"പ്രാഥമിക ദന്തങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: fi:Maitohammas
(ചെ.) യന്ത്രം ചേര്‍ക്കുന്നു: sv:Mjölktänder
വരി 60: വരി 60:
[[pl:Zęby mleczne]]
[[pl:Zęby mleczne]]
[[pt:Dente decíduo]]
[[pt:Dente decíduo]]
[[sv:Mjölktänder]]
[[zh:乳牙]]
[[zh:乳牙]]

00:25, 10 നവംബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ആറ് വയസായ ഒരു പെണ്‍കുട്ടിയുടെ ഇളക്കിത്തുടങ്ങിയ പ്രാഥമിക ദന്തങ്ങള്‍

മനുഷ്യര്‍ക്ക് 20 പ്രാഥമികദന്തങ്ങളും (പാല്‍പ്പല്ലുകള്‍) 32 സ്ഥിരദന്തങ്ങളുമുണ്ട്‌. സുശ്രുത സംഹിതയില്‍ 24 പ്രാഥ്മികദന്തങ്ങള്‍ എന്നാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. പരിണാമത്തിന്റെ ഫലമായി നാലു പാല്‍പല്ലുകള്‍ അപ്രത്യക്ഷമായതോ ആറാമത്തെ വയസ്സില്‍ പ്രത്യക്ഷപ്പെടുന്ന ഒന്നാമത്തെ സ്ഥിരദന്തത്തെ പ്രാഥമികദന്തമായി അദ്ദേഹം തെറ്റിദ്ധരിച്ചതോ ആകാം.


ചില കുട്ടികള്‍ക്ക് ജനിക്കുമ്പോഴേ പല്ലു കാണാറുണ്ട്. പ്രീനേറ്റല്‍ ദന്തം എന്നാനിതിനെ വിളിക്കുന്നത്. ചിലകുട്ടികള്‍ക്ക് പല്ല് വരാന്‍ 2 വയസ്സുവരെ താമസം ഉണ്ടാകാറുണ്ട്.

ആറു മുതല്‍ പതിനാലു വയസ്സിനുള്ളില്‍ പാല്‍പ്പല്ലുകള്‍ കൊഴിഞ്ഞു പോകുന്നു. ആറുവയസ്സു മുതല്‍ മുളച്ചു തുടങ്ങുന്നവയാണ് സ്ഥിരദന്തങ്ങള്‍.


3 മുതല്‍ നാലു വയസ്സിനിടയ്ക്ക്‌ പ്രാഥമികദന്തങ്ങളുടെ കിളിര്‍ക്കല്‍ പൂര്‍ണ്ണമാകുന്നു.

പ്രാഥമികദന്തങ്ങള്‍ 20 എണ്ണമാണുള്ളത്‌.

നടുവിലെ ഉളിപ്പല്ല്, അരുകിലെ ഉളിപ്പല്ല്, ഒന്നാം അണപ്പല്ല്, കോമ്പല്ല്, രണ്ടാം അണപ്പല്ല് എന്ന ക്രമത്തില്‍ കീഴ്താഡിയിലെ ജോഡികള്‍ മേല്‍താടിയിലെ ജോഡികള്‍ക്ക്‌ മുന്‍പെ പ്രത്യക്ഷപ്പെടുന്നു.

പ്രാഥമിക ദന്തങ്ങള്‍ അധിക സമയത്തിനകം നഷ്ടപ്പെടേണ്ടതാണന്ന ധാരണയില്‍ കാര്യമായ പ്രാധാന്യം അവയ്ക്ക്‌ നല്‍കാതെയിരുന്നാല്‍ സ്ഥിരദന്തങ്ങള്‍‌ മുളച്ചു വരുന്നതിനുള്ള അകല ക്രമീകരണം കൃത്യമാവുകയില്ല.

പ്രാഥമികദന്തങ്ങള്‍ നഷ്ട്ടപ്പെട്ടു തുടങ്ങുന്ന്തിനു മുന്‍പ്‌ അറു വയസ്സില്‍ സ്ഥിരദന്തത്തിലെ ഒന്നാം അണപ്പല്ല് മുളയ്ക്കുന്നു

പ്രാഥമികദന്തങ്ങള്‍ പ്രത്യക്ഷപ്പെടുന്ന ഏകദേശ കാലനിര്‍ണ്ണയം

മുകള്‍ താടി കീഴ്താടി
നടുവിലെ ഉളിപ്പല്ല് 7 1/2 മാസം 6 1/2 മാസം
അരികിലെ ഉളിപ്പല്ല് 8 മാസം 7 മാസം
കോമ്പല്ല് 16 - 20 മാസം
ഒന്നമത്തെ അണപ്പല്ല് 12 - 16 മാസം
രണ്ടാമത്തെ അണപ്പല്ല് 20 - 30 മാസം
"https://ml.wikipedia.org/w/index.php?title=പ്രാഥമിക_ദന്തങ്ങൾ&oldid=291519" എന്ന താളിൽനിന്ന് ശേഖരിച്ചത്