട്ടി
പ്രമാണം:Kottappuram Market Amphitheatre DSC 9891 07.jpg|കോട്ടപ്പുറം ചന്തയ്ക്കുസമീപമുള്ള ബോട്ട് ജെട്ടി
File:Kottappuram Market Amphitheatre DSC 9891 16.jpg|കോട്ടപ്പുറം ചന്തയ്ക്കുസമീപമുള്ള പള്ളി
പ്രമാണം:Kottappuram Market Amphitheatre DSC 9891 16.jpg|കോട്ടപ്പുറം ചന്തയ്ക്കുസമീപമുള്ള പള്ളി
File:Kottappuram Market Amphitheatre DSC 9891 10.jpg|കോട്ടപ്പുറം ചന്തയ്ക്കുസമീപമുള്ള ആംഫിതീയറ്ററിലെ വിളക്ക്
പ്രമാണം:Kottappuram Market Amphitheatre DSC 9891 10.jpg|കോട്ടപ്പുറം ചന്തയ്ക്കുസമീപമുള്ള ആംഫിതീയറ്ററിലെ വിളക്ക്
</gallery>
</gallery>
{{Panorama
{{Panorama

11:40, 6 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

കോട്ടപ്പുറം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കോട്ടപ്പുറം (വിവക്ഷകൾ) എന്ന താൾ കാണുക. കോട്ടപ്പുറം (വിവക്ഷകൾ)
കോട്ടപ്പുറം പുഴ. കോട്ടപ്പുറം പാലവും അനവധി ചീനവലകളും കാണാം
പോർട്ടുഗീസുകാർ 1503-ല് കൊടുങ്ങല്ലൂരിലെ കോട്ടപ്പുറത്ത് നദിയുടെ തീരത്ത് നിർമ്മിച്ച കൊടുങ്ങല്ലൂർ കോട്ടയുടെ അവശിഷ്ടങ്ങൾ, പശ്ചാത്തലത്തിൽ കോട്ടപ്പുറം പുഴയും കാണാം
ക്നായി തോമായുടെ സ്മാരകം കോട്ടപ്പുറത്ത്
1909-ല് തിരുവിതാംകൂർ സർക്കാർ സ്ഥാപിച്ച കോട്ട സം‌രക്ഷണ സ്തൂപം


കൊടുങ്ങല്ലൂരിന്റെ തെക്കെ അതിർത്തിയായ പ്രദേശമാണ് കോട്ടപ്പുറം.[1] പോർട്ടുഗീസുകാർ നിർമ്മിച്ച കോട്ടയാണ് ഈ പേരിനു പിന്നിൽ. കോട്ടപ്പുറം രൂപതയുടെ ആസ്ഥാനവും ഇതു തന്നെ. കിഴക്ക് കൃഷ്ണൻ കോട്ടയും വടക്ക് തിരുവഞ്ചിക്കുളവും തെക്ക് ഗോതുരുത്ത്, വലിയ പണിക്കൻ തുരുത്ത് എന്നിവയുമാണ്. കൊടുങ്ങല്ലൂരിലെ പ്രധാന അരി വ്യാപാരം നടക്കുന്നത് കോട്ടപ്പുറം ചന്തയിലാണ്. ഈ ചന്തക്ക് സഘകാലത്തോളം പഴക്കമുണ്ടെന്ന് ചരിത്രകാരൻമാർ കരുതുന്നു. ചരിത്രപ്രധാനമായ പോർട്ടുഗീസ് കോട്ട നിലനിന്നിരുന്ന സ്ഥലം ഇന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലാണ്. ക്നായി തോമന്റെ സ്മാരകവും കോട്ടപ്പുറത്ത് ഉണ്ട്. ടിപ്പു സുൽത്താനെ പ്രതിരോധിക്കാനായി യുസ്താക്കിയൂസ് ബെനെദിക്തുസ് ഡെ ലെനോയ്ടെ നേതൃത്വത്തിൽ തിരുവിതാംകൂർ നിർമ്മിച്ച നെടുംകോട്ടയുടെ ഒരു പ്രധാനഭാഗമായിരുന്നു കോട്ടപ്പുറം കോട്ട.


പേരിനു പിന്നിൽ

പോർച്ചുഗീസുകാർ പണിത മൂന്ന് കോട്ടകളിൽ ഒന്നായ കൊടുങ്ങല്ലൂർ കോട്ടയുടെ പാർശ്വവർത്തിയായ സ്ഥലം ആയതുകൊണ്ടാണ് കോട്ടപ്പുറം എന്ന പേരു വന്നത്. കോട്ടയുടെ അടുത്ത സ്ഥലങ്ങൾ കോട്ടമുക്ക് എന്നും അറിയപ്പെടുന്നുണ്ട്.

ചരിത്രം

ചേര സാമ്രാജ്യമായ മുസിരിസ് അഥവാ മുചിരി യും പട്ടിണം എന്ന പുരാതനമായ തുറമുഖവും കോട്ടപ്പുറത്തിനടുത്താണ്. മൂന്നുവശവവും നദികളാൽ ചുറ്റപ്പെട്ടു കിടക്കുന്നതിനാൽ സമുദ്രം വഴിയുള്ള ആദ്യകാലത്തെ ചെറിയ തുറമുഖമാവാൻ ആവശ്യമായ ഭൂപ്രകൃതിയുണ്ടായതിനാലാവാം മിക്ക വ്യാപാരികളും കോട്ട്പ്പുറം ആസ്ഥാനമാക്കിയിരുന്നു. കടലിൽ നിന്ന് ഉള്ളിലേക്ക് പ്രവേശിക്കാവുന്ന തരത്തിൽ ആഴം കൂടിയതും കുറഞ്ഞതുമായ പുഴകളും കായലിന്റെ സാമീപ്യവുമായിരിക്കണം പ്രധാനം . കേരളത്തിൽ നിന്നു റോമാക്കരും യവനരും ക്രിസ്തുവിനു മുന്നേ തന്നെ വ്യാപാര ബന്ധങ്ങൾ ഉണ്ടായിരുന്നുവെന്നു കാണാം. കേരളത്തിൽ നിന്നും പ്രധാനമായും കുരുമുളകാണ്‌ അവർ വാങ്ങിയിരുന്നത്‌. [2]. ചേര തലസ്ഥാനമായിരുന്ന തിരുവഞ്ചിക്കുളവും ഒന്നോ രണ്ടോ കിലോമീറ്റർ പരിധിയിൽ വന്നിരുന്നു. രാജാവിനു തന്റെ കോവിലകത്തു നിന്നും നേരിട്ട് വാണിജുഅകേന്ദ്രങ്ങളുമായി ബന്ധപ്പെടാൻ സാധിച്ചിരുന്നു.

ഇന്ത്യയുൽ ആദ്യമായി യഹൂദകുടിയേറ്റക്കാർ കേരളത്തിൽ എത്തുന്നത് കോട്ടപ്പുറം വഴിയാണ്.കോട്ടപ്പുറത്തിനു കിഴക്കുള്ള മാളയായിരുന്നു അവരുടെ ആദ്യത്തെ ആവാസ കേന്ദ്രം.

പ്രവാചകനായ മുഹമ്മദു നബിയുടെ കാലത്തിനു മുൻപേ തന്നെ അറബികൾ കേരളത്തിൽ വ്യാപാരത്തിൽ ഏർപ്പെട്ടിരുന്നു. ഇവരുടെ പ്രധാന കേന്ദ്രം കോട്ടപ്പുറമായിരുന്നു. അക്കാലത്തു നിർമ്മിക്കപ്പെട്ട ചേരമാൻ ജുമാ മസ്ജിദ്‌ എന്നറിയപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി കേരളീയ ശൈലിയും പാരമ്പര്യവും ഉൾക്കൊണ്ടുകൊണ്ടാണു നിർമ്മിക്കപ്പെട്ടിരിക്കുന്നത്‌. അറേബ്യയിൽ നിന്നു വന്ന മാലിക്‌ ഇബ്‌ അനു ദീനാർ എന്ന അന്ത്യ പ്രവാചകൻ മുഹമ്മദ്‌ നബി(സ) യുടെ അനുചരൻ പെരുമാളിന്റെ സഹായത്തോടെ നിർമ്മിച്ചതാണിത്‌. ഇത് കോട്ടപ്പുറത്തിനടുത്താണ്. നിരവധി ജൂതന്മാരും അന്നു കൊടുങ്ങല്ലൂരിലേയ്ക്ക് വന്നിരുന്നു.

ക്രി.വ. 345-ല് ക്നായി തോമാ എന്ന ബാബിലോണിയൻ വ്യാപാരിയുടെ നേതൃത്വത്തിൽ സിറിയയിൽ നിന്നും നിരവധി പേർ ഇവിടെ വന്നു ചേർന്നു. [3] അവർ ഇവിടെ പള്ളികളും വ്യാപാരസ്ഥാപനങ്ങളും നിർമ്മിക്കുകയും ചെയ്തു. അദ്ദേഹം വന്നു എന്ന് കരുതുന്ന സ്ഥലത്ത് കോട്ടയം അതിരൂപത നിർമ്മിച്ച സ്മാരകം നിലവിലുണ്ട്.

സാമൂതിരിയുമായി ഇടഞ്ഞ പോർട്ടുഗീസുകാർ 1503-ല് കൊടുങ്ങല്ലൂരിലെ കോട്ടപ്പുറത്ത് നദിയുടെ തീരത്ത് ഒരു കോട്ട നിർമ്മിച്ചു. ക്രാങ്കനൂർ കോട്ട (cranganore fort) എന്നാണ് ഈ കോട്ടയുടെ പേര്. പോർട്ടുഗീസ് കോട്ടകളിൽ വച്ച് ഏറ്റവും തന്ത്രപ്രധാനമായിരുന്ന കൊടുങ്ങല്ലൂർ കോട്ട പിന്നീട് ടിപ്പു സുൽത്താൻ നശിപ്പിച്ചു. തത്സ്ഥാനത്ത് കുറച്ച അവശിഷ്ടങ്ങൾ മാത്രമാണ് ഉള്ളത്.

പിന്നീട് വന്ന കർമ്മലീത്ത സന്യാസിമാർ കോട്ടപ്പുറത്തിനു കിഴക്കുള്ള അമ്പഴക്കാട് ആസ്ഥാനമാക്കി പ്രവർത്തനം ആരംഭിച്ചു. വിശുദ്ധനായ ഫ്രാൻസീസ് സേവ്യർ കോട്ടപ്പുറത്ത് പള്ളി പണിയാൻ മുൻ‍കൈ എടുത്തു.

കോട്ടയിലെ വെടിപ്പുരയുടെ അവശിഷ്ടങ്ങൾ

ഭൂമിശാസ്ത്രം

കോട്ടപ്പുറത്തിന്റെ രണ്ട് അതിർത്തികളും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്നു. കിഴക്ക് കൊടുങ്ങല്ലൂർ കായലാണ്. ഇത് വേമ്പനാട്ടുകായലുമായി ബന്ധപ്പെട്ട് കിടക്കുന്നു. കൃഷ്ണൻകോട്ടയാണ്‌ കായലിനും കിഴക്കായി സ്ഥിതിചെയ്യുന്ന സ്ഥലം. തെക്ക് കിഴക്കായി ഗോതുരുത്ത് സ്ഥിതി ചെയ്യുന്നു. തെക്ക് പടിഞ്ഞാറ് വലിയ പണിക്കൻ തുരുത്ത് ഉണ്ട്. ഈ തുരുത്തിലൂടെ കോട്ടപ്പുറത്തെയും എറണാകുളം ജില്ലയേയും ബന്ധിപ്പിക്കുന്ന പാലം/പാത കടന്നു പോകുന്നു.


പള്ളികൾ

വിദ്യാഭ്യാസ രംഗം

ചിത്രശാല

അവലംബം

  1. "Diocese of Kottapuram". ucanews.com.
  2. കേരള സംസ്കാര ദർശനം. പ്രൊഫ. കിളിമാനൂർ വിശ്വംഭരൻ. ജുലൈ‌ 1990. കാഞ്ചനഗിരി ബുക്സ്‌ കിളിമനൂർ, കേരള
  3. പി.കെ., ബാലകൃഷ്ണൻ (2005). ജാതിവ്യവസ്ഥയും കേരള ചരിത്രവും. കറൻറ് ബുക്സ് തൃശൂർ. ISBN ISBN 81-226-0468-4. {{cite book}}: Check |isbn= value: invalid character (help)