"രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,082 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
ക്ഷേത്രത്തിന്റെ ഉദ്ഭവത്തെപ്പറ്റി രണ്ട് കഥകളുണ്ട്. ഒന്ന്, [[അദ്ധ്യാത്മരാമായണം|അദ്ധ്യാത്മരാമായണത്തിൽ]] പറയുന്ന കഥയാണ്. അതനുസരിച്ച്, ലങ്കയിലേയ്ക്ക് പോകുന്ന വഴിയിൽ ശിവന്റെ അനുഗ്രഹത്തിനുവേണ്ടിയാണ് ശ്രീരാമൻ പ്രതിഷ്ഠ നടത്തിയത്. കൂടുതൽ പ്രസിദ്ധമായ രണ്ടാമത്തെ കഥ ഇങ്ങനെയാണ്:
 
രാവണവധത്തിനുശേഷം പുഷ്പകവിമാനത്തിൽ, പത്നിയായ [[സീത]]യോടും അനുജനായ [[ലക്ഷ്മണൻ|ലക്ഷ്മണനോടും]] കൂടെ [[പുഷ്പക വിമാനംപുഷ്പകവിമാനം|പുഷ്പകവിമാനത്തിലേറി]] ജന്മനാടായ [[അയോദ്ധ്യ]]യിലേയ്ക്ക് യാത്ര തിരിച്ചു. [[ഹനുമാൻ]], [[വിഭീഷണൻ]], [[സുഗ്രീവൻ]], [[അംഗദൻ]] തുടങ്ങിയ പ്രമുഖർ അവരെ അനുഗമിച്ചു. മാർഗ്ഗമദ്ധ്യേ താൻ പണിയിച്ച പാലം കാണാനിടയായ ശ്രീരാമൻ രാവണവധത്തെത്തുടർന്ന് തന്നെ ബാധിച്ച ബ്രഹ്മഹത്യാപാപത്തിന് പരിഹാരമായി ശിവപ്രതിഷ്ഠ നടത്താൻ തീരുമാനിച്ചു. ഉടനെ, പുഷ്പകവിമാനം നിലത്തിറക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. തുടർന്ന്, വിമാനത്തിൽ നിന്നിറങ്ങിയ ശ്രീരാമൻ പ്രതിഷ്ഠയ്ക്ക് ഉചിതമായ ശിവലിംഗം കൊണ്ടുവരാൻ ഭക്തനായ ഹനുമാനെ പറഞ്ഞുവിട്ടു. ഉചിതമായ മുഹൂർത്തം അടുത്തുവരുന്നതിനാൽ അപ്പോൾ പ്രതിഷ്ഠ നടത്താനായിരുന്നു പദ്ധതി. എന്നാൽ, മുഹൂർത്തസമയമായിട്ടും ഹനുമാനെ കാണാതായപ്പോൾ സമയം തെറ്റരുതല്ലോ എന്ന് വിചാരിച്ച ശ്രീരാമൻ മണലുകൊണ്ട് ഒരു ശിവലിംഗമുണ്ടാക്കി പ്രതിഷ്ഠ നടത്തി. ഉടനെത്തന്നെ ശിവലിംഗവും കൊണ്ട് മടങ്ങിയെത്തിയ ഹനുമാൻ ഈ കാഴ്ച കണ്ട് ദുഃഖിതനായി. ഭഗവാൻ തന്നെ വഞ്ചിച്ചെന്ന് തോന്നിയ അദ്ദേഹം ശ്രീരാമൻ പ്രതിഷ്ഠിച്ച ശിവലിംഗം വാലുകൊണ്ട് തകർക്കാൻ ശ്രമിച്ചെങ്കിലും മഹാബലവാനായ അദ്ദേഹത്തിന് അത് അല്പം പോലും തകർക്കാൻ സാധിച്ചില്ല. ശ്രീരാമൻ നടത്തിയ പ്രതിഷ്ഠയുടെ മാഹാത്മ്യം മനസ്സിലാക്കിയ ഹനുമാൻ തന്റെ ശിവലിംഗം സമീപത്തുതന്നെ പ്രതിഷ്ഠിച്ചു. ഭക്തനെ ആശ്ലേഷിച്ച ശ്രീരാമൻ, ഹനുമാൻ പ്രതിഷ്ഠിച്ച ശിവലിംഗത്തെയാകും ഭക്തർ ആദ്യം വണങ്ങുകയെന്ന് പറയുകയും ചെയ്തു. ശ്രീരാമൻ ശിവപ്രതിഷ്ഠ നടത്തിയ സ്ഥലം രാമേശ്വരം എന്നും, പ്രതിഷ്ഠ രാമനാഥൻ എന്നും അറിയപ്പെട്ടു. ഹനുമാൻ പ്രതിഷ്ഠിച്ച ശിവലിംഗം, വിശ്വനാഥലിംഗം എന്ന് അറിയപ്പെടുന്നു. ഇന്നും ഭക്തർ വിശ്വനാഥലിംഗത്തെ വണങ്ങിയാണ് രാമനാഥലിംഗത്തെ വണങ്ങാനെത്തുന്നത്.
 
== ക്ഷേത്രനിർമ്മിതി ==
ഭാരതത്തിലെ ഏറ്റവും വലിയ മഹാക്ഷേത്രങ്ങളിലൊന്നായ രാമേശ്വരം രാമനാഥസ്വാമിക്ഷേത്രം, രാമേശ്വരം നഗരത്തിന്റെ ഒത്ത നടുക്ക് [[ബംഗാൾ ഉൾക്കടൽ|ബംഗാൾ ഉൾക്കടലിന്റെ]] തീരത്ത് സ്ഥിതിചെയ്യുന്നു. കിഴക്കോട്ടാണ് ക്ഷേത്രദർശനം. രാമേശ്വരം പോലീസ് സ്റ്റേഷൻ, നഗരസഭാ കാര്യാലയം, ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്റർ, ഗവ. സ്കൂൾ, വിവിധ കംബോളങ്ങൾ തുടങ്ങിയവ ക്ഷേത്രത്തെ ചുറ്റിപ്പറ്റിയാണ് നിൽക്കുന്നത്. മുൻ [[രാഷ്ട്രപതി]] [[ഭാരതരത്നം]] [[എ.പി.ജെ. അബ്ദുൽ കലാം|ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ]] കുടുംബവീട് ക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്റർ തെക്കുപടിഞ്ഞാറുമാറിയാണ്. ബാല്യകാലത്ത് ക്ഷേത്രവുമായി ബന്ധപ്പെട്ടുണ്ടായ കഥകൾ അദ്ദേഹം [[അഗ്നിച്ചിറകുകൾ]] എന്ന ആത്മകഥയിൽ എഴുതിയിട്ടുണ്ട്. ക്ഷേത്രത്തെ ചുറ്റിപ്പറ്റി വലിയ ആനപ്പള്ളമതിലുണ്ട്. ഇതിന് 865 അടി ഉയരവും 567 അടി നീളവുമുണ്ട്. കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിൽ വലിയ ഗോപുരങ്ങൾ കാണാം. കിഴക്കുഭാഗത്തുള്ളതിനാണ് കൂടുതൽ ഉയരം. കിഴക്കേ ഗോപുരത്തോടുചേർന്ന് വലിയൊരു മണ്ഡപവും പണിതിട്ടുണ്ട്. ഇതിന്റെ മുകളിൽ [[നന്ദി (പുരാണകഥാപാത്രം)|നന്ദിയുടെ]] പുറത്തിരിയ്ക്കുന്ന ശിവനെയും [[പാർവ്വതി|പാർവ്വതിയെയും]] ഇരുവശത്തുമുള്ള [[ഗണപതി]]-[[സുബ്രഹ്മണ്യൻ|സുബ്രഹ്മണ്യന്മാരെയും]] കൊത്തിവച്ചിട്ടുണ്ട്. തെക്കും വടക്കും ഭാഗങ്ങളിൽ താരതമ്യേന ചെറിയ ഗോപുരങ്ങളാണുള്ളത്.
 
ക്ഷേത്രമതിലകത്ത് മൂന്ന് ഇടനാഴികൾ കാണാം. ഇവയിൽ പുറത്തുള്ള ആദ്യത്തെ ഇടനാഴിയാണ് ലോകത്തിലെ ഏറ്റവും വലിയ ഇടനാഴി. ഇന്ത്യയിലെ ഏഴ് അദ്ഭുതങ്ങളിലൊന്നാണിത് പാണ്ഡ്യരാജാക്കന്മാരും [[ശ്രീലങ്ക|ശ്രീലങ്കയിലെ]] [[ജാഫ്ന]] ആസ്ഥാനമാക്കി ഭരിച്ചിരുന്ന രാജാക്കന്മാരുമാണ് ഇത് നിർമ്മിച്ചത്. ഇതിനകത്താണ് തമിഴ് ശൈലിയിലുള്ള ക്ഷേത്രക്കൊടിമരവും [[നന്ദി (പുരാണകഥാപാത്രം)|നന്ദിമണ്ഡപവുമുള്ളത്]]. 22 അടി നീളവും 17 അടി വീതിയും 17 അടി ഉയരവുമുള്ള അതിഭീമാകാരമായ നന്ദിവിഗ്രഹമാണ് ക്ഷേത്രത്തിലേത്. തമിഴ്നാട്ടിലെ ശിവക്ഷേത്രങ്ങളിൽ നന്ദിപ്രതിഷ്ഠകൾ പൊതുവേ നല്ല വലുപ്പമുണ്ടാകാറുണ്ട്.
[[ചിത്രം:രാമേശ്വരം ക്ഷേത്രകവാടം.jpg|thumb|left|250px| രാമേശ്വരം ക്ഷേത്രത്തിന്റെ പടിഞ്ഞാറേഗോപുരം]]
[[File:Rameswaram Temple Tower.jpg|thumb|left|250px| രാമേശ്വരം ക്ഷേത്രത്തിന്റെ പടിഞ്ഞാറേഗോപുരം]]
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2835660" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി