"ജയൻ ചേർത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 3: | വരി 3: | ||
{{Infobox person |
{{Infobox person |
||
| name = ജയൻ ചേർത്തല |
| name = ജയൻ ചേർത്തല |
||
| image = |
| image = ജയൻ ചേർത്തല.jpg |
||
| caption = ജയൻ ചേർത്തല |
| caption = ജയൻ ചേർത്തല |
||
| image_size = 180px |
| image_size = 180px |
04:16, 14 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ജയൻ ചേർത്തല | |
---|---|
പ്രമാണം:ജയൻ ചേർത്തല.jpg | |
ജനനം | ജയൻ |
ദേശീയത | ഇന്ത്യ |
തൊഴിൽ | നടൻ, ചലച്ചിത്രനടൻ. |
സജീവ കാലം | 2000 Onwards |
അറിയപ്പെടുന്നത് | സീരിയൽ നടൻ, ചലച്ചിത്രനടൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ് |
ടെലിവിഷൻ പരമ്പരകളിലൂടെ മലയാളചലച്ചിത്രവേദിയിൽ എത്തിയ ജയൻ ചേർത്തല, ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ തണ്ണീർമുക്കം എന്ന കായലോര ഗ്രാമത്തിൽ കുന്നത്ത് വീട്ടിൽ രവീന്ദ്രനാഥൻ നായരുടേയും സരളാ ഭായിയുടേയും മകനായി ജനിച്ചു.
ആദ്യം സൂര്യ ടി.വി.യിലും തുടർന്ന് ഏഷ്യാനെറ്റ് ചാനലിലുമായി സംപ്രേഷണം ചെയ്ത 'എന്റെ മാനസപുത്രി' എന്ന പരമ്പരയിലെ 'തോബിയാസ്' എന്ന കഥാപാത്രം ടെലിവിഷൻ പ്രേക്ഷകരുടെ ഇടയിൽ മികച്ച അഭിപ്രായം നേടി. 2001ൽ പുറത്തിറങ്ങിയ കാക്കി നക്ഷത്രം ആണ് ആദ്യ ചലച്ചിത്രം. എന്നാൽ 2005ൽ പുറത്തിറങ്ങിയ ചന്ദ്രോത്സവം ആണ് ഒരു അഭിനേതാവ് എന്ന നിലയിൽ ജയന് പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തത്.
കലാജീവിതം
ദൂരദർശനു വേണ്ടി ഉല്ലാസ് സുകുമാർ സംവിധാനം ചെയ്ത 'വലയത്തി'ലൂടെയാണ്[1] സീരിയൽ രംഗത്തേക്കു ജയൻ ചുവടു വച്ചത്. തുടർന്ന് ഡിക്ടറ്റീവ് ആനന്ദ്, സ്വപ്നം, അമ്മ മനസ്സ്, മേഘം, ഓമനത്തിങ്കൾപക്ഷി തുടങ്ങി വിവിധ സീരിയലുകളിൽ തിരക്കായി. സതീഷ് ശങ്കർ സംവിധാനം ചെയ്ത 'എന്റെ മാനസപുത്രി'യിലെ തോബിയാസ് എന്ന വില്ലൻ കഥാപാത്രം ജയനിലെ അഭിനയശേഷി പുറത്തുകൊണ്ടുവന്നു. ആജാനുബാഹുവായ ജയന്റെ 'തോബിയാസ്' മലയാളികളുടെ സ്വീകരണമുറികളിൽ നിറഞ്ഞാടി.
- നിരവധി മലയാളചിത്രങ്ങളിൽ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ച ജയൻ മാന്ത്രികൻ എന്ന ചിത്രത്തിലൂടെ ഹാസ്യ കഥാപാത്രമായും വെള്ളിത്തിരയിലെത്തി.അൻപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞ ജയൻ നൂറിലധികം ചിത്രങ്ങളിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ആയും പ്രവർത്തിച്ചിട്ടുണ്ട് [2].
അംഗീകാരങ്ങൾ
2008ൽ ദുബായിൽ ഏർപ്പെടുത്തിയ അമ്മ അവാർഡ്, അതേവർഷം തന്നെ ഏഷ്യാനെറ്റ് അവാർഡ്, 2009ലെ അടൂർഭാസി അവാർഡ്, ക്രിട്ടിക്സ് അവാർഡ്, മികച്ച സഹനടനുള്ള അവാർഡ് എന്നീ അംഗീകാരങ്ങളും ഈ നടന് ലഭിച്ചിട്ടുണ്ട്[1].
ജയൻ ചേർത്തല അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
അവലംബങ്ങൾ
- ↑ 1.0 1.1 http://www.mathrubhumi.com/online/php/print.php?id=596010
- ↑ 2.0 2.1 http://week.manoramaonline.com/cgi-bin/MMOnline.dll/portal/ep/home.do?thisPage=%2Fep%2Fmmtv%2Fcontent%2FmmtvPrintArticle.jsp%3FBV_ID%3D%2540%2540%2540%26com.broadvision.session.new%3DYes%26language%3Dmalayalam%26contentOID%3D12542257
- ↑ http://www.mathrubhumi.com/movies/welcome/printpage/151529/
- ↑ http://www.madhyamam.com/news/159807/120327
- ↑ http://www.indiavisiontv.com/2012/03/30/54323.html
- ↑ http://www.mathrubhumi.com/movies/malayalam/230133/
- ↑ http://www.mathrubhumi.com/movies/malayalam/322726/
- ↑ http://www.mathrubhumi.com/movies/malayalam/337363/
- ↑ http://www.mangalam.com/cinema/location/16453