"വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 62: വരി 62:




ബ്യൂറോക്രാറ്റ് എന്ന നിലയിൽ അഡ്മിൻ എന്ന പദവിയിൽ കൂടുതൽ എന്താണ് താങ്കൾ ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്നതിനു വിശദമായ ഒരു മറുപടി തരാമോ? ബ്യൂറോക്രാറ്റ് എന്നത് ഒരു പദവി അല്ലെങ്കിൽ ഒരു ഫ്ളാഗ് എന്നതിൽ പുറമേ ചുമതലകൾ എന്തൊക്കെയാണെന്ന് വിശദീകരിക്കാമോ? --[[user:rameshng|Rameshng]]<sup>[[User talk:rameshng|Talk to me]]</sup> 04:57, 25 നവംബർ 2018 (UTC)
* ബ്യൂറോക്രാറ്റ് എന്ന നിലയിൽ അഡ്മിൻ എന്ന പദവിയിൽ കൂടുതൽ എന്താണ് താങ്കൾ ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്നതിനു വിശദമായ ഒരു മറുപടി തരാമോ? ബ്യൂറോക്രാറ്റ് എന്നത് ഒരു പദവി അല്ലെങ്കിൽ ഒരു ഫ്ളാഗ് എന്നതിൽ പുറമേ ചുമതലകൾ എന്തൊക്കെയാണെന്ന് വിശദീകരിക്കാമോ? --[[user:rameshng|Rameshng]]<sup>[[User talk:rameshng|Talk to me]]</sup> 04:57, 25 നവംബർ 2018 (UTC)


====വോട്ടെടുപ്പ്====
====വോട്ടെടുപ്പ്====

04:59, 25 നവംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം


മലയാളം വിക്കിപീഡിയയിലെ കാര്യനിർവാഹകരെ തിരഞ്ഞെടുക്കാനുള്ള സമ്മതിദാന വിനിയോഗ താളാണിത്‌

ഇവിടെ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ

  • കാര്യനിർവാഹക പദവിക്കായുള്ള നാമനിർദ്ദേശങ്ങളും വോട്ടെടുപ്പും.
  • പ്രവർത്തനരഹിതരായ കാര്യനിർവാഹകരെ ഒഴിവാക്കാനുള്ള നിർദ്ദേശങ്ങളും വോട്ടെടുപ്പും.

വോട്ടു ചെയ്യേണ്ട വിധം

സ്ഥാനാർഥിയുടെ പേരിനു താഴെ, അനുകൂലിക്കുന്നുവെങ്കിൽ {{അനുകൂലം}} എന്നും എതിർക്കുന്നുവെങ്കിൽ {{പ്രതികൂലം}} എന്നും രേഖപ്പെടുത്തുക. അഭിപ്രായമുണ്ടെങ്കിൽ എഴുതാൻ മറക്കരുത്‌.

ഈ വോട്ടെടുപ്പിൽ വോട്ട് സാധുവാകണമെങ്കിൽ പാലിക്കേണ്ട കുറഞ്ഞ മാനദണ്ഡം

  • വോട്ടെടുപ്പ് തുടങ്ങുന്ന സമയത്ത് മലയാളം വിക്കിപീഡിയയിൽ അംഗത്വമെടുത്തിട്ട് 30 ദിവസമെങ്കിലും പൂർത്തിയാക്കിയിരിക്കണം.
  • മലയാളം വിക്കിപീഡിയയിൽ മൊത്തം 100 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം. വോട്ടെടുപ്പ് തുടങ്ങുന്ന സമയത്തുള്ള തിരുത്തലുകൾ മാത്രമേ തിരുത്തലുകളുടെ എണ്ണത്തിനായി കണക്കിലെടുക്കൂ.


ശ്രദ്ധിക്കുക

  • നാമനിർദ്ദേശം ഈ പേജിൽ 7 ദിവസം ഉണ്ടായിരിക്കും. ഇക്കാലയളവിൽ വോട്ടുചെയ്യുന്ന ഉപയോക്താക്കളിൽ മൂന്നിൽ രണ്ടു പേർ പിന്തുണയ്ക്കുന്നവരെ തിരഞ്ഞെടുക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയ:വോട്ടെടുപ്പ് (നയം) സന്ദർശിക്കുക.
  • കാര്യനിർവഹണത്തെക്കുറിച്ചറിയാൻ വിക്കിപീഡിയ:കാര്യനിർവാഹകർ സന്ദർശിക്കുക.
നിലവറപഴയ തിരഞ്ഞെടുപ്പുകളുടെ നിലവറ
കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്
പഴയ വോട്ടെടുപ്പുകൾ
സംവാദ നിലവറ

കാര്യനിർവ്വാഹകരുടെ കർത്തവ്യങ്ങളും ചുമതലകളും

കാര്യനിർവാഹകരായി തെരഞ്ഞെടുക്കപ്പെടുന്നവർ പതിവായി അനുവർത്തിക്കേണ്ട ജോലികളേയും ഉത്തരവാദിത്തങ്ങളേയും കുറിച്ച് അറിയുവാൻ ഈ താൾ കാണുക.

സിസോപ്‌ പദവിക്കുള്ള നാമനിർദ്ദേശം

സിസോപ്‌ പദവിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടാൻ അത്യാവശ്യം വേണ്ട യോഗ്യതകൾ താഴെപ്പറയുന്നവയാണ്:

  • മലയാളം വിക്കിപീഡിയയിൽ വിക്കിയിൽ കുറഞ്ഞത് 6 മാസത്തെ പങ്കാളിത്തം.
  • മലയാളം വിക്കിപീഡിയയിൽ കുറഞ്ഞത് 1500 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം.
  • ആകെ തിരുത്തലുകളിൽ കുറഞ്ഞത് 1000 തിരുത്തലുകൾ എങ്കിലും ലേഖനങ്ങളിൽ ആയിരിക്കണം.
  • നാമനിർദ്ദേശം ചെയ്യപ്പെടുന്ന ഒരു മാസത്തിനുള്ളിൽ മലയാളം വിക്കിപീഡിയയിൽ സജീവപങ്കാളിത്തം ഉണ്ടായിരിക്കണം.
(അതായത് ഒന്നോ രണ്ടോ ദിവസം എഡിറ്റ് ചെയ്ത് നാമനിർദ്ദേശം സമർപ്പിക്കരുത്)

സ്വയം നാമനിർദ്ദേശം സമർപ്പിക്കുകയോ മറ്റൊരാളെ നിർദ്ദേശിക്കുകയോ ആവാം. മറ്റാരെങ്കിലും നാമനിർദ്ദേശം ചെയ്യുകയാണെങ്കിൽ, നാമനിർദ്ദേശം ചെയ്യപ്പെടുന്നയാൾ ഇവിടെ സമ്മതം അറിയിക്കേണ്ടതാണ്.

മാളികവീട്

നാമനിർദ്ദേശം

  • കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനും കാര്യനിർവ്വാഹകരുടെ കുറവ് അനുഭവപ്പെടുന്നതിനാലും സ്വയം നാമനിർദ്ദേശം സമർപ്പിക്കുന്നു.

Malikaveedu (സംവാദം) 04:19, 22 നവംബർ 2018 (UTC)[മറുപടി]

വോട്ടെടുപ്പ്

മീനാക്ഷി നന്ദിനി

നാമനിർദ്ദേശം

  • മീനാക്ഷി നന്ദിനി എന്ന പ്രവർത്തകയേക്കൂടി (ഒരു വനിത എന്ന നിലയിലും പരിഗണിക്കാവുന്നതാണ്) കാര്യനിർവ്വാഹകയായി നാമനിർദ്ദേശം ചെയ്യുന്നു.

Malikaveedu (സംവാദം) 04:22, 22 നവംബർ 2018 (UTC)[മറുപടി]

പ്രിയപ്പെട്ട മാളികവീട് കാര്യനിർവ്വാഹക എന്ന സ്ഥാനത്ത് എൻറെ പേര് നിർദ്ദേശിച്ചതിനുശേഷം എനിക്ക് ഒരു മെയിൽ അയച്ചിരുന്നു. (അനുവാദമില്ലാതെ എൻറെ പേരുചേർത്തു. സമ്മതമാണെന്നു കരുതുന്നു. നമുക്ക് ഒരു ടീമായിട്ടു ഈ വിജ്ഞാനലോകത്ത് എന്തെങ്കിലുമൊക്കെ ചെയ്യാനോ മാറ്റം വരുത്തുവാനോ ഒക്കെ നോക്കാമെന്നാണു വിചാരിക്കുന്നത്.) മാളികവീടിനെപ്പൊലെയുള്ള ഒരു യഥാർത്ഥ വിക്കിപീഡിയൻ (വിക്കിപീഡിയയിൽ ആത്മാർത്ഥമായി വിലപ്പെട്ട സമയം ചിലവഴിച്ച് നിരവധി ലേഖനങ്ങൾ എഴുതുന്ന) എന്നെ നാമനിർദ്ദേശനം ചെയ്തപ്പോൾ അതു തള്ളിക്കളയാൻ തോന്നിയില്ല. പൊതുവെ എനിക്ക് വിക്കിപീഡിയയിൽ മടുപ്പുതോന്നി തുടങ്ങിയിരുന്നു. ഏഷ്യൻമാസ യജ്ഞസമാപനത്തോടെ വിക്കിപീഡിയയിൽ നിന്ന് എന്റെ നാളുകൾ അവസാനിപ്പിക്കണമെന്ന് കരുതിയിരുന്നു. ഞാനൊരു story writer കൂടി്യാണ്. ഇപ്പോൾ ഞാനെന്റെ കൂടുതൽ സമയവും ബ്ലോഗിൽ അതിൻറെ ടൈപ്പിങിലാണ്. വിക്കിപീഡിയക്ക് രണ്ടാം സ്ഥാനം കല്പിക്കാൻ തുടങ്ങിയിരുന്നു. വിക്കിപീഡിയ അങ്ങനെയൊരവസ്ഥയിലെത്തിയിരിക്കുന്നു എന്ന് പറയുന്നതാവും ഉചിതം. വിക്കിപീഡിയയുടെ അടിസ്ഥാനം ലേഖനങ്ങൾ ആണ്. ലേഖനങ്ങൾ ഇല്ലെങ്കിൽ കാര്യനിർവ്വാഹകനും ഒന്നുമില്ല. അതുകൊണ്ട് വിക്കിപീഡിയയിൽ ഒന്നാം സ്ഥാനം ലേഖകനുതന്നെയാണ്. ഒറ്റവരി ലേഖനമായാലും ഒരു നല്ലൊരു താൾ സൃഷ്ടിച്ചാൽ അതിനെ നിലനിർത്താൻ കാര്യനിർവ്വാഹകൻ അരുൺസുനിൽ അല്ലാതെ മറ്റൊരു കാര്യനിർവ്വാഹകൻ ആത്മാർത്ഥമായി ശ്രമിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ഒരു യഥാർത്ഥ കാര്യനിർവ്വാഹകൻ നിലവിലുള്ള ലേഖനങ്ങളെ മെച്ചപ്പെടുത്തി മറ്റു ഉപയോക്താക്കളെ ഏകോപിച്ച് മലയാളം വിക്കിപീഡിയയിൽ മറ്റുഭാഷകളിലുള്ള വിക്കിപീഡിയയെക്കാൾ ഉന്നതനിലവാരത്തിലെത്തിക്കാനും ഞാനൊരു വിക്കിപീഡിയ എഴുത്തുകാരനെന്ന് അഭിമാനത്തോടെ പറയാനും സാധിക്കണം. എന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു ഉപയോക്താവ് എന്നതിനെക്കാൾ ഒരു കാര്യനിർവ്വാഹക എന്ന സ്ഥാനത്ത് കൂടുതൽ കാര്യങ്ങൾ സമയക്കുറവെന്ന തടസ്സമില്ലാതെ വിക്കിപീഡിയയിൽ കൂടുതൽ സമയം ചിലവഴിക്കുന്ന നിഷ്പക്ഷമായി പ്രവർത്തിക്കുന്ന കാര്യക്ഷമതയുള്ള ഒരു യഥാർത്ഥ വിക്കിപീഡിയൻറെ നിർദ്ദേശങ്ങൾ മാനിച്ച് പ്രവർത്തിക്കാൻ കാര്യനിർവ്വാഹക എന്ന സ്ഥാനം എനിക്ക് യോജിച്ചതാണെങ്കിൽ വിട്ടുമാറി നില്ക്കുന്നതും അല്ലാത്തതുമായ എൻറെ സഹപ്രവർത്തകരായ എല്ലാ വിക്കികൂട്ടുകാരെയും അനുകൂലമായാലും പ്രതികൂലമായാലും ഇവിടെ നിങ്ങളുടെ വിലയേറിയ അഭിപ്രായം രേഖപ്പെടുത്താൻ ഞാൻ വിനയപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു. എതിർക്കുന്നവർ അതിൻറെ കാരണം കൂടി വ്യക്തമാക്കാൻ അഭ്യർത്ഥിക്കുന്നു.--Meenakshi nandhini (സംവാദം) 01:55, 24 നവംബർ 2018 (UTC)[മറുപടി]

നാമനിർദ്ദേശത്തിന് നന്ദി. ഞാൻ എന്റെ സമ്മതം അറിയിക്കുന്നു.--Meenakshi nandhini (സംവാദം) 09:55, 22 നവംബർ 2018 (UTC)[മറുപടി]


വോട്ടെടുപ്പ്

  • എതിർക്കുന്നു സോക്ക് പപ്പറ്റാണെന്ന് സംശയം തോന്നിക്കുന്ന തരത്തിലുള്ള സംവാദങ്ങൾ ചെക്ക് യൂസർ അഗ്നി പരീക്ഷ കഴിഞ്ഞു നോക്കാം. --Challiovsky Talkies ♫♫ 18:21, 24 നവംബർ 2018 (UTC)[മറുപടി]

കാര്യകാരണങ്ങൾ

മീനാക്ഷി നന്ദിനി എതിർക്കുന്നവർ അതിൻറെ കാരണം കൂടി വ്യക്തമാക്കാൻ അഭ്യർത്ഥിക്കുന്നു എന്നെഴുതിയത് ഞാൻ എതിർപ്പ് രേഖപ്പെടുത്തിയതിനു ശേഷം ആകയാൽ ഇവിടെ പറയുന്നു. എതിർക്കാൻ കാരണങ്ങൾ പലതുണ്ട്. ആദ്യംതന്നെ പറയട്ടെ നിങ്ങൾ നല്ല എഴുത്തുകാരി തന്നെയാണ്; ഇനിയും വിക്കിയിൽ തുടരണം എന്നുതന്നെയാണ് അഭ്യർത്ഥന. വിക്കിപീഡിയയെ പറ്റി നല്ലൊരു ധാരണയിലെത്തിച്ചേരാൻ താങ്കൾക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല എന്നാണ് എന്റെ ധാരണ. ഉദാഹരണങ്ങൾ ഒത്തിരിയുണ്ട്. ഇവിടെ മേലേ കൊടുത്തിരിക്കുന്ന ഒന്നാമത്തെ പാരഗ്രാഫിൽ തന്നെ അക്കാര്യം നല്ലപോലെ നിഴലിക്കുന്നുണ്ട്. കുറച്ചു കാലം എടുത്തായാലും മാറിവരും എന്നു തന്നെയാണ് വിശ്വാസം. ഇതുപോലെ ചിലകാരണങ്ങൾ ശ്രദ്ധയിൽ പെട്ടതിനാൽ മാത്രമാണ് എതിർത്തത്. മടുപ്പുതോന്നിയെന്നത് സത്യമാണെങ്കിൽ മാറി നിൽക്കുന്നതുതന്നെയാണുചിതം. അങ്ങനെ മാറി നിൽക്കുന്നവർ പലരുണ്ട് വിക്കിയിൽ. -Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 04:16, 24 നവംബർ 2018 (UTC)[മറുപടി]

Rajesh Odayanchal, പ്രിയ സുഹൃത്തെ, താങ്കളുടെ മറുപടി തന്നെ വിക്കിപീഡിയയ്ക്ക് ഉയർച്ച ഉണ്ടാക്കുന്നതല്ല. ക്ഷീണമുണ്ടാക്കുന്നതാണ്. ഒരു സ്ഥാപനത്തിന്റെ നിലനിൽപ്പിന് അത്യാവശ്യം വേണ്ടുന്ന ഘടകങ്ങളെന്താണെന്ന് ആദ്യം പഠിക്കുക. ഇട്ടെറിഞ്ഞിട്ടുപോകാനാണെങ്കിൽ ഈ പ്രസ്ഥാനം എങ്ങനെയാണ് നിലനിൽക്കുക. എന്റെ സീനിയർ എന്നു പറയുന്നവർ വിക്കിപീഡിയയിൽ വിനിയോഗിച്ച സമയവും ഞാൻ ഒരു വർഷം വിനിയോഗിച്ച സമയവും താരതമ്യം ചെയ്യുക. ഞാൻ മഹത്തായ ഒരു വ്യക്തിയുടെ സ്വന്തം മാതാവിൽ നിന്നും പ്രചോതിതനായ സാക്ഷാൽ ജിമ്മിവെയ്ൽസിന്റെ സ്വപ്നസാക്ഷാത്കാരത്തിനായി പരിശ്രമിക്കുന്നു. ഞാൻ എന്തുചെയ്യണം എന്നു തീരുമാനിക്കുന്നത് താങ്കളല്ല. ഇതിനകം തന്നെ താങ്കളുടെ യോഗ്യത വെളുപ്പെടുത്തിയിട്ടുണ്ട്. എനിക്ക് മടുപ്പുതോന്നുവെങ്കിൽ അതിന് കാരണക്കാർ എന്റെ സീനിയേഴ്സ് തന്നെയാണ്. എനിക്ക് മാർക്കിടാൻ എന്റെ പിന്നാലെ യഥാർത്ഥ വിക്കിപീഡിയർ വരുന്നുണ്ട്.--Meenakshi nandhini (സംവാദം) 04:49, 24 നവംബർ 2018 (UTC)[മറുപടി]

താങ്കൾ ഈ പറഞ്ഞിതിനോട് ഇവിടെ യോജിച്ചേക്കാം. എന്നാലും അഭിപ്രായം മാറ്റാൻ താല്പര്യമില്ല. മഹത്തായ വ്യക്തിയുടെ സ്വന്തമായ മാതാവിൽ നിന്ന് പ്രചോതിതനായ ജിമ്മിവെയ്‌ൽസിന്റെ സ്വപ്നസാക്ഷാത്കാരം പൂർണതയിൽ എത്തിച്ചേർക്കാൻ താങ്കൾ കൂടെനിൽക്കുമെന്നറിഞ്ഞതിൽ സന്തോഷമുണ്ട്. -Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 05:36, 24 നവംബർ 2018 (UTC)[മറുപടി]

Rajesh Odayanchal, പ്രിയ സുഹൃത്തെ, അപ്പോൾ എന്നെ എതിർക്കുന്നു എന്നുപറഞ്ഞതിൽ എന്താണർത്ഥം. വിക്കിപീഡിയയുടെ നന്മയ്കുവേണ്ടി പ്രവർത്തിക്കുന്നവരെ താങ്കൾ പ്രോത്സാഹിപ്പിക്കുന്നില്ല എന്നു ശക്തമായി തെളിയിച്ചിരിക്കുന്നു--Meenakshi nandhini (സംവാദം) 05:45, 24 നവംബർ 2018 (UTC)[മറുപടി]

വിക്കിപീഡിയയുടെ നന്മയ്കുവേണ്ടി താങ്കൾ വേണ്ടതുപോലെ ചെയ്യുന്നുണ്ട്, അതിനിയും തുടരണം, അതിൽ സന്തോഷവും അഭിമാനവും ഉണ്ട്. അക്കാര്യത്തിൽ നിർത്സാഹപ്പെടുത്തുന്നതായി തോന്നരുത്. -Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 05:57, 24 നവംബർ 2018 (UTC)[മറുപടി]
Meenakshi nandhini: Wikipedia:Administrators#History കാണുക: "becoming a sysop is *not a big deal". അത് കേവലം സാങ്കേതിക ജോലികൾ ചെയ്യാൻ കുറപ്പേരെ തൽക്കാലത്തേക്ക് ഏൽപ്പിക്കാനുള്ള ഒരു സംവിധാനം മാത്രമാണ്. സാങ്കേതിക പരിചയവും, സമയലഭ്യതയും, സ്ഥിരതയുള്ള മനോനിലയും, പക്ഷപാത രഹിതമായി പ്രവർത്തിക്കാനുള്ള പക്വതയും ഒക്കെയാണ് അതിന്റെ യോഗ്യതകൾ. ലേഖനങ്ങളോ ചിത്രങ്ങളോ സംഭാവന ചെയ്യുവാൻ ആ ഉപകരണങ്ങൾ ഒന്നും ആവശ്യമില്ല. എന്നുതന്നെയല്ല ആ ജോലികൾ ലേഖകരുടെ ഏറെ സമയം അപഹരിക്കുകയും ചെയ്യും. എട്ടു വർഷത്തോളമായി പല വിക്കികളിലുമുള്ള ഞാൻ ഇതുവരെ ഒന്നിലും കാര്യനിർവാഹക പദവി വഹിച്ചിട്ടില്ല. അതൊരു ആവശ്യമായി തോന്നിയിട്ടുമില്ല. അതുകൊണ്ട് കാര്യനിർവാഹക സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ എതിർക്കുന്നതിനെ വിക്കിയിലെ മറ്റു സംഭാവനകളോടുള്ള പ്രതികരണമായി കണക്കാക്കരുത് എന്നാണ് എന്റെ അഭിപ്രായം. (സമയമുണ്ടെങ്കിൽ ഈ താളിലെ കുറെ ചുവന്ന കണ്ണികൾ നീലയാക്കാൻ സഹായിക്കുക ). ജീ 06:52, 24 നവംബർ 2018 (UTC)[മറുപടി]
പക്വതയില്ലാത്ത സമീപനങ്ങൾ. മറ്റൊരാളുടെ അപരനായി പ്രവർത്തിക്കുന്നതായും സംശയിക്കുന്നു. Shagil Kannur (സംവാദം) 12:45, 24 നവംബർ 2018 (UTC)[മറുപടി]

ബ്യൂറോക്രാറ്റ് പദവിക്കുള്ള നാമനിർദ്ദേശം

ബ്യൂറോക്രാറ്റ് പദവിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടാൻ ഉള്ള കുറഞ്ഞ യോഗ്യതകൾ താഴെപ്പറയുന്നവയാണ്:

  • മലയാളം വിക്കിപീഡിയയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയമെങ്കിലും ഉണ്ടായിരിക്കണം.
  • ബ്യൂറോക്രാറ്റ് ആയി നാമനിർദ്ദേശം സമർപ്പിക്കുന്നതിനു മുൻപ് കാര്യനിർ‌വാഹകൻ (സിസോപ്‌) ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയും പ്രസ്തുത പദവിയിൽ കുറഞ്ഞതു് 3 മാസത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കുകയും വേണം.
  • മലയാളം വിക്കിപീഡിയയിൽ കുറഞ്ഞത് 3000 തിരുത്തലുകളെങ്കിലും നടത്തിയിരിക്കണം.
  • ആകെ തിരുത്തലുകളിൽ കുറഞ്ഞത് 1500 തിരുത്തലുകളെങ്കിലും ലേഖനങ്ങളിൽ ആയിരിക്കണം.
  • നാമനിർദ്ദേശം ചെയ്യപ്പെടുന്ന ഒരു മാസത്തിനുള്ളിൽ മലയാളം വിക്കിപീഡിയയിൽ സജീവപങ്കാളിത്തം ഉണ്ടായിരിക്കണം
(അതായത് ഒന്നോ രണ്ടോ ദിവസം എഡിറ്റ് ചെയ്ത് നാമനിർദ്ദേശം സമർപ്പിക്കരുത്).

സ്വയം നാമനിർദ്ദേശം സമർപ്പിക്കുകയോ മറ്റൊരാളെ നിർദ്ദേശിക്കുകയോ ആവാം. മറ്റാരെങ്കിലും നാമനിർദ്ദേശം ചെയ്യുകയാണെങ്കിൽ, നാമനിർദ്ദേശം ചെയ്യപ്പെടുന്നയാൾ ഇവിടെ സമ്മതം അറിയിക്കേണ്ടതാണ്.

രൺജിത്ത് സിജി

RanjithsijicontribsCASULlogspage movesblock userblock logrights logflag


മലയാളം വിക്കിപീഡിയയിൽ ആകെ ഒരു ബ്യൂറോക്രാറ്റാണ് നിലവിൽ ഉള്ളത് അതുകൊണ്ട് അദ്ദേഹത്തെ സഹായിക്കാമെന്ന് വിചാരിക്കുന്നു. കൂടാതെ കുറച്ചുകൂടി കാര്യമായ പണികളും എറ്റെടുക്കാമെന്ന് വിചാരിക്കുന്നു. അതുകൊണ്ട് സ്വയം നാമനിർദ്ദേശം ചെയ്യുന്നു. --രൺജിത്ത് സിജി {Ranjithsiji} 17:10, 21 നവംബർ 2018 (UTC)[മറുപടി]

ചോദ്യോത്തരങ്ങൾ

മറ്റുള്ള കാര്യനിർവാഹകരെ അപേക്ഷിച്ച് ബ്യൂറോക്രാറ്റുകൾക്ക് കൂടുതലായി ഉള്ളത് ഉപയോക്താക്കൾക്ക് കാര്യനിർവാഹക ഫ്ലാഗ് നൽകുക എന്നത് മാത്രമാണ്.--പ്രവീൺ:സം‌വാദം 13:27, 24 നവംബർ 2018 (UTC)[മറുപടി]


  • ബ്യൂറോക്രാറ്റ് എന്ന നിലയിൽ അഡ്മിൻ എന്ന പദവിയിൽ കൂടുതൽ എന്താണ് താങ്കൾ ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്നതിനു വിശദമായ ഒരു മറുപടി തരാമോ? ബ്യൂറോക്രാറ്റ് എന്നത് ഒരു പദവി അല്ലെങ്കിൽ ഒരു ഫ്ളാഗ് എന്നതിൽ പുറമേ ചുമതലകൾ എന്തൊക്കെയാണെന്ന് വിശദീകരിക്കാമോ? --RameshngTalk to me 04:57, 25 നവംബർ 2018 (UTC)[മറുപടി]

വോട്ടെടുപ്പ്

  • അനുകൂലിക്കുന്നു -- N Sanu / എൻ സാനു / एन सानू 16:50, 22 നവംബർ 2018 (UTC)

ചെക്ക്‌യൂസർ പദവിക്കുള്ള നാമനിർദ്ദേശം

ചെക്ക്‌ യൂസർ പദവിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടാൻ ഉള്ള കുറഞ്ഞ യോഗ്യതകൾ താഴെപ്പറയുന്നവയാണ്:തിരഞ്ഞെടുപ്പ് കാലയളവ് 14 ദിവസമാണ്

  • മലയാളം വിക്കിപീഡിയയിൽ കാര്യനിർവാഹകനായി തിരഞ്ഞെടുക്കപ്പെടുകയും 200 കാര്യനിർവാഹക പ്രവൃത്തികളെങ്കിലും നടത്തി പരിചയമുണ്ടായിരിക്കുകയും വേണം.
  • വിക്കിപീഡിയയിൽ അടുത്തകാലത്തായി സജീവമായിരിക്കണം, കഴിഞ്ഞ ആറുമാസക്കാലയളവിൽ 250 തിരുത്തലുകൾ അല്ലെങ്കിൽ 25 അഡ്മിൻ പ്രവൃത്തികൾ എങ്കിലും നടത്തിയിരിക്കണം
  • പതിനെട്ട് വയസിനുമുകളിൽ പ്രായം, ഐഡന്റിറ്റി ഫൗണ്ടേഷൻ അംഗീകരിച്ചിരിക്കണം.
  • ചെക്ക് യൂസർ പ്രവൃത്തികൾ ചെയ്യാനുള്ള സാങ്കേതികപരിജ്ഞാനം ഉണ്ടായിരിക്കണം.
  • കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ടാകരുത്


സ്വയം നാമനിർദ്ദേശം സമർപ്പിക്കുകയോ മറ്റൊരാളെ നിർദ്ദേശിക്കുകയോ ആവാം. മറ്റാരെങ്കിലും നാമനിർദ്ദേശം ചെയ്യുകയാണെങ്കിൽ, നാമനിർദ്ദേശം ചെയ്യപ്പെടുന്നയാൾ ഇവിടെ സമ്മതം അറിയിക്കേണ്ടതാണ്.

വിശ്വപ്രഭ

നാമനിർദ്ദേശം

Viswaprabha ആകെ പ്രവൃത്തികൾ / സമീപകാലപ്രവൃത്തികൾ Viswaprabha ആഗോളപ്രവൃത്തിവിവരം
ശ്രീ വിശ്വപ്രഭ ഈ പദവിക്ക് യോഗ്യനാണെന്ന് കരുതുന്നു, നാമനിർദ്ദേശം ചെയ്യുന്നു. --
--N Sanu / എൻ സാനു / एन सानू 17:07, 22 നവംബർ 2018 (UTC)

ചോദ്യോത്തരങ്ങൾ

ചർച്ച

@Rajeshodayanchal: എന്റെ അറിവിൽ കിരൺ ഗോപി മാത്രമല്ലെ ഇപ്പോൾ സജീവ തിരുത്തൽ നടത്തുന്നത്? റസിമാൻ എന്റെ അറിവിൽ ഈ മാസത്തിൽ ഇതുവരെ തിരുത്തലുകളൊന്നും നടത്തിയിട്ടില്ല ([തെളിവ്]. ഇനി ആഗോള തിരുത്തലുകൾ നടത്തിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല.Adithyak1997 (സംവാദം) 15:28, 23 നവംബർ 2018 (UTC)[മറുപടി]

മുകളിൽ ആദിത്യ സൂചിപ്പിച്ചതുപോലെ ഞാൻ കുറേ കാലമായി സജീവമല്ല. എങ്കിലും ചെക്ക് യൂസറുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കിരണുമായി സഹകരിക്കാറുണ്ട്. 2014-നു ശേഷം ഒറ്റ (!) റിക്വസ്റ്റ് മാത്രമാണ് വന്നിരിക്കുന്നത് (പട്ടിക ഇവിടെ നോക്കുക), ഇതുവരെ വന്ന ചെക്ക് യൂസർ അപേക്ഷകളിൽ മിക്കതും ഐപി പരിശോധന ആവശ്യമില്ലാതെതന്നെ തീർപ്പുകല്പിച്ചവയാണ്. അതിനാൽ മലയാളം വിക്കിപീഡിയയിൽ മൂന്ന് ചെക്ക് യൂസർമാരുടെ ആവശ്യമില്ല എന്നാണ് വ്യക്തിപരമായ അഭിപ്രായം. ഈ തിരഞ്ഞെടുപ്പ് വിജയിക്കുകയാണെങ്കിൽ സജീവ ഉപയോക്താക്കളായ വിശ്വപ്രഭയെയും കിരണിനെയും ചെക്ക് യൂസർമാരായി നിലനിർത്തി ഞാൻ സ്ഥാനമൊഴിയുന്നതാകും ഉചിതം എന്ന് കരുതുന്നു -- റസിമാൻ ടി വി 16:03, 23 നവംബർ 2018 (UTC)[മറുപടി]

@Razimantv:, ക്ഷമിക്കണം. താങ്കൾ സജീവമല്ല എന്ന് ഞാൻ യഥാർത്ഥത്തിൽ ഉദ്ദേശിച്ചത് താങ്കളുടെ ഈ മാസത്തെ മലയാളം വിക്കിപീഡിയയിലെ സംഭാവനകൾ നോക്കിയിട്ടായിരുന്നു. ചെക്ക് യൂസർ വിഭാഗത്തിലെ സംഭാവനകൾ നോക്കുവാൻ വിട്ടു പോയി.താങ്കൾ സജീവമല്ലാത്തതിനാൽ(മലയാളം വിക്കിപീഡിയ തലത്തിൽ) താങ്കൾ ചെക്ക് യൂസർ പദവി ഒഴിയണം എന്നത് ഞാൻ യഥാർത്ഥത്തിൽ ചിന്തിച്ചിട്ടില്ല എന്നുകൂടി അറിയിക്കുന്നു.Adithyak1997 (സംവാദം) 18:34, 23 നവംബർ 2018 (UTC)[മറുപടി]
ക്ഷമ ചോദിക്കേണ്ട ആവശ്യമൊന്നുമില്ല :) -- റസിമാൻ ടി വി 19:52, 23 നവംബർ 2018 (UTC)[മറുപടി]
റസിമാൻ ഒഴിയരുത്. നിർദ്ദേശകന്റെ അഭിപ്രായമാണു മുഖ്യം. എന്താണിതിനു കാരണം എന്നത് വോട്ടു ചെയ്യുന്നവരെങ്കിലും അറിയേണ്ടതല്ലേ. -Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 00:25, 24 നവംബർ 2018 (UTC)[മറുപടി]

രണ്ട് ഉപയോക്താക്കൾ ചെക്ക് യൂസർ ആയിട്ടുണ്ട്. ചെക്ക് യൂസർ എന്നത് വളരെ സൂക്ഷ്മവും, വിവേകപരമായും ഉപയോഗിക്കേണ്ട ഒന്നാണ്. കൂടാതെ ഉപയോക്താക്കളുടെ സ്വകാര്യതയെയും മാനിക്കേണ്ടതും ഉണ്ട്. ഇപ്പോഴുള്ള ചെക്ക് യൂസർമാർ അവരുടെ ചുമതലകൾ നിർവ്വഹിക്കുന്നില്ലെങ്കിൽ പുതിയ ചെക്ക് യൂസറെ കൊണ്ട് വരാൻ ആലോചിക്കാവുന്നതാണ്. നാമനിർദ്ദേശം ചെയ്ത ആൾ എന്തിനാണ് ഈ നിർദ്ദേശം വച്ചതെന്ന് ദയവായി വ്യക്തമാക്കുക്ക. വിശ്വപ്രഭ ഈ പദവിക്ക് യോഗ്യനായിരിക്കാം. പക്ഷേ അത് പോലെ യോഗ്യത അല്ല, മലയാളം വിക്കിപീഡിയക്ക് ആവശ്യകതയാണ് ഒരാളുടെ യോഗ്യതയേക്കാൾ പ്രധാനം. --RameshngTalk to me 04:53, 25 നവംബർ 2018 (UTC)[മറുപടി]

വോട്ടെടുപ്പ്

  • എതിർക്കുന്നു -- ഒരാവശ്യവുമില്ല. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ഒരാൾക്കുകൂടി ലഭിക്കുന്ന വിധത്തിൽ പങ്കുവെയ്ക്കേണ്ട ഒരു സാഹചര്യവും നിലവിലില്ല.--പ്രവീൺ:സം‌വാദം 16:20, 24 നവംബർ 2018 (UTC)[മറുപടി]
  • എതിർക്കുന്നു -- ആവശ്യമില്ലാത്ത ഒരു തിരഞ്ഞെടുപ്പാണ്. ഇതിൽ വോട്ടെടുപ്പ് നടക്കുന്നതിനു മുന്ന് ചർച്ച ചെയ്ത് ഒരു തീരുമാനത്തിൽ എത്തണം. സാങ്കേതികമായി ചെക്ക് യൂസർ ആവശ്യമില്ലാത്ത സാഹചര്യത്തിൽ ഈ തിരഞ്ഞെടുപ്പ് തന്നെ അസാധുവാണ്. --RameshngTalk to me 04:55, 25 നവംബർ 2018 (UTC)[മറുപടി]

കുറിപ്പുകൾ

സ്ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു,
നാണംകെട്ടു നടക്കുന്നിതു ചിലർ.
മദമത്സരം ചിന്തിച്ചു ചിന്തിച്ചു
മതി കെട്ടു നടക്കുന്നിതു ചിലർ

എന്ന നിലയിലേക്ക് മലയാളം വിക്കി മാറാതെ ശ്രദ്ധിക്കേണ്ടതുണ്ട്. മലയാളം വിക്കിയിൽ നിലവിള്ള എഡിറ്റേർസ് കൃത്യതയോടെ നോക്കിയാൽ ഏറെകാര്യങ്ങൾ ചെയ്യാനും, ഇന്ത്യൻ വിക്കികളിലെങ്കിലും മികച്ചതാക്കി മാറ്റാനും കഴിയും. കഴിഞ്ഞ രണ്ടുവർഷങ്ങൾ കൊണ്ട് ഞാൻ എന്റെ സീനിയേർസിനേക്കാൾ കൂടുതൽ എഡിറ്റ്സ് ചെയ്തില്ലേ, എന്നെ അഡ്മിനാക്കിക്കൂടേ എന്ന് നെഞ്ചുവിരിച്ചു നിന്നു ചോദിക്കുമ്പോൾ നിഴലിക്കുന്ന മറ്റൊരു ഭാവമുണ്ട്, അത് മലയാളം വിക്കിക്ക് ദോഷമേ ചെയ്യുകയുള്ളൂ. വെറുതേകിടന്ന് ഞാൻ മലയാളം വിക്കിയുടെ സെക്രട്ടറിയാണ്, പ്രസിഡന്റാണ് എന്നെപോലെ 19 പേർ വേറെയുണ്ട്, ഞങ്ങളുടെ കീഴിൽ ഡയറക്റ്റ് 380 പേർ സാകൂതം നോക്കിയിരിപ്പുണ്ട്, അതല്ലാതെ ആയിരക്കണക്കിനാളുകൾ സദാ സന്നദ്ധരായുണ്ട്, അവിടെ അത്ര ബ്യൂറോക്രാറ്റ്സ് ഇല്ലേ, മറ്റടത്ത് ഇത്രയില്ലേ പിന്നെ ഇവിടെ എന്തിന്റെ കേടാണുള്ളത് എന്നിങ്ങനെയുള്ള അപഖ്യാതികൾ പബ്ലിക്കിലേക്ക് വന്നുകഴിഞ്ഞിട്ടുണ്ട്. അതിനെ തടയിടാനും, അങ്ങനെയൊന്നായി വിക്കി മാറാതിരിക്കാനും ഓരോത്തരും ശ്രദ്ധിക്കേണ്ടതാണ്. അപ്പോൾ അനാവശ്യമായ സ്ഥാനമാനങ്ങളിൽ അല്ല കാര്യം. ഒരാളെ ഓരോ സ്ഥാനത്തേക്ക് നിർദ്ദേശിക്കുന്നവരും, അതുപോലെ വോട്ടിട്ട് ആളുകളെ തെരഞ്ഞെടുക്കുന്നവരും ഓർത്തിരിക്കേണ്ട കാര്യമാണിത്. - Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 01:34, 25 നവംബർ 2018 (UTC)[മറുപടി]