"സുമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 9°40′S 120°00′E / 9.667°S 120.000°E / -9.667; 120.000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
വരി 13: വരി 13:


== അവലംബം ==
== അവലംബം ==

[[വർഗ്ഗം:ഇന്തോനേഷ്യയിലെ ദ്വീപുകൾ]]

05:23, 27 നവംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സുമ്പ
Native name: Pulau Sumba
Geography
LocationSouth East Asia
Coordinates9°40′S 120°00′E / 9.667°S 120.000°E / -9.667; 120.000
ArchipelagoLesser Sunda Islands
Area11,059.6 km2 (4,270.1 sq mi)
Area rank73rd
Highest elevation1,225 m (4,019 ft)
Highest pointMount Wanggameti
Administration
Indonesia
ProvinceEast Nusa Tenggara
Largest settlementWaingapu (pop. 37,459[1])
Demographics
Population755,849 (2015 estimate[2])
Pop. density67.8 /km2 (175.6 /sq mi)
LanguagesKambera, Momboru, Anakalang, Wanukaka, Wejewa, Lamboya, Kodi, Indonesian
Ethnic groupsSumba, Austronesian and Melanesian descendants

സുമ്പ (ഇന്തോനേഷ്യൻ : പലാവ സുമ്പ) കിഴക്കൻ ഇന്തോനേഷ്യയിലെ ഒരു ദ്വീപാണ്. ഈസ്റ്റ് നുസാ ടെങ്കാര പ്രവിശ്യയിലെ ലെസ്സർ സുന്ദ ദ്വീപുകളിലൊന്നാണിത്. ഈ ദ്വീപിന്റെ വിസ്തീർണ്ണം 11,059.6 ചതുരശ്ര കിലോമീറ്ററും (4,270.1 ചതുരശ്ര മൈൽ) ജനസംഖ്യ 2015 ലെ കണക്കുകൾ അനുസരിച്ച് 755,849 ആയിരുന്നു. സുമ്പാ ദ്വീപിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് സുംബാവയും വടക്കുകിഴക്കു ഭാഗത്തായി, സുംബ കടലിടുക്കിനെതിരിൽ (സെലാറ്റ് സുമ്പ), ഫ്ലോറെസും കിഴക്കുഭാഗത്ത്, സവു കടലിനു മറുവശത്ത് തിമോറും തെക്ക് ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭാഗം വരുന്നിടത്ത് ഓസ്ട്രേലിയയുമാണ് ഇതിന്റെ അതിരുകൾ.

ചരിത്രം

1500-ത്തിൽ പടിഞ്ഞാറൻ യൂറോപ്യൻമാരുടെ കോളനിവൽക്കരണത്തിനു മുമ്പ് ഇവിടെ അധിവാസമുറപ്പിച്ചിരുന്നത് മെലാനേഷ്യൻ, ആസ്ട്രോനേഷ്യൻ ജനതയായിരുന്നു. 1522-ൽ യൂറോപ്പിൽനിന്നുള്ള ആദ്യ യാനങ്ങളുമായി പോർച്ചുഗീസുകാർ ഇവിടയെത്തി. 1866 ആയപ്പോൾ സമ്പ ഡച്ച് ഈസ്റ്റ് ഇൻഡീസിന്റെ ഭാഗമായിരുന്നുവെങ്കിലും 20-ആം നൂറ്റാണ്ട് വരെ ഈ ദ്വീപ് യഥാർത്ഥത്തിലുള്ള ഡച്ച് ഭരണത്തിൻ കീഴിലായിരുന്നില്ല. 1866 ൽ വെസ്റ്റ് സുമ്പയിലെ ലൗറയിൽ ജെസ്യൂട്ടുകൾ ഒരു മതദൗത്യം ആരംഭിച്ചിരുന്നു.[3]

ചരിത്രപരമായി, ഈ ദ്വീപ് ചന്ദനത്തടികൾ കയറ്റുമതി ചെയ്തിരുന്നതിനാൽ സാൻഡൽവുഡ് ദ്വീപ്[4] അഥവാ സാൻഡൽ ദ്വീപ് എന്ന അപരനാമത്തിലും അറിയപ്പെട്ടിരുന്നു.

ഭൂമിശാസ്ത്രം, കാലാവസ്ഥ, പരിസ്ഥിതി

ഈ ദ്വീപിലെ ഏറ്റവും ജനസംഖ്യയുള്ള നഗരം, 52,755 ജനങ്ങളുള്ള വൈംഗാപുവിലെ പ്രധാന തുറമുഖ നഗരമാണ്. പല ഇന്തോനേഷ്യൻ ദ്വീപുകളുടെയും കുത്തനെയുള്ള അഗ്നിപർവ്വത പ്രകൃതിയെ അപേക്ഷിച്ച് ഇവിടുത്തെ ഭൂപ്രകൃതി താഴ്ന്ന നിലയിലുള്ളതും ചുണ്ണാമ്പുകല്ലുകളടങ്ങിയ കുന്നുകളുള്ളതുമാണ്. മെയ് മുതൽ നവംബർ വരെ വരണ്ട കാലാവസ്ഥയും ഡിസംബർ മുതൽ ഏപ്രിൽ വരെ മഴക്കാലവുമാണ്. ദ്വീപിന്റെ പടിഞ്ഞാറൻ ഭാഗം കിഴക്കൻ പ്രദേശത്തേക്കാൾ വളരെയധികം ഫലഭൂയിഷ്ഠവും ജനങ്ങൾ ഇടതിങ്ങി താമസിക്കുന്ന പ്രദേശവുമാണ്. ദ്വീപിലെ വ്യതിരിക്തമായ സസ്യജന്തു ജാലങ്ങളുടെ സമ്പന്നത കാരണമായി വേൾഡ് വൈഡ് ഫണ്ട് ഈ ദ്വീപിനെ സുമ്പ ഇലപൊഴിയും വന പരിസ്ഥിതി മേഖലയായി വർഗ്ഗീകരിച്ചിരിക്കുന്നു.

സംസ്കാരം

ജാതിവ്യവസ്ഥയെ ആധാരമാക്കി ശക്തമായ ക്രമീകരിക്കപ്പെട്ട ഒരു സമൂഹമാണ് സുമ്പയിലുള്ളത്.[5] ഇത് പ്രത്യേകിച്ച് കിഴക്കൻ സുമ്പയുടെ കാര്യത്തിൽ തികച്ചും ശരിയാണ്. അതേസമയം പടിഞ്ഞാറൻ സുമ്പ പ്രാദേശികമായും ഭാഷാപരമായും ഏറെ വിഭിന്നമാണ്.[6] അടുത്ത ബന്ധമുള്ള വിവിധതരം ആസ്ട്രോനേഷ്യൻ ഭാഷകൾ സംസാരിക്കുന്ന സുമ്പാനിയൻ ജനത, ആസ്ട്രോനേഷ്യൻ, മെലനേഷ്യൻ വംശപരമ്പരയുടെ ഒരു മിശ്രിതമാണ്.

അവലംബം

  1. "Jumlah Penduduk Menurut Kecamatan dan Jenis Kelamin, 2004-2013". BPS Kabupaten Sumba Timur (in Indonesian). Statistics Indonesia. Retrieved 22 August 2017.{{cite web}}: CS1 maint: unrecognized language (link)
  2. "Provinsi Nusa Tenggara Timur dalam Angka 2016" (PDF). BPS Provinsi NTT (in Indonesian). Statistics Indonesia. Retrieved 22 August 2017.{{cite web}}: CS1 maint: unrecognized language (link)
  3. Barker, Joshua (1 July 2009). State of Authority: The State in Society in Indonesia. SEAP Publications. p. 123. ISBN 978-0-87727-780-4. Retrieved 2 February 2013.
  4. Goodall, George (editor) (1943) Philips' International Atlas, London, George Philip and Son map 'East Indies' pp.91-92
  5. Forshee, Jill (2006). Culture and Customs of Indonesia. Greenwood Publishing Group. p. 41. ISBN 978-0-313-33339-2. Retrieved 2 February 2013.
  6. Müller, Kal (1997). East of Bali: From Lombok to Timor. Tuttle Publishing. p. 170. ISBN 978-962-593-178-4. Retrieved 2 February 2013.
"https://ml.wikipedia.org/w/index.php?title=സുമ്പ&oldid=2910634" എന്ന താളിൽനിന്ന് ശേഖരിച്ചത്