"സൂചിത്തുമ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,554 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
പദോൽപത്തി
(c/e)
(പദോൽപത്തി)
 
സൂചിപോലെ നേർത്ത ഉടലോടു കൂടിയ ഇനം [[തുമ്പി|തുമ്പികളാണ്]] '''സൂചിത്തുമ്പികൾ''' (''സൈഗോപ്‌റ്റെറ'') - (''Zygoptera'') - '''Damselfly'''. ഒഡോനേറ്റ എന്ന ഓർഡറിനു കീഴിൽ സൈഗോപ്റ്റെറ എന്ന സബ് ഓർഡറിലാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്.   തുമ്പികളുടേതിന് സമാനമായ ശരീരപ്രകൃതിയാണെങ്കിലും ഇവയുടെ ശരീരം വളെരെ നേർത്തതാണ്. ഈ നേർത്ത ഉടലിനെ വാൽ ആയിട്ടാണ് പല സൂചിതുമ്പികളുടെയും പേരിനൊപ്പം ചേർത്തിരിക്കുന്നത് (ഉദാ: [[കനൽവാലൻ ചതുപ്പൻ]] - Orange-tailed Marsh Dart). മറ്റു തുമ്പികളിൽനിന്നും വ്യത്യസ്തമായി സൂചിത്തുമ്പികൾ ഇരിക്കുമ്പോൾ ചിറകുകൾ ഉടലിനോട് ചേർത്തുവെക്കുന്നതായി കാണാം (എന്നാൽ സൂചിത്തുമ്പികളിൽ ലെസ്റ്റിഡേ എന്ന കുടുംബത്തിൽ ഉൾപ്പെടുന്നവ  ഇരിക്കുമ്പോൾ ചിറകുകൾ വിടർത്തിത്തന്നെയാണ് വിശ്രമിക്കുക; അതുകൊണ്ട് തന്നെ ഇവ സ്പ്രെഡ്‌വിങ്സ് എന്ന പേരിലാണ് അറിയപ്പെടുന്നത്  ഉദാ: [[ചേരാചിറകൻ]]).   പരിണാമപരമായി വളരെ  പുരാതനമായ ഈ ജീവിവർഗ്ഗം [[അന്റാർട്ടിക്ക]] ഒഴിച്ചുള്ള എല്ലാ ഭൂഖണ്ടങ്ങളിലും കാണപ്പെടുന്നു.
 
==പദോൽപത്തി==
1854-ൽ [[Edmond de Sélys Longchamps|സെലിസ്]] തുമ്പികളെ [[കല്ലൻ തുമ്പികൾ]] (Anisoptera), [[സൂചിത്തുമ്പികൾ]] (Zygoptera) എന്നിങ്ങനെ രണ്ടായി തരം തിരിച്ചു.<ref name="Selys 1854"/> ζυγός എന്ന ഗ്രീക്ക് പദത്തിന് "തുല്യമായ" എന്നും πτερόν എന്ന ഗ്രീക്ക് പദത്തിന് "ചിറക്" എന്നുമാണ് അർത്ഥം. സൂചിത്തുമ്പികളുടെ പിൻചിറകുകൾക്കും മുൻചിറകുകൾക്കും കല്ലൻ തുമ്പികളെ അപേക്ഷിച്ചു ഒരേ രൂപമാണ് എന്ന് സൂചിപ്പിക്കാനാകണം സൂചിത്തുമ്പികൾക്ക് Zygoptera എന്ന പേര് നൽകിയത്.<ref name="Selys 1854"/>
 
നീണ്ടുമെലിഞ്ഞ ഉദരത്തോടു കൂടിയവയായതിനാൽ മലയാളത്തിൽ ഇവയെ ''സൂചിത്തുമ്പികൾ'' എന്നു വിളിക്കുന്നു.<ref>{{Cite book | title = കേരളത്തിലെ തുമ്പികൾ | last = David V Raju | first = Kiran CG | publisher = TIES| year = 2013| isbn = 978-81-920269-1-6| location = Kottayam| page = 12}}</ref>
 
'''തുമ്പികളും സൂചിത്തുമ്പികളും: പ്രധാന വ്യത്യാസങ്ങൾ'''<ref>{{Cite book
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2911693" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി