"ജഗന്നാഥൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
added more details in infobox
added അഭിനയിച്ച സിനിമകൾ title wth details
വരി 36: വരി 36:
* 1985-ലെ മികച്ച രണ്ടാമത്തെ നാടകനടനുള്ള സംസ്ഥാനപുരസ്കാരം (ആയിരം കാതം അകലെ)<ref>{{cite news|title=നടൻ ജഗന്നാഥൻ അന്തരിച്ചു|url=http://www.madhyamam.com/news/203963/121208|accessdate=2012 ഡിസംബർ 9|newspaper=മാധ്യമം|date=2012 ഡിസംബർ 9}}</ref>
* 1985-ലെ മികച്ച രണ്ടാമത്തെ നാടകനടനുള്ള സംസ്ഥാനപുരസ്കാരം (ആയിരം കാതം അകലെ)<ref>{{cite news|title=നടൻ ജഗന്നാഥൻ അന്തരിച്ചു|url=http://www.madhyamam.com/news/203963/121208|accessdate=2012 ഡിസംബർ 9|newspaper=മാധ്യമം|date=2012 ഡിസംബർ 9}}</ref>
* 1999-ലെ മികച്ച സീരിയൽ സഹനടനുള്ള സംസ്ഥാനപുരസ്കാരം (സ്കൂൾ ഡയറി, ദ്രൗപദി)
* 1999-ലെ മികച്ച സീരിയൽ സഹനടനുള്ള സംസ്ഥാനപുരസ്കാരം (സ്കൂൾ ഡയറി, ദ്രൗപദി)

==അഭിനയിച്ച സിനിമകൾ==
* [[അർദ്ധനാരി]] (2012)
* [[പത്താം നിലയിലെ തീവണ്ടി]] (2009)
* [[ഒരു പെണ്ണും രണ്ടാണും]] (2008)
* [[പകൽ നക്ഷത്രങ്ങൾ]] (2008)
* [[തനിയെ (ചലച്ചിത്രം)|തനിയെ]] (2007)
* [[സൂര്യൻ (ചലച്ചിത്രം)|സൂര്യൻ]] (2007)
* [[രാഷ്ട്രം (ചലച്ചിത്രം)|രാഷ്ട്രം]] (2006)
* [[മയൂഖം (ചലച്ചിത്രം) |മയൂഖം]] (2005)
* [[വിദേശി നായർ സ്വദേശി നായർ]] (2005)
* [[പട്ടണത്തിൽ സുന്ദരൻ]] [[2003]]
* [[കൈ എത്തും ദൂരത്ത്]] [[2002]]
* [[പുനർജനി]] (2002)
* [[എന്റെ ഹൃദയത്തിന്റെ ഉടമ]] (2002)
* [[പകൽപ്പൂരം]] (2002)
* [[സ്രാവ് (ചലച്ചിത്രം)|സ്രാവ്]] (2002)
* [[സ്റ്റാലിൻ ശിവദാസ് (ചലച്ചിത്രം)|സ്റ്റാലിൻ ശിവദാസ്]] (2001)
* [[ആഘോഷം (ചലച്ചിത്രം)|ആഘോഷം]] (1999)
* [[ഹർത്താൽ (ചലച്ചിത്രം)|ഹർത്താൽ]] (1998)
* [[കല്യാണ ഉണ്ണികൾ (ചലച്ചിത്രം)|കല്യാണ ഉണ്ണികൾ]] (1997)
* [[അവിട്ടം തിരുനാൾ ആരോഗ്യശ്രീമാൻ]] (1995)


==അവലംബം==
==അവലംബം==

15:11, 22 മേയ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ജഗന്നാഥൻ
ജനനം1938
മരണംError: Need valid birth date (second date): year, month, day
ദേശീയത ഇന്ത്യ
തൊഴിൽചലച്ചിത്ര-നാടക-സീരിയൽ നടൻ
സജീവ കാലം1986–2012
ജീവിതപങ്കാളി(കൾ)സരസ്വതി അമ്മ
കുട്ടികൾരോഹിണി, ചന്ദ്രശേഖരൻ
മാതാപിതാക്ക(ൾ)ശേഖരൻ നായർ, ദേവകി അമ്മ

മലയാളത്തിലെ ഒരു പ്രധാന ചലച്ചിത്ര-നാടക-സീരിയൽ നടനും, നാടകസംവിധായകനും, നൃത്തസംവിധായകനും, ഗായകനുമായിരുന്നു അന്തരിച്ച ജഗന്നാഥൻ (1938-2012 ഡിസംബർ 8)[1].

ജീവിതരേഖ

ശേഖരൻ നായരുടേയും ദേവകി അമ്മയുടേയും പുത്രനായി 1938-ൽ ചങ്ങനാശേരിയിൽ ജനിച്ചു. തുറവൂർ എൽ പി സ്കൂൾ, വൈക്കം ഗവണ്മെന്റ് സ്കൂൾ എന്നിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം രാജസ്ഥാനിലെ രാഷ്ട്രീയ അനുശാസൻ യോജനിൽ നിന്ന് റാങ്കോടെ പരിശീലനം നേടി. ഇൻഡോറിലെ സ്കൂളിൽ ജോലി നോക്കിയ ശേഷം നാട്ടിൽ തിരിച്ചെത്തി കായികാധ്യാപകനായി നെയ്യാറ്റിങ്കര ഗവണ്മെന്റ് സ്കൂൾ, സെന്റ് ജോസഫ് സ്കൂൾ, പൂജപ്പുര ഗവണ്മെന്റ് ഹൈ സ്കൂൾ, ജവഹർ ബാല ഭവൻ തിരുവനന്തപുരം എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. ഗവണ്മെന്റ് വെൽഫയർ ഓഫീസറായും സ്പോർട്സ് ഡയറകറ്റർ അഡ്മിനിസ്ട്രേറ്ററായും ജോലി നോക്കി[2][3].

ചലച്ചിത്രരംഗത്ത്

ഗവണ്മെന്റ് സർവീസിലായിരിക്കുമ്പോൾത്തന്നെ ജി. അരവിന്ദൻ, നെടുമുടി വേണു തുടങ്ങിയവരോടൊത്ത് മലയാള നാടകവേദിയുമായി അദ്ദേഹം അടുത്ത് പ്രവർത്തിച്ചിരുന്നു. കാവാലം നാരായണപ്പണിക്കരുടെ അവനവൻ കടമ്പ എന്ന നാടകത്തിലെ “ആട്ടപ്പണ്ടാരം” എന്ന കഥാപാത്രം അവതരിപ്പിച്ചത് ജഗന്നാഥൻ ആണ്. നാടകാഭിനയത്തിനു പുറമേ “പതനം, പരിവർത്തനം, കരടി, വിവാഹാലോചന” തുടങ്ങിയ നാടകങ്ങൾ സംവിധാനം ചെയ്തു.

രാജീവ് നാഥ് സംവിധാനം ചെയ്ത “ഗ്രാമത്തിൽ നിന്ന്” എന്നതാണ് ആദ്യത്തെ മലയാള ചലച്ചിത്രം. ആ ചിത്രം റിലീസായില്ല. അതിൽ പാടുകയും ചെയ്തിരുന്നു. അരവിന്ദൻ സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ഒരിടത്ത് എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി ചലച്ചിത്രഅഭിനയരംഗത്ത് കാലൂന്നൂന്നത്[2]. തുടർന്ന് നൂറിലധികം മലയാള സിനിമകളിൽ ചെറുതും വലുതുമായ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. 2012ൽ പുറത്തിറങ്ങിയ അർദ്ധനാരി അവസാനമായി ജഗന്നാഥൻ അഭിനയിച്ച ചിത്രം[4]. നാടകത്തിനും സിനിമക്കും പുറമേ ദൂരദർശനിലും മറ്റ് ചാനലുകളിലുമൊക്കെ നിരവധി ടെലി സീരിയലുകളിൽ നിറഞ്ഞ് നിന്നിരുന്ന അഭിനേതാവായിരുന്നു ജഗന്നാഥൻ. മലയാളത്തിനു പുറമേ തമിഴിൽ മണി രത്നത്തിന്റെ “തിരുടാ തിരുടാ” എന്ന ചിത്രത്തിലെ ജോൽസ്യന്റെ വേഷവും അവതരിപ്പിച്ചു. [[മോഹൻലാൽ|മോഹൻലാലിന്റെ ആദ്യ ചിത്രമായ തിരനോട്ടത്തിന്റെ നൃത്തസംവിധായകനായിരുന്നു ജഗന്നാഥൻ. അഭിനയത്തിനു പുറമേ ടെലിഫിലിമുകൾക്ക് തിരക്കഥകളുമൊരുക്കിയിരുന്നു. ജഗന്നാഥൻ രചിച്ച നാടൻപാട്ടുകൾ, ഓണപ്പാട്ടുകൾ എന്നിവ റേഡിയോകളിൽ പ്രക്ഷേപണം നടത്തിയിട്ടുണ്ട്.

2012 ഡിസംബർ 8-ന് ശ്വാസകോശ സംബന്ധിയായ അസുഖത്തെത്തുടർന്ന് 74ആം വയസ്സിൽ ജഗന്നാഥൻ അന്തരിച്ചു. സരസ്വതി അമ്മയാണ് ഭാര്യ. രോഹിണി, ചന്ദ്രശേഖരൻ എന്നിവർ മക്കളാണ്. മലയാളം ടെലിവിഷൻ മേഖലയിലെ സംവിധായകൻ ശിവമോഹൻ തമ്പിയാണ് മകളുടെ ഭർത്താവ്. ഗായകനും റേഡിയോ അവതാരകനുമായ മകൻ ചന്ദ്രശേഖരൻ ജഗന്നാഥൻ നിലവിൽ മനോരമയുടെ റേഡിയോ മാംഗോയിൽ പ്രോഗ്രാം മാനേജർ ആയി ജോലി നോക്കുന്നു[5].

പുരസ്കാരങ്ങൾ

  • 1985-ലെ മികച്ച രണ്ടാമത്തെ നാടകനടനുള്ള സംസ്ഥാനപുരസ്കാരം (ആയിരം കാതം അകലെ)[6]
  • 1999-ലെ മികച്ച സീരിയൽ സഹനടനുള്ള സംസ്ഥാനപുരസ്കാരം (സ്കൂൾ ഡയറി, ദ്രൗപദി)

അഭിനയിച്ച സിനിമകൾ

അവലംബം

  1. "ചലച്ചിത്രനടൻ ജഗന്നാഥൻ അന്തരിച്ചു". വൺ ഇന്ത്യ. 2012 ഡിസംബർ 8. Retrieved 2012 ഡിസംബർ 9. {{cite news}}: Check date values in: |accessdate= and |date= (help)
  2. 2.0 2.1 "ജഗന്നാഥൻ". m3db.
  3. "നടൻ ജഗന്നാഥൻ അന്തരിച്ചു". മലയാള മനോരമ. 2012 ഡിസംബർ 8. Retrieved 2012 ഡിസംബർ 8. {{cite news}}: Check date values in: |accessdate= and |date= (help)
  4. "നടൻ ജഗന്നാഥൻ അന്തരിച്ചു". ഇന്ത്യാവിഷൻ. 2012 ഡിസംബർ 8. Retrieved 2012 ഡിസംബർ 8. {{cite news}}: Check date values in: |accessdate= and |date= (help)
  5. "നടൻ ജഗന്നാഥൻ അന്തരിച്ചു". വെബ്ദുനിയ. 2012 ഡിസംബർ 8. Retrieved 2012 ഡിസംബർ 8. {{cite news}}: Check date values in: |accessdate= and |date= (help)
  6. "നടൻ ജഗന്നാഥൻ അന്തരിച്ചു". മാധ്യമം. 2012 ഡിസംബർ 9. Retrieved 2012 ഡിസംബർ 9. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=ജഗന്നാഥൻ&oldid=2815078" എന്ന താളിൽനിന്ന് ശേഖരിച്ചത്