"റെംബ്രാന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
Image:The_Nightwatch_by_Rembrandt.jpg നെ Image:The_Nightwatch_by_Rembrandt_-_Rijksmuseum.jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: Duplicate: Exact or scaled-down duplicate:
വരി 40: വരി 40:
<gallery>
<gallery>
File:Jesus und Ehebrecherin.jpg|
File:Jesus und Ehebrecherin.jpg|
ചിത്രം:The_Nightwatch_by_Rembrandt.jpg|ദ് നൈറ്റ് വാച്ച്
ചിത്രം:The Nightwatch by Rembrandt - Rijksmuseum.jpg|ദ് നൈറ്റ് വാച്ച്
പ്രമാണം:Portrait of a boy by Rembrandt.jpg|ഒരു കുട്ടിയുടെ ഛായാചിത്രം
പ്രമാണം:Portrait of a boy by Rembrandt.jpg|ഒരു കുട്ടിയുടെ ഛായാചിത്രം
പ്രമാണം:Rembrandt self portrait 1636-38.jpg|സ്വന്തം ഛായാചിത്രം (1638-39 )
പ്രമാണം:Rembrandt self portrait 1636-38.jpg|സ്വന്തം ഛായാചിത്രം (1638-39 )

02:07, 25 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

Rembrandt Harmenszoon van Rijn

Self portrait by Rembrandt, (1661).
ജനനപ്പേര്Rembrandt Harmenszoon van Rijn
ജനനം (1606-07-15)ജൂലൈ 15, 1606
Leiden, Netherlands
മരണം ഒക്ടോബർ 4, 1669(1669-10-04) (പ്രായം 63)
Amsterdam, Netherlands
പൗരത്വം Dutch
രംഗം Painting, Printmaking
പ്രസ്ഥാനം Dutch Golden Age painting

നെതർലന്റ്സിൽ ജീവിച്ചിരുന്ന പ്രശസ്തനായ ചിത്രകാരനും കൊത്തുപണിക്കാരനുമായിരുന്നു റെംബ്രാന്റ് വാങ് റേയ്ൻ.[1] (ജൂലൈ 15,1606 – ഒക്ടോബർ 4, 1669). റെംബ്രാണ്ട് ഹാർമെൻസൂൺ വാങ് റേയ്ൻ (ഇംഗ്ലീഷ്:Rembrandt Harmenszoon van Rijn) എന്നാണ്‌ പൂർണ്ണനാമം. ചരിത്രകാരന്മാർ ഡച്ച് ജനതയുടെ സുവർണ്ണകാലഘട്ടം എന്ന് വിശേഷിപ്പിക്കുന്ന കാലഘട്ടത്തിലാണ്‌ അദ്ദേഹത്തിന്റെ രചനകൾ സൃഷ്ടിക്കപ്പെടുന്നത്. സൗഭാഗ്യപൂർണ്ണമായ യൗവനകാലവും ദുരിതം നിറഞ്ഞ വാർദ്ധക്യവും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ പ്രത്യേകതയായിരുന്നു. അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും കലാസ്വാദകരുടെ ശ്രദ്ധ പിടിച്ചു പറ്റിയവയായിരുന്നു.

ജീവിതരേഖ

അദ്ദേഹം 1606 ജൂലൈ 15-നു, ലൈഡൻ എന്ന സ്ഥലത്ത് ജനിച്ചു. ഹാർമാൻ ഗെരീത്സൂൺ വാന്ദ് റേയ്ൻ ആയിരുന്നു പിതാവ്. റെംബ്രാന്റ് അവരുടെ കുടുംബത്തിലെ ഒൻപതാമത്തെ കുട്ടിയായിരുന്നു . കുടുംബം സാമ്പത്തികമായി ഉയർന്ന നിലയിലായിരുന്നു. ചെറുപ്പത്തിലേ റെംബ്രാന്റ് ലത്തീൻ പഠിക്കുകയും പിന്നീട് ലൈഡൻ സർവകലാശാലയിൽ ചേരുകയും ചെയ്തു. ചിത്രരചനയിലുള്ള താല്പര്യം മൂലം അദ്ദേഹം ലൈഡനിലെ ചിത്രകാരനായ യാക്കോബ് വാങ് സ്വാനെൻബർഗിന്റെ കീഴിൽ പരിശീലനത്തിനായി ചേർന്നു. മൂന്നുവർഷം അദ്ദേഹത്തിനു കീഴിൽ ചിത്രരചന അഭ്യസിച്ചു. അതിനുശേഷം ആംസ്റ്റർഡാമിലെ പീത്തർ ലാസ്റ്റ്മാൻ എന്ന ചിത്രകാരനു കീഴിൽ ആറുമാസം പരിശീലിച്ചു. താമസിയാതെ അദ്ദേഹം സുഹൃത്തായ യാൻ ലീവേൻസുമായി ചേർന്ന് ഒരു ചിത്രരചനാശാല ആരംഭിച്ചു. (1624-1625) അദ്ദേഹം വിദ്യാർത്ഥികളെ ചിത്രരചന പഠിപ്പിക്കുവാനും ആരംഭിച്ചു.

1629-ൽ കോൺസ്റ്റാന്റീൻ യൂജീൻ എന്ന പൊതുപ്രവർത്തകൻ റെംബ്രാന്റിന്റെ പ്രതിഭയെ തിരിച്ചറിയുകയും അദ്ദേഹത്തെ ഹേഗിലെ കോടതിയുടെ ജോലിക്കായി നിയോഗിക്കുകയും ചെയ്തു. ഈ ബന്ധത്തിലൂടെ അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങൾ ഫ്രെഡ്റീക് ഹെൻറി രാജകുമാരൻ കാണാനിടയാകുകയും അങ്ങനെ ചിത്രങ്ങൾ വിറ്റുപോകുകയും ചെയ്തു.

1631-ൽ അദ്ദേഹം ആംസ്റ്റർഡാമിലേക്ക് താമസം മാറ്റി. പല ആളുകളും റെംബ്രാന്റിനെ കുറിച്ച് കേട്ടിട്ടുണ്ടായിരുന്നു. അവർക്ക് റെംബ്രാന്റ് തങ്ങളുടെ ഛായാചിത്രങ്ങൾ വരയ്ക്കണമായിരുന്നു. ഇതാണ് ആംസ്റ്റർഡാമിലേക്ക് താമസം മാറാൻ കാരണം. സാസ്കിയ വാൻ ഉയ്ലെൻബെർഗ് എന്ന സ്ത്രീയെ റെംബ്രാന്റ് വിവാഹം ചെയ്തു. ഈ ദമ്പതികൾക്ക് 4 കുട്ടികൾ ജനിച്ചു എങ്കിലും ഇവരിൽ 3 പേർ വളരെ ചെറുപ്പത്തിലേ മരിച്ചുപോയി. സാസ്കിയയുടെ മരണശേഷം റെംബ്രാന്റ് തന്റെ വേലക്കാരിയായിരുന്ന ഹെണ്ട്രിക്ജ് സ്സ്റ്റോഫെത്സ് എന്ന സ്ത്രീയോടൊത്ത് താമസം തുടങ്ങി. ഇവർക്ക് കൊർണേലിയ എന്ന ഒരു മകൾ ഉണ്ടായി. റെംബ്രാന്റ് ആംസ്റ്റർഡാമിൽ 1669 ഒക്ടോബർ 4-നു മരിച്ചു.

റെംബ്രാന്റ് പല പ്രശസ്ത ചിത്രങ്ങളും രചിച്ചു. അവയിൽ ചിലത് വളരെ വലിപ്പമുള്ള ചിത്രങ്ങളാണ്, ചിലത് വളരെ ഇരുണ്ടതും ശോകപൂർണ്ണവുമാണ്. റെംബ്രാന്റിന്റെ പല ചിത്രങ്ങളും കാണുമ്പോൾ കാണികൾക്ക് ചിത്രത്തിൽ സംഭവിക്കുന്ന കാര്യങ്ങളിൽ തങ്ങളും ഭാഗമാണെന്നു തോന്നും. ലോകമെമ്പാടുമുള്ള ചിത്ര പ്രദർശനശാലകളിൽ റെംബ്രാന്റിന്റെ ചിത്രങ്ങൾ കാണാം.

റെംബ്രാന്റ് വരച്ച ചിത്രങ്ങൾ

അവലംബം

  1. http://forvo.com/word/rembrandt_van_rijn/
"https://ml.wikipedia.org/w/index.php?title=റെംബ്രാന്റ്&oldid=3093208" എന്ന താളിൽനിന്ന് ശേഖരിച്ചത്