"സുമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
2,385 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
== ചരിത്രം ==
1500-ത്തിൽ പടിഞ്ഞാറൻ യൂറോപ്യൻമാരുടെ കോളനിവൽക്കരണത്തിനു മുമ്പ് ഇവിടെ അധിവാസമുറപ്പിച്ചിരുന്നത് [[മെലാനേഷ്യൻ]], [[ആസ്ട്രോനേഷ്യൻ]] ജനതയായിരുന്നു. 1522-ൽ യൂറോപ്പിൽനിന്നുള്ള ആദ്യ യാനങ്ങളുമായി പോർച്ചുഗീസുകാർ ഇവിടയെത്തി. 1866 ആയപ്പോൾ സമ്പ ഡച്ച് ഈസ്റ്റ് ഇൻഡീസിന്റെ ഭാഗമായിരുന്നുവെങ്കിലും 20-ആം നൂറ്റാണ്ട് വരെ ഈ ദ്വീപ് യഥാർത്ഥത്തിലുള്ള ഡച്ച് ഭരണത്തിൻ കീഴിലായിരുന്നില്ല. 1866 ൽ വെസ്റ്റ് സുമ്പയിലെ ലൗറയിൽ ജെസ്യൂട്ടുകൾ ഒരു മതദൗത്യം ആരംഭിച്ചിരുന്നു.<ref name="Barker2009">{{cite book|url=https://books.google.com/books?id=-kqZjVElfS8C&pg=PA123|title=State of Authority: The State in Society in Indonesia|last=Barker|first=Joshua|date=1 July 2009|publisher=SEAP Publications|isbn=978-0-87727-780-4|page=123|accessdate=2 February 2013}}</ref>
 
ചരിത്രപരമായി, ഈ ദ്വീപ് ചന്ദനത്തടികൾ കയറ്റുമതി ചെയ്തിരുന്നതിനാൽ സാൻഡൽവുഡ് ദ്വീപ്<ref>Goodall, George (editor) (1943) ''Philips' International Atlas'', London, George Philip and Son map 'East Indies' pp.91-92</ref> അഥവാ സാൻഡൽ ദ്വീപ് എന്ന അപരനാമത്തിലും അറിയപ്പെട്ടിരുന്നു.
 
== ഭൂമിശാസ്ത്രം, കാലാവസ്ഥ, പരിസ്ഥിതി ==
ഈ ദ്വീപിലെ ഏറ്റവും ജനസംഖ്യയുള്ള നഗരം, 52,755 ജനങ്ങളുള്ള വൈംഗാപുവിലെ പ്രധാന തുറമുഖ നഗരമാണ്. പല ഇന്തോനേഷ്യൻ ദ്വീപുകളുടെയും കുത്തനെയുള്ള അഗ്നിപർവ്വത പ്രകൃതിയെ അപേക്ഷിച്ച് ഇവിടുത്തെ ഭൂപ്രകൃതി താഴ്ന്ന നിലയിലുള്ളതും ചുണ്ണാമ്പുകല്ലുകളടങ്ങിയ കുന്നുകളുള്ളതുമാണ്. മെയ് മുതൽ നവംബർ വരെ വരണ്ട കാലാവസ്ഥയും ഡിസംബർ മുതൽ ഏപ്രിൽ വരെ മഴക്കാലവുമാണ്. ദ്വീപിന്റെ പടിഞ്ഞാറൻ ഭാഗം കിഴക്കൻ പ്രദേശത്തേക്കാൾ വളരെയധികം ഫലഭൂയിഷ്ഠവും ജനങ്ങൾ ഇടതിങ്ങി താമസിക്കുന്ന പ്രദേശവുമാണ്. ദ്വീപിലെ വ്യതിരിക്തമായ സസ്യജന്തു ജാലങ്ങളുടെ സമ്പന്നത കാരണമായി [[വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ|വേൾഡ് വൈഡ് ഫണ്ട്]] ഈ ദ്വീപിനെ സുമ്പ [[ഇലപൊഴിയും വനങ്ങൾ|ഇലപൊഴിയും വന]] പരസ്ഥിതി മേഖലയായി വർഗ്ഗീകരിച്ചിരിക്കുന്നു.
 
== അവലംബം ==
42,234

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2910606" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി