"ചെറുതോണി അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
No edit summary
വരി 81: വരി 81:
[[വർഗ്ഗം:ചെറുതോണി അണക്കെട്ട്]]
[[വർഗ്ഗം:ചെറുതോണി അണക്കെട്ട്]]
[[വർഗ്ഗം:പെരിയാറിലെ അണക്കെട്ടുകൾ]]
[[വർഗ്ഗം:പെരിയാറിലെ അണക്കെട്ടുകൾ]]
[[വർഗ്ഗം:കേരളത്തിലെ ജലവൈദ്യുതപദ്ധതികൾ]]

16:00, 4 നവംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ചെറുതോണി അണക്കെട്ട്
പ്രമാണം:When all the 5 shutters of the Cheruthoni dam was opened, for the first time in history, during the 2018 Kerala floods.jpg
2018 ഓഗസ്റ്റ് 23 നു ഡാമിന്റെ 5 ഷട്ടറുകളും തുറന്നപ്പോൾ ഉള്ള ദൃശ്യം
ചെറുതോണി അണക്കെട്ട് is located in India
ചെറുതോണി അണക്കെട്ട്
ചെറുതോണി അണക്കെട്ട് is located in Kerala
ചെറുതോണി അണക്കെട്ട്
Location of ചെറുതോണി അണക്കെട്ട് in India#India Kerala
സ്ഥലംചെറുതോണി , ഇടുക്കി ജില്ല, കേരളം,ഇന്ത്യ
നിർദ്ദേശാങ്കം9°50′43.39″N 76°58′1.19″E / 9.8453861°N 76.9669972°E / 9.8453861; 76.9669972
പ്രയോജനംവൈദ്യുതി നിർമാണം
നിലവിലെ സ്ഥിതിOperational
നിർമ്മാണം പൂർത്തിയായത്1976
ഉടമസ്ഥതKSEB,കേരള സർക്കാർ
അണക്കെട്ടും സ്പിൽവേയും
Type of damConcrete
തടഞ്ഞുനിർത്തിയിരിക്കുന്ന നദിപെരിയാർ
ഉയരം138.38 m (454 ft)
നീളം651 m (2,136 ft)
Dam volume450,000 m3 (16,000,000 cu ft)
സ്പിൽവേകൾ5
സ്പിൽവേ ശേഷി5013 M3/Sec
റിസർവോയർ
Createsഇടുക്കി റിസെർവോയർ
ആകെ സംഭരണശേഷി55.5 km³
ഉപയോഗക്ഷമമായ ശേഷി1,460×10^6 m3 (1,183,641 acre⋅ft)
Inactive capacity536×10^6 m3 (434,542 acre⋅ft)
Catchment area649.3 km2 (251 sq mi)
പ്രതലം വിസ്തീർണ്ണം60 km2 (23 sq mi)
Normal elevation732.62 m (2,404 ft)
Power station
Commission date1975
Turbines6 x 130 Megawatt (Pelton-type)
Installed capacity780 MW
Annual generation2398 MU
മൂലമറ്റം പവർ ഹൗസ്

കേരളത്തിലെ ഇടുക്കി ജില്ലയിൽ ചെറുതോണിയിൽ ഇടുക്കി ജല വൈദ്യുത പദ്ധതി[1],[2]യുടെ ഭാഗമായി പെരിയാർ നദിക്കു കുറുകെ നിർമ്മിച്ചിരിക്കുന്ന മൂന്ന് അണക്കെട്ടുകളിൽ ഒന്നാണ് ചെറുതോണി അണക്കെട്ട്[3]. ഇടുക്കി അണക്കെട്ട്, കുളമാവ് അണക്കെട്ട് എന്നിവയാണ് മറ്റു രണ്ട് അണക്കെട്ടുകൾ. എല്ലാ അണക്കെട്ടിന്റെയും ഭാഗമായി 60 കിലോമീറ്റർ ചുറ്റളവിലാണ് ജലസംഭരണ പരിധി. ഇതൊരു ഭാരാശ്രിത അണക്കെട്ടാണ്. ഇന്ത്യയിൽ ഉയരത്തിൽ മൂന്നാമതാണ് ഈ അണക്കെട്ടിന്റെ സ്ഥാനം[4]. 1976 - ൽ നിർമ്മാണം പൂർത്തിയാക്കിയ ഈ അണക്കെട്ട് സമുദ്രനിരപ്പിൽ നിന്നും 2400 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനിയാണ് ഈ അണക്കെട്ട് നിർമ്മിച്ചത്.780 മെഗാവാട്ട്‌ ഉല്‌പാദന ശേഷിയുള്ള പദ്ധതിയുടെ ഊർജ്ജോല്‌പാദനകേന്ദ്രം മൂലമറ്റത്താണ്‌. നാടുകാണി മലയുടെ മുകളിൽനിന്ന്‌ 750 മീറ്റർ അടിയിലുള്ള മൂലമറ്റം പവർ ഹൗസ് (ഭൂഗർഭ വൈദ്യുതനിലയം) ഇന്ത്യയിലെ ഏറ്റവും വലുതുമാണ്‌.ഈ ഡാമിനോടനുബന്ധിച്ചുള്ള മേഖല ഇടുക്കി വന്യജീവിസംരക്ഷണകേന്ദ്രംഎന്നറിയപ്പെടുന്നു[5],[6].

വിനോദസഞ്ചാര ഭാഗമായി ചെറുതോണി അണക്കെട്ടിനും കുളമാവ് അണക്കെട്ടിനും ഇടയിലായി ബോട്ടിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്[7]. ഓണം, ക്രിസ്മസ്എന്നീ സന്ദർഭങ്ങളിൽ ചെറുതോണി, ഇടുക്കി അണക്കെട്ടുകൾക്കു മുകളിലൂടെ സന്ദർശകർക്കു പ്രവേശനാനുമതി കൊടുക്കുന്നുണ്ട്. ഈ സന്ദർഭത്തിൽ മാത്രമാണ് ബോട്ടിങ്ങ് നടത്താനും കഴിയുന്നത്. അനുവദിച്ചിരിക്കുന്ന കാലയളവിലും അല്ലെങ്കിൽ പ്രത്യേക അനുമതിയോടെയും മാത്രമേ അണക്കെട്ടിനു മുകളിൽ പ്രവേശനം ലഭിക്കുകയുള്ളു. ജലസംഭരണിയിലെ ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകൾ കൂടിച്ചേർന്ന് രൂപം കൊടുത്തിട്ടുള്ള റിസർവ്വോയറിലെ ജലവിതാനം ഉയരുമ്പോൾ ചെറുതോണി അണക്കെട്ട് വഴിയാണ് അധികജലം പുറത്തേക്കൊഴുക്കുക. ആ ജലം പിന്നീട് ഒഴുകി പെരിയാർ നദിയായി ഒഴുകി ഭൂതത്താൻ അണക്കെട്ടിന് മുമ്പ് ഇടമലയാർ നദിയും പൂയംകുട്ടി പുഴയും കൂടി ചേർന്ന് എറണാകുളം ജില്ലയിലൂടെ ഒഴുകുന്നു. 138  മീറ്റർ  ഉയരമുള്ള  ഡാമിന്റെ  നീളം 651 മീറ്റർ ആണ്. ഡാമിലെ വെള്ളത്തിന്റെ നില സമുദ്ര നിരപ്പിൽ നിന്നും 2400 അടി ഉയരത്തിൽ എത്തുമ്പോഴാണ് ഡാം ഷട്ടർ തുറക്കുന്നത്.എന്നാൽ അടിയന്തര സാഹചര്യത്തിൽ 2370 അടി ഉയരത്തിൽ ഷട്ടറുകൾ ഉയർത്താൻ സാധിക്കും. ഇതുവരെ 4 തവണ മാത്രമാണ് ഡാം തുറക്കേണ്ടി വന്നിട്ടുള്ളൂ. 1981 ൽ ഒക്ടോബർ 29 മുതൽ നവംബർ 13 വരെ 15 ദിവസം , 1992 ൽ ഒക്ടോബർ 12 മുതൽ ഒക്ടോബർ 16 വരെയും , നവംബർ 16 മുതൽ നവംബർ 23 വരെയും 12 ദിവസം , 2018 ൽ ഓഗസ്റ്റ്  09 മുതൽ ഓഗസ്റ്റ്  16 വരെയും 8 ദിവസം ആദ്യമായി ഡാമിന്റെ 5 ഷട്ടറുകളും ഒരുമിച്ചു തുറന്നു.കനത്ത മഴ മൂലം ഈ വർഷം വീണ്ടും ഒക്ടോബർ 5 നു അണക്കെട്ടിന്റെ ഒരു ഷട്ടർ തുറന്നു [8].

വൈദ്യുതി ഉത്പാദനം

ഇടുക്കി ജലവൈദ്യുത പദ്ധതിയിൽ 130 മെഗാവാട്ടിന്റെ 6 ടർബൈനുകൾ ഉപയോഗിച്ച് 780 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു .വാർഷിക ഉൽപ്പാദനം 2398 MU ആണ്. 1976 ൽ മൂന്നു ടർബൈനുകളും 1986 ൽ മൂന്നു ടർബൈനുകളും കമ്മീഷൻ ചെയ്തു.


ചിത്രശാല

അവലംബം

  1. "IDUKKI HYDRO ELECTRIC PROJECT-". www.kseb.in.
  2. "Idukki Power House PH01242 -". india-wris.nrsc.gov.in (in ഇംഗ്ലീഷ്). Retrieved 2018-09-30.
  3. "Cheruthoni(Eb) Dam D03326-". india-wris.nrsc.gov.in (in ഇംഗ്ലീഷ്). Retrieved 2018-09-30.
  4. http://www.india9.com/i9show/Cheruthoni-Dam-14784.htm
  5. "Idukki Wildlife Sanctuary -". www.forest.kerala.gov.in.
  6. "Idukki Wildlife Sanctuary -". www.keralatourism.org.
  7. "Idukki Reservoir -". www. www.keralatourism.org.
  8. https://www.aninews.in/news/national/general-news/kerala-cheruthoni-dam-shutter-to-be-opened-today201810051540540003/
"https://ml.wikipedia.org/w/index.php?title=ചെറുതോണി_അണക്കെട്ട്&oldid=2900938" എന്ന താളിൽനിന്ന് ശേഖരിച്ചത്