"ഗാസിയാബാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 28°40′N 77°25′E / 28.67°N 77.42°E / 28.67; 77.42
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) മധുര->മഥുര, Category:ഉത്തര്‍പ്രദേശിലെ നഗരങ്ങള്‍
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ja:ガジアバード
വരി 121: വരി 121:
[[hi:गाज़ियाबाद]]
[[hi:गाज़ियाबाद]]
[[it:Ghaziabad]]
[[it:Ghaziabad]]
[[ja:ガジアバード]]
[[lb:Ghaziabad]]
[[lb:Ghaziabad]]
[[lt:Gaziabadas]]
[[lt:Gaziabadas]]

17:41, 21 ഒക്ടോബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

Ghaziabad
Location of Ghaziabad
Ghaziabad
Location of Ghaziabad
in Uttar Pradesh
രാജ്യം  ഇന്ത്യ
സംസ്ഥാനം Uttar Pradesh
ജില്ല(കൾ) Ghaziabad District
Mayor Damyanti Goel
ജനസംഖ്യ 9,68,521[1] (2001)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

250 m (820 ft)
കോഡുകൾ

28°40′N 77°25′E / 28.67°N 77.42°E / 28.67; 77.42

ഇന്ത്യയുടെ വടക്കു ഭാഗത്തായി ഉത്തര്‍‌പ്രദേശ് സംസ്ഥാനത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു വ്യവസായിക നഗരമാണ് ‘’‘ഗാസിയാബാദ്’‘’ ഹിന്ദി: गाज़ियाबाद. Urdu: غازی آباد) ഈ നഗരം ഹിന്‍ഡന്‍ നദിയുടെ 1.5 കി.മി കിഴക്കായിട്ടും, ഡെല്‍ഹിയുടെ 19കി.മി കിഴക്കായിട്ടും സ്ഥിതി ചെയ്യുന്നു. ആദ്യം ഈ നഗരം ചരിത്ര നഗരമായ മീററ്റിന്റെ ഭാഗമായിരുന്നു. പിന്നിട് ഗാസിയാബാദിനെ ഒരു ജില്ലയായി പ്രഖ്യാപിക്കുകയായിരുന്നു.

ഗാസിയാബാദ് എന്ന പേര്‍ ലഭിച്ചത് ഇതിന്റെ സ്ഥാപകനായ ഗാസി-ഉദ്-ദിന്റ്റെ പേരില്‍ നിന്നാണ്. ആദ്യം ഗാസിയുദ്ദിനഗര്‍ എന്നറിയപ്പെട്ടിരുന്ന ഈ നഗരം പിന്നീട് ചുരുക്കി ഗാസിയാ‍ബാദ് ആവുകയായിരുന്നു. ഒരു പാട് വ്യവസായ സ്ഥാപനങ്ങള്‍ ഉള്ള ഒരു നഗരമാണ് ഇത്. റോഡ് വഴിയും, റെയില്‍ വഴിയും ഈ നഗരം ബന്ധപ്പെടുത്തിയിട്ടുണ്ട്.


ചരിത്രം

ഗാസിയാബാദ് സ്ഥാപിക്കപ്പെട്ടത് 1740 ലാണ്. വിസിര്‍ ഗാസി-ഉദ്-ദിന്‍ ആണ് ഈ നഗരത്തിന്റെ സ്ഥാപകന്‍. അദ്ദേഹത്തിന്റെ പേരിനെ അനുസ്മരിക്കും വിധം ആദ്യം ഈ നഗരം ഗാസിയുദ്ദിനഗര്‍ എന്നാണ് അറിയപ്പെട്ടത്.

1857 ലെ ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് ഈ നഗരം വേദിയായിട്ടുണ്ട്. ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ സുപ്രധാന സൈനിക നീക്കങ്ങള്‍ ഈ നഗരത്തിലൂടെ നടന്നിട്ടുണ്ട്.

ജില്ലാ രൂപീകരണം

14 നവമ്പര്‍ 1976 ന്‍ മുമ്പ് ഗാസിയബാദ് മീററ്റിലെ തെഹ്സില്‍ ജില്ലയില്‍ പെട്ടതായിരുന്നു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ. എന്‍.ഡി. തിവാരി 14 നവമ്പര്‍ 1976 ന് ഗാസിയാബാദിനെ ഒരു ജില്ലയായി പ്രഖ്യാപിച്ചു.


ഭൂമിശാസ്ത്രം

ഹിന്‍ഡന്‍ നദിയുടെ 2.5 കി. നി ദൂരത്ത് ഗാസിയാബാദ് സ്ഥിതി ചെയ്യുന്നു.

അതിരുകള്‍

നദികള്‍

ഗംഗ, യമുന, ഹിന്‍ഡന്‍ എന്നിവയാണ് ജില്ലയിലൂടെ ഒഴുഹ്കുന്ന പ്രധാന നദികള്‍. ഇതു കൂടാതെ മറ്റു മഴനദികളും ജില്ലയിലൂടെ ഒഴുക്കുന്നുണ്ട്. കാളി നദി ഇവയില്‍ പ്രധാനമാണ്. ഇതുകൂടാതെ കുടിവെള്ള പദ്ധതിയായ ഗംഗാ കനാല്‍ പദ്ധതിയും ജില്ലയിലെ പ്രധാനപ്പെട്ട ഒന്നാണ്.

കാലവസ്ഥ

ഡെല്‍ഹിയുടെ അടുത്തായതുകൊണ്ട് ഇവിടുത്തെ കാലാ‍വസ്ഥയും ഡെല്‍ഹിയുടേത് പോലെ തന്നെയാണ്. രാ‍ജസ്ഥാനിലെ പൊടിക്കാറ്റും, ഹിമാലയത്തിലെ മഞ്ഞുവീഴ്ചയും ഇവിടുത്തെ കാലാവസ്ഥയെ ബാധിക്കുന്ന ഘടകങ്ങളാണ്. സാധാരണ ജൂണ്‍ ആദ്യവാരം മുതല്‍ ജൂലൈ വരെ ഇവിടെ മണ്‍സൂണ്‍ കാ‍ലമാണ്. നവമ്പറ് മുതല്‍ ഫെബ്രുവരി വരെ മഞ്ഞുകാലമണ്. മഞ്ഞുകാല താപനില 10-20 ഡിഗ്രിയും, ചൂടുകാല താപനില 30-40 ഡിഗ്രിയുമാണ്.

സാമ്പത്തികം

പ്രധാന വ്യവസായങ്ങള്‍.

  • റെയില്‍‌വേ കോച്ച് നിര്‍മ്മാണം.
  • ഡീസല്‍ എന്‍‌ചില്‍ വ്യവസായം.
  • ഇലക്ട്രോ പ്ലേറ്റിംഗ്.
  • സൈക്കിള്‍ വ്യവസായം.
  • ഗ്ലാസ്സ് വ്യവസായം.
  • സ്റ്റീള്‍ വ്യവസായം.


രാഷ്ട്രീയം

നഗരത്തിലെ ഭരണം നടത്തുന്നത് ഗാസിയാബാദ് നഗര്‍ നിഗമാണ്. ഇതിന് 1994 ല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനായി അംഗീകരിച്ചു. പിന്നീട് അത് വീണ്ടും 2000 ല്‍ അത് നഗര്‍ നിഗമാക്കി.


എത്തിച്ചേരാന്‍

റോഡ്, റെയില്‍, വിമാന മാര്‍ഗം വഴി ഗാസിയാ‍ബാദില്‍ എത്തിച്ചേരാം. ഏറ്റവും അടുത്ത എയര്‍‌പോര്‍ട്ട് ഡെല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര ഏയര്‍പോര്‍ട്ടാണ്. ഡെല്‍ഹിയില്‍ നിന്നും, നോയ്ഡയില്‍ നിന്നും, ഹാപ്പൂറില്‍ നിന്നും, മീററ്റില്‍ നിന്നും, ഹരീദ്വാറില്‍ നിന്നും റോഡ് വഴി ഇവിടേക്ക് എത്താവുന്നതാണ്. ഇന്ത്യയുടെ എല്ലാ ഭാഗത്തേക്കും റെയില്‍ വഴി ഗാസിയാബാദ് ബന്ധപ്പെടുത്തിയിട്ടുണ്ട്. ഗാസിയാബാദ് ഒരു റെയില്‍‌വേ ജംഗ്‌ഷനാണ്. ഏറ്റവും അടുത്ത റെയില്‍‌വേ സ്റ്റേഷനുകള്‍ മീററ്റ്, അലിഗഡ്, ഡെല്‍ഹി, ന്യൂ ഡെല്‍ഹി, ഫരീദാബാദ്, പല്‍‌വല്‍, മഥുര എന്നിവയാണ്‌.


വിദ്യാഭ്യാസം

നഗരത്തില്‍ ഒരുപാട് സ്വാശ്രയ എന്‍‌ജിനീയറിംഗ് കോളേജുകളും, മാനേജ്‌മെന്റ് സ്ഥാപനങ്ങളും ഉണ്ട്.

പ്രധാന സ്കൂളുകള്‍


പുറത്തേക്കുള്ള കണ്ണികള്‍


അവലംബം

  1. Census March 1, 2001
"https://ml.wikipedia.org/w/index.php?title=ഗാസിയാബാദ്&oldid=282848" എന്ന താളിൽനിന്ന് ശേഖരിച്ചത്