"കെ.ജി. അടിയോടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
8 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
 
==ജീവിതരേഖ==
തൃക്കരിപ്പൂരിൽ കാവിൽ കാമ്പ്രത്ത് ഗോവിന്ദ പൊതുവാളുടെയും കേണോത്ത് ലക്ഷ്മിപ്പിള്ളയാതിരി അമ്മയുടെയും മകനായി [[കണ്ണൂർ]] ജില്ലയിലെ പെരളത്ത് ജനിച്ചു. ഭാര്യ ഗവേഷകയായ ഡോ. റീത്ത. യൂണിയൻ പബ്ലിക്ക് സർവ്വീസ് കമ്മീഷൻ അംഗമായിരിക്കെ, 2001 മെയ് 28ന് ന്യൂഡൽഹിയിൽവെച്ചാണ് അദ്ദേഹം അന്തരിച്ചത്.
 
==ഔദ്യോഗിക ജീവിതം==
[[മംഗലാപുരം]] സെന്റ് ആഗ്നസ് കോളജ്, കോഴിക്കോടു ദേവഗിരി സെന്റ് ജോസഫ്സ് കോളജ് എന്നിവിടങ്ങളിൽ അധ്യാപകനായി ജോലി നോക്കി. 1964-70 വരെ കേരള സർവകലാശാലാ ജന്തുശാസ്ത്രവകുപ്പിൽ ഫോർഡ് ഫൌണ്ടേഷന്റെ ഗവേഷണ പ്രോജക്ടിൽ റിസർച്ച് അസിസ്റ്റന്റായിരുന്നു. കീടങ്ങളുടെ ന്യൂറോ എൻഡോക്രൈനോളജിയിൽ ഇദ്ദേഹം നടത്തിയ ഗവേഷണങ്ങൾക്ക് 1970-ൽ പി.എച്ച്.ഡി. ബിരുദം ലഭിച്ചു. ഇതിനുശേഷം മലയാളം എൻസൈക്ളോപീഡിയയിൽ ആറുമാസക്കാലം ശാസ്ത്രവിഭാഗം എഡിറ്ററായിരുന്നു. തുടർന്ന് കോഴിക്കോടു സർവകലാശാലാജന്തുശാസ്ത്ര വിഭാഗത്തിൽ റീഡറായി ചേർന്ന അടിയോടി 1977-ൽ പ്രൊഫസറും പിന്നീട് ജന്തുശാസ്ത്രവകുപ്പു മേധാവിയും സയൻസ്ഫാക്കൽറ്റിഡീനും ആയി.
 
1977-78-ൽ ബ്രിട്ടനിലും പിന്നീട് ജർമനിയിലെ കോൺ(Kohn) സർവകലാശാലയിലും ഫ്രാൻസിലെ പാരീസ് സർവകലാശാലയിലും അടിയോടി ഗവേഷണം നടത്തി. ക്രസ്റ്റേഷ്യൻ പ്രത്യുത്പാദന ഫിസിയോളജിയിലാണ് പിന്നീട് ഇദ്ദേഹം ഗവേഷണം തുടർന്നത്. 1994-96-ൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ആയി ഇദ്ദേഹം സേവനമനുഷ്ഠിച്ചു. യൂണിയൻ പബ്ളിക് സർവീസ് കമ്മീഷൻ അംഗമായിരുന്നു
85,234

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2851160" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി