"മഹാബോധിവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: hu:Sri Maha Bodhi, it:Sri Maha Bodhi, simple:Sri Maha Bodhi
(ചെ.) യന്ത്രം പുതുക്കുന്നു: en:Jaya Sri Maha Bodhi
വരി 19: വരി 19:
[[വിഭാഗം:ബുദ്ധമതം]]
[[വിഭാഗം:ബുദ്ധമതം]]


[[en:Sri Maha Bodhi]]
[[en:Jaya Sri Maha Bodhi]]
[[hu:Sri Maha Bodhi]]
[[hu:Sri Maha Bodhi]]
[[it:Sri Maha Bodhi]]
[[it:Sri Maha Bodhi]]

16:33, 28 നവംബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

മഹാബോധി

ലോകമാകമാനമുള്ള ബുദ്ധമതവിശ്വാസികള്‍ വിശുദ്ധമായി കണക്കാക്കുന്ന ഒരു കേന്ദ്രമാണ്‌ ശ്രീലങ്കയിലെ അനുരാധപുരത്തുള്ള മഹാബോധി എന്ന ആല്‍മരം. ഗൗതമബുദ്ധന്‍ നിര്‍വാണം പ്രാപിച്ചയിടത്തെ ബോധീവൃക്ഷത്തില്‍ നിന്നുള്ള തൈ ആണ്‌ ഇതെന്നാണ്‌ വിശ്വസിക്കപ്പെടുന്നത്[1]. ബി.സി.ഇ. 288-ല്‍ നട്ട ഈ വൃക്ഷമാണ്‌ മനുഷ്യന്‍ നട്ടുവളര്‍ത്തിയ അറിയപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും പുരാതനമായ വൃക്ഷം.


ചരിത്രം

ബി.സി.ഇ. മൂന്നാം നൂറ്റാണ്ടില്‍ അശോകചക്രവര്‍ത്തിയുടെ മകള്‍ സംഘമിത്രയാണ്‌ ഈ തൈ ഇന്ത്യയില്‍ നിന്നും ശ്രീലങ്കയില്‍ എത്തിച്ചതെന്നും അവരുടെ നിര്‍ദ്ദേശപ്രകാരം ഇത് ഇവിടെ നട്ടുവളര്‍ത്തുകയായിരുന്നെന്നും വിശ്വസിക്കപ്പെടുന്നു[1].

ബുദ്ധഗയയിലെ ബോധീവൃക്ഷത്തിന്റെ ദക്ഷിണശാഖയാണ്‌ ഈ വൃക്ഷം എന്നാണ്‌ വിശ്വാസം. രാജാവ് ദേവനമ്പിയതിസയാണ്‌ ബി.സി.ഇ. 249-ല്‍ വൃക്ഷം അനുരാധപുരത്തെ മഹാമേഘവനം ഉദ്യാനത്തില്‍ നട്ടത്.

സം‌രക്ഷണം

വടക്കുകിഴക്കു ദിശയിലേക്ക് ചെരിഞ്ഞിരിക്കുകയായിരുന്ന ഈ വൃക്ഷം വീഴാതിരിക്കുന്നതിന്‌ ഒരു താങ്ങ് കൊടുത്തിരുന്നു എന്ന് അഞ്ചാം നൂറ്റാണ്ടില്‍ ഇവിടം സന്ദര്‍ശിച്ച ചൈനീസ് സഞ്ചാരി ഫാഹുസീന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഈ വൃക്ഷത്തിന്‌ സ്വര്‍ണം പൂശിയ മൂന്നു താങ്ങുകള്‍ നല്‍കിയിട്ടുണ്ട്[1].

ഭൂനിരപ്പില്‍ നിന്നും ആറര മീറ്റര്‍ ഉയരത്തിലുള്ള ഒരു തറയില്‍ നട്ടിരുന്ന ഇതിനു ചുറ്റും വേലി കെട്ടി ഭദ്രമാക്കിയിരുന്നു. വൃക്ഷത്തെ കാട്ടാനകളില്‍ നിന്നും സം‌രക്ഷിക്കുന്നതിനായി രാജാവായിരുന്ന കീര്‍ത്തി ശ്രീ രാജസിംഹനാണ്‌ ചുറ്റുമതില്‍ കെട്ടിയത്.

ആധാരസൂചിക

  1. 1.0 1.1 1.2 രാമചന്ദ്രന്‍, സി.കെ. (2008-07-27). "വാഗ്‌ഭടനെത്തേടി ശ്രീലങ്കയില്‍". മാതൃഭൂമി വാരാന്തപ്പതിപ്പ്. Retrieved 2008-07-28.

ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=മഹാബോധിവൃക്ഷം&oldid=303226" എന്ന താളിൽനിന്ന് ശേഖരിച്ചത്